അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം
Author: George Katticaren
ക്രിസ്തുവിന്റെ ജീവിതകാലത്ത് ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ്‌ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു.
പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത് ഒരു പുതിയ ഉടമ്പടിയാണ്.പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.
പഴയ ഉടമ്പടി
പഴയ ഉടമ്പടിയിലെ ബലി ബൈബിളില്‍ വിവരിക്കുന്നത് ഇപ്രാകരമാണ്: "ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൌമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹരോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനു മീതെ കൃപാ സനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല. ഇവയെല്ലാം സജ്ജീകരിച്ചതിനു ശേഷമേ , പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു.
രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം , ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. "അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്." (ഹെബ്രായര്‍ 9: 1-9). " നിന്റെ അക്രത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59 : 2).
തിരുശീല അന്നത്തെ കാലഘട്ടത്തില്‍ അര്‍ത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലം പാപികളായ ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നുവെന്നതാണ്. ഇസ്രയേല്‍ ജനതയുടെ പപനിവൃത്തിക്ക് ബലി അര്‍പ്പിക്കുവാന്‍ തിരുശീലക്കപ്പുറമുള്ള ദൈവസന്നിദ്ധിയില്‍ പ്രവേശിക്കുന്നത് പുരോഹിതര്‍ മാത്രമായിരുന്നു.
"ര ണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു." (ഹെബ്രായര്‍ 9 : 7).
സോളമന്‍ ദൈവത്തിനുവേണ്ടി പണിയിച്ച ഭവനത്തിലെ തിരശീല നാലിഞ്ചു തടിച്ചതായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയി ട്ടുണ്ട്. ഇതെല്ലാം ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ് . അതിനിപ്പോള്‍ യാതൊരു പ്രസക്തിയില്ലാ.
പുതിയ ഉടമ്പടി
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51). പ്രവാചകന്മാര്‍ പ്രവചിച്ച ഉന്നത പുരോഹിതന്റെ പാ പികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ് നമ്മുടെ നിത്യ ഉന്നത പുരോഹിതന്‍. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ് ക്രൂശിതമരണം വെളിപ്പെടുത്തുന്നത്.
എന്തുകൊണ്ടാണ് ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ് ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന് ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. എന്തിനവര്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത് വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്‍കുവാന്‍ കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ. ഈ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല. അതിനു പകരം സത്യമായതിനെ മറച്ചുവെച്ച് മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ് സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്. ഇവിടെ ദൈവമല്ല വസിക്കുന്നത്. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത് ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല.
"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. (Acts17:24).
A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ്‍ ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.
സോള്‍ ആന്റ് വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം
www.soulandvision.blogspot.com
No comments:
Post a Comment