Translate

Friday, February 10, 2012

മാര്ത്തോമ്മ നിയമം അനുസരിച്ചുള്ള സഭാഭരണം അട്ടിമറിച്ചത് വൈദികര്‍


പോര്‍ട്ടുഗീസുകാര്‍ ഇന്നാട്ടില്‍ വന്നു നമ്മുടെ ആരധനക്രമങ്ങളെ പരിഷ്കരിച്ചതില്‍ ഇന്നാട്ടിലെ മാര്‍ത്തോമ ക്രൈസ്തവരും സുറിയാനി ക്രിസത്യാനികള്‍ എന്നറിയപ്പെട്ടിരുന്ന തെക്കുംഭാഗരും അതീവ സന്തുഷ്ടരായിരുന്നു.  അവരുടെ പ്രതിമകളും ഈ പ്രതിമകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള പെരുന്നാള്‍ പ്രദഷണങ്ങളും ഹൈന്ദവ ഉത്സവങ്ങളുമായി പോരുത്തപെട്ടു കഴിഞ്ഞുകൂടിയിരുന്ന കേരള ക്രൈസ്തവര്‍ സഹര്‍ഷം സ്വാഗതം ചെയ്തു.  വിശുദ്ധരുടെ പ്രതിമകള്‍ അടുത്തുള്ള അമ്പലത്തിലെ ദേവന്റെയോ  ദേവിയുടെയോ സഹോദരങ്ങളാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവര്‍ ക്രൈസ്തവ പ്രതിമകള്‍ക്ക് നേര്ച്ചകാഴ്ചകള്‍ അര്പിച്ചു തുടീങ്ങി.  ഇന്ത്യന്‍ കല്ച്ചരിനു അനുയോജ്യമായ പെരുന്നാളുകളും വൈദേശിക പ്രൌഡിയിലുള്ള ആരാധനക്രമങ്ങളും ആവിഷ്കരിച്ച പോര്‍ട്ടുഗീസ് മെത്രാന്മാരെയും അവര്‍ സ്വാഗതം ചെയ്തു.  ഇപ്പോള്‍ നമ്മുടെ നാട്ടിലെ കല്ദായവാദികള്‍ പറയും പോലെ വൈദേശിക ലത്തീന്‍ ആരാധനകാര്യങ്ങളോട്‌ അവര്‍ക്ക് യാതൊരുവിധ അതൃപ്തിയും ഇല്ലായിരുന്നു.

ശ്രീ പി.കെ. മാത്യു എഴുതിയ ഈ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment