Translate

Tuesday, February 21, 2012

മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌ - സക്കറിയ


'കേരള ക്രൈസ്തവജീവിതം' എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ഒരു പ്രതിഭാസം കേരളത്തിലുണ്ടോ?

ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.

എനിക്കു തോന്നുന്നത് ഏറ്റവും കുറഞ്ഞത് ഒന്നര ഡസന്‍ ക്രൈസ്തവസഭകളെങ്കിലും കേരളത്തിലുണ്ട് എന്നാണ്. അവയില്‍ നല്ല പങ്കിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഒരു പ്രാര്‍ഥനാമുറിയും ഒരു ബോര്‍ഡും മാത്രം കൈവശമുള്ള പോക്കറ്റ്‌സഭകള്‍ വേറെയുമുണ്ട്.

എനിക്ക് അടുത്തറിയാവുന്ന കത്തോലിക്കാസഭയില്‍ത്തന്നെ നാലു പ്രധാന വിഭാഗങ്ങളുണ്ട്. സുറിയാനിക്കത്തോലിക്കര്‍, ലത്തീന്‍ കത്തോലിക്കര്‍, ക്‌നാനായ കത്തോലിക്കര്‍, മലങ്കര സുറിയാനിക്കത്തോലിക്കര്‍. ഇവരോരോരുത്തര്‍ക്കും വ്യത്യസ്ത മേലധികാരികളും പള്ളികളും സ്ഥാപനങ്ങളും ആചാരങ്ങളുമുണ്ട്.

മലങ്കരസഭ, മാര്‍ത്തോമ്മാസഭ, ദക്ഷിണേന്ത്യന്‍സഭ, കല്‍ദായസഭ തുടങ്ങിയ പ്രധാന സഭകള്‍ വേറെയുണ്ട്.

കേരളത്തില്‍ ഏറ്റവുമധികം വിഭാഗങ്ങളുള്ള മതം ക്രിസ്തുമതമാണ്.

കേരള ക്രൈസ്തവജീവിതം എന്ന് ഒറ്റവാക്കില്‍ വിവരിക്കാവുന്ന ഒരു സ്വത്വം, ഒരു ഐഡന്റിറ്റി ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ഈ വിവരങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഈ വ്യത്യസ്ത സഭകളിലെ വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതുപോലും ഇന്നും അത്ര സാധാരണമല്ല. വിശ്വാസപരമായി അത്രമാത്രം വിഭിന്നങ്ങളായ ക്രൈസ്തവ ഐഡന്റിറ്റികളാണ് കേരളത്തിലുള്ളത്. ഇതില്‍ ഞാന്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. ഓരോ മനുഷ്യനും സ്വതന്ത്രവിശ്വാസിയായിത്തീരുന്നതിലേക്കായിരിക്കാം ഇതു നയിക്കുന്നത്. പ്രശ്‌നമുണ്ടാകുന്നത് മത്സരത്തിലേക്കും വിദ്വേഷത്തിലേക്കും നീങ്ങുമ്പോഴാണ്. എന്നാല്‍ ഈ വിഭാഗങ്ങളെയെല്ലാം 'കേരള ക്രൈസ്തവജീവിതം' എന്നവാക്കിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്.

ഒന്ന്: ക്രിസ്തു. ക്രിസ്തു എന്നറിയപ്പെടുന്ന യേശുവില്‍ വിശ്വസിക്കുന്നവരാണ് ഈ സഭകളെല്ലാം.

രണ്ട്: കേരളം. ഈ സഭകളിലെ വിശ്വാസികളെല്ലാം കേരളീയരാണ്. കേരളമാണ് അവരുടെ മാതൃഭൂമി. കേരളീയര്‍ എന്ന നിലയ്ക്ക് അവര്‍ ഇന്ത്യക്കാരുമാണ്.

സക്കറിയയുടെ മലയാളിയുടെ അവസാനത്തെ അത്താഴം എന്ന പുസ്തകത്തിലെ ഈ ലേഖനത്തിന്റെ ശേഷം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment