- Money laundering at the Vatican bank.
- Corruption in the awarding of Vatican contracts.
- Even a purported plot to kill Pope Benedict XVI.
The Vatican is being besieged by near-daily leaks of confidential documents and tabloid-style reports of alleged financial mismanagement, political infighting and gossip about who might be the next pope -- all coming out at an exceedingly delicate time for the Holy See and Benedict himself.
Click Here to read the full article that was published by freep.com
അടുത്ത മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള വടംവലികള്‍ വത്തിക്കാനില്‍ രൂക്ഷമായതായി കാണുന്നു. അതിന്‍റെ
ReplyDeleteപ്രതിഫലനമാണ് മാര്‍പാപ്പയെ വകവരുത്തുവാനുള്ള ചില യാഥാസ്ഥിതികശക്തികളുടെ നീക്കവും.
വലിയ സാമ്പത്തികശക്തിയായ വത്തിക്കാന്‍റെ കണക്കില്ലാത്ത സ്വത്തു,സഭയുടെ ഉന്നതരുടെ
ലക്ഷ്യങ്ങളിലൊന്നാണ്. അതിനായി തന്നെ വത്തിക്കാന്‍റെ ഉന്നത നേതൃത്വത്തില്‍ മാഫിയാ പോലുള്ള സംഘടനകളുംപ്രവര്‍ത്തിക്കുന്നുണ്ട്.
വത്തിക്കാന്‍ ബാങ്കില്‍ ക്രമക്കേട്നടത്തിയ നാലു ഇറ്റാലിയന്‍ പുരോഹിതന്മാരുടെ വിവരങ്ങളാണ് ഏറ്റവും പുതിയതായ വാര്‍ത്ത. ദിനംപ്രതി ഇത്തരം സാമ്പത്തിക അഴിമതികളുടെ വിവരങ്ങള്‍ വത്തിക്കാന്‍റെ രഹസ്യവകുപ്പുകളില്‍ നിന്നും ചോരുന്നതായി കാണുന്നു. വത്തിക്കാനുള്ളിലുള്ള രാഷ്ട്രീയവും അധികാരവടംവലിയും അടുത്ത മാര്‍പാപ്പ ആരായിരിക്കണമെന്നുള്ള വിവാദവും പരിശുദ്ധസിംഹാസനത്തെ അലങ്കോലപ്പെടുത്തുന്നതായി കാണാം.
മാര്‍പാപ്പയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ
ദിനങ്ങളാണ് ഇന്നു കടന്നുപോവുന്നത്. അടുത്ത ആഴ്ചയില്‍ ഇരുപത്തിരണ്ടു കര്‍ദ്ദിനാള്‍മാരെ വാഴിക്കേണ്ട തിരക്കിലാണ് വത്തിക്കാന്‍. ഇത്തരം ശുഭദിനങ്ങളിലാണ് പുതിയ വിവാദങ്ങളുമായി വത്തിക്കാനിലെ ഈ സാമ്പത്തിക അഴിമതികള്‍ പുറത്ത് വന്നിരിക്കുന്നത്.
വത്തിക്കാന്‍,ആഗോളസാമ്പത്തികക്രമക്കേടുകളും ഭീകരതയ്ക്ക് എതിരായ സാമ്പത്തികനിയമങ്ങളും പാലിക്കേണ്ടതുണ്ടോയെന്ന് അടുത്ത ജൂണ്‍ മാസത്തില്‍ സമ്മേളിക്കുന്ന യൂറോപ്പിന്‍റെ ഒരു കമ്മീഷന്‍ തീരുമാനിക്കുമെന്നും വാര്‍ത്തകളില്‍ കാണുന്നു. അങ്ങനെ ശരിയായ ദിശയില്‍ നീങ്ങുകയാണെങ്കില്‍
ഒരുപക്ഷെ വത്തിക്കാന് ഇത്തരം അഴിമതി ആരോപണങ്ങളില്‍ നിന്നും മുക്തിനേടി വൈറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുവാന്‍ സാധിക്കുമായിരിക്കും. ഇന്ത്യയും പാക്കിസ്ഥാനും ലോകത്തിലെ ഏറ്റവും അഴിമതി രാഷ്ട്രങ്ങളുടെ പട്ടികകളിലാണെന്നുള്ളതും പ്രസ്താവ്യമാണ്.
കമ്മ്യൂണസത്തെ തകര്‍ക്കുവാന്‍ സഭയുടെ അനേക രാജ്യങ്ങളിലായി ഒളിഞ്ഞിരുന്ന ബില്ല്യന്‍ കണക്കിന്
പണം ചിലവാക്കി. അംബറോസിയാനോ ബാങ്കിന്‍റെ തകര്‍ച്ചകളുടെ ദുരൂഹതകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. വത്തിക്കാന്‍റെ ഉന്നതരായ 150 പുരോഹിതര്‍ ഫ്രീമാസന്‍റി (Freemasonry)എന്ന ശാത്താനിക്
സംഘടനയില്‍പ്പെട്ടപ്പെട്ടവരാണ്. ഇവരാണ് പ്രമാദമായ ഈ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്. സഭ നിരോധിച്ച ഈ
സംഘടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയമേവ
മഹറോന് അര്‍ഹാരായിട്ടും വത്തിക്കാന്‍ ഇവരെ സംരക്ഷിച്ച ചരിത്രമാണുള്ളത്. ജോണ്പോള്‍ ഒന്നാമന്‍റെ മരണവുമായി ഇവരുടെ പ്രവര്‍ത്തനം ബന്ധപ്പെട്ടതായും ദുരൂഹതകളുണ്ട്. അന്ന് മാര്‍പാപ്പയുടെ ആന്തരിക ശരീരാവയങ്ങള്‍ ബന്ധുക്കള്‍ക്ക് കൊടുക്കാതെ നശിപ്പിച്ചതാണ്
ഈ സംശയങ്ങള്‍ക്ക് കാരണം. പ്രധാന അഴിമതി നടത്തിയ കര്‍ദിനാള്‍ മാറ്സിങ്കസ്സിനെയും സഭ രക്ഷിച്ചു. അതുപോലെ ലണ്ടന്‍ പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അംബ്രോസിയോ ബാങ്ക്പ്രസിഡണ്ട് കാല്‍വിയുടെ മരണത്തെപ്പറ്റിയും നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല.
സാമ്പത്തികക്രമക്കേടുകളില്‍ നിന്നും മുക്തമായി ആഗോളസാമ്പത്തിക വിപ്ലവത്തില്‍ ക്രമക്കെടില്ലാതെ ചരിത്രം മാറ്റി എഴുതുന്ന പുതിയ ഒരു വത്തിക്കാനു വേണ്ടിയാണ് ഇനി വിശ്വാസികള്‍ പ്രാര്‍ഥിക്കേണ്ടത്.
WHEN I READ THIS TOGETHER WITH PIPILADAN'S MONEY AND GOD , MAKE SOME THING MEANIGFULL.
ReplyDelete