Translate

Wednesday, February 22, 2012

പൂച്ചപ്പരീശര്‍: (കവിത - സാമുവല്‍ കൂടല്‍


രുചികണ്ട പൂന ചിനയ്ക്കുന്ന പോല്‍ വീണ്ടും
അധികാരം കയ്യാളാന്‍ വോട്ടുതെണ്ടാന്‍,
നാണമില്ലാത്തയീ രാഷ്ട്രീയക്കാരെപ്പോല്‍
ളോഹയും പ്രീശരും പള്ളിതോറും!

കൂസലില്ലാതയ്യോ നോട്ടു വോട്ടാക്കുന്നു
ലക്ഷങ്ങള്‍ പോയാലും കേമനാകാന്‍;
കമ്മറ്റിയില്‍ കൂടാന്‍ കയ്യിട്ടുവാരുവാന്‍
ഭദ്രാസനം സഭയാകെയാളാന്‍.

അങ്ങടീല്‍ വന്ദനം സ്ഥാനമാനക്കൊതി
ആര്‍ത്തിരമ്പി മനപ്രേതഭൂവില്‍!
പള്ളിയില്‍ മുഖ്യാസനം കൊതിപ്പോരെയെന്‍
കര്‍ത്താവ് പണ്ടേ പരിഹസിച്ചു. . . .

മാണിയും പിള്ളയുമാകല്ലേ മക്കളെ
മെത്രാച്ചനോതി പത്രത്തിലൂടെ;
അവസരമേകു പുതുമക്കള്‍ക്കായി നിങ്ങള്‍
വീണ്ടുമീമോഹം കളയു കഷ്ടം”!”

പള്ളി ദേവസ്ഥാനമാണതില്‍ ബുദ്ധിമാന്‍
പിള്ളാര്‍കളിക്കു പോകില്ല സത്യം;
ഉമ്മം കുരുക്കും തറവാടില്‍, നിങ്ങടെ
വംശം നശിക്കുമെന്നോര്‍ത്തുകൊള്ളു”.

സാമുവല്‍ കൂടല്‍
Email: samuelkoodal@gmail.com

No comments:

Post a Comment