ശ്രീ സാമുവല്‍ കൂടല്‍ വേര്‍ഡ് ഫയല്‍ ആയി അയച്ചുതന്ന ഈ കവിത യൂണികോഡ് ആയി കണ്‍വര്‍ട്ടു ചെയ്തത് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കണ്‍വര്‍ട്ടു ചെയ്തതോടൊപ്പം നമ്മുടെ ഒരു സഹകാരി ചില തിരുത്തലുകള്‍ വരുത്തിയത് കവിക്ക് ഇഷ്ടപ്പെടാതിരുന്നതിനാല്‍ ഡിലീറ്റു ചെയ്തിരുന്നു. കവിയുടെ താത്പര്യമനുസരിച്ച് അദ്ദേഹമെഴുതിയത് അതേപടി പ്രസിദ്ധീകരിക്കുന്നു.
1. ലോകരാജ്യങ്ങളില്‍ ഏറ്റം ചെറുതാകും
വത്തിക്കാന്‍ത്തൊപ്പി അണിഞ്ഞതോര്‍ത്ത്
ഇറ്റലിക്കൊത്താശ കല്പ്പിച്ചോ കര്‍ദ്ദിനാള്‍? !
കത്തനാര്‍ മൂത്തതീ കര്‍ദ്ദിനാള്‍, കേള്‍.
ഇറ്റലിക്കൊത്താശ കല്പ്പിച്ചോ കര്‍ദ്ദിനാള്‍? !
കത്തനാര്‍ മൂത്തതീ കര്‍ദ്ദിനാള്‍, കേള്‍.
2. ഭാരതമാതാവിന്‍ ഓമനപുത്രനെ
പള്ളിപ്പണിക്കാരോ, അച്ചനാക്കി ;
പിന്നെ മെത്രാനാക്കി കാശിനു മാര്‍പാപ്പ
കര്‍ദ്ദിനാള്‍ക്കുപ്പയമേകി റോമില്‍..
പള്ളിപ്പണിക്കാരോ, അച്ചനാക്കി ;
പിന്നെ മെത്രാനാക്കി കാശിനു മാര്‍പാപ്പ
കര്‍ദ്ദിനാള്‍ക്കുപ്പയമേകി റോമില്‍..
3. ''ചോറിവിടാണേലും കൂറെനിക്കിറ്റലി''
എന്നു പറയുവോരല്ല ഞങ്ങള്‍;
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊന്നാലും
കൂറുമാറില്ല ഞാന്‍ ഭാരതാംമ്പേ.
എന്നു പറയുവോരല്ല ഞങ്ങള്‍;
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊന്നാലും
കൂറുമാറില്ല ഞാന്‍ ഭാരതാംമ്പേ.
4. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ തോറ്റാല്‍ കരയുമാ
പോഴമ്മാരല്ല ക്രിസ്ത്യാനിയിന്ത്യേല്‍
മണ്ണില്‍ നിന്നല്ലോ മെനഞ്ഞിതാദാമ്മിനെ
ഭാരതമണ്ണിതെന്നമ്മ സത്യം..
പോഴമ്മാരല്ല ക്രിസ്ത്യാനിയിന്ത്യേല്‍
മണ്ണില്‍ നിന്നല്ലോ മെനഞ്ഞിതാദാമ്മിനെ
ഭാരതമണ്ണിതെന്നമ്മ സത്യം..
5. പോപ്പിന്റെ പട്ടാളമല്ല കൊലയാളി,
ഇറ്റലിക്കപ്പലിന്‍ സേന, കഷ്ടം !
യൂറോപ്പിലെയൊരു രാജ്യമാണിറ്റലി
കര്‍ദ്ദിനാള്‍ക്കെന്തിതില്‍ കാര്യമോതൂ?
ഇറ്റലിക്കപ്പലിന്‍ സേന, കഷ്ടം !
യൂറോപ്പിലെയൊരു രാജ്യമാണിറ്റലി
കര്‍ദ്ദിനാള്‍ക്കെന്തിതില്‍ കാര്യമോതൂ?
6. മീന്‍പിടിക്കാന്‍ പോയ യേശുവിന്‍ ശിഷ്യരെ
കാരണമില്ലാതെ കൊന്നിറ്റലി !
ലോകനീതി വിധിക്കട്ടെയാക്കോടതി,
കര്‍ദ്ദിനാള്‍ റോമന്‍കുര്‍ബാന ചൊല്ലൂ.
കാരണമില്ലാതെ കൊന്നിറ്റലി !
ലോകനീതി വിധിക്കട്ടെയാക്കോടതി,
കര്‍ദ്ദിനാള്‍ റോമന്‍കുര്‍ബാന ചൊല്ലൂ.
7. സീസറും ദൈവവും വേറെയെന്നോതിയ
മശിഹാ മനസ്സില്‍ മരുവിയെന്നാല്‍,
കേവലമൊരു വോട്ടുമാത്രമീ ളോഹയ്ക്കും!
രാഷ്ട്രീയം വേറെ, കുര്‍ബാന വേറെ.
മശിഹാ മനസ്സില്‍ മരുവിയെന്നാല്‍,
കേവലമൊരു വോട്ടുമാത്രമീ ളോഹയ്ക്കും!
രാഷ്ട്രീയം വേറെ, കുര്‍ബാന വേറെ.
8. പോപ്പുതന്നൗദാര്യം, അല്‍ഫോന്‍സാ പുണ്യയായ്!
മുക്കിലും മൂലേലും ഭക്തി കാശായ് !
ഈ പണമത്രയും വത്തിക്കാനെണ്ണാതെ
ഏതു സര്‍ക്കാരു കണക്കുനോക്കും?
മുക്കിലും മൂലേലും ഭക്തി കാശായ് !
ഈ പണമത്രയും വത്തിക്കാനെണ്ണാതെ
ഏതു സര്‍ക്കാരു കണക്കുനോക്കും?
9. കൊടിവച്ചകാറില്‍ വിലസില്ലീമെത്രാന്മാര്‍
മടിശീല സര്‍ക്കാര്‍കണക്കിലായാല്‍;
ശബരിഗിരിപോലെ പണമെല്ലാം സര്‍ക്കാരു-
വകയാക്കി പല നന്മചെയ്യൂ നാട്ടില്‍
മടിശീല സര്‍ക്കാര്‍കണക്കിലായാല്‍;
ശബരിഗിരിപോലെ പണമെല്ലാം സര്‍ക്കാരു-
വകയാക്കി പല നന്മചെയ്യൂ നാട്ടില്‍
10. മതമേലദ്ധ്യക്ഷന്മാര്‍ ഭരണപങ്കാളിയായ്!
പുതുമയല്ലീകഥ പഴമതെന്നും;
മതനേതാപ്പിണിയാളര്‍ രാഷ്ട്രീയക്കാരെന്നും;
ഇവിടുണ്ടോ സര്‍ക്കാരീ ജനമാടുകള്‍!
പുതുമയല്ലീകഥ പഴമതെന്നും;
മതനേതാപ്പിണിയാളര്‍ രാഷ്ട്രീയക്കാരെന്നും;
ഇവിടുണ്ടോ സര്‍ക്കാരീ ജനമാടുകള്‍!
സാമുവല്‍ കൂടല്‍
Email: samuelkoodal@gmail.com
No comments:
Post a Comment