Translate

Monday, February 13, 2012

Is this an exclusively male club?

എന്തുകൊണ്ടാണ് അല്‍മായ ശബ്ദത്തില്‍ സ്ത്രീകളുടെ ശബ്ദം ഒരിക്കല്‍ പോലും കേള്‍ക്കാനില്ലാത്തത്? ഇതൊരു exclusively male club ആയി തുടരുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഓരോ contributor ഉം ഒരു വനിതയെ എങ്കിലും കണ്ടെത്തി ഈ സംരംഭത്തില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. സഭയുടെ നവീകരണം ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമല്ല. സ്ത്രീകള്‍ കൂടി ഇക്കാര്യത്തില്‍ എല്ലാ സഹകരണവും നല്‍കി പ്രവര്‍ത്തിക്കുക അനിവാര്യമാണ്. എങ്ങനെയിത് സാദ്ധ്യമാക്കാം എന്നതിനെപ്പറ്റി ഒരു ചര്‍ച്ച നടക്കട്ടെ. ഒരെഴുത്തുകാരിയെ എങ്കിലും ഇതിലേയ്ക്ക് ആകര്‍ഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും. 
അതുപോലെതന്നെ, contributor ആയി പേര് ചേര്‍ത്തിട്ടുള്ളവരില്‍ ഇതുവരെ ഈ ബ്ലോഗില്‍ ഒന്നും എഴുതിയിട്ടില്ലാത്തവരും ഉണ്ട്. അവരെയും ഉത്തേജിപ്പിച്ചെടുക്കേണ്ടതുണ്ട്.

7 comments:

  1. ഇതിനോട് ഞാനും യോജിക്കുന്നു . സ്വന്തം പേര്‌ വെച്ചെ ഴുതാന്‍ ഇഷ്ട്ടമില്ലത്തവര്‍ ഈയുള്ളവന്‍ ചെയ്യുന്നതുപോലെ തൂലികാനാമം ഉപയോഗിക്കാം.

    ReplyDelete
  2. അല്‍മായശബ്ദംപോലുള്ള നവീകരണ ചിന്താഗതികള്‍ക്ക് സ്ത്രീകളെ പങ്കെടുപ്പിക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. സ്ത്രീകള്‍ക്ക് പള്ളിയും അച്ചന്മാരും ഭക്തിയുമായി കഴിയുവാനാണ് താത്പര്യം. സഭാകാര്യങ്ങളില്‍
    പുരുഷന്‍ പറയുന്ന കാര്യങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്‍റെ സാരോഉപദേശങ്ങള്‍ ആപ്പാടെ അനുസരിക്കും.

    പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ അന്ധമായ ഭക്തിമാര്‍ഗങ്ങളില്‍ ജീവിക്കുവാനാണ് താത്പര്യപ്പെടുന്നത്. പള്ളിപ്രവര്‍ത്തനങ്ങളും പുരോഹിതരുമായുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കലും ഇവര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. എഴുത്തും വായനയെക്കാളും പിള്ളേരെ പരിപാലിക്കുവാനും അവരുമായി
    സമയം ചിലവഴിക്കുവാനുമാണ് കൂടുതലും സ്ത്രീജനങ്ങള്‍ ഇഷ്ടപ്പെടുക.

    പുരു‍ഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതലും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കും. ഇത്തരം മതപരമായ പൊതുചര്‍ച്ചകള്‍ക്ക്
    ഇവര്‍ താത്പര്യം കാണിക്കണമെന്നില്ല. പുരുഷ മേധാവിത്വത്തിലുള്ള ഒരു സംസ്ക്കാരമാണ് നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകള്‍ ചുരുക്കമാണ്. സ്ത്രീകളെ അപേക്ഷിച്ച് പള്ളിയില്‍ പോവുന്ന പുരുഷന്മാരും കുറവാണ്. അല്‍മായ ശബ്ദത്തിനു ഈ പുരുഷമേധാവിത്വം മാറ്റുവാന്‍ സാധിക്കുമെങ്കില്‍ അതു വലിയ നേട്ടമായിരിക്കും.

    ReplyDelete
  3. ഞാന്‍ ഈക്കാര്യം പണ്ടേ ചിന്തിച്ചതാണ്. എനിക്ക് പരിചയവും സ്നേഹബന്ധവും ഉള്ള കുറെ അധികം സ്ത്രീകളെ ഞാന്‍
    മനസ്സില്‍ ഓര്ത്തും. പക്ഷെ അതില്‍ ഒരു തരുണിമണിപോലും ഇത്തരം പ്രസിദ്ധികരണത്തില്‍ എഴുതുവാന്‍ മുന്പോ്ട്ടു
    വരുമെന്ന് എനിക്ക് തോന്നിയില്ല.

    പോരോഹിത തന്ത്രങ്ങളില്‍ കുടുങ്ങി സ്ത്രീകളുടെ ജീവിതം അന്ധമായ വിശ്വാസത്തിലും ഭക്തിയിലും ഇന്നും മുന്പോുട്ടു
    പോകുന്നു. എല്ലാ സ്ത്രീകളും അങ്ങനെയെന്നു ഞാന്‍ വിവക്ഷിക്കുന്നില്ല. അല്മാഅയ ശബ്ദത്തോട് സ്നേഹമുള്ളവര്‍ ഈ
    ബ്ലോഗില്‍ എഴുതാന്‍ നന്മനസ്സുള്ള സ്ത്രീകളെ കണ്ടുപിടിച്ചാല്‍ അത് വളരെ നല്ല കാര്യം തന്നെയാണ്.

    ReplyDelete
  4. പള്ളിയേയും പട്ടക്കാരെയും വിമര്‍ശിച്ചു നമ്മുടെ സ്ത്രീ ജനങ്ങള്‍ തൂലിക ചലിപ്പിക്കുന്നതിലും എളുപ്പം ബൈബിളില്‍ പറഞ്ഞിരിക്കുന്നപോലെ ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതായിരിക്കും. അവര്‍ തൂലിക ചലിപ്പിക്കില്ല എന്ന് മാത്രമല്ല, ചലിപ്പിക്കാന്‍ മറ്റുള്ളവരെ ഒട്ടു സമ്മതിക്കുകയും ഇല്ല. സീറോ മലബാര്‍ വോയ്സില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് നേരിട്ടറിയാവുന്ന ഒരു സത്യം ആണിത്.

    അമേരിക്കയിലെ മലയാളികളെ പെങ്കോന്തന്മാര്‍ എന്ന് വിളിച്ചു ഒരു പക്ഷെ നിങ്ങള്‍ ആക്ഷേപിചെക്കാം. എന്നാല്‍ പെങ്കോന്തന്മാര്‍ ആണ് എന്ന് മാത്രമല്ല ജന്മനാ പേടിത്തൊണ്ടന്മാരും ആണ് ഞങ്ങളെന്നു മുന്‍‌കൂര്‍ സമ്മതിച്ചിരിക്കുന്നു. അതുകൊണ്ടാണല്ലോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാലോളം വര്‍ഷങ്ങള്‍ ആയിട്ടും ഞങ്ങള്‍ ആരും പേര് വെളിപ്പെടുത്താത്തത്.

    സത്യം പറയാമല്ലോ. ഈ ബ്ലോഗുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ട് എന്ന് സംശയിക്കുന്നവരുടെ ഭാര്യമാരെ അവരുടെ തലയില്‍ ഇടിത്തീയും മക്കളുടെ തലയില്‍ ശാപവും വന്നു പതിക്കും എന്ന് പറഞ്ഞു അധികാരികള്‍ വിരട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഒളിച്ചും പാത്തും വേണം ഞങ്ങള്‍ക്ക് എന്തെങ്കിലും കുത്തിക്കുറിക്കുവാന്‍. ഏറ്റവും വലിയ ഭയം ഞങ്ങളുടെ ഭാര്യമാര്‍ ഞങ്ങളെ അധികാരികള്‍ക്ക് ഒറ്റു കൊടുക്കുമോ എന്നാണു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഗതി കല്ലുവെട്ടത്തില്‍ കുട്ടപ്പന്റെതായിരിക്കും.

    ReplyDelete
    Replies
    1. നാല് പതിറ്റാണ്ടായി പ്രവാസിയായി കഴിയുന്ന എനിക്ക് സീറോ മലബാര്‍ വോയിസ്‌ പറഞ്ഞത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്ക്കൊള്ളാന്‍ കഴിയുന്നുണ്ട്.

      നാട്ടില്‍ താമസിക്കുന്നവര്ക്ക്യ ഭാര്യ ബഹളം വയ്ക്കാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടാക്കി, അടുത്ത കവല വരെ ഒന്ന് പോയി നാല് പരിചയക്കാരെ കണ്ടു വാചകമടിച്ച് മടങ്ങി വരാം. അപ്പോഴേയ്ക്കും ശ്രീമതിയുടെ രോഷം അല്പം തണുത്തിട്ടുണ്ടാവും. പക്ഷെ ഞങ്ങളുടെ ഗതി അതല്ല; പലപ്പോഴും വീട് മാത്രമാണഭയം. ഭാര്യയുടെ മട്ടുമാറിയാല്‍, ജീവിതം നരകം തന്നെ.

      പ്രാവാസി മലയാളിയുടെ ഏറ്റവും വലിയ രോഗം ബി. പി. (ഭാര്യയെ പേടി) യാണ്. പാവം ഭര്ത്താവ് എത്രമാത്രം പേടിക്കുന്നുവോ, അത്രയും തലയില്‍ കയറും ഞങ്ങളുടെ ഭാര്യമാര്‍!

      ഇതൊക്കെയാണെങ്കിലും സകല പ്രവാസി സ്ത്രീകളും ഉള്ളിന്റെയുള്ളില്‍ വൈദികരെ ബഹുമാനിക്കുന്നവരാണെന്ന അഭിപ്രായം എനിക്കില്ല. അവരിലും നമ്മളെപോലെ ചിന്തിക്കുന്നവരും ഉണ്ടെന്നു തീര്ച്ചയാണ്. പക്ഷെ, മുമ്പാരോ ചൂണ്ടികാട്ടിയതുപോലെ, “Priority” യുടെ പ്രശ്നമാണ്.

      ഈ ബ്ലോഗില്‍ സ്ത്രീകള്‍ പങ്കെടുക്കും എന്ന കാര്യത്തില്‍ എനിക്ക് വ്യക്തിപരമായി യാതൊരു സംശയവും ഇല്ല. അല്പം കൂടി കാത്തിരിക്കുക.

      നമ്മളില്‍ പലരെക്കാളും വൈദികരുടെ പല തെമ്മടിത്തരങ്ങളുടെ ഇരകളായിട്ടുള്ള സ്ത്രീകള്‍ തീര്ച്ചിയായും സമൂഹത്തില്‍ ഉണ്ട്.

      അലക്സ്‌ കണിയാംപറമ്പില്‍

      Delete
  5. സ്ത്രികളെപ്പറ്റിയും പ്രത്യേകിച്ച് ഭാര്യമാരെയുംപ്പറ്റി ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. Complete, Finished എന്നി വാക്കുകള്‍ തമ്മില്‍ ഉള്ള വ്യത്യാസം നിഘണ്ടു പ്രകാരം വ്യക്തമല്ല. എങ്കിലും ശരിയായ പെണ്ണിനെയാണ് ഒരാള്‍ കേട്ടുന്നതെങ്കില്‍, അയാള്‍ complete ആയി എന്നും, മറിച്ചാണെങ്കില്‍ finished ആയി എന്നും പറയാം; മറ്റൊരു പെണ്ണിന്റെ കൂടെ പിടിക്കപ്പെടുമ്പോള്‍ completely finished എന്നും പറയാം. wedding ring എന്ന് പറഞ്ഞാല്‍ finger cuff എന്നാണു പൊതുവേ കരുതപ്പെടുന്നത്. ആചാരങ്ങളോടും ആചാരിമാരോടും സ്ത്രികള്‍ക്ക് ആഭിമുഖ്യം കുടുതല്‍ ഉണ്ടാവുന്നതിനു വ്യക്തിഗതതലത്തില്‍ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ കിട്ടില്ല. പ്രകൃത്യാ അവര്‍ receptive ഗണത്തില്‍ പെടും. എന്തും പൊന്നുപോലെ അന്ധമായി സ്വികരിക്കും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സംഭവിക്കുന്ന കറക്കത്തില്‍ ആദ്യം receptive ആയി നിന്നവര്‍ productive ആയും മറിച്ചും സംഭവിക്കുന്നു. അതുകൊണ്ടാണ് വളര്‍ച്ചയുടെ കൊടും പാതകളില്‍ പൊതുവേ സ്ത്രികള്‍ പെട്ടെന്ന് തളരുന്നതും, പുരുഷന്‍ മുന്നേറുന്നതും.
    കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി compromise ചെയ്യുന്നത് തെറ്റല്ല, പരാജയവുമല്ല. ഭര്‍ത്താവിനു സ്വന്തം താല്പ്പര്യത്തോടൊപ്പം ഭാര്യയോടും കുട്ടികളോടും ബാധ്യതയുണ്ട്; അതുപോലെ ഭാര്യക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അത് പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. കണ്ടെത്തിയ സത്യത്തിനു വേണ്ടി കുടുംബത്തിന്റെ ഭദ്രത തകര്‍ത്ത് സാഹസം കാണിക്കുന്നതില്‍ വല്യ ബുദ്ധിയില്ല; സാവധാനം ക്ഷമയോടെ പ്രവര്‍ത്തിക്കുകയാണ് തന്നെയാണ് ഉചിതം. അതിനു വേണ്ടി പൊരുതാന്‍ മനസ്സിനെ വിലക്കുംപോഴാണ് കുഴപ്പം. ഓരോരുത്തരും പ്രപഞ്ചത്തില്‍ സ്വരുകൂട്ടുന്ന ചിന്തകളാണ് ഭാവിയെ നയിക്കുന്നത്. ഊര്‍ജ്ജം നശിക്കുന്നില്ല, ചിന്തകളും ഊര്‍ജ്ജ തരംഗങ്ങലാനെന്നു മറക്കാതിരിക്കുക.
    പക്ഷെ സ്ത്രികള്‍ ഒന്നും കാണാതെയാണ് ഈ നാടകം കളിക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. സ്വന്തം മക്കളെ മാന്യമായി കെട്ടിച്ചുവിടാനും, അന്തസ്സായി പരദുഷണം വിളമ്പാനും ഒരു വേദി പകരം കൊടുക്കുമോ? ആഴ്ചയില്‍ ഒരിക്കല്‍ വെച്ചു മേനി പ്രദര്‍ശനത്തിനും, ഫാഷന്‍ ഷോയ്ക്കും അവര്‍ വേറെ എവിടെ പോവും? ഇല്ലാത്തവന് വേണ്ടി ത്യാഗം ചെയ്യാനോ എന്തെങ്കിലും മനോഗുണ പ്രവൃത്തി ചെയ്യാനോ ഇതേ സ്ത്രികലാണ് വിലക്ക് കല്‍പ്പിക്കുന്നത് എന്ന് കൂടി കാണുമ്പോഴാണ് യേശുവും സത്യവുമോന്നുമല്ല ഇവരുടെ ലക്ഷ്യമെന്നു മനസ്സിലാവുന്നത്. ആലോചിക്കുന്ന പെണ്ണ് ശരിയല്ല എന്ന് ഒത്തിരി പറഞ്ഞ ഒരു ചെരുപ്പക്കാരനോട്‌ ഒരു കപ്യാര്‍ പറഞ്ഞത്രേ, "അങ്ങിനെയൊരു പെണ്ണുണ്ടായിരുന്നു, എന്ത് ചെയ്യാം ? ഒരു മരപ്പണിക്കാരന്‍ യൌസെഫ് അവളെ കെട്ടി."

    എല്ലാ വിപ്ലവകാരികള്‍ക്കും ലാല്‍ സലാം!

    ReplyDelete
  6. അല്മായശബ്ദത്തില്‍ blog this വഴി ലിങ്കുചെയ്തിട്ടുള്ള എന്തിന് എന്ന ലേഖനം http://motivatione-books.blogspot.in/2012/02/blog-post_12.htmlഈ ലേഖനത്തിന് നല്ലൊരു കമന്റാായി തോന്നുന്നു. ശ്രീ പയസിന്റെ M.A ജോണ്‍ നമ്മെ നയിക്കും എന്ന പോസ്റ്റും http://motivatione-books.blogspot.in/2012/01/ma.html ഒപ്പം വായിക്കുക.

    ReplyDelete