ഇമെയില്‍ വഴി അല്മായ ശബ്ദത്തിനു ലഭിച്ച ഒരു കത്ത് ചുവടെ ചേര്‍ക്കുന്നു.
സൃഹൃത്തെ,
സഭ എന്നല്ല ഏതൊരു പ്രസ്ഥാനവും ജനാധിപത്യപരമായി വളര്‍ച്ച പ്രാപിക്കണമെങ്കില്‍ വിമര്‍ശനങ്ങളെ സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും തിരുത്താനും തയ്യാറാവണം. തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കാനും രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കാനും പറഞ്ഞ യേശുവിനെ അനുസരിക്കാന്‍ തയ്യാറായാല്‍ സഭക്ക് ഇന്ന് കാണുന്നത്രയും സമ്പന്നമായ പ്രസ്ഥാനമായി നിലനിക്കനവില്ല. മനുഷ്യരില്‍ അനാവശ്യമായ പാപബോധവും ഭയവും സംക്രമിപ്പിക്കുന്നവര്‍ എന്തുകൊണ്ട് ആത്മ്മീയതയോടൊപ്പം യേശു പ്രവര്ത്തിക്കാനാവശ്യപെട്ട ലളിതമായ കാര്യങ്ങള്‍ പ്രാവര്ത്തികമാക്കികൊണ്ട് മാതൃക കാണിക്കുന്നില്ല.... ചോദ്യങ്ങള്‍ ഇങ്ങനെ ഒരുപാടുണ്ട... സഭക്കുള്ളില്‍ നിന്നുകൊണ്ട് പരിവര്തിപ്പിക്കാമെന്ന് കരുതുന്നത് ഒരു വ്യമോഹമാണെങ്കിലും നിങളുടെ ശ്രമങ്ങള്‍ക്ക് അതിന്‍റെതായ ഒരു ഇടമുണ്ട്.
തെമ്മാടിക്കുഴികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും...
നന്മകള്‍
വിന്സന്റ് പീറ്റര്‍
Themmaadikkuzhi undo, vikaaree orennamedukkaan ennu aalukal chodichu thudangumpol pattakkaarude aappeecu poottum!
ReplyDelete