Translate
Friday, February 10, 2012
അന്ത്യ അത്താഴ ചിത്രവിവാദം
കഴിഞ്ഞയാഴ്‌ചെ ഒരു സായാഹ്നം. ഏറ്റുമാനൂര്‍ പട്ടണത്തിലൂടെ ഒരു പ്രതിഷേധറാലി. അതിരമ്പുഴ ഫോറോനാ പള്ളിയില്‍ നിന്നാണു തുടക്കം. ജീപ്പില്‍ വച്ചുകെട്ടിയ മൈക്കിലൂടെ പ്രതിഷേധവിഷയം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കര്‍ത്താവിന്റെ തിരുവത്താഴ ചിത്രത്തില്‍ യേശുവിന്റെ സ്ഥാനത്തു സാത്താനെ വരച്ചുവച്ച് മാര്‍ക്‌സിസ്റ്റുകാര്‍ അവഹേളിച്ചിരിക്കുന്നു എന്ന്. ഇതുകേട്ട് അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം നടന്നു നീങ്ങിയ കുരുന്നുകള്‍പോലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ''പോടാ പുല്ലേ പിണറായി ...'' എന്നൊക്കെ.
അതുത്ത ദിവസം മാധ്യമങ്ങളില്‍ വിവാദചിത്രം കണ്ട വിശ്വാസികളില്‍ മനസ്സാക്ഷിയുള്ളവര്‍ മൂക്കത്തു വിരല്‍വച്ചുകാണും. യേശുവിന്റെ സ്ഥാനത്ത് സാത്താനല്ല, സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. ഇരുവശത്തും ശ്ലീഹന്മാരല്ല, മന്‍മോഹനും നരേന്ദ്രമോഡിയുമടക്കം ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ വലതു നേതൃനിരയിലെ ചില പ്രമുഖര്‍. വിവാദമായ ഉടനെതന്നെ ചിത്രം നീക്കം ചെയ്‌തെന്നു വാര്‍ത്തയും.
എന്നാല്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും എളുപ്പം വായിച്ചെടുക്കാവുന്നതേയുള്ളു ഈ ചിത്രത്തിന്റെ കാതല്‍. കമ്മ്യൂണിസ്റ്റുകാര്‍ യേശുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ചെന്നായിരുന്നല്ലോ സഭാനേതൃത്വത്തിന്റെ ആദ്യത്തെ ആരോപണം. എങ്കില്‍ അവര്‍ പലപ്പോഴും കെട്ടിപ്പുണരാറുള്ള വലതു രാഷ്ട്രീയ നേതൃത്വം യേശുവിനെ എങ്ങനെകാണുന്നു ? അവരുടെ മനസ്സിലിന്ന് യേശുവിന്റെ സ്ഥാനത്തുള്ളത് അമേരിക്കന്‍ പ്രസിഡണ്ടാണ്. സാമ്രാജ്യത്വശക്തികളിലാണ് അവര്‍ രക്ഷകനെ കാണുന്നത്. പണത്തെയും ദൈവത്തെയും ഒരുമിച്ചാരാധിക്കാന്‍ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്, മൂലധനശക്തികള്‍ക്കു സ്വയം അടിയറ വച്ചിരിക്കുന്നവരുടെ മനസ്സില്‍ എന്തു സ്ഥാനമാണുള്ളത് എന്ന വളരെ പ്രസക്തമായ ചോദ്യമല്ലേ വിവാദചിത്രം ഉന്നയിക്കാന്‍ ശ്രമിച്ചത് ? ഇതെങ്ങനെ യേശുവിനെ അവഹേളിക്കലാകും?
ഇവിടെ രണ്ടു കാര്യങ്ങളുടെ പേരില്‍ കത്തോലിക്കാ സഭാനേതൃത്വം വിചാരണചെയ്യപ്പെടേണ്ടതുണ്ട്. 1. വസ്തുതകളെ വളച്ചൊടിച്ച് വിശ്വാസികളെ തെരുവിലിറക്കി സാമൂഹ്യസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്. 2. വിവാദചിത്രത്തിന്റെ വിവക്ഷകള്‍ മനസ്സിലാക്കി പക്വതയോടെ പ്രതികരിക്കാന്‍ കഴിയാതെ പോയതിന്.
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteഒരു ചിത്രത്തിന്‍റെപേരില്‍ കന്യാസ്ത്രികളും അച്ചന്മാരും തെരുവില്‍ഇറങ്ങി ക്രിസ്ത്യന്‍സഭകളെ അവഹേളിക്കുന്നതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇന്നു കൊച്ചുകുട്ടികള്‍ക്കുപോലും ഇന്റര്‍നെറ്റ്സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയാം. ഇത്തരം സഭാവിരുദ്ധമായ അനേകം ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍മാദ്ധ്യമങ്ങളില്‍ കാണാം.
ReplyDeleteക്രിസ്ത്യന്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചിത്രമാണ് ദാവഞ്ചികൊട്. ഇതു തിരുവത്താഴത്തെ സൂചിപ്പിക്കുന്നു. ഇതിനെ ആധാരമാക്കി രചിച്ച നോവലും ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഒരു വിവാദപുസ്തകംകൂടിയാണ്. ഈ തിരുവത്താഴചിത്രത്തില്‍ യേശു, മേരി മഗ്ദാലിനെ വിവാഹം കഴിച്ചുവെന്നു
സൂചിപ്പിക്കുന്നു. യേശുവിന്‍റെ വലത്ത് ഭാഗത്തെ ചിത്രം യോഹന്നന്‍റെയല്ല മേരി മഗ്ദാലനായുടെതെന്നാണ് വാദം. ജീസസ് ദൈവംമല്ല വെറും മനുഷ്യനെന്നുമാണ് ഈ
പുസ്തകഉള്ളടക്കം. മേരിമഗ്ദാലാനെ ദൈവസ്ത്രീയായി ആരാധിക്കുന്ന ഒരു വര്‍ഗവുമുണ്ട്. യേശു, മേരി മഗ്ദാലനെ ഗര്‍ഭിണിയാക്കിയെന്നും അവരിലുണ്ടായ ഒരു പെണ്‍കുട്ടിയുടെ വംശാവലി ഇന്നു യൂറോപ്പിലെ പ്രമുഖകുടുംബങ്ങളാണെന്നും
അവകാശപ്പെടുന്നു. ബൈബിള്‍ കൂട്ടിയോജിപ്പിച്ചു പുസ്തകമാക്കിയത് ഒരു റോമന്‍
പേഗന്‍ചക്രവര്‍ത്തിയായിരുന്നുവെന്നും ദാവഞ്ചി കൊട്‍ സൂചിപ്പിക്കുന്നു. സുവിശേഷങ്ങള്‍ എല്ലാം അതാതു കാലങ്ങളിളില്‍ കാലത്തിനു അനുസരിച്ചു മാറ്റി എഴുതിയതാണെന്നും നാലാംനൂറ്റാണ്ടുവരെ ജീസസിനെ ദൈവമായി കരുതിയിരുന്നില്ലയെന്നുമാണ് ഈ നോവലില്‍ പറഞ്ഞിരിക്കുന്നത്.
എഡിറ്റു ചെയ്യുന്നതിന് മുമ്പ് ആദ്യകാലങ്ങളിലെ സുവിശേഷങ്ങളില്‍ ക്രിസ്തീയ സഭകളെ നയിച്ചത് പീറ്റര്‍ അല്ല മേരിമഗ്ദലനായായിരുന്നുവെന്നായിരുന്നു എഴുതിയിരുന്നത്. Priory of Sion എന്ന ഒരു സഭ ഇന്നും മേരി മഗ്ദാലനായെ ദൈവമായി കരുതുന്നു. ആദ്യമ സഭയിലെ അനേകം ക്രിസ്തുവിന്റെ അനുയായികളെ
കത്തോലിക്കാസഭ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനു കൊന്നോടുക്കിയിട്ടുണ്ടെന്നും എഴുതിയിട്ടുണ്ട്.
മെത്രാന്മാരും അച്ചന്മാരും ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങിയിട്ട് ഇനി കാര്യമില്ല. ഇത്തരം സഭയുടെ ദൃഷ്ട്ടിയിലുള്ള അബദ്ധപ്രചാരണള്‍ക്കെ മെത്രാന്‍മാരുടെയും അച്ചന്മാരുടെയും തെരുവ്പ്രകടനങ്ങള്‍ സഹായകമാകുകയുള്ളൂ.ഇങ്ങനെ വിലകുറഞ്ഞ പുരോഹിതരുടെ പ്രകടനങ്ങള്‍ യുവതലമുറയെ സത്യംതേടിയുള്ള ഗവേഷണങ്ങള്‍ക്കെ പ്രേരിപ്പിക്കുകയുള്ളൂ. ക്രിസ്തീയ രാജ്യങ്ങള്‍ ഇത്തരം സഭയുടെ വിരോധാഭാസങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥിതിക്ക് കേരളാ സഭയില്‍ മാത്രമെന്തിനാണ് ഇത്തരം ഒച്ചപ്പാടുകളെന്നു മനസ്സിലാകുന്നില്ല. ഇവര്‍ പുത്തന്‍തലമുറകളെ ഇത്തരം കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി എന്തിനു ജിഞാസ്സുക്കളാക്കുന്നു?പ്രകടനം നടത്തുന്ന പുരോഹിതരെ ഒന്നു ചിന്തിക്കൂ.
അച്ചന്മാര്‍ പ്രേതിഷേധിച്ചതില്‍ ആകുലപ്പെടുന്ന പകല്‍ മാന്യന്മാരോട് ഒരു വാക്ക്. ആ പാവം അച്ചന്മാരും കന്യാസ്രീകളും, വിശ്വാസികളും പ്രതിഷേധ റാലി അല്ലേ നടത്തിയുള്ളൂ. അവര്‍ ആരുടേയും കൈ വെട്ടിയില്ലല്ലോ?! ഒരു മതത്തിന്റെ പേരില്‍ ഒരു നിസ്സാര കാര്യത്തിനു ഒരു കോളേജു പ്രഫസ്സര്‍ അനുഭവിക്കേണ്ട വന്ന ശിക്ഷ നിങ്ങളെ പോലെയുള്ളവര്‍ മറന്നുവെന്ന് കരുതുന്നില്ല. അങ്ങനെ ഉള്ള ഒരു മതത്തിന്റെ കാര്യം വല്ലതും ആയിരുന്നെങ്കില്‍ കാണാമായിരുന്നു കളി. അവിടെ പിണറായി കളിക്കാന്‍ പോകില്ല! നാട്ടില്‍ ചില കേടികള്‍ ഉണ്ട് കള്ളും അടിച്ചിട്ട് കവലയില്‍ നിന്ന് സകലരെയും തെറി. പോലീസിന്റെ വണ്ടി ആ അയല്‍പക്കത് കൂടി എങ്ങാനും വന്നെങ്കില്‍ കള്ളും പോകും തെറിയും നിര്‍ത്തി ഓടുന്നത് കാണാം. ആകാവുന്നിടത് എല്ലാം ചിലവാക്കും. അല്ലാത്തിടത്ത് പമ്മി പരുംമി നില്‍ക്കും. കേരളം വിട്ടു കഴിഞ്ഞാല്‍ ഈ പിണറായിയും ഫണം എടുത്തു പോക്കറ്റില്‍ ഇട്ടു കൊണ്ട് നടക്കും. ഇവന്റെയോന്നും പടം കളിയും വെടുവായിതവും ഒന്നും സാമ്മാന്യ ബുദ്ധി ഉള്ളവന്റെ അടുത്ത് നടക്കില്ല. ഇത് രണ്ടായിരത്തി പന്ത്രണ്ടു ആണ്. ചിന്തിക്കാന്‍ കഴിവില്ലാത്ത ആള്‍ക്കാരെ വാചക കസര്‍ത്തില്‍ തട്ടിപ്പ് നടത്തി മൂഡ സങ്കല്‍പ്പത്തില്‍ നിര്‍ത്തുകയാണ് പിണറായി പോലെ ഉള്ളവന്റെ പണി. അതിനു അവര്‍ക്ക് ക്രിസ്തുവിനെ മാത്രമേ കിട്ടുകയുള്ളൂ. കാരണം ക്രിസ്ത്യാനികള്‍ എല്ലാം മിണ്ടാതെ നിന്ന് ക്ഷമിച്ചു കൊള്ളണം. അച്ചന്മാരെ കൊല്ലാന്‍ വന്നാലും മിണ്ടാരുതല്ലോ. എന്ത് നെറികേട് കാണിച്ചു നടന്നാലും അച്ഛന്‍ ക്ഷമിച്ചു പൊറുത്തു അറക്കാന്‍ കൊണ്ട് പോകുന്ന കുഞ്ഞാടിനെ പോലെ നിന്ന് കൊടുക്കണമല്ലോ! കന്യാസ്ത്രീമാരും അങ്ങനെ തന്നെ ചെയ്യണമല്ലോ! എന്താ കാരണം അച്ചനായി പോയി അല്ലെങ്കില്‍ കന്യാസ്ത്രീ ആയി പോയി. ( തോമസ് കോട്ടുമൂരിയുടെയോ, ജെയിംസ് പിടുക്കന്റെയോ, സ്റെഫി കള്ളകന്യാസ്ത്രീയുടെ കാര്യമോ അല്ല ഞാന്‍ ഉദേശിക്കുന്നത്.)
ReplyDeleteഒരു ക്രൈസ്തവനും ഇഷ്ടപ്പെടുന്ന ഒരു പണി അല്ല പിണറായിയും കൂട്ടരും അന്ത്യത്താഴ ചിത്രം മോര്‍ഫു ചെയ്തു ചെയ്തത്. അതിനു പ്രതിഷേധിക്കുക എങ്കിലും ചെയ്തില്ലെങ്കില്‍ നാളെ അവന്മാര്‍ നിങ്ങളുടെ ഒക്കെ വീട്ടില്‍ കയറി വടിവാള്‍ കൊണ്ട് നിങ്ങളുടെ ആള്‍ക്കാരെ വെട്ടി കൊലപ്പെടുത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? അങ്ങനെ വന്നാല്‍, ഈ പറയുന്ന നിങ്ങള്‍ പഞ്ചപുച്ഛം അടക്കി അറവുകാരന്റെ മുന്‍പില്‍ നില്‍ക്കുന്ന കുഞ്ഞാട് പോലെ നില്‍ക്കുകയെ ഉള്ളോ? അതോ രണ്ടു കാലും പറിച്ചു പ്രതികരിക്കാതെ ഓടി ഒളിക്കുമോ? അതോ അവരുടെ കൂടെ കൂടി കൂട്ടത്തിലുള്ള നിങ്ങളുടെ അമ്മയെയും അപ്പനെയും ഭാര്യയേയും മക്കളെയും സഹോദരങ്ങളെയും വെട്ടി കൊല്ലാന്‍ കൂടുമോ? ബുദ്ധിമാന്മാര്‍ എന്ന് സ്വയം നിങ്ങള്ക്ക് തോന്നുണ്ടാവും; പക്ഷെ, നിര്‍ഭാഗ്യവശാല്‍!!!. നിങ്ങളുടെ ബുദ്ധി അസ്ഥാനത്താണ്! അതുകൊണ്ടാണ് നിങ്ങള്‍ എല്ലാത്തിനും എതിര് അഭിപ്രായം പ്രകടിപ്പിക്കുന്നത്.
പ്രതിഷേധിക്കുക എങ്കിലും ചെയ്തില്ലെങ്കില്‍, നാളെ അവന്മാര്‍ നിങ്ങളുടെ ഒക്കെ വീട്ടില്‍ കയറി വടിവാള്‍ കൊണ്ട് നിങ്ങളുടെ ആള്‍ക്കാരെ വെട്ടി കൊലപ്പെടുത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? അന്ന് നിങ്ങള്‍ വഴിയില്‍ ഇറങ്ങി പ്രേതിശേധിച്ച്ചിട്ടോ, കരഞ്ഞിട്ടോ കാര്യമില്ല. അതുണ്ടാവതിരിക്കേണ്ടത്തിനു ഉള്ള ഒരു മുന്‍കരുതല്‍ ആയി ഈ പ്രതിഷേധ റാലിയെ കണ്ടാല്‍ മതി എന്നതാണ് എന്റെ അഭിപ്രായം.
ക്രിസ്ത്യാനികളുടെ പേരും വച്ച് എഴുതുന്ന താനൊക്കെ ഒരു ക്രിസ്ത്യാനി തന്നെയോ എന്ന് ഞാന്‍ സംശയിക്കുന്നു. അഥവാ തങ്ങളൊക്കെ ക്രിസ്ത്യാനി ആണങ്കില്‍ തങ്ങളെ പോലെയുള്ള നാമമാത്ര ക്രിസ്ത്യാനികള്‍ സഭക്ക് തന്നെ പാരയാണ്. അങ്ങനെ ഉള്ള അസുര വിത്തുകളെ ഈ ഭൂമിയില്‍ നിന്നും വേരോടെ പിഴുതു കളയേണ്ട കാലം അതിക്രെമിചിരിക്കുന്നു.
ഡാവിഞ്ചി കോഡ് എല്ലാവരെയും ഞെട്ടിച്ചത് അതിലെ പരാമര്‍ശങ്ങള്‍ കാരണം തന്നെ. ഇക്കാര്യത്തില്‍ എവിടെയൊക്കെയാണ് സഭ ഞെട്ടിയതെന്നറിയാന്‍ അന്വേഷിച്ചു ചെന്ന ജെര്‍ണലിസ്ടുകളോട് ചരിത്ര കാര്യങ്ങളുടെ തലവനായ കര്‍ദ്ദിനാള്‍ പറഞ്ഞത്, ഡാന്‍ ബ്രൌണ്‍ വരച്ചു കാട്ടിയ ചരിത്ര പശ്ചാത്തലം ശരിയെന്നതാണ്. അതുപോലെ യേശുവിനെ ദൈവമാക്കിയതും സഭയുടെ ഒരു തിരുമാനമായിരുന്നെന്നും അദ്ദേഹം സമ്മതിച്ചു. പഠനം സംഗ്രഹിച്ചു വന്നപ്പോള്‍ മേരിയെ യേശു വിവാഹം കഴിച്ചുവെന്നതിന് ഡാന്‍ ബ്രൌണിന്റെ കൈയ്യില്‍ തെളിവില്ലെന്ന് കണ്ടു, വിവാഹം കഴിച്ചില്ലെന്നതിനു സഭയുടെ കൈയ്യിലും തെളിവില്ലെന്ന് കണ്ടു. അങ്ങിനെ അത് ഒതുങ്ങി പോയി. ഉണ്ടാക്കിയ ഒച്ചപ്പാട് കാരണം പുസ്തകം കുറെ വിറ്റു പോയെന്നും, സഭയുടെ കളികളെപ്പറ്റി ലോകത്തിനു കുറെ വിവരമുണ്ടായെന്നും രണ്ടു ഗുണങ്ങളുണ്ടായി.
ReplyDeleteപിന്നെ നല്ല തിളപ്പുള്ള അച്ചന്മാര്‍ ധാരാളം; എപ്പഴാ മേല്പ്പട്ടക്കാരന്‍ കാലം ചെയ്യുന്നതെന്നറിയാമോ? ഒരുങ്ങി നില്‍ക്കണ്ടേ? പണ്ട് സ്വകാര്യ മെഡിക്കല്‍ കോളെജിനു വേണ്ടി മുന്നണിയിലും പിന്നണിയിലും പോരുതികൊണ്ടിരുന്ന സമയം വിശുദ്ധ കുര്‍ബാനയെ അപമാനിക്കുന്ന രിതിയില്‍ ഹൈസ്കൂള്‍ സാമൂഹ്യ പാഠത്തില്‍ ഒരു വിശദികരണം വന്നപ്പോള്‍ അത് രുപതാധികാരിയുടെ ശ്രദ്ധയില്‍ പെടുത്തിയ വൈദികന്‍ ഇന്നും ശത്രു പട്ടികയിലാണ്. സര്‍ക്കാരിനെ പ്രകോപിച്ച് കഞ്ഞിയില്‍ പാറ്റ വിഴ്ത്തരുതെന്നു അന്ന് മെത്രാന്മാര്‍ക്ക് നിശ്ചയമുണ്ടായിരുന്നു.
കമുനിസ്ടുകാരെ പള്ളി കമ്മറ്റികളില്‍ അടുപ്പിക്കരുതെന്നു ഇണ്ടാസ്സു വരുമ്പോഴൊക്കെ ജനം ചോദിക്കും 'അപ്പ൦' ...........ആ പിതാവോ? ഈ പിതാവോ? എന്ന്. പിന്നെ കൂടുതലൊന്നു കേള്‍ക്കില്ല അതിനെപ്പറ്റി. പ്രസിദ്ധനായ ഒരു പരിഷ്കര്‍ത്താവ് ഭരിച്ച ചങ്ങനാശ്ശേരി രൂപതയിലെ ഒരു ഇടവകയിലെ ഒരിടവകക്കാരന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ ഇടവകയില്‍, ഏതെങ്കിലും കേസില്‍ പെടാത്ത ആരെങ്കിലും ഇല്ലാത്ത ഒരു വിട് പോലും ഇല്ലെന്നു. ഹായ്! സ്വര്‍ഗ്ഗ രാജ്യം പടികടന്നു മുമ്പിലെത്തിയ പോലെ അന്ന് തോന്നി. ഇന്നും അങ്ങിനെ തന്നെയാ തോന്നുന്നത്.
Leonardo da Vinci ലാസ്റ്റ് സപ്പര്‍ വരച്ചു; ഡാന്‍ ബ്രൌണ്‍ കഞ്ചാവ് അടിച്ചിട്ട് ഡാവിഞ്ചി കോടെന്ന അശ്ലീല ബുക്ക് എഴുതി പബ്ലിഷ് ചെയ്തു ക്രിസ്തുവിനെ പ്രതികൂട്ടില്‍ നിര്‍ത്തി കാശ് വാരി. Leonardo da Vinci യുടെ ലാസ്റ്റ് സപ്പരിനു കഞ്ചാവ് ഡാവിഞ്ചി കോഡുമായി യാതൊരു പുല ബന്ടവുമില്ല. അവന്റെ പുസ്തകത്തിന് പ്രശസ്തി കിട്ടെന്ദത്തിനു അവന്‍ പേരും ഡാവിഞ്ചി കോടെന്നു കട്ടെഴുതി. അത് അവന്റെ ബുദ്ധി.
ReplyDeleteപിന്നെ പനയിലും തെങ്ങിലും കയറി ചെത്തി നടക്കുന്ന വിവരം ഇല്ലാതവന്മാരുടെ അടുത്ത് ഡാവിഞ്ചി കോടാ, തേങ്ങയാണ് എന്ന് പറഞ്ഞു നടന്നാല്‍ അവനു അത് കൂടുതല്‍ ഊട്ടി കൊടുത്തു സഹായിക്കുന്നതിനു തുല്യമാണ്.
This 'Anonymous' should be ashamed of himself. His comments are so cheap. Dan Brown wrote his book after having Hasheeh. WOW! What an invention? Do you know how many books this brilliant researcher and writer wrote? Here we go: The Lost Symbol, The Da Vinci Code, Angels & Demons, Deception Point, and Digital Fortress. I read all his books. He may be wrong in some points; he may be right in some points. He spent five years researching before he wrote The Da Vinci Code. His ideas may not be suiting to your thinking. But, at least, you should have the basic decency to respect this world renowned writer. Over 80 million copies of The Da Vinci code sold out. Over 80 million!! I never heard a book wrote under the influence of Hasheeh sold in such numbers. In Las Vegas I heard a priest saying in his homily that "an idiot Cardinal in Rome was saying that the faithful should not read The Da Vinci Code". By that time over 25 million copies sold. No wonder the priest called the Cardinal 'idiot'.
ReplyDeleteലയനര്ദ് ദ വിഞ്ചിയുടെ അന്ത്യഅത്താഴ ചിത്രികരണം ബൈബിള്‍ പ്രകാരം അപ്പാടെ തെറ്റാണ്. കര്ത്താബവിനെയും 12 അപ്പോസ്തലെരെയും
ReplyDeleteവച്ച് ദ വിഞ്ചി കലാപരമായി ഒരു പടം വരച്ചു. ആ പടം വിറ്റ് നാല് കശുണ്ടാക്കാനും 12 പുരുഷന്മാരാണ് സഭയുടെ നായകര്‍ എന്ന്
കാണിക്കാനും അവരുടെ അനതരാവകാശികളാണ് മേല്പട്ടക്കാര്‍ എന്ന് വരുത്തി തീര്ക്കാ നും വേണ്ടി ലോകം മുഴുവന്‍ ആ പടം
ബോധപുര്വ്വം് പ്രചരിപ്പിച്ചു. വിടിന്റെ മുന്പിടല്‍ ഭിത്തിയില്‍ ഒരലങ്കാരമായി കണ്ടു വിശ്വാസികള്‍ പടം വാങ്ങി ആണിയടിച്ചു
തുക്കി. അക്കാരണത്താല്‍ അന്ത്യഅത്താഴത്തിനു കര്ത്താ വും 12 അപ്പോസ്തലരും മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളൂ എന്ന
തെറ്റായ ധാരണ അല്മേനി വിശ്വസിക്കുകയും ചെയ്തു.
അന്ത്യഅത്താഴം എന്ന് നാം പറയുന്ന ആചാരം യാഹ്വെ ഇസ്രായേല്‍ ജനത്തെ ഇജിപ്തിന്റെ അടിമത്തത്തില്നിാന്നു മോചിപ്പിച്ചതിന്റെ
ഓര്മ ആചരണമായ പെസഹായാണ് (പുറ. 13 : 3 ). ആ പെസഹാ ആചരണത്തില്‍ കുടുംബം മുഴുവനും പങ്കെടുക്കണമെന്നും പെസഹാ
വിരുന്നു ഒരു കുടുംബാഹാരമായി ഭക്ഷിക്കണമെന്നും നാം പുറപ്പാടില്‍ വായിക്കുന്നുണ്ട് (പുറ. 12 : 1 - 14 ). അപ്പോള്‍ കര്ത്താടവിന്റെ അന്ത്യ പെസഹാ ആചരണത്തിന് `12 അപ്പോസ്തലരും മറ്റു സ്ത്രീകളും കര്ത്താിവിന്റെ അമ്മയായ മറിയവും കര്ത്താ്വിന്റെ സഹൊദരീസഹൊധരന്മാരും പെസഹാ വിരുന്നു പാകം ചെയ്തവരും പങ്കെടുതിരുന്നിരിക്കണം. ആ പെസഹാ ആചരണത്തില്‍ പങ്കെടുത്ത എല്ലാവര്കുംരകൂടിയാണ് " എന്റെ ഓര്മ്മതക്കായി ഇത് ചെയുക" (ലൂക്കോ. 22 : 19 ) എന്ന പുതിയ ഉടമ്പടി യേശു നല്കിായത്. അപ്രകാരം യേശു അന്ധ്യ അത്താഴ വേളയില്‍ സ്ത്രീകളെയും പുരുഷന്മാരെയും തന്റെ മേശയാചാരനതിന്നു ആദ്യക്ഷപദം അലങ്കരിക്കാന്‍ നിയോഗിച്ചു. എല്ലാവരും ഒരുമിച്ചുള്ള അന്ധ്യ പെസഹായാണ് അതെന്നു കര്ത്താുവിനു അറിയാമാരിരുന്നു.
അന്ധ്യ പെസഹാ അഥവാ ഒടുക്കത്തെ അത്താഴം ചിത്രീകരണത്തില്‍ പുരുഷന്മാര്‍ മാത്രമേയുള്ളൂ. വിരുന്നില്‍ പങ്കെടുത്ത
സ്ത്രീകള്‍ എവിടെ? അപ്പോള്‍ ദ വിഞ്ചിയുടെ അന്ധ്യ അത്താഴ ചിത്രീകരണം വെറും കലാപരമായ ഒരു ചിത്രം മാത്രം.
ബൈബിളിന്റെ അടിസ്ഥാനത്തില്‍ ആ പടത്തിന് യാതൊരു മൂല്യവും ഇല്ല. സുപ്രസിദ്ധനായ ദ വിഞ്ചി ആ പടം വരച്ചതിനാല്‍
അതിനു ഏറിയ കലാമൂല്യം ഉണ്ടന്ന് നമുക്ക് അനുമാനിക്കാം. പക്ഷെ അത് വസ്തുനിഷ്ടമായ ഒരു ചിത്രമല്ല.
അന്ത്യ അത്താഴത്തിന്റെ കാര്യം പറഞ്ഞു ഇവിടെ ഗുസ്തി നടക്കുമ്പോള്‍ ഫൌള്‍ കണ്ടാല്‍ എങ്ങിനെ വിസിലടിക്കാതെ ഇരിക്കും. ആദ്യം ഒക്കെ ഞാനും ഓര്‍ത്തത് ഓരോരുത്തരും വായില്‍ തോന്നുന്നതോക്കെയാ വിളിച്ചു പറയുന്നതെന്ന്. പിന്നെ പിന്നെ മനസ്സിലായി അവര്‍ പഠിച്ചിട്ടുള്ളതിന്റെ ചെറിയൊരു അംശം മാത്രമേ പുരത്ത്ടുക്കുന്നുല്ല് എന്ന്. ചാക്കോ കളരിക്കനെ ഇപ്പോള്‍ പേടിയോടെയാണ് ഞാന്‍ നോക്കുന്നത്. കമന്റുകള്‍ക്കു കിട്ടുന്ന ചില മറുപടികള്‍ നോക്കിയാല്‍.. .അല്മായാ ശബ്ദത്തിന്റെ പിന്നില്‍ ഭികരന്മാരുടെ ഒരു നിര തന്നെ ഉണ്ടോന്നു തോന്നി പോകും. ചാക്കോ കളരിക്കാന്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. ഡാന്‍ ബ്രൌണ്‍ അനേകം വര്‍ഷങ്ങള്‍ മിനക്കെട്ടു ഗവേഷണം നടത്തി എഴുതിയവയാണ് ഓരോ ഗ്രന്ഥങ്ങളും. അല്ലാതോരുത്തനു Angels and Demons ന്റെ ഒരു പേജു പോലും എഴുതാന്‍ കഴിയില്ല. Anti -matter -നെപ്പറ്റി ശാസ്ത്രം പോലും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ല ഇന്നും. അതൊക്കെ എത്ര മനോഹരമായാണ് അതില്‍ വിസ്തരിചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ രചനകളും എല്ലാവരും വായിക്കനമെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteവെള്ളമടിക്കുന്ന കലാകാരന്മാരും സഭാ ചരിത്രത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രമുഖനായിരുന്നു മൈക്കല്‍ ആഞ്ജലോ. സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളില്‍ മലര്‍ന്നു കിടന്നു വരയ്ക്കുന്ന നഗ്ന ചിത്രങ്ങളുടെ പേരില്‍ അന്നത്തെ മാര്‍പ്പാപ്പയുമായി, എന്നും ഗോഗ്വാ വയ്ക്കുമായിരുന്നദ്ദേഹം. നല്ല സരസ്വതിയായിരുന്നു കൈമാറിക്കൊണ്ടിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. ചരിത്രത്തില്‍ സമന്മാരില്ലാത്ത രണ്ടു കലാകാരന്മാരായിരുന്നു ഡാ വിഞ്ചിയും, മൈക്കല്‍ ആണ്ജെലോയും. Anonimous നോട് എനിക്കൊരു കാര്യം അപേക്ഷിക്കാനുണ്ട്. വന്നതൊക്കെ പോട്ടെ. വായിക്കുക, വായിക്കുക.....വായന മനുഷ്യനെ സംപൂര്‍ണനാക്കും.
നമുക്കറിവുള്ള കാര്യങ്ങളുടെ അനേകകോടി മടങ്ങ് കാര്യങ്ങള്‍ നമുക്കറിവില്ലാത്തകാര്യങ്ങണെന്ന തിരിച്ചറിവാണ് അറിവിന്‍റെ ആദ്യ പടി. അത് മനസിലാക്കുന്നവരില്‍നിന്നും പ്രസ്താവനകളെക്കാള്‍ അഭിപ്രായങ്ങളായിരിക്കും പുറപ്പെടുക. പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ , ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളു യുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. എങ്കിലും എന്‍റെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന ഒരു അഭിപ്രായം പറഞ്ഞാല്‍ അതിങ്ങനെ ....
ReplyDeleteക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ് സാദ്ധ്യദ. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക് നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നു ഒരു പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് (ചെറുപ്പത്തില്‍ പരിഷ്കാരം കുറഞ്ഞ മന്നാന്‍ മുതുവാന്‍ സമുദായം , അവര്‍ എല്ലാവരും ഒരു ഇലയില്‍നിന്നും കഴിക്കുന്ന ആഹാരരീതി നേരില്‍ കണ്ടിട്ടുണ്ട്) . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല, ഒരുപാത്രത്തില്‍ നിന്നാണ് കുടിച്ചിരുന്നത് ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ഈ ഭാഗം ശരിയാകത്തോള്ളൂ. ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവിനെ മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു. ഇപ്പോള്‍ വിജയേട്ടന് രാഷ്ട്രീയം കളിക്കാനും അവസരം ഉണ്ടായി. ഇനിയും ഈ ഭാവനാ ചിത്രം ആര്‍ക്കൊക്കെ ഉപകാരപ്പെടുമെന്ന് പറയുക അസാദ്ധ്യം.
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
ഒക്കെയാണ് ഇന്നിന്‍റെ അശാന്തിയുടെ കാരണങ്ങള്‍. ശ്രീമാന്‍ നരേന്ദ്ര മോഡിയും, ശശികല ടീച്ചറും ക്രിസ്തീയ മാതാപിതാക്കളില്‍ ജനിക്കുകയും , സാക്ഷാല്‍ മദനിയും പാണക്കാട്ട് തങ്ങളും, ഡല്‍ഹി ഇമാമും ,ബ്രാഹ്മണ കുടുംബത്തില്‍ ജനിക്കയും , ബെന്നിപുന്നത്തരയും , അഭിഷേകാഗ്ന്നിയച്ചനും ,ജോസഫ് പുലിക്കുന്നനും , മുസ്ലിം കുടുംബത്തിലോ ,ഹിന്ദു കുടുംബത്തിലോ ജനിച്ചിരുന്നെങ്കില്‍ എന്ന് ഭാവനയില്‍ കണ്ടു ചിലപ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട് . ആയതിനാല്‍ അവനവന്‍ ഉള്‍പ്പെട്ടുപോയ മതവിഭാഗത്തിന്‍റെ എങ്കിലും മതഗ്രന്ഥങ്ങള്‍ മുന്‍വിധിയില്ലാതെ പലപ്രാവശ്യം വായിച്ചുപഠിക്കുക , സാധിക്കുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും. അപ്പോള്‍ എല്ലാം ഏകദേശം ഒന്നാണെന്ന അറവു കിട്ടിക്കൂടായ്കയില്ല ,അങ്ങിനെ മതങ്ങള്‍ക്കുള്ളിലുള്ള വഴക്കുകളും , മതങ്ങള്‍തമ്മിലുള വഴക്കുകളും താനേ ഇല്ലാതാകും. അതിനാര്‍ക്ക് സമയം അല്ലെ?
പിപ്പിലാഥന്‍
ശ്രീ ചാക്കോ കളരിക്കലിന്‍റെ ദാവഞ്ചികൊടിനുള്ള മറുപടി വളരെ നന്നായിരിക്കുന്നു. അനോണിമസ്, കൊട്ടൂരച്ചനെപ്പോലുള്ളവരെ മനസ്സിലാക്കിയതിലും അഭിനന്ദിക്കുന്നു. എങ്കിലും വൈദികര്‍ തെരുവിലിറങ്ങുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. കേരളമോഴിച്ചു ലോകത്തൊരിടത്തും ഇങ്ങനെ ഒരു പ്രകടനവും കാണുവാന്‍ സാധിക്കുകയില്ല.
ReplyDeleteമുസ്ലിംകള്‍ തങ്ങളുടെ പ്രവാചകന്‍റെ പടങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ പ്രതിക്ഷേധിക്കാറുണ്ട്. അത് അവരുടെ വിശ്വാസസത്യവും ബിംബാരാധനയോടുള്ള വെറുപ്പുംകൊണ്ടാണ്. ക്രിസ്ത്യന്‍സഭകളിലും ബിംബാരാധനയില്ലന്നാണ് സഭ പഠിപ്പിക്കുന്നത്. പിന്നീയെന്തിനാണ് ഒരു പേക്കോലം ഒബാമയെ നടുക്ക് നിര്‍ത്തി കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ചാല്‍ അച്ചന്മാരെ ചൊടിപ്പിക്കണം. ആ പടത്തില്‍ ക്രുസ്തുവില്ലാന്നാണ് മുകളിലത്തെ ലേഖനം വ്യക്തമാക്കുന്നത്. പിപ്പിലാടന്‍ പറയുന്നത്പോലെ ഈ പടങ്ങള്‍ വെറും കലാമൂല്യങ്ങള്‍ മാത്രം. ക്രിസ്തീയ വേദ ഗ്രന്ഥങ്ങളുമായി ഈ പടങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. അഞ്ചാം നൂറ്റാണ്ടിനു ശേഷമുണ്ടായ ഈ പടങ്ങളുടെപേരില്‍ ആരെങ്കിലും പ്രകടനം നടത്തിയാല്‍ സഭയെ ചോടിപ്പിക്കേണ്ട ആവശ്യമില്ല. അബ്രാഹമിക്ക്മതങ്ങളില്‍ കത്തോലിക്കാസഭയ്ക്ക് മാത്രമാണ് ഇത്തരം ബിംബഭക്തി കോലാഹലങ്ങളുള്ളത്.
അച്ചന്മാര്‍ ഇങ്ങനെ പ്രകടനം നടത്തിയാല്‍ അത് പിണറായി വിജയന്‍റെ വോട്ടുബാങ്ക് കൂട്ടുകയേയുള്ളൂ. ആഗോളതലത്തില്‍ ഇന്ന് പുരോഹിതരുടെ മാന്യതയൊക്കെ നഷ്ടപ്പെട്ടു. കോടികണക്കിന് വിശ്വാസികളുടെ പണമാണ് വത്തിക്കാനും രൂപതകളും സ്വവര്‍ഗാനുരാഗികളായ ബാലപീടരോഗമുള്ള പുരോഹിതര്‍ക്കായി ചിലവാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ ഇനി തെരുവിലിറങ്ങി പ്രകടനം നടത്തിയാല്‍ ഉള്ള മാന്യതകൂടി നഷ്ടപ്പെടും. മനുഷ്യമനസ്സിലെന്നും യേശു ഒരു സുന്ദരരൂപമാണ്. തെരുവില്‍ പിണറായി പടം പ്രദര്‍ശിപ്പിച്ചെങ്കില്‍ അത് സാത്താന്‍റെ രൂപമെന്ന് കണക്കാക്കിയാല്‍ മതി. ആ പടത്തിന്‍റെ പേരില്‍ ഒച്ചപ്പാട് നടത്തുന്നവരും സേവിക്കുന്നതും ശായിത്താനേതന്നെ.
പിന്നെ തൊടുപുഴ കോളേജിലെ പ്രോഫസറിന്‍റെ കൈവെട്ടിയ കേസ് കോതമംഗലംബിഷപ്പിന്‍റെ ഒരു ലോട്ടറിയായിരുന്നുവെന്നും അറിയുക. കോഴ രാജാവായ കോതമംഗലം ബിഷപ്പിന് മില്ല്യന്‍കണക്കിന് രൂപയുടെ നേട്ടങ്ങളാണ് തന്മൂലം ലഭിച്ചത്. ഒരു പുതിയ അദ്ധ്യാപകനിയമനത്തിന് കോടികള്‍വരെ കോളേജുകള്‍ വസൂലാക്കുന്നുണ്ട്.കമ്മ്യൂണിസ്റ്റുകാരനായ ആ പ്രൊഫസറെ പുകച്ചു പുറത്താക്കുവാന്‍ കോളേജു അധികാരികള്‍ അവസരം നോക്കി നിന്നപ്പോളായിരുന്നു ഇത്തരം ഒരു സാഹചര്യം അവര്‍ക്ക് ലഭിച്ചത്.
ഭീകരര്‍ പ്രൊഫസറിന്‍റെ കൈവേട്ടിയതെയുള്ളൂ. ഒരു കുടുംബത്തെ വഴിയാധാരമാക്കി പ്രൊഫസറെ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിട്ടു അദ്ദേഹത്തിന്റെ തല വെട്ടുവാനും കോതമംഗലം ബിഷപ്പിന് അവസരമുണ്ടായതും അച്ചന്മാരുടെ നേട്ടങ്ങള്‍തന്നെ. അനോണിമസ് പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റ്കാരെ വളര്‍ത്തിവിടുന്നതും
നല്ലതല്ല. ആ ജോലി അച്ചന്മാര്‍ ഏറ്റെടുക്കാതെ അല്മെനിക്ക് വിട്ടുകൊടുക്കൂ. ആല്മീയനേതാക്കള്‍ ആത്മീയകാര്യങ്ങള്‍ നോക്കി ഭക്തരുടെ ക്ഷേമാന്യേഷണങ്ങള്‍ നടത്തട്ടെ.