“The tradition is strong, the faithful are ready to pay any price for their being Catholic,” he said.
Archbishop Alencherry stressed that religious extremists are a small minority of India’s Hindus and Muslims, but they have been responsible for “atrocious attacks.” He also cautioned that political parties often pander to them in an effort to attract votes.
Archbishop Alencherry stressed that religious extremists are a small minority of India’s Hindus and Muslims, but they have been responsible for “atrocious attacks.” He also cautioned that political parties often pander to them in an effort to attract votes.
ആലഞ്ചേരിപിതാവ് സഭയുടെ രാജകുമാരനായി സ്ഥാനമേറ്റശേഷം സഭയില്‍ ജാതിവ്യവസ്ഥയില്ലെന്നു
ReplyDeleteപറയുകയുണ്ടായി. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചു ദളിതരുടെ കണ്ണില്‍ പൊടിയിടുന്ന ഒരു പ്രസ്താവനയാണിത്. തത്വത്തില്‍ സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാല്‍ പരസ്പരവിരുദ്ധമായി തികച്ചും പുരോഹിതരുള്‍പ്പടെ ക്രിസ്ത്യന്‍സമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു.
ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങള്‍ ക്രിസ്തുതത്വങ്ങളെത്തന്നെ കാറ്റില്‍ പറപ്പിച്ചുകഴിഞ്ഞു.
ക്രിസ്ത്യാനിയായി മാര്‍ഗംകൂടിയവരുടെ നിലവാരം ജാതിവ്യവസ്ഥകളില്‍ അടിമകളായി അവര്‍ ജീവിച്ചിരുന്ന കാലങ്ങളെക്കാള്‍ കഷ്ടമാണ്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാര്‍ഗംകൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനു മുമ്പുള്ളകാലത്തേക്കാള്‍ എത്രമാത്രം ഉയര്‍ന്നുവെന്നു കര്‍ദ്ദിനാളായി സ്ഥാനാരോഹിതനായ ആലന്‍ചേരിക്ക് വ്യക്തമാക്കാമോ? സഭ,ഭൂസ്വത്തുക്കളും പണവും വിശ്വാസികളില്‍നിന്നു ശേഖരിച്ചു.
കൊഴകള്‍കൊണ്ട് അധ്യാപകനിയമനനവും നടത്തി. എഴുപതുശതമാനത്തിലേറെ ദളിതക്രിസ്ത്യാനികളുള്ള
സമുദായത്തില്‍ എത്ര ദളിതര്‍ക്ക് സഭ
ജോലികൊടുത്തിട്ടുണ്ട്? കൂടിയാല്‍ കുറെ തൂപ്പുകാരെയും കുശിനിക്കാരെയും പരിസരം ശുദ്ധിയാക്കുന്നവരെയും സഭാസ്ഥാപനങ്ങളില്‍ കാണാം.
ക്രിസ്ത്യാനിfകളായ ദളിതര്‍ തങ്ങളുടെ
ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്ക് ലഭിക്കേണ്ട
എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു.
ജാതിവ്യവസ്ഥ സഭയ്ക്കില്ലന്നുള്ള ഇത്തരം
പരസ്പരവിരുദ്ധധാരണകള്‍ നെഹ്‌റു, അബെദ്ക്കാര്‍ മുതലായ ഭാരതീയ ശില്‍പ്പികളെ
സഭാനേതാക്കന്മാര്‍ ബോധ്യപ്പെടുത്തി.അങ്ങനെ അവര്‍ ദളിതരുടെ കഞ്ഞിയില്‍ കല്ലുവാരിയിട്ടു.
ദളിതക്രിസ്ത്യാനികളുടെ ആനുകൂല്യങ്ങള്‍ നഷടപ്പെടുത്തി പിന്നോക്കസമുദായ പട്ടികയിലാക്കുവാന്‍ കാരണം ഇത്തരം അക്കാലത്തെ പിതാക്കന്മാരുടെ അബദ്ധപ്രഖ്യാപനങ്ങളാണ്. ക്രിസ്തീയപിതാക്കന്മാരുടെ ചതിമൂലം
ദളിതക്രിസ്ത്യാനികള്‍ ഹിന്ദുദളിതരെക്കാള്‍ 60 കൊല്ലം പുറകിലായി ദുരിതം അനുഭവിച്ചു ജീവിക്കുന്നു.
പുതുക്രിസ്ത്യാനിയായതുമൂലം പരമ്പരാഗതമായി അവര്‍ക്കുണ്ടായിരുന്ന അഭിമാനവും വ്യക്തിത്വവും നഷ്ടപ്പെടുത്തി. ഇന്നും ക്രിസ്ത്യന്‍ദളിതര്‍ ദാരിദ്ര്യത്തില്‍തന്നെ ജീവിക്കുന്നു. മനുഷ്യത്വം കാണിക്കാത്ത ഒരു സമൂഹത്തില്‍ അവമാനിക്കപ്പെട്ട ജനതയായിതന്നെ കഴിയുന്നു. കക്കൂസുകള്‍ വൃദ്ധിയാക്കിയും ലൈഗികവേലകള്‍ ചെയ്തും ജീവിക്കുന്ന ഇവരുടെ ജീവിതനിലവാരം സഭയില്‍
ജാതിവ്യവസ്ഥയില്ലന്നുള്ള പിതാക്കന്മാരുടെ പ്രസ്താവനകള്‍ക്ക് നീതികരിക്കാത്തതാണ്.
സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ
കരകയറ്റുകയെന്നുള്ള ധാര്‍മ്മികഉത്തരവാദിത്വം കര്‍ദ്ദിനാളായി സ്ഥാനംവഹിക്കുന്ന ആലന്ചെരിക്കുണ്ട്. സഭയുടെ വാഗ്ദാനങ്ങളെ ദളിതര്‍ അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകള്‍തന്നെ സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്. ദളിതരുടെ ദാരിദ്ര്യത്തില്‍നിന്നും അവര്‍ എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷന്‍ പോലും
ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി.
സഭയില്‍ ജാതിവ്യവസ്ഥയില്ലായെന്നു തെളിയിക്കേണ്ട ചുമതല ഇനി കര്‍ദ്ദിനാളായി സ്ഥാനമേറ്റ സഭയുടെ രാജകുമാരനായ ആലന്ച്ചേരിക്കാണ്.കബളിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ മതിയാക്കി ദളിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഭാനേതൃത്വം നിര്‍വഹിക്കുമെന്ന് പ്രത്യാശിക്കാം.