Translate

Friday, February 17, 2012

Italy Plans to Tax the Church on Commercial Property



Prime Minister,  Mario Monti
Over the years, the Italian government has quietly passed scores of laws that benefit the Roman Catholic Church, but it is rare for it to issue a public statement announcing that it intends to strip the church of privileges.

The church owns vast amounts of property in Italy, and the move is aimed at making sure that convents that offer bed-and-breakfast services or church buildings that rent space to shops pay their share of taxes.

CLICK HERE to read the full Report from New York Times

2 comments:

  1. ഇന്ന് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിനു നികുതികൊടുക്കാതെ നികുതിദായകരുടെ പണം ചൂതുകളിക്കുന്ന വെറും തട്ടിപ്പുകമ്പനികളാണ്. പള്ളികളെ നികുതിവെട്ടിപ്പ് പ്രസ്ഥാനമെന്നോ, സര്‍ക്കാരിന്‍റെ നികുതിപണം കരണ്ടുതിന്നുന്ന സാമ്പത്തികഭോജനഗുഹയെന്നൊ ദ്വയാര്ത്ഥം കല്പ്പിക്കാം. ദൈവവിശ്വാസികളും അല്ലാത്തവരും മാനവമതങ്ങളില് വിശ്വസിക്കുന്നവരെല്ലാം മതസ്ഥാപങ്ങങ്ങള്ക്ക് പണം അളവില്ലാതെ നല്കുന്നു.

    അന്ധവിശ്വാസം മനുഷ്യരിലുള്ളടത്തോളം കാലം ഇങ്ങനെ പണം പള്ളിക്ക് ഒഴികികൊണ്ടിരിക്കും. ആ പണത്തിനുള്ള നികുതി സര്ക്കാരിനു അടക്കുകയും വേണ്ടാ. ഇതു നികുതിദായകരോട് ചെയ്യുന്ന അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്. ഒരു രാഷ്ട്രത്തിന്റെ ജനങ്ങള്ക്ക് തുല്ല്യമായി വീതിക്കേണ്ട പണം പള്ളികൊള്ളക്കാര് യഥാര്ഥത്തില് അപഹരിക്കുകയാണ്. നികുതി കൊടുക്കാതെമതസ്ഥാപനങ്ങള്,ഷോപ്പിംഗ്കൊമ്പ്ലെക്സ്, കൊര്പ്പരെട്ടുസ്ഥാപനങ്ങള്മുതലായവകളുണ്ടാക്കി ലാഭംകൊയ്യുന്നു.
    സര്ക്കാര്, പള്ളിക്ക് നികുതി ചുമത്തിയാല് ദൈവത്തെ കൊള്ളചെയ്യുന്നുവെന്നു പറഞ്ഞു വിശ്വാസികളെ ഇളക്കി പള്ളി പുരോഹിതര്ക്ക് നിരത്തിലിറങ്ങി ബഹളം വെക്കുവാനുമറിയാം. മെദഡിസ്റ്റോ,ബാപ്റ്റിസ്റ്റോ കത്തോലിക്കയോ ഏതു ദൈവത്തെ നികുതി ചുമത്തുന്നുവെന്നു മൌലികവാദികളായ ഈ പുരോഹിതര് വ്യക്തവുമാക്കുന്നില്ല.

    പരോപകാരപ്രവര്ത്തനം ചെയ്യുന്നവര്ക്കും ശാസ്ത്രജ്ഞര്ക്കും, ഗവേഷണം നടത്തുന്നവര്ക്കും അവരുടെ സത്പ്രവര്ത്തനങ്ങള്ക്ക് നികുതിയില് യാതൊരു സൌജന്യവുമില്ല.പള്ളികളുടെ സ്വത്തിനു സംരക്ഷണം നല്കുന്നതും സര്ക്കാരിന്റെവക പോലീസും. പോരാഞ്ഞു നികുതിയിളവും ഒരേസമയം സഭാസ്വത്തിന്മേല് നിരീശ്വരവാദികളുള്പ്പടെയുള്ള നികുതിദായകരുടെ പണംകൊണ്ടുള്ള സംരക്ഷണവും.

    ഒരിക്കല് ജനം പുരോഹിതരുടെ നരകമെന്ന സങ്കല്പ്പത്തെ ഭയപ്പെട്ടിരുന്നു. അക്കാലം കടന്നു പോയി. നരകം മനുഷ്യന്തന്നെ വേണ്ടെന്നുവെച്ചു. സ്കൂളുകള്ക്കും അനാഥാലയങ്ങള്ക്കും, ലാഭം കൊയ്യാതെ ആതുരസേവനം നടത്തുന്ന ഹോസ്പിറ്റലുകള്ക്കും നികുതിയിളവില് കുറെയൊക്കെ നീതികരണമുണ്ട്. എന്നാല് മതമെന്നു പറയുന്നത് തികച്ചും വ്യക്തിപരമാണ്. പള്ളിയില് പോകാത്തവരുടെ നികുതിയുടെ പണവും പുരോഹിതര് കൈക്കലാക്കുന്നുണ്ട്. ഇങ്ങനെ പള്ളി സ്വത്തുക്കള്ക്ക് സര്ക്കാര് യാതൊരു സൌജന്യവും നല്കേണ്ടതില്ല.തുല്യമായ നികുതിയെന്നുള്ള സമീകരണ സാമ്പത്തിക ശാസ്ത്രത്തിന് ഈ നയം തെറ്റുമാണ്.

    ReplyDelete
  2. Can someone tell me the situation in India/Kerala. For example, is Pala diocese getting any tax rebate or exemption for their commercial complexes and other such business enterprises?

    Any related information would be greatly appreciated.

    Alex

    ReplyDelete