ജസ്റ്റിസ് വി. ആര്‍. കൃഷണയ്യരുമായി ഇന്ത്യാവിഷന്‍ നടത്തിയ മുഖാമുഖം പരിപാടിയിലെ അഭിമുഖമാണിത്. ഈയിടെ, ജോസഫ് പുലിക്കുന്നനുമായും ഇന്ത്യാവിഷന്‍ ഇതേ പരിപാടിയില്‍ അഭിമുഖം നടത്തിയിരുന്നു. പ്രസ്തുത അഭിമുഖത്തിന്റെ യു-ട്യൂബ് ലിങ്ക് ആര്‍ക്കെങ്കിലും ലഭിച്ചാല്‍ ഇവിടെ പോസ്റ്റ് ചെയ്യുകയോ, അല്മായ ശബ്ദത്തിന് അയച്ചു തരുകയോ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
This comment has been removed by the author.
ReplyDeleteവി.ആര്‍.കൃഷ്ണയ്യരുടെ മുഖാമുഖസംഭാഷണം വളരെ രസകരമായിരിക്കുന്നു.ഭാരതത്തിലെ ഉന്നതന്മാരായ നിയമജ്ഞരുടേയും ലോകപാല്‍ ബില്ലിനെപ്പറ്റിയും അഴിമതി
ReplyDeleteവിമുക്തഭാരതത്തെപ്പറ്റിയും ഹണ്ണാഹസാരയുടെ അഴിമതിക്കെതിരായുള്ള വിപ്ലവത്തെപ്പറ്റിയും കൃഷ്ണയ്യര്‍ ഒരു രാഷ്ട്രനിയമജ്ഞന്‍റെ കാഴ്ചപ്പാടില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വെളുത്തകുപ്പായവും ഗാന്ധിതൊപ്പിയും ധരിച്ച അണ്ണാഹസ്സാരെ പെന്‍ഷന്‍പ്പറ്റിയ ഒരു സാധാരണ ജവാനായിരുന്നു. സ്വന്തംദേശം മഹാരാഷ്ട്രയിയിലെ രാലെഗന്‍സിദ്ധി എന്നഗ്രാമം. അണ്ണാഹസാര മിലിട്ടറിയില്‍നിന്നും വിരമിച്ചശേഷം സ്വപ്രയത്നങ്ങള്‍ മൂലം അദ്ദേഹത്തിന്‍റെ ജലസേചനമില്ലാതിരുന്ന വരണ്ട ഗ്രാമത്തെ കൃഷിഭൂമികളാക്കി ആ ഗ്രാമവാസികളുടെ ദേവനുമായി.
രണ്ടാംഗാന്ധിയെന്ന് ബ്രിട്ടീഷ്പത്രങ്ങളും മറ്റും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും 135 കോടി ജനതയുടെ പിന്തുണയുള്ള ഒരു നേതാവായി ആര്‍ക്കും അദ്ദേഹത്തെ അംഗീകരിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.ലോകപാല്‍ബില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയാല്‍ തന്നെയും ഭരണത്തിന്‍റെ ചുക്കാന്‍ സോണിയാഗാന്ധിയുടെ കൈകളില്‍ തന്നെയായിരിക്കും. നിയമം ഉണ്ടാക്കുന്നവര്‍മുതല്‍ നിയമം പ്രാവര്‍ത്തികമാക്കുന്നവര്‍വരെയുള്ള വന്‍കിടഅഴിമതികള്‍ എന്നും തുടരുകതന്നെ ചെയ്യും.
ക്രിസ്ത്യന്‍സഭകള്‍ മൊത്തം അഴിമതിക്കെതിരായി ലോകപാല്‍ ബില്ലിനെ അനുകൂലിച്ചിട്ടുണ്ട്.എന്നാല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഭയ്ക്കുള്ളിലെ അഴിമതികളെ ഇവര്‍ എങ്ങനെ വിലയിരുത്തുമെന്നും അറിയേണ്ടിയിരിക്കുന്നു. അഴിമതിക്കെതിരെ പോരാടുവാന്‍ സഭക്ക് ആവശ്യത്തിനു വിശ്വാസയോഗ്യതയുണ്ടോ?
സെമിനാരിയില്‍നിന്നും ദൈവശാസ്ത്രം നല്ലവണ്ണം അരച്ചുകലക്കി കുടിച്ചവരാണു പുരോഹിതര്‍.
ഇത്രമാത്രം ദൈവത്തെപ്പറ്റി പഠിച്ചിട്ടും എന്തുകൊണ്ട് ഇവര്‍ മതസ്ഥാപനങ്ങളില്‍ അഴിമതികള്‍ നടത്തുന്നു? വിശ്വാസികളുടെ പണം കൊള്ളയടിക്കുന്നു?
പണത്തിനോടും ഭൂമിയോടും ഇത്രമാത്രം ആര്‍ത്തിയുള്ള മറ്റൊരുവര്‍ഗം കാണുകയില്ല. യേശുവിന്‍റെ കാഴ്ചപ്പാടുകളെ ഇവര്‍ അവിസ്മരിക്കുന്നു. അഴിമതികള്‍ കാണിക്കുന്നതിനു കോടതി വ്യവഹാരങ്ങളുമായി ഇവര്‍ പോകാറുണ്ട്. ഇവര്‍ ചെയ്യുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞാല്‍ തെറ്റുകള്‍ സമ്മതിക്കുകയുമില്ല. പിന്നീട് വഴങ്ങാത്ത ദുര്‍വാശിയോടെ കോടതിയുടെ നിയമങ്ങളേക്കാള്‍ പള്ളിയുടെ കാനോന്‍നിയമങ്ങളെ മുറുകെപ്പിടിക്കും.
സഭയുടെ അഴിമതികളെപ്പറ്റി വിമര്‍ശനം പാടില്ലാന്നാണ്ണ് ശുദ്ധമാന പള്ളിയുടെ കല്‍പ്പനകള്‍. സഭയും ഇസ്ലാമിക്ക് താലിബാനുമായി
എന്തു വിത്യാസമെന്നും മനസ്സിലാകുന്നില്ല. ശാസ്ത്രം അംഗികരിച്ചാലും വിശ്വാസത്തിനെതിരായുള്ളത് അംഗികരിക്കുവാന്‍ സഭയ്ക്ക് ബുദ്ധിമുട്ടാണ്.
പ്രായോഗികമല്ലെങ്കിലും,അഴിമതികള്‍ രാജ്യത്തുനിന്ന് ഇല്ലായ്മ ചെയ്തെന്നിരിക്കട്ടെ. ദളിതനായ കുട്ടപ്പന്‍റെ പ്രശ്നങ്ങളുണ്ടാക്കിയ നരിക്കാട്ടനച്ചനെപ്പോലുള്ളവരെ ജയിലില്‍ അടക്കുവാന്‍ സാധിക്കുമോ? ആഹാരമില്ലാതെ ഇന്നും ആയിരങ്ങള്‍ ചത്തു വീഴുന്നുണ്ട്. പോഷകാഹാരമില്ലാതെ ആയിരകണക്കിന് കുഞ്ഞുങ്ങള്‍ ഭാരതത്തില്‍ ജീവിക്കുന്നു,ഗര്‍ഭത്തില്‍ തന്നെ മരിക്കുന്നു. ദളിത്, ആദിവാസികള്‍,അവരുടെ ദാരിദ്ര്യം, വിദ്യാഭ്യാസം ഇവക്കെല്ലാം ലോകപാല്‍ബില്ലുകൊണ്ട് എന്തു പ്രയോജനമെന്നുള്ളതും ബില്ലിയന്‍ ചോദ്യങ്ങളിലൊന്നാണ്.കോളേജുകോഴ വാങ്ങിയും ഭൂസ്വത്തും കൈക്കലാക്കിയിരിക്കുന്ന പുരോഹിത വര്‍ഗത്തെ കൂച്ചുവിലങ്ങിടുവാന്‍ ഹസ്സാരയുടെ
സത്യാഗ്രഹംകൊണ്ട് വല്ല ഗുണവുംചെയ്യുമോ?