Amid a backlash from many Catholics and proponents of religious liberty,
President Barack Obama announced Friday that his administration will
not require religious institutions like hospitals and universities to
provide free contraception to their employees in their health insurance.
Speaking to reporters at the White House Friday, Obama offered a
compromise that would allow women to obtain free contraception but would
require them to obtain it directly from their insurance companies if
their employers object to birth control because of religious beliefs.
http://news.yahoo.com/blogs/ticket/obama-announce-accommodation-religious-groups-contraceptive-rule-enough-170500694.html
This comment has been removed by the author.
ReplyDeleteഅമേരിക്കന്‍പ്രസിഡണ്ട് ഒബാമയുടെ ഗര്‍ഭാധാന പ്രതിരോധനതിനുള്ള തീരുമാനം ചരിത്ര പ്രാധാന്യമുള്ളതാണ്.യാഥാസ്ഥിതികരായ മതഭ്രാന്തന്മാര്‍ക്കും വത്തിക്കാന്റെ നയങ്ങള്‍ക്കും ഇതു അല്‍പ്പം ആശ്വാസംതന്നെ.പതിറ്റാണ്ടുകളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ഒരു പ്രശ്നത്തിനു ഐക്യരൂപം നല്‍കുവാന്‍ സാധിച്ചതില്‍ ഒബാമയെ ചരിത്രത്തിന്റെ ഒരു സുവര്‍ണ്ണ നക്ഷത്രമായി അമേരിക്കയിലെ പ്രമുഖപത്രങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നു.
ReplyDeleteഈ തീരുമാനമനുസരിച്ച് സ്ത്രീകളുടെ ഗര്‍ഭാധാന പ്രതിരോധനത്തിനുള്ള ആരോഗ്യസുരക്ഷാചിലവുകള്‍ കത്തോലിക്കാ മതസ്ഥാപനങ്ങള്‍ വഹിക്കേണ്ടതില്ല. ഇതു സഭ നടത്തുന്ന ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരു ആശ്വാസം തന്നെ. സ്ത്രീകളുടെ അനാവശ്യഗര്‍ഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചിലവുകളും അതാതു സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണം. സഭയുടെ മനസാക്ഷിക്കെതിരാണെന്ന് സഭ കല്‍പ്പിക്കുന്നപക്ഷം മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗര്‍ഭസുരക്ഷാമാര്‍ഗങ്ങള്‍ക്കായുള്ള ഈ ചിലവുകള്‍ വഹിക്കേണ്ടത്.
അങ്ങനെ ഒബാമഭരണകൂടത്തിനു സ്ത്രീകളുടെ സ്വന്തം ശരീരത്തിന്റെ അവകാശങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ നയങ്ങള്‍ക്കുമിടയില്‍ കണ്ടെത്താത്ത ഒരു കണ്ണി യോജിപ്പിക്കുവാന്‍സാധിച്ചു.ഇവിടെ സഭയാണോ ഒബാമഭരണകൂടമാണോ ശക്തി തെളിയിച്ചതെന്നു തീരുമാനിക്കേണ്ടത് അമേരിക്കന്‍ പൊതുജനമാണ്.
മതസ്ഥാപനങ്ങളെ ഭീമമായ ഇന്‍ഷുറന്‍സ് ചിലവുകളില്‍നിന്നും ഒഴിവാക്കിയതുകൊണ്ട് ഇതു കത്തോലിക്കാസഭയുടെ ഒരു നേട്ടമെന്നും
പറയാം.ഇതു സ്ത്രീകളുടെ ഒരു വിജയം കൂടിയാണ്. സഭയുടെ എക്കാലത്തെയും മുന്‍ഗണന അത്മീയതെയെക്കാള്‍ പണമാണല്ലോ. തന്മൂലം സഭാസ്ഥാപനങ്ങളെ സാമ്പത്തികചിലവുകളില്‍ നിന്നും മോചനമാക്കിയതുകൊണ്ട് കത്തോലിക്കരുടെ പിന്തുണ മൂലം അടുത്ത അമേരിക്കന്‍പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒബാമയ്ക്ക് സാധ്യതകളേറുന്നു.
സഭയ്ക്കും യാഥാസ്ഥിതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമിടയിലുള്ള കാഴ്ചപ്പാടുകള്‍ക്കു ഒരു ഒത്തുതീര്‍പ്പെന്നു ഒബാമയുടെ ഈ പ്രഖ്യാപനത്തെ കരുതാം. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയാണ്.
ചിലവുകള്‍ നികത്തുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയംവര്‍ധിപ്പിച്ചാല്‍ സഭാ സ്ഥാപനങ്ങള്‍ക്ക് അധിക ചിലവുകള്‍ വരുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.
അമേരിക്കയിലും കത്തോലിക്കാബിഷപ്പുമാര്‍ഇറാനിയന്‍ മുള്ളാമാരെക്കാള്‍ തരംതാണവരാണ്. മതാതിപത്യം അമേരിക്കയിലും ഒരു ദു:ഖസത്യം തന്നെ. ഗര്‍ഭധാരണനിരോധകത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്‍ക്ക് പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടുശതമാനവും അമേരിക്കര്‍ ഗര്‍ഭധാരണനിരോധകളും ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്‍വേകണക്കു പറയുന്നത്.
അമേരിക്കയുടെ first amendmend ഭരണഘടനയനുസരിച്ച് ഈ നിയമം പ്രായോഗികമാവുമെന്നു തോന്നുന്നില്ല.കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് മാത്രമായ ഒബാമയുടെ ഈ തീരുമാനം അമേരിക്കന്‍ പൌരന്മാരുടെ തുല്ല്യഅവകാശങ്ങളുടെ അതിക്രമിക്കലായി നിയമകോടതികള്‍ കരുതും.
ഒരു പ്രത്യേക മതവിഭാഗത്തിനായുള്ള ഈ സൌജന്യത്തിനെതിരായി സാമ്പത്തികഭാരം വഹിക്കുന്ന ഇന്‍ഷുറന്‍സ്കമ്പനികള്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നുറപ്പാണ്. ബഹുഭാര്യാത്വം വിഭാവന ചെയ്യുന്ന മുസ്ലീമുകള്‍ക്കും
മോര്‍മോണ്കള്‍ക്കും അടുത്ത മോര്‍മോണ്‍ മതപ്രസിഡണ്ട് ഭരണഘടനയെ ധിക്കരിച്ചു ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വിവാഹംകഴിക്കുവാന്‍ അനുവദിച്ചു കൂടായ്കയുമില്ല. ഇതു ഒബാമയുടെ ഒരു രാഷ്ട്രീയതട്ടിപ്പ് മാത്രമാണ്. ഒരു ജോലിക്കാരനും മതത്തിന്റെ പേരില്‍ വിവേചനം പാടില്ലാന്നുള്ള നിയമം നിലനില്‍ക്കെ അവിടെ ഒബാമ യാഥാസ്ഥിതികരായ കത്തോലിക്കരുടെയിടയില്‍ ഒരു പുകമറ സൃഷ്ടിച്ചുവെന്നുമാത്രം.