പത്തെഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരെ കാണാനിടയാകുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അയ്യപ്പന്മാരുടെ ശരണംവിളി ദൂരെനിന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഓടിമറയുമായിരുന്നെന്ന് അമ്മച്ചി പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.
ഇന്ന് അതിനെല്ലാം മാറ്റം വന്നു.
ഞങ്ങള്‍ ആറ് ആണ്‍മക്കള്‍. അതിലൊരാള്‍ സെമിനാരിയില്‍ പോയി. ബാക്കി 5 പേര്‍. ചാച്ചനുമായി ഞങ്ങള്‍ പിള്ളേര്‍ സ്ഥിരമായി തര്‍ക്കിച്ചിരുന്ന വിഷയമാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള രക്ഷ. ഗാന്ധിജിയെ ചൂണ്ടിക്കാണിച്ചാലും കത്തോലിക്കാ സഭയ്ക്ക് പുറത്ത് രക്ഷയുണ്ടെന്ന് ചാച്ചന്‍ സമ്മതിക്കുമായിരുന്നില്ല.
................
thonnika: മാറ്റങ്ങള്‍:
'via Blog this'
No comments:
Post a Comment