Translate

Wednesday, February 22, 2012

എങ്കിലും പിതാവേ…


റോം ഇറ്റലിയിലാണെന്നത് ഓരോ ക്രിസ്ത്യാനിയും ഓര്‍ക്കണം. ക്രിസ്തീയസഭയുടെ പരമപിതാവ് റോമിലാണ്. വൈദികരും കന്യാസ്ത്രീകളുമായി ആയിരക്കണക്കിനു മലയാളികള്‍ അവിടെയുണ്ട്. സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളായി പരിശുദ്ധ പിതാവ് ജോര്‍ജ് ആലഞ്ചേരി റോമില്‍ അഭിഷിക്തനാക്കപ്പെടുമ്പോള്‍ ഇങ്ങിവിടെ കേരളതീരത്ത് റോമന്‍ പടയാളികള്‍ രണ്ട് അവര്‍ണക്രൈസ്തവരെ വെടിവച്ചുകൊല്ലുകയായിരുന്നു. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നാഹ്വാനം ചെയ്ത് മുക്കുവരെ കൂടെക്കൂട്ടിയ കര്‍ത്താവിന്റെ അനുയായികള്‍  പടുത്തുടര്‍ത്തിയ സഭയുടെ ഭരണാധികാരികള്‍ രണ്ട് മുക്കുവരെ അന്യായമായി വെടിവച്ചുകൊന്ന പട്ടാളക്കാരന്റെ ദേശീയതയും വെടിവയ്പിന്റെ പ്രാദേശിക രാഷ്ട്രീയവും നോക്കി ഇടപെടല്‍ നടത്തുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രണ്ട് ആത്മാവുകളുടെ കണക്ക് ആരു സൂക്ഷിക്കും? കടല്‍ക്കൊള്ളക്കാരാണെന്നു കരുതി അവരെ വെടിവച്ചു വീഴ്ത്തി. അവിഹിതഗര്‍ഭം പോലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുള്ള നീതി ഏത് അളവുകോല്‍കൊണ്ടളന്നെടുക്കും? ഇന്ത്യക്കാരന്റെയോ മലയാളിയുടെയോ ക്രിസ്ത്യാനിയുടെയോ വിലാസം ഇക്കാലമത്രയും അവരുടെ ജീവന് കരയില്‍ കാവലിരുന്ന മനസ്സുകള്‍ക്ക് നീതി നേടിക്കൊടുക്കുമോ?

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ ഫിഡെസിനു നല്‍കിയ അഭിമുഖം താഴെ കൊടുക്കുന്നു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ലാതെ, നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായതയുടെ വേദനയോടെ ആ സഹോദരങ്ങളുടെ മരണത്തെ കാണുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന അഭിമുഖം.

(ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

16 comments:

  1. I was, all these years under the wrong impression that India is a secular country and we have ministers who are secular in their outlook. Now I know, thank you, Cardinal Alencherry, we have Hindu Ministers, Muslim Ministers, Christian Ministers and even Catholic Ministers.

    Stop raping our nation, you idiots!

    ReplyDelete
  2. Administrator, Almaya SabdamFebruary 22, 2012 at 6:04 PM

    Here are some selected comments from Berly’s original Post:

    ഇടയന്മാരെ, നിങ്ങള്‍ വിളിച്ചു പ്രാര്ത്ഥിnക്കുന്ന മിശിഹ തമ്പുരാന്‍ മര്ദിമതരുടെയും നിരാശ്രയരായ അഗതികളുടെയും കൂടെ ആണെന്ന് മറക്കരുത്. അല്ലാതെ അക്രമികളുടെയും അനീതിയുടെയും കൂടെയല്ല. സ്വന്തം നാടിനോട് കൂറ് ഇല്ലെങ്കിലും ചുരുങ്ങിയ പക്ഷം ദൈവഭയം എങ്കിലും ആകാമായിരുന്നു. പിന്നെ അച്ഛന്‍ പറഞ്ഞ തോമയുടെ ധാര്മികതയും സ്വാധീനവും ഞങള്‍ ഫ്രഞ്ച് ചാരക്കേസ്, എന്ഡോിസള്ഫാ ന്‍,മുല്ലപ്പെരിയാര്‍, തുടങ്ങിയ വിഷയങ്ങളില്‍ കണ്ടതാണ്.
    വാല്കാഷണം: മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്നതിനു പകരമായി ആണ് ജോര്ജ് ആലഞ്ചേരിക്ക് കര്ദിനാള്‍ പദവി കൊടുത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

    -----
    കേട്ടത് ശരിയാണെങ്കില് വലിയ പിതാവ് റോമില് ഇരുന്നു പറഞ്ഞത് പക്കാ തെണ്ടിത്തരമാണ്. കര്ദ്ദിനാള്‍ പദവി രാജ്യത്തിന് കിട്ടിയ സമ്മാനം ആണ് എന്നൊക്കെ പറഞ്ഞു തീരുന്നതിന് മുന്പ് ഇതുപോലെ നാറിയ വര്ത്ത മാനം അവിടെയിരുന്നു പറയാന് അങ്ങേര്ക്ക് എങ്ങനെ തോന്നി? നമുക്ക് അധികാരമുള്ള സമുദ്ര പരിധിക്കുള്ളില് നമ്മുടെ രാജ്യക്കാരായ രണ്ടു പാവപ്പെട്ട മല്സ്സ്യ ത്തൊഴിലാളികള്ക്ക് രണ്ടു എമ്പോക്കികള് കാണിച്ച തരവഴി കാരണം ജീവന്‍ നഷ്ട്ടപ്പെട്ടു. അതിനു ഈ രാജ്യം പിന്നെ എന്തു ചെയ്യണം എന്നാണ് പിതാവ് പറയുന്നത്? തിടുക്കത്തില് നടപടി എടുക്കരുത് എന്നു പറഞ്ഞാല് കപ്പല്‍ ഈജിപ്റ്റില്‍ എത്തിയിട്ട് നടപടി ആരംഭിച്ചാല് മതി എന്നായിരിക്കും അങ്ങേര് ഉദ്ദേശിച്ചത്. ഇറ്റലി അല്ല ഇനി വത്തിക്കാന്‍ സിറ്റിയുടെ കുരിശും കൊടിയും വച്ച കപ്പല് ആണെങ്കില്‍ പോലും ഒരു പുല്ലും ഇല്ല, ഇത് തന്നെ ചെയ്യണം. പാ വേറെ പാപ്പച്ചന്‍ വേറെ. കേരളത്തില്‍ കത്തോലിക്കാസഭയുടെ ആള്ബലം കണ്ടിട്ടാണെകില്‍ വേണ്ട പിതാവേ. ആ കളി ഇവിടെ വേണ്ട. പിതാവേ എന്നു വിളിച്ച നാവ്കൊണ്ട് ...... എന്നു കുഞ്ഞാടുകളെക്കൊണ്ടു വിളിപ്പിക്കരുത്. പിതാവിന് ഇറ്റലിയോടാണ് കൂറും സ്നേഹവും എങ്കില്‍ അവിടെ അങ്ങു കൂടിക്കോ. അല്ല സീറോ മലബാര്‍ സഭയുടെ കര്ദ്ദിരനാളായി കേരളത്തില്‍ തന്നെ ഇടയവേല ചെയ്യണം എന്നാണ് എങ്കില്‍ ഈ പറഞ്ഞത് അങ്ങോട്ടു പിന്വൂലിച്ചേരേ.
    ------
    മിസ്റ്റര്‍ ബെര്ളി് തോമസ്‌ നിങ്ങള്ക്ക് നാണമില്ലേ പിതാവിനെ പറ്റി ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ ആ TV ചാനെല്സ് ഒന്ന് മാറി മാറി വച്ചു നോക്കണം എത്ര പേരാണ് കര്ദിനാള്‍ അദേഹത്തെ ന്യായീകരിച്ചു കൊണ്ട് ഘോര ഘോരം പ്രസംഗിക്കുന്നത് അദ്ദേഹത്തിന് ഇങ്ങനെയൊക്കെ പറയാനും വേണ്ടിവന്നാല്‍ ഒരു കപ്പല്‍ ഓടിച്ചു കേരള തീരത്ത് വന്നു മത്സ്യബന്ധനം നടത്തുന്ന എല്ലാവരെയും വെടി വച്ച് കൊല്ലാന്‍ ഉള്ള അധികാരം സര്കാര്‍ കൊടുത്തിട്ടുണ്ട്‌ "കടലിലാണോ ഇവന്മാര്‍ മീന്‍ പിടിക്കുന്നത്‌? അല്ല പിന്നെ!” (ഇറ്റലിയിലെ ആ പാവങ്ങള്‍ ഒന്ന് വെടി വച്ച് രണ്ടു പേരെ കൊന്നതിനാണ് ബെര്ളിത്തരങ്ങള്‍ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നത്)

    ----
    കാര്ദിനലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞ സൂസപാക്യം തിരുമേനി ആണ് ക്രിസ്ത്യാനികളുടെ മാനം രക്ഷിച്ചത്‌. അദ്ദേഹം പറഞ്ഞത് ഇങ്ങനെ പോകുന്നു.

    വത്തിക്കാന്‍ വിശ്വാസ കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതി, നിയമവും മറ്റു കാര്യങ്ങളിലും രാജ്യം ആണ് ഞങ്ങള്ക്ക് പ്രധാനം. ഈ വിഷയത്തില്‍ വത്തിക്കാന്‍ ഇടപെടേണ്ട കാര്യമില്ല, ഇടപെടാന്‍ അവകാശവുമില്ല, ഇടപെടാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല.." അങ്ങനെ പോകുന്നു...

    സൂസപാക്യം പിതാവിന് അഭിവാദ്യം അര്പ്പിക്കുന്നു. നേഴ്സ്മാരുടെ സമരത്തിന്‌ നേരെ മുഖം തിരിച്ചു നിന്ന സഭ, ക്രിസ്തുവിനെ കാര്യലഭാങ്ങല്ക്കായി ഉപയോഗിക്കുന്ന സഭ, രാഷ്ട്രീയ ലാഭങ്ങള്ക്ക് വേണ്ടി ക്രിസ്തുവിനെ വരെ അപഹാസ്യമാക്കികൊണ്ടിരിക്കുന്ന സഭ, കൂനിന്മേല്‍ കുരു പോലെ വന്ന ഈ പ്രശ്നം മര്യാദയ്ക്ക് പരിഹരിചില്ലേല്‍ വലിയ വില കൊടുക്കേണ്ടി വരും. ആലന്ചെര്രി പിതാവില്‍ ഇപ്പോഴും വിശ്വാസം ഉണ്ട്. അതുകൊണ്ട് അദ്ദേഹം യഥാര്ത്ഥ്ത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ-വര്ഗീയ നപുംസകങ്ങളുടെ വാക്ക് കേട്ട് നാക്ക് പിഴചിട്ടുന്ടെങ്കില്‍, സഭയുടെ രാജകുമാരന്‍ ആണെങ്കിലും മാപ്പ് പറഞ്ഞാല്‍ തെറ്റില്ല എന്ന് വിനീതമായി ഓര്മിമപ്പിക്കുന്നു. അത് സഭയുടെ അന്തസ്സ് വര്ധിപ്പിക്കുകയെ ഉള്ളൂ.

    ReplyDelete
  3. Dear New Born Cardinal, why were you in such a great hurry to prove to the entire nation that you are a miserable comedian? Great joke, indeed!

    Why don't you ask your Pope to make a new provision in the Oriental Canon law stipulating that Vatican will be responsible for the defence matters of India. Then you can shoot all those poor lot in the country. A novel Christian way of eliminating poverty.

    ReplyDelete
  4. Administrator, Almaya SabdamFebruary 22, 2012 at 6:33 PM

    ഈ വിഷയത്തെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന വാര്ത്ത:

    വത്തിക്കാന്‍: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മധ്യസ്ഥതക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന് കര്ദിചനാള്‍ ജോര്ജ്ക ആലഞ്ചേരി വാര്ത്താ ക്കുറിപ്പില്‍ അറിയിച്ചു.

    രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാവരുതെന്നേ ഉദ്ദേശിച്ചത്. അക്രമത്തെക്കുറിച്ച് താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല. വാര്ത്തത തെറ്റായി റിപ്പോര്ട്ട് ചെയ്യുകയായിരുന്നു.

    വാര്ത്താ ഏജന്സി ഈ വാര്ത്ത പിന്വാലിച്ച് മാപ്പുപറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

    കര്ദിനാള്‍ ആലഞ്ചേരി ദൃശ്യമാധ്യമങ്ങള്ക്ക് നല്കിയ ഫോണ്‍ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു.

    "എന്നാല്‍ ഈ പ്രശ്‌നം സമാധാനപരമായ ചര്ച്ചലകളിലൂടെ പരിഹരിക്കപ്പെടണമെന്നും ജനതകളും രാഷ്ട്രങ്ങളും തമ്മിലുടെ സംഘര്ഷകങ്ങളിലേക്ക് നീങ്ങാന്‍ ഇടയാക്കരുതെന്നും പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ശ്രമിക്കുകയോ അതിനായി ഒരു മന്ത്രിയെയും സമീപിക്കുകയോ ചെയ്തിട്ടില്ല."

    ഈ ദുരന്തത്തില്‍ രാജ്യത്തെ ജനങ്ങളുടെ വികാരത്തെ ഉള്ക്കൊള്ളുന്നു. ദുരിതബാധിതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞാന്‍ ആത്മാര്ത്ഥരമായി പങ്കുചേരുകയും ചെയ്യുന്നു.'

    ReplyDelete
  5. കര്‍ദ്ദിനാള്‍ ‍ ദേശസ്നേഹം പുലര്‍ത്തുന്നതിനുപകരം ഇറ്റാലിയന്‍ ഗവര്‍മെന്റിന് വക്കാലത്തു പിടിക്കുകയാണ്. രണ്ടു നിരപരാധികളായ മുക്കവരുടെ ജീവനെപ്പറ്റി ഗൌരവംകൊടുക്കാതെ ഇറ്റാലിയന്‍കപ്പലിനെതിരെ കേരളാപോലീസ് എടുത്ത നടപടിയെ‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. അദ്ദേഹം റോമില്‍പ്പോയപ്പോള്‍ ഇറ്റാലിയന്‍ പൌരത്വം കിട്ടിയോയെന്നുപോലും സംശയിച്ചുപോവുന്നു.

    വെടിവെപ്പിന്‍റെപേരില്‍ ഇടതുപക്ഷം മുതലെടുക്കുകയാണെന്നുള്ള കര്‍ദ്ദിനാളിന്‍റെ പ്രസ്താവനയും ഏതു രാഷ്ട്രീയക്കാരനെക്കാളും തരംതാണതാണ്. സഭയുടെ രാജകുമാരനെന്നുള്ള പദവിയും സൂക്ഷിക്കുവാന്‍ കര്‍ദ്ദിനാള്‍ മറന്നുപോയി. സാമ്പത്തിക മുതലെടുപ്പിനാണ് ഇത്തരം അഭിപ്രായങ്ങളെന്നും വ്യക്തമാണ്.

    റോമില്‍നിന്നു മറ്റൊരു ഈസ്റ്റ്ഇന്ത്യാകമ്പനി ഭരിക്കുന്നതുപോലെ ഭരണകാര്യങ്ങളില്‍ ഇടപെടുവാന്‍ കര്‍ദ്ദിനാളിനെന്തു കാര്യമെന്ന് ജനംചോദിക്കുന്നു. ഈ രാജ്യത്തിലെ ജനങ്ങളോടോ സഭയോടോ ഇറ്റലിയോടോ ആരോടാണ് കൂറെന്നു
    കര്‍ദ്ദിനാള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം? സഭയുടെ തലപ്പത്തിരിക്കുന്നവര്‍ അധികാരത്തിലും ഭരണകാര്യങ്ങളിലും ഇടപെടുവാന്‍
    അനുവദിക്കരുത്. നമ്മുടെ സഹജീവികളെ കൊല്ലുമ്പോള്‍ ഒറ്റകെട്ടായി
    പൊരുതുന്നതിനു പകരം ഇയാള്‍ കാലുവാരി ഇറ്റാലിയന്‍സര്‍ക്കാരിനെ ന്യായികരിക്കുന്നത് തികച്ചും ഇന്ത്യാവിരുദ്ധമാണ്. അതും
    സ്വന്തംസമുദായത്തിലെ രണ്ടു മുക്കവക്രിസ്ത്യാനികളുടെ രക്തത്തിനാണ് വിലപേശുന്നത്. ഈ രാജ്യത്തിലെ പാവങ്ങളോട് ദയകാണിക്കാതെ ഇറ്റലിയുടെ പക്ഷംവാദിക്കുന്നതും ക്രൂരമാണ്. പാവപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്ക് അപ്പം
    നേടികൊടുത്തിരുന്ന കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടതില്‍, അവരെ സഹായിക്കുവാന്‍ സഭയ്ക്ക് സന്മനസ്സുമില്ല.അവരുടെ ജീവന്‍റെ നഷ്ടപരിഹാരത്തിന് തിരുമേനിയുടെ നാവൊന്നു അനങ്ങിയിരുന്നെങ്കില്‍ സഭയില്‍ പാവങ്ങള്‍ക്കും വിശ്വാസം വരുമായിരുന്നു.

    കേന്ദ്രമന്ത്രി കെ.വി. തോമസിനെയും കേരളാ മന്ത്രിമാരെയും ഇറ്റാലിയന്‍ സര്‍ക്കാരിനായി കര്‍ദ്ദിനാള്‍ സ്വാധീനിച്ചുവെന്നാണ്‌ വാര്‍ത്തകളില്‍ പറയുന്നത്. ഇത് തെറ്റാണെങ്കില്‍ ആലഞ്ചേരി പത്രങ്ങള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കട്ടെ. മെത്രാന്‍മാരും കര്‍ദ്ദിനാളും കള്ളംപറയുമെന്ന് വിശ്വാസികള്‍ വിശ്വസിക്കുകയുമില്ല.

    ReplyDelete
  6. അറിവില്ലാത്ത പിപ്പിലാഥന്‍ വീണ്ടും എഴുതട്ടെ . ഇറ്റലിയും വത്തിക്കാനും രണ്ടു രാജ്യങ്ങാലാണ് . ( ഇറ്റലിക്കുള്ളിലെ റോമിനുളളില്‍ ) വെറും 110 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള, 800 മാത്രം വരുന്ന ജനസംഖ്യയുള്ള , ലോകത്തിലെ ഏറ്റം കൊച്ചു രാജ്യം . സ്വന്തമായി പാസ്പോര്‍ട്ടും ,വിസയും, ദേശിയഗാനവും , കൊച്ചാര്‍മിയും ( SWISS ARMY), വിദേശ സ്ഥാനപതികളും , മിക്ക രാജ്യങ്ങളിലും എംബസികളും , ദേശിയപാതാകയുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രം . അതും ഇറ്റ ലിയും ഒന്നാണെന്ന് പറയുന്നവരോട് തോറ്റിരിക്കുന്നു.യൂറോപ്പില്‍ താമസിക്കുന്നവര്‍ക്ക് ഇതിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പറയുക, പഠിക്കാമല്ലോ ഈര്‍ഷ്യ ഒന്നും തോന്നില്ല എന്ന് ഉറപ്പു തരുന്നു. എന്നാല്‍ ഇറ്റലി 80 ശതമാനത്തിലതികം വരുന്ന നാമ മാത്ര കത്തോലിക്ക രാജ്യമാണെന്ന കാര്യം മറക്കുന്നില്ല. മരിച്ചതും ക്രിസ്ത്യാനി , കൊന്നതും ക്രിസ്ത്യാനി , ഇറ്റലിയുടെ പക്ഷം ചേര്‍ന്ന് പറഞ്ഞിട്ട് കര്ടിനാലിനു എന്തുകിട്ടാന്‍?

    തോല്‍വി സമ്മതിച്ചുകൊണ്ട്
    പിപ്പിലാഥന്‍.

    ReplyDelete
  7. കാള പെറ്റു എന്ന് കേട്ടതേ കയറെടുത്ത സഹോദരന്മാരോട് സഹതാപം തോന്നുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിനെയെന്നല്ല ആരെയും കിട്ടുന്ന അവസരം മുതലെടുത്ത്‌ അവഹേളിക്കുന്ന രിതി ശരിയല്ല. അദ്ദേഹത്തിനു ഇറ്റലിയെ ന്യായികരിച്ചിട്ടു ഒന്നും കിട്ടാനില്ല. വത്തിക്കാന്‍ ഒരു സ്വതന്ത്ര രാഷ്ട്രം ആണ്. നീതി നടത്തുകയും അത് ഒരു രാജ്യാന്തര പ്രശ്നമായി വളരാതെ നോക്കുകയും ചെയ്യണമെന്ന നല്ല കാര്യങ്ങളാവാം അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്ന് അദേഹം പറഞ്ഞതും നല്ല അര്‍ത്ഥത്തില്‍ നമുക്ക് എടുക്കാവുന്നതെയുള്ള്. ഇതൊക്കെ പത്രക്കാര്‍ക്ക് എങ്ങിനെ വേണമെങ്കിലും വളക്കാം. അതായിരിക്കാം സംഭവിച്ചതും.
    അല്‍മായ ശബ്ദം എന്ന് പറയുന്നത് കൊണ്ട് സഭയെ അടിമുടി ചിത്ത പറയുന്ന ഒരു ബ്ലോഗ്ഗാണോ ഉദ്ദേശിക്കുന്നത്? നല്ല നല്ല കാര്യങ്ങള്‍ പറയുകയും തെറ്റായ കാര്യങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുകയും ശരി കാണിച്ചുകൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അല്‍മായ ശബ്ദം വെല്ലുവിളികളെ എളുപ്പത്തില്‍ അതിജീവിക്കും. ഓശാനയില്‍ ഒരിക്കല്‍ പോലും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ വന്നിട്ടില്ല എന്ന് ശ്രദ്ധിക്കുക. അല്‍മായ ശബ്ദത്തില്‍ വരുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും ഉത്തരവാദപ്പെട്ട പലരും വായിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അവരെ അകറ്റാനും ഇതൊക്കെ ഇടയാകും. ഓരോ പ്രസിദ്ധികാരണങ്ങളുടെയും നിലവാരം അനുസരിച്ചായിരിക്കും അവിടെ വരുന്ന എഴുത്തുകാരും ഇരിക്കുക. നല്ല ഭാഷയില്‍ എത്ര വലിയ വിമര്‍ശനവും ആവാം എന്നുകൂടി എല്ലാവരും ഓര്‍മ്മിക്കുക. എന്റെ എളിയ അഭിപ്രായം എന്റെ വലിയ സ്വപ്നങ്ങളുമായി കൂട്ടി കുഴച്ചു എന്നേയുള്ളു. തെറ്റായിപ്പോയോ എന്തോ?

    ReplyDelete
    Replies
    1. അലക്സ്‌ കണിയാംപറമ്പില്‍February 23, 2012 at 8:32 AM

      ആലഞ്ചേരി പിതാവിനെക്കുറിച്ചു ഒരു വിവാദം ഉണ്ടായി എന്നതും, മറ്റൊരു കത്തോലിക്കാ മെത്രാന്‍ അതിനെക്കുറിച്ച് സംസാരിച്ചു എന്നതും ശരിയാണല്ലോ. പിന്നീട് വന്ന വാര്ത്തികളിലാണ് ഈ ആരോപണം ശരിയായിരുന്നില്ല എന്ന ധാരണ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ ശൈലിയിലുള്ള ഒരു മലക്കംമറിച്ചില്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ?

      ഇവിടെ ഓര്ക്കേണ്ട ഒരു കാര്യമുണ്ട് – സ്വാതന്ത്രസമരകാലം മുതലേ സഭ കാണിക്കുന്ന രാജ്യസ്നേഹത്തിന്റെ കുറവ്. പിന്നെ, ക്രിസത്യന്‍ ആല്മീയ നേതാക്കളുടെ രാഷ്‌ട്രീയ ഇടപെടല്‍. ഇതിന്റെ പിന്നില്‍ പിണറായിയുടെയും സഖാക്കളുടെയും മുതലെടുപ്പുണ്ടായിരുന്നു എങ്കില്‍ തന്നെ, അതിനു പറ്റിയ സാഹചര്യം ഉണ്ടാക്കിയത് സഭയാണ്.

      ഇതില്‍ നിന്ന് പുതിയ കര്ദ്ദിനാള്‍ പഠിക്കേണ്ട പാഠങ്ങള്‍ ഇവയാണ്. ഒന്ന്, തന്റെ പദവി വളരെ വലുതാണ്‌, ചെറിയ ഒരു അബദ്ധം പോലും വിളിച്ചു പറഞ്ഞാല്‍ അത് വലിയ പ്രശ്നമാകും. രണ്ടു, കേരളത്തിലെ സഭാധികൃതരുടെ കൂറ് നമ്മുടെ രാജ്യത്തോടായിരിക്കണം. മൂന്നു, അല്മീയമല്ലാത്ത കാര്യങ്ങളില്‍ കഴിയാവുന്നതും ഇടപെടാതിരിക്കുന്നതാണ് നല്ലത്.

      Delete
  8. പിപ്പിലാഥന്‍‍ പറഞ്ഞെതെല്ലാം ശരിതന്നെ.വത്തിക്കാന്‍ എല്ലാ പരമാധികാരവും അടങ്ങിയ ഒരു കൊച്ചുരാജ്യംമാത്രമാണ്. പക്ഷെ ഈ
    കൊച്ചുരാജ്യത്തിനു ലോകത്തിലെ എല്ലാ സാമ്രാജ്യശക്തികളിലും നല്ല സ്വാധീനമുണ്ട്. അമേരിക്കന്‍പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിലും വത്തിക്കാന്‍റെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്‌. മാര്‍പാപ്പയുടെ വിശേഷണങ്ങള്‍ ഇങ്ങനെ "Pope, Bishop of Rome, Vicar of Jesus Christ, Successor of the Prince of the Apostles, Supreme Pontiff of the Universal Church, Primate of Italy, Archbishop and Metropolitan of the Roman Province, Sovereign of the State of Vatican City"

    പോപ്പ്, റോമിന്‍റെ ബിഷപ്‌, ക്രിസ്തുവിന്റെ വികാരി, പീറ്ററിന്റെ പിന്ഗാമി, ആഗോളസഭയുടെ പരമാധികാരി,ഇറ്റലിയുടെ പരമോന്നത ആത്മീയപിതാവ്, റോമിന്‍റെ മെത്രാപോലീത്താ,വത്തിക്കാന്‍റെ പരമാധികാരി ഇങ്ങനെ പോവുന്നു.
    ഇത്രമാത്രം സ്വാധീനമുള്ള സഭയിലെ പിതാക്കന്മാര്‍ക്കു ഇത്തരം സംഭവങ്ങള്‍ ഒരു പാഠം ആയിരിക്കട്ടെ.

    റോമ്മാസാമ്രാജ്യം മുഴുവന്‍ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും പോപ്പ് അവിടുത്തെ രാജാവിനെപ്പോലെയാണ്.മദ്ധ്യകാലത്തെ റോമിലെ രാജാക്കന്മാരുടെ വേഷം തന്നെയാണ് ഇന്നും സഭയുടെ രാജാവിനും രാജകുമാരന്മാര്‍ക്കും.
    റോമില്‍ ആലഞ്ചേരി പ്രസ്താവന നടത്തിയത് അവിടെ പത്രം പ്രസിദ്ധികരിച്ചിരുന്നു. ആലഞ്ചേരി അത് നിഷേധിക്കുന്നു. വാര്‍ത്ത ശരിയോ തെറ്റോ ആയിരിക്കാം. നിഷേധിക്കുന്നുവെങ്കില്‍ ഈ മാധ്യമങ്ങള്‍ക്ക് നേരെ കേസ്സെടുക്കണം. സഭയെയാണ് അപമാനപ്പെടുത്തിയത്. ഇവുടുത്തെ
    കോഴരാജാക്കന്മാര്‍ ഹൈക്കോടതികളില്‍ നിയമം തേടി പോകാറില്ലേ?

    ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഭാപിതാക്കന്മാര്‍ മൌനം പാലിക്കുന്നതാണ് ഉത്തമം.. അക്രൈസ്തവപത്രങ്ങളില്‍ ഈ സഭാപിതാവ് അവഹെളിക്കപ്പെട്ടതും മനസ്സിലാക്കണം.ഭാരതം മൊത്തംവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
    അല്‍മായശബ്ദം‍ഇങ്ങനെ പ്രതികരിച്ചതുകൊണ്ട് തെറ്റൊന്നുമില്ല.

    ReplyDelete
  9. The Pope has some more titles: Pontifex Maximus (The title held by the former Roman Emporers), Patriarch of the West i.e. the Roman Church. Again they say that all individual Churches(Sui Iuris) are equal. How come the Patriarch of the Roman Church become the head of the Universal Church? It simply means that all other Eastern Catholic Churches (21 in number including the Syro Malabar Church) are the colonies of the Roman Church.Can any Cardinal of the Eastern Catholic Church become Pope? No even according to the Canon Law it is not possible. The pope is elected according to the provisions of Canon Law, applicable to the Roman Church. The Eastern Canon law(Codex Canonum Ecclesiarum Orientalium) has no provision of electing a Pope. Cardinal Alenchery is only the Viceroy of one of the coloniesi.e Syro Malabar Church.He can only utter His Master's Voice. That he did in the best manner he could.

    ReplyDelete
  10. I think Joy C. L. Kuriachira’s comment needs some clarification:
    Titles of Pope Benedict XVI
    According to the current Vatican Year book following titles are applied to Pope Benedict XVI:
    1. Bishop of Rome
    2. Vicar of Jesus Christ
    3. Successor of the Prince of the Apostles
    4. Supreme Pontiff of the Universal Church
    5. Primate of Italy
    6. Archbishop and Metropolitan of the Roman Province
    7. Sovereign of the State of the Vatican City
    8. Servant of the Servants of God
    According to the Vatican yearbook ‘Pope’ is not an official title.
    Mr. Padannamakkel’s list didn’t include ‘Servant of the Servants of God’.
    Pontifex Maximus and Patriarch of the West are not the official titles of the Pope. They used to be. A few years ago (June 08, 2006) the title Patriarch of the West was deleted from the Vatican official yearbook without any explanation. I remember that I wrote an article regarding this title deletion in the Hosanna publication at that time.
    Now the eligibility criteria as to who could be elected pope. Current Latin Canon Law (1983) does not address the eligibility criteria as to who could be elected pope. Canon 349 under the chapter ‘The Cardinals of the Holy Roman Church’ is in reality the only canon that even touches upon papal eligibility. It basically states that the cardinals of the Church make up a special college that has the prerogative to elect the pope which, however, will be done per the ‘norm of special law’. That is not included in the canons.
    The ‘Special law’ that governs papal elections is specified by apostolic constitutions and papal edicts. John Paul II’s February 22, 1996 apostolic constitution, Universi Dominici Gregis (the Lord’s whole flock), was modified by Benedict’s XVI’s June 11, 2007 Motu proprio (‘an edict’) that ratified the need for a two third majority for election at all times. That is the ‘standing orders’ for the next conclave.
    John Paul II’s constitution, though it states that the electors will be cardinals under the age of 80, does not in any way address who should or could be considered for election. The last papal edict that addressed papal eligibility was Nicholas II’s ‘In Nomine Domini’ papal bull of 1059. This stated that the electors should make their choice within the Roman church but could chose from ‘another church’ if a suitable candidate could not be found from within the Roman church.
    The specific reason why an Eastern Catholic Cardinal, or Bishop, can be elected and reign as Pope is because the Bishop of Rome becomes also the Supreme Pontiff of the Universal Church, i.e., East and West. All I am saying is that it is possible but don’t even think about it. There can be a Pope from South America, North America, Asia, or Africa of Roman church. Italians are trying to go back to the tradition of Italian Pope.

    ReplyDelete
    Replies
    1. Glad to see such interesting and informative comments.

      So, in principle, Mar Alencherry can be the next pope. Maybe he has some such dreams. Hope he reads Kalarickal's comment.

      In principle, a layman can hope to become the next Major Archbishop of Syro-Malabar. Let me cherish that dream - Mar Kaniamparambil; Hmm.. sounds good. I am pleased!

      Americans elected a black President. But our church will never think of a non-white pope. Alencherry, your dream is not more realistic than mine!

      Delete
    2. അല്മായന്‍,മാര്‍പാപ്പാമാര്‍ ആയ ചരിത്രമുണ്ട്.
      700വര്‍ഷങ്ങള്‍ക്കുമുമ്പ് വാഴിച്ച കാലിസ്ട്ടസ് മൂന്നാമന്‍ ആയിരുന്നു അവസാനത്തെ അല്‍മായ മാര്‍പാപ്പാ. സെന്റ്‌. ഫബിയനുസ്, ബെനഡിക്റ്റ്VIII, ബെനഡിക്റ്റ്IX മുതലായവര്‍ അല്മായാരില്‍നിന്ന് തെരഞ്ഞെടുത്ത മാര്‍പാപ്പാമാരാണ്.

      നിയമം അനുസരിച്ച് ഏതു കത്തോലിക്കനും മാര്‍ഗംകൂടുവാന്‍ തയ്യാറാകുന്ന അകത്തോലിക്കനും മാര്‍പാപ്പയാകാമെന്ന പാരമ്പര്യമുണ്ട്. എന്നാല്‍ മതപീഡകര്‍ക്കും, മതഭിന്നത ജനിപ്പിക്കുന്നവര്‍ക്കും,അല്‍മായശബ്ദത്തില്‍ എഴുതിയവര്‍ക്കും,പ്രവര്‍ത്തിച്ചവര്‍ക്കും കമ്മ്യൂണിസ്റ്റ്കാര്‍ക്കും മാര്‍പാപ്പ പദവി വിലക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അലക്സിന്‍റെ സാധ്യത വളരെ കുറവാണ്.

      മാര്‍പാപ്പ റോമിന്‍റെ മെത്രാനെന്നനിലയില്‍ പട്ടമുള്‍പ്പടെ എല്ലാ കൂദാശകളും മാര്‍പാപ്പായായാല്‍ ഉടന്‍ തന്നെലഭിക്കും.
      കാനോന്‍ നിയമങ്ങളില്‍ ഈ കീഴ്വഴക്കങ്ങള്‍ ഇന്നും
      പ്രാബല്ല്യത്തിലുണ്ടോയെന്നു കളരിക്കല്‍ ചാക്കോച്ചന്‍ വിവരിക്കട്ടെ.
      ഒരു പ്രശ്നമുള്ളത്, അല്ത്താരയില്‍ മാര്‍പാപ്പയുടെ ആദ്യബലിയര്‍പ്പണം,കുര്‍ബാനചെല്ലുവാന്‍ അറിയാത്തവര്‍ എങ്ങനെ നടത്തും?

      കാനോന്‍നിയമവും ദൈവശാസ്ത്രവുമനുസരിച്ചു കല്ല്യാണം കഴിച്ചവര്‍ക്കും മാര്‍പാപ്പായാകാം. ഭാര്യയെ ഉപേക്ഷിക്കുവാന്‍
      തയ്യാറാകണമെന്ന് മാത്രം. ഉടന്‍തന്നെ അച്ചനും ബിഷപ്പുമായി വത്തിക്കാനില്‍നിന്നും വെള്ളപുകയുംഉയരും.

      Delete
    3. Ladies are also prohibited from becoming Popes. However, there was a woman pope called pope Joan who on mistaken identity was elected to occupy St peter's throne. When the then cardinals discovered it, they became furious and killed her. This is never authenticated by the catholic church.

      Delete
  11. എന്റെ വീതം കൂടി . ‍ Just For Fun

    The pope is the beast spoken of in Revelation 13. Verse 1 says that he wears crowns and has "blasphemous names" written on his head. Verse 18 says that the numerical value of his name adds up to 666. The pope's official title in Latin is Vicarius Filii Dei (Vicar Son of God). If you add that up using Roman numerals, you get 666. The pope's tiara is emblazoned with this title, formed by diamonds and other jewels.boxes
    I wasn't very good at math in school, but even I can follow this argument and run the numbers well enough to show it's bogus. (Besides, answering this question is apologetics at its most fun!) The charge that the pope is the beast of Revelation 13, because his title adds up to 666, is especially popular with Seventh-Day Adventists, but it's also widely repeated in some Protestant circles.

    Vicarius Filii Dei does have the mathematical value of 666 in Latin. Here's how it works. Like many ancient languages, such as Greek and Hebrew, some Latin letters are also used for numbers: I = 1, V = 5, X = 10, L = 50, C = 100, D = 500 and M = 1000. The letter "u" is rendered as V and the letter "w," which doesn't exist in the Latin alphabet, would be rendered as VV. So this title would read in Latin as VICARIVS FILII DEI.

    When calculating the value of a name or word, letters that don't have a numerical value are ignored. For example, drop out the no-value letters in my name, PATRICK MADRID, and you come up with 2102 — 1 (i) + 100 (c) + 1000 (m) + 500 (d) + 1 (i) + 500 (d) = 2102. By the way, this is one reason why, as far as I know, no one has yet accused me of being in league with the anti-Christ. The numbers just don't add up.



    But in the case of VICARIVS FILII DEI, they do add up to 666. Isolate the numbers and this is what you get: 5 (v) + 1 (i) + 100 (c) + 1 (i) + 5 (V) + 1 (i) + 50 (L) + 1 (i) + 1 (i) + 500 (d) + 1 (i) = 666.



    But there are problems with this. The first is that Vicarius Filii Dei, or "Vicar of the Son of God," is not now, nor has it ever been, a title of the bishop of Rome. The second problem is that virtually no one, including many unsuspecting lay Catholics, knows that this papal "title" is a fabrication. To an untrained ear, it sounds enough like one of the pope's real titles, Vicarius Christi (Vicar of Christ), to pass the test. Unfortunately for those who traffic in this particular piece of pope fiction, the real title, Vicarius Christi, adds up to only a measly 214, not the infernal 666. In fact, none of the pope's official titles, such as Servus Servorum Dei (Servant of the Servants of God), Pontifex Maximus (Supreme Pontiff), or Successor Petri (Successor of Peter), will add up to 666. That's why you never see any of them used by anti-Catholics.



    If the person making this claim disputes these facts, ask him to furnish even one example of a papal decree, ecclesiastical letter, conciliar statement, or any other official Catholic document in which the pope calls himself or is referred to as the "Vicar of the Son of God." He won't be able to find one, because none exist. Vicarius Filii Dei has never been a title of the pope


    Using the same math exercise we did above, point out that the name of the woman who started the Seventh-Day Adventist church, Ellen Gould White, also adds up to 666 in Latin. (L + L + V +D + V + V + I = 666). Then ask if this proves that she is the Beast. I can assure you the answer won't be "yes." If the answer is "no," ask how this numbers game could possibly prove the pope or anyone else is the Beast. If you're answered with silence, it's a good bet that you've made some progress with the pers

    ReplyDelete
    Replies
    1. പൊതുവേ നവീകരണകാലംമുതല്‍ വത്തിക്കാനിലെ പോപ്പ് അന്തിക്രിസ്തുവാണെന്ന് വിളിച്ചുപറയാറുണ്ട്‌. എന്‍റെ ഓര്‍മ്മയില്‍ എല്ലാ മാര്‍പാപ്പമാരെയും ഈ കണക്കുകൂട്ടി അന്തിക്രിസ്തുവെന്നു വിളിച്ചിട്ടുണ്ട്. ദൈവവചനം വളച്ചൊടിച്ചുള്ള ഒരു തരം സുവിശേഷരോഗമാണ് ഇത്തരം പ്രവചനകഥകള്‍.ഒബാമയും ബുഷും പോപ്പുമാരുമാണ് ഈ കണക്കുകൂട്ടലിലെ ഇരയായിട്ടുള്ള അന്തിക്രിസ്തുമാര്‍.

      മാര്‍ട്ടിന്‍ലൂതറിന്‍റെ നാളുകളില്‍ നവീകരണസഭകള്‍ അന്നത്തെ മാര്‍പാപ്പ അന്തിക്രിസ്തുവെന്നു പരിപൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. ജോണ്‍പോള്‍
      മാര്‍പാപ്പ മരിക്കുന്നതുവരെയും ഇത്തരം പ്രവചനക്കാരുടെ ദൃഷ്ടിയില്‍ അന്തിക്രിസ്തുവായിരുന്നു. ബെനടിക്റ്റ് പതിനാറാമനും
      തുല്യമായിതന്നെ നിന്ദിതനായ അന്തിക്രിസ്തുതന്നെ.

      ഇത്തരം വിലകുറഞ്ഞ സുവിശേഷ ‍വ്യാഖ്യാനങ്ങളൊഴിച്ച് മാര്‍പാപ്പ
      അന്തിക്രിസ്തുവായി ബൈബിളില്‍ ഒരിടത്തും പ്രവചിച്ചിട്ടില്ല.

      വെളിപാട്17-9 ബൈബിള്‍വചനമാണ് പോപ്പിനെ
      അന്തിക്രിസ്തുവാക്കുന്നത്.ലോകാവസാനം ഒരു മൃഗത്തിന്‍റെ ചുമലില്‍ ഒരു സ്ത്രീ,അവളെ അറിവിന്‍റെ ഉറവിടമായി കരുതുന്നു. അവളുടെ ഏഴുകൊമ്പുകളെ ഏഴു മലകളായി കരുതുന്നു. ഈ സ്ത്രീയുടെ ഇരിപ്പടവും ഏഴു മലകള്ക്കുള്ളില്‍ തന്നെ. പുരാതനകാലത്ത് റോമ്മായെ ഏഴുമലകളുള്ള പട്ടണമെന്നു വിളിച്ചിരുന്നു. ഏഴു മലകള്‍ ചുറ്റുമുള്ള റോമ്മായില്‍ മാര്‍പാപ്പ വസിക്കുന്നതുകൊണ്ട് സഭ സ്ത്രീയും അന്തിക്രിസ്തു മാര്‍പാപ്പയുമായി. ഇതാണ് ദൈവശാസ്ത്രത്തിലെ
      ചില വീരപാസ്റ്റര്‍മാരുടെ മതപ്രഭാഷണങ്ങള്‍.

      വെളിപാട് 17-18ല്‍ സ്ത്രീമൃഗത്തെ ബാബിലോണിയയിലെ വേശ്യാ എന്നാണ് വിളിച്ചിരിക്കുന്നത്.ബാബിലോണിയാ എന്ന
      പട്ടണം ഇന്നുള്ള ബാഗ്ദാദ് ആണ്. ബാഗ്ദാദ് ഇറാക്കിലും.ഏഴു കുന്നുകള്‍ ഏഴു രാജാക്കന്മാരായും വെളിപാടില്‍ പറയുന്നു.അഞ്ചു രാജ്യങ്ങള്‍ തകര്‍ന്നു. ഒന്നുണ്ട് റോമ്മാ. അന്തി ക്രിസ്തുവിന്‍റെ രാജ്യംകൂടി വരുമെന്നാണ് പ്രവചനം.

      ഒന്ന് ജോണ്‍, നാലാം അദ്ധ്യായം രണ്ടാം വാക്യത്തില്‍ (see 1 John 4:2)2.ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
      3.യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾതന്നേ ലോകത്തിൽ ഉണ്ടു.

      ബെനെടിക്റ്റ് പതിനാറാമന്‍ വിശ്വസിക്കുന്നതു ഈ വചനമാണ്. അദ്ദേഹം യേശുവില്‍ വിശ്വസിക്കുന്ന,ഇന്നു ലോകം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനുമാണ്. അതുകൊണ്ട് ഇപ്പോഴത്തെ മാര്‍പാപ്പ
      അന്തിക്രിസ്തുവാകാന്‍ സാധ്യതയില്ല. യേശുവിനെ തള്ളിപറയുന്ന ഒരു ഭാവിമാര്‍പാപ്പാ വരാനുമിടയുണ്ട്.ചിലപ്പോള്‍ അന്തിക്രിസ്തുവിന്‍റെ രൂപത്തിലും.

      Delete