കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാഷ്ട്രീയ ഇടപെടല്‍ അപലപനീയം - കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (K.C.R.M)
നിരായുധരായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ നടത്തിവരുന്ന നിയമനടപടികളെ അട്ടിമറിക്കുന്ന തരത്തില്‍ ഇടപെടണമെന്ന് കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് റോമില്‍നിന്നും ആവശ്യപ്പെട്ട സീറോ-മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ രാഷ്ട്രീയനീക്കം മനുഷ്യത്വരഹിതവും രാജ്യദ്രോഹപരവും വര്‍ഗ്ഗീയവുമാണെന്ന് കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം വിലയിരുത്തി. കേരളത്തിലെ കത്തോലിക്കാസമൂഹത്തിനാകെ അപമാനം വരുത്തിവച്ച ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുണെന്ന് പ്രസ്ഥാനം അടിയന്തിരമായി വിളിച്ചുചേര്‍ത്ത നിര്‍വ്വാഹകസമിതി പാലായില്‍ പ്രസ്താവിച്ചു. താന്‍ സംരക്ഷണവും ധാര്‍മ്മികപിന്തുണയും നല്‍കേണ്ടിയിരുന്നവര്‍ക്ക് അതു നല്‍കിയില്ലെന്നു മാത്രമല്ല, അദ്ദേഹം മറുപക്ഷം ചേരുകുയും ചെയ്തു. മാര്‍ ആലഞ്ചേരി എത്ര നിഷേധപ്രസ്താവനകളിറക്കിയാലും, അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമം ആധികാരിമായി മാപ്പു പറഞ്ഞ് പ്രസ്വതാവന ഇറക്കാത്തിടത്തോളം കാലം അതൊന്നും വിശ്വസനീയമല്ലെന്നും K.C.R.M അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ ശ്രീ കെ.ജോര്‍ജ്ജ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കമ്മിറ്റിയില്‍ സര്‍വ്വശ്രീ ജോര്‍ജ്ജ് മൂലച്ചാലില്‍, മാത്യു എം തറക്കുന്നേല്‍, ഷാജു ജോസ് തറപ്പേല്‍, ഡോ. ജോസഫ് വര്‍ഗീസ്, ജോയി മുതുകാട്ടില്‍, ഫ്രാന്‍സീസ് ചക്കുളിക്കല്‍, ജോണി പ്ലാത്തോട്ടം മുതലായവര്‍ പങ്കെടുത്തു.
കെ.ജോര്‍ജ് ജോസഫ് ചെയര്‍മാന്‍ K.C.R.M (974 730 4646)
ജോര്‍ജ്ജ് മൂലേച്ചാലില്‍ സെക്രട്ടറി, K.C.R.M (949 708 8904)
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അപക്വമായ പ്രസ്താവനയ്ക്കെതിരെ കെ.സി.ആര്‍.എം.സംഘടന ശക്തമായ ഒരു താക്കീത് കൊടുത്തതില്‍
ReplyDeleteഅഭിനന്ദിക്കുന്നു.സംഘടനയുടെ അഭിപ്രായംപോലെ വത്തിക്കാന്‍റെ പൊന്തിഫിക്കല്‍പത്രവും കര്‍ദ്ദിനാളുമായുള്ള മുഖാമുഖം സംഭാഷണം നിരസിക്കാത്തകാലത്തോളം കേരളസഭയ്ക്കുണ്ടായ ഈ അപമാനത്തിനുത്തരവാദി കര്‍ദ്ദിനാള്‍ തന്നെയാണ്.
പണവും സ്വാധീനവും ഉപയോഗിച്ചു ഏതു
കുറ്റകൃത്യങ്ങളും ഇല്ലാതാക്കുക സമീപകാലത്തെ സഭയുടെ നേട്ടങ്ങളായിരുന്നു.പാലാ,തൃശ്ശൂര്‍ പോലുള്ള ഏതെങ്കിലും രൂപതകളിലെ മെത്രാന്‍റെ ശിങ്കിടികള്‍ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുവാന്‍ ഇറ്റാലിയന്‍പണം കൈപ്പറ്റി ആലഞ്ചേരിപിതാവിനെ കുടുക്കിയതാണോയെന്നുപോലും സംശയിക്കുന്നു.
കഴുത്തില്‍ രുദ്രാക്ഷമാല അണിഞ്ഞുകൊണ്ട് കല്‍ദായവാദിയെന്നും അഭിമാനിച്ചുനടക്കുന്ന ആലഞ്ചെരിയുടെ രാജ്യദ്രോഹപ്രസ്താവനകളില്‍ ലത്തീന്‍രൂപതകളും അതൃപ്തരാണ്. കാരണം, മരിച്ചത് പാവപ്പെട്ട രണ്ടു ലത്തീന്‍ക്രിസ്ത്യന്‍ തൊഴിലാളികളാണല്ലോ?
ഇറ്റാലിയന്‍ വാര്‍ത്താഏജന്‍സിക്ക് ഈ വാര്‍ത്ത കൊടുത്തത് ആരാണ്,ആലഞ്ചേരി കള്ളം പറയുന്നതാണോ,കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളുടെ വിശദമായ വിവരങ്ങള്‍ ഇറ്റാലിയന്‍ സായിപ്പിന് എങ്ങനെ അറിയാം,കര്‍ദ്ദിനാളിന്‍റെ കൂടെയുള്ള ഏതെങ്കിലും കാലു വാരി കത്തനാര്‍
പണം മേടിച്ചുകൊണ്ട് കര്‍ദ്ദിനാളിനെ കുടുക്കിലാക്കിയതാണോ,കൂടെയുള്ളവര്‍,രാഷ്ട്രീയ മുതലെടുപ്പുകാര്‍ മുതല്‍പേര്‍ ആരൊക്കെയായിരുന്നു,
അഭിമുഖ മലയാളം ഇറ്റാലിയന്‍ഭാഷയില്‍
തര്‍ജിമചെയ്തത് ആര്---???ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരങ്ങള്‍ ഇന്നുവരെയും ലഭിച്ചിട്ടില്ല. മറുപടി ലഭിക്കാത്തടത്തോളംകാലം ആലഞ്ചെരിയും
മെത്രാന്‍സംഘടനകളും ജനങ്ങളോട് കള്ളംപറഞ്ഞുവെന്നുതന്നെ ആര്‍ക്കും വിശ്വാസിക്കുവാന്‍ സാധിക്കുകയുള്ളൂ.
മുന്‍കാലങ്ങളില്‍ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ കുറ്റവാളികളെ രക്ഷിക്കുവാന്‍ മതമേലാധ്യഷന്‍മാര്‍ ഇടപ്പെട്ട അനേക ചരിത്രങ്ങളുണ്ട്. തെരുവുകളിലും
മറ്റും രാഷ്ട്രീയക്കാരെക്കാളും കഷ്ടമായി പ്രസംഗിക്കുന്ന പുരോഹിതരുടെ നുണകള്‍ ഇനി ജനത്തിനു വിശ്വസിക്കുവാന്‍ പ്രയാസമാണ്.
സമീപകാലത്തെ നേഴ്സിംഗ്തൊഴിലാളികള്‍ക്കെത്തിരെ സഭ നടത്തിയ നുണപ്രചാരണങ്ങള്‍ വിവരമുള്ളവര്‍ക്ക് മറക്കുവാന്‍ സാധിക്കുമെന്നും തോന്നുന്നില്ല.
സീറോ മലബാര്‍ കലത്തോലിക്കാ സഹോദരങ്ങളെ,
ReplyDeleteപതിനാറാം നൂറ്റാണ്ടില്‍ പോര്‍ടുഗീസുകാര്‍ കേരളത്തില്‍ വരികയും മൂന്നു ദിവസംകൊണ്ട്, പട്ടാള കമാണ്ടാര്‍ര്‍ ആയിരുന്ന മെനേസിസിനെ റോമാസിംഹാസനം മെത്രാപ്പോലീത്തയാക്കി വാഴിച്ചു . ഈ മെനേസിസിന്‍റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി. നമ്മുടെ പിതാക്കന്മാരായിരുന്ന നസ്രാണികളെ സാമം,ഭേതം,ദണ്ഡ൦ എന്നീമാര്‍ഗങ്ങളാല്‍ ( unwillingly ) റോമാസഭയിലേക്ക് ചേര്‍ത്ത സംഭവം ഏല്ലാവര്‍ക്കും അറിവുള്ളതാണല്ലോ!. അന്ന് സമ്പന്നരായിരുന്ന( ഭൌതീകമായി) സുറിയാനി ക്രിസ്ത്യാനികളെ റോമാസഭയില്‍ ചേര്‍ത്തു ,ദശാംശം,പെരുന്നാള്‍ പിരിവു മുതലായ വരുമാനങ്ങള്‍ പോര്‍ടുഗീസ് ഖജനാവിലേക്ക് സ്വരൂപിക്കുകയതല്ലാതെ, ആരെയും സുവിശേഷം അറിയിക്കുകയോ പുതുതായി സഭയില്‍ ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇനി വിഷയത്തിലേക്ക് കടക്കാം. ഈശോ മിശിഹ കുരിശില്‍ കിടന്നത് പഴയ ജെറുസലേം സമയം മൂന്നാം മണിക്കൂര്‍മുതല്‍ സന്ധ്യവരെ മാത്രം (Mark 15:25) . ഇപ്പോള്‍ യേശു കുരിശിലില്ല, പിന്നെയോ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നൂഎന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
പിതാവായ ദൈവത്തിന്‍റെയോ പുത്രനായ ദൈവത്തിന്‍റെയോ പരിശുദ്ധാല്‍മാവായ ദൈവത്തിന്‍റെയോ രൂപമോ പ്രതിമയോ സാദൃശ്യമോ ഉണ്ടാക്കുവാന്‍ ദൈവം ആരെയും അനുവദിച്ചിട്ടില്ല. ആദിമസഭ (അന്നുംഇന്നും) കുരിശിനെ ഒരു പ്രതീകമായി മാത്രം വണങ്ങുന്നവരാണ്. കലാകാരന്‍റെ ഭാവനയിലെ ക്രൂശിതരൂപത്തില്‍ ആണിയടിച്ചി ട്ടിരിക്കുന്നതിന്‍റെ കാരണം പലര്‍ക്കും അറിവുള്ളതാണല്ലോ. എന്‍റെധാരണ തെറ്റാണെങ്കില്‍ മാന്യ സുഹൃത്തുക്കള്‍ എന്നെ തിരുത്തിയാലും.
I. യേശു യഹൂദ ഗോത്രത്തില്‍ മനുഷ്യനായി അവതരിച്ചതുകൊണ്ട് , യേശുവിന്‍റെ പ്രതിമ ഉണ്ടാക്കി അത് കുരിശില്‍ തറച്ചു പ്രദര്‍ശിപ്പിക്കുന്നതിലൂടെ , യേശുവിനെയും ആദിമക്രിസ്ത്യാനികളെയും, യഹൂദരെയും അവഹേളിക്കുന്നത് ,യെഹൂദരെ വെറുത്തിരുന്ന റോമാക്കാര്‍ക്ക് ഒരു ഹരമായിരുന്നു. ഇപ്പോഴും ആണുതാനും.
II .യഹൂദരും റോമാക്കാരും ഏ.ഡി . 320 വരെ ( റോമാക്കാര്‍ ക്രിസ്തുമതം സ്വീകരിക്കുന്നതുവരെ) പരസ്പരം പട്ടികള്‍ എന്നാണു വിളിച്ചിരുന്നത്.
III . ഏ.ഡി . 320 -ല്‍ റോമക്കാര്‍ Constantine- ന്‍റെ നേതൃത്വത്തില്‍ കൂട്ടത്തോടെ ക്രിസ്തുമതംസ്വീകരിച്ചത് പൂര്‍ണമാനസാന്തരത്തോടെയല്ല പിന്നെയോ ഗതികെടുകൊണ്ടാണ്. പൗലോസ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നത് കണ്ടു സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ , ഫരിസേയരില്‍ ഫരിസേയനായ പൌലോസിനെ ക്രിസ്തുവിനുവേണ്ടി വേല ചെയ്യുന്നവനാക്കി മാറ്റിയപോലെ, ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന റോമാഭരണകൂടത്തെ, ക്രിസ്തുവിനെ സ്വീകരിക്കാനിരിക്കാതെ നിവൃത്തിയില്ലാത്ത ഒരു സാഹചര്യത്തിലെത്തിച്ചു. ഇതിന്‍റെ ചരിത്രം വിവരിക്കുന്നില്ല. അങ്ങനെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍നിന്നു റോമാക്കാര്‍ പിന്മാറി.
ആദിമ സഭയും, പുതുതായി രൂപംകൊണ്ട റോമന്‍ കത്തോലിക്കാ സഭയും തമ്മില്‍ സാരമായ വ്യത്യാസങ്ങളുണ്ട്. അനവധി ഉദാഹരണങ്ങളില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.
A. ആദിമ സംശയമുള്ളവര്‍ എഴുതിയോ ,വിളിച്ചോ ചോദിച്ചാല്‍ ,കൂടുതല്‍ വിവരങ്ങളും തരുന്നതായിരിക്കും.
തങ്കച്ചന്‍ ചെന്നങ്ങാട്ടു. chennangadan@yahoo.com
972-463-0668
972-742-4349
സീറോ മലബാര്‍ കലത്തോലിക്കാ സഹോദരങ്ങളെ,CONT....
ReplyDeleteA. ആദിമ സഭയുടെ നായകനായി അഥവാ അടിസ്ഥാനകല്ലായി, ശിശ്രൂഷകനായി മീന്‍പിടുത്തക്കരനായിരുന്ന ശിമയോന്‍ പത്രോസിനെ ഭരമേല്‍പ്പിക്കുന്ന കാര്യം നമ്മുക്കേവര്‍ക്കും അറിവുള്ളതാണല്ലോ!. ഈ പത്രോസ് വിവാഹിതനായിരുന്നൂ , അദ്ദേഹത്തിനു ഈലോകത്തില്‍ ,സിംഹാസനമോ , രാജകിരീടമോ, സ്വര്‍ണമേലങ്കിയോ ഇല്ലായിരുന്നു .
നേരെമറിച്ച് സൂര്യനസ്തമിക്കാത്ത റോമാ സാമ്പ്രാജ്യത്തെ ഭരിച്ചിരുന്ന, ഒന്നാം മാര്‍പാപ്പായായ പത്രോസിനു , രാജകിരീടവും, സ്വര്‍ണമേലങ്കിയും ഉണ്ടായിരുന്നു ,അദ്ദേഹം അവിവാഹിതനും ആയിരുന്നു .
അതുകൊണ്ട് രണ്ടു പത്രോസുമാര്‍ ഒരേസമയം ഉണ്ടായിരുന്നതായി അനുമാനിക്കാം . ഒന്നാമന്‍ കുപ്പായവും തലമുണ്ടും മാത്രമുണ്ടായിരുന്ന, മുക്കുവനായിരുന്ന,അവസാനം റോമാക്കാര്‍ തലകീഴായി കുരിശില്‍ തറച്ച, ജറുസലേം സഭയുടെ അധ്യക്ഷന്‍.
C .യഹൂദ പിന്തുടര്‍ച്ചയായ ക്രിസ്തുമാര്‍ഗം( ജറുസലേംസഭ/ആദിമസഭ) സാബത്ത് ഏഴാംദിവസമായ ശനിയാഴ്ച ആചാരിച്ചപ്പോള്‍, റോമാ സഭ ഒന്നാം ദിവസം ഞായരാഴ്ച്ചയെ സാബത്തായി ആചരിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിച്ചു.
D. ഈജിപ്തില്‍നിന്നുള്ള കടന്നുപോകലിന്‍റെ ഓര്‍മ്മയാചരണമായ യെഹൂദ പെസഹാ( നിസ്സാന്‍14 / ആബീബു 14 ) ആദിമസഭ ആച്ചരിചിരുന്നൂ. റോമാക്കാരുടെ ചിന്തയില്‍ പട്ടികളായ യഹൂദരുടെ, പെസഹാ യഥാര്‍ഥ ദിവസത്തില്‍ നിന്നും പത്തു ദിവസമെങ്കിലും വ്യത്യാസപ്പെടുത്തി, റോമാക്കാരുടെ അതിപുരാതനാമായ അപ്പത്തിന്‍റെ തിരുനാള്‍, പെസഹായാക്കി ആചരിക്കാന്‍ തുടങ്ങി.
E. ആദിമസഭ ജ്ഞാനസ്നാന സമയത്ത് , പരിശുദ്ധാല്‍മാവിനെ ഒഴിവാക്കിരുന്നില്ല. മറിച്ചു റോമാസഭ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സുറിയാനി മെത്രാന്മാരെ വധിക്കുകയും പരിശുദ്ധാല്‍മാവ് എന്നത് ( മുന്‍പിലുത്തെ ഒപ്രിശിമ, കൊന്ഫിര്മടിഒന്, സ്തൈര്യലേപനം) എന്നത് റോമാ മെത്രാന്മാരുടെ ഒരു കുത്തകയാക്കി മാറ്റുകായും ചെയ്തു. ഇതെല്ലാം വിശ്വാസികളെ കൊണ്ട് അഗീകരിപ്പിക്കണമെങ്കില്‍ അവരെ മന്ദബുദ്ധികളാക്കേണ്ടത്ആവശ്യമായി വന്നു. അതിനു ആന്നുവരെ നിഷിദ്ധമായിരുന്നപന്നിയിറച്ചിയും,( II makkaabayar 7:1) പട്ടച്ചാരായവും ( Effi 5:18) കഴിച്ചുകൊള്ളാന്‍ പ്രോത്സാഹിപ്പിച്ചു . എതിര്‍ത്ത സുറിയാനിക്കാരെ( അച്ചമാരെയും മെത്രാന്മാരെയും ഉള്‍പ്പെടെ) പീഡിപ്പിച്ചു കൊന്നു.
Referances - ബൈബിള്‍, മലങ്കര നസ്രാണികള്‍ by Z.m paarettu,തിരുസഭാചരിത്രം by Rev. Dr. Xavior koodappuzha,
N.B. നിര്‍ദോഷികളായ സീറോമലബാര്‍ വൈദികരെ വെറുതെവിടുക . റോമാസഭയുമായി ഒരു വാഗ്വാദത്തിനോ സമരത്തിനോ ഇടവരാതെ ഗാന്ധിമാര്‍ഗത്തില്‍ മുള്ളിനും ഇലക്കും കേടുവരാതെ സുറിയാനിസഭയുടെ Hierachy യുമായി വിശ്വാസികളായ നമ്മള്‍ സഹകരിച്ചു , ഒരു സ്വതന്ത്ര സഭയായി (sui juris )മാറി ആദിമസഭയിലെ നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യത്തിലേക്ക് ഒരു തിരിച്ചുപോകലിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാം .
സംശയമുള്ളവര്‍ എഴുതിയോ ,വിളിച്ചോ ചോദിച്ചാല്‍ ,കൂടുതല്‍ വിവരങ്ങളും തരുന്നതായിരിക്കും.
തങ്കച്ചന്‍ ചെന്നങ്ങാട്ടു. chennangadan@yahoo.com
972-463-0668
972-742-4349