Translate

Wednesday, January 2, 2013

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.


2012 വളരെ സംഭവബഹുലമായിരുന്നുവെന്നു പറയാതിരിക്കാന്‍ വയ്യ, പ്രത്യേകിച്ചും കേരള കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം. ഒരു ദേശീയ  വാരികയില്‍ കത്തോലിക്കാ സഭയില്‍ നിന്ന് അസാധാരണ ചോര്‍ച്ച നടക്കുന്നതിനെപ്പറ്റി എഴുതിയിരുന്നത് വായിച്ചു, കാഞ്ഞിരപ്പള്ളിയില്‍ യുവദീപ്തിക്കാരുടെ അഴിഞ്ഞാട്ടത്തെപ്പറ്റി വായിച്ചു, കാഞ്ഞിരപ്പള്ളിയിലെ മൂന്നു പ്രമുഖ ധ്യാനകേന്ദ്രങ്ങളും ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. സമ്പാദിച്ചത് മുഴുവന്‍ സഭക്ക് എഴുതിക്കൊടുത്താല്‍ ഏതു കിടപ്പ് രോഗിയെയും സുഖമാക്കി  വിടാമെന്നുള്ള വാഗ്ദാനവും കേട്ടു; ഭാരതം മുഴുവന്‍ അങ്ങോട്ട്‌ എഴുതിക്കൊടുത്താലോയെന്ന് ഞാന്‍ ആലോചിക്കാതിരുന്നുമില്ല.

കാഞ്ഞിരപ്പള്ളി കുറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. 

അറക്കല്‍ മെത്രാന്‍റെ വിളയാട്ടത്തിനെതിരായി ആദ്യം രംഗത്തിറങ്ങിയത് ദീപികിയുടെ സാരഥികളായിരുന്ന വൈദികര്‍.. 
കാഞ്ഞിരപ്പള്ളിയില്‍ രൂപം കൊണ്ട താമരക്കുരിശിനെതിരെ ആദ്യം തെരുവിലിറങ്ങിയതും വൈദികര്‍. 
കേരളാ കത്തോലിക്കാ സഭയെ നാണം കെടുത്തിയ പല പരിഷ്കാരങ്ങളും കാഞ്ഞിരപ്പള്ളിയില്‍ നിന്നും രൂപം കൊണ്ടതാണെന്ന് പറയപ്പെടുന്നു – ദശാംശം ഉള്‍പ്പടെ.  ആ പരമ്പരയില്‍ അവസാനത്തേത് സ്വര്‍ണ്ണ പണയം പിടിക്കാന്‍ ബാങ്ക് തുടങ്ങിയതും, ഇപ്പോള്‍ കുപ്രസിദ്ധമായ ആവേ മരിയാ തട്ടിപ്പ് കേസും. 

ഏറ്റവും കൂടുതല്‍ വൈദികരെ ലൈംഗിക കേസുകളില്‍ പിടിച്ചതും കാഞ്ഞിരപ്പള്ളിയില്‍ നിന്ന്. കാഞ്ഞിരപ്പള്ളിയില്‍ പ്രകടനം നടത്തിയ അല്മായരുടെ നേരെ ആക്രമണം അഴിച്ചുവിട്ടത്, യുവദീപ്തിക്കാരാണെന്നു, മാധ്യമങ്ങള്‍ റിപ്പോര്ട് ചെയ്തു. അമ്മ പെങ്ങന്മാരുടെ മുമ്പില്‍ പോയി നിന്ന് നഗ്നത പ്രദര്‍ശിപ്പിച്ചതും അവര് തന്നെയാണെങ്കില്‍ വേദപാഠം പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞു അഭിഷേകാഗ്നികള്‍ക്ക് വിളക്ക് പിടിക്കുന്ന ഈ യുവാക്കള്‍ പഠിച്ചത് മ്ലേച്ചമായ ഒരു സംസ്കാരം വികസിപ്പിച്ചെടുക്കാന്‍.

എത്ര പ്രകോപനങ്ങള്‍ സൃഷ്ടിച്ചിട്ടും മന:സാന്നിദ്ധ്യം വിടാതെ അതിനെ നേരിട്ട സംസ്കാര സമ്പന്നരായ അല്മായരെയും കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാനായി. ഈ അല്മായാ മുന്നേറ്റം വൈകിപ്പോയോ എന്ന സംശയമാണ് എനിക്കുള്ളത്. പഴത്തൊലിയേറു മേടിക്കാതെ സൂത്രത്തില്‍ ചടങ്ങില്‍ (വിദേശത്ത്) പങ്കെടുക്കാതെ മാറിക്കളഞ്ഞ മേത്രാനെന്ന പദവിയും അറക്കല്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സ്വതന്ത്ര അല്മായാ പ്രസിദ്ധികരണങ്ങളില്‍ സ്വന്തം പേര് വെക്കാന്‍ വിമര്‍ശകരാണ് മടിച്ചതെങ്കില്‍ ഇപ്പോള്‍ കുഞ്ഞാടുകളാണ് അതിനു മടിക്കുന്നത്.

അറക്കല്, മെത്രാനായതിനു ശേഷവും, അതിനു മുമ്പുമുള്ള എല്ലാ സാമ്പത്തിക-സാങ്കേതിക ഇടപാടുകളും അന്വേഷിക്കാനും, തുടര്‍ന്നു മറ്റു നിയമ നടപടികളിലേക്ക് കടക്കാനും, കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിശ്വാസികള്‍ മുറവിളി കൂട്ടുന്നതായി കേള്‍ക്കുന്നു. സഭക്കും സമൂഹത്തിനും ഏറെ അപമാനം വരുത്തിവെച്ച കാഞ്ഞിരപ്പള്ളി മെത്രാന്‍ നടത്തിയ അവിശുദ്ധ ഇടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ അല്മായാ സംഘടനകള്‍ തിരുമാനിച്ചാല്, അത് അല്മായാ മുന്നേറ്റത്തില്‍ വലിയൊരു നാഴിക കല്ലായിരിക്കും തിര്‍ച്ച. മോണിക്കയുടെ വസ്തു തിരിച്ചു കൊടുത്താലും തീരില്ല, അല്‍മായരുടെ ഈ മുന്നേറ്റം. ഇതിനെ പിന്തുണയ്ക്കുന്ന മെത്രാന്മാരും ഈ ഭാരതത്തിലുണ്ടെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നു. 2013 സര്‍വ്വരെയും അത്ഭുതപ്പെടുത്താനാണ് സാധ്യത. അതിനു ചങ്കുറപ്പുള്ളവരാണ് ഇപ്പോള്‍ കൊടിയേന്തിയിരിക്കുന്നത് – ലോകം അത് കണ്ടു കഴിഞ്ഞു. 

3 comments:

  1. ഹിന്ദു ,മുസ്ലിം ,ക്രിസ്തിയന്‍ സ്ത്രീകളെ ഒരു പോലെ സ്നേഹിക്കുകയും അവരില്‍ ദൈവമക്കളെ സൃഷ്ടിക്കുകയും ചെയ്ത അറയ്ക്കല്‍ പിതാവിന്റെ എല്ലാ മക്കളും കോടിപതികള്‍ ആണല്ലോ .മക്കള്‍ക്ക്‌ അപ്പന്മാര്‍ സമ്പാദിച്ചു കൊടുക്കുന്നത് നാട്ടുനടപ്പല്ലേ പിന്നെ എന്തിനാണ് ഒരു അന്വേഷണം .
    എല്ലാ മെത്രാന്മാരും അറയ്ക്കല്‍ തിരുമേനിയെ മാതൃകയാക്കണം എന്നാണ് എന്റെ ആഗ്രഹം .

    ReplyDelete
  2. ആക്കുന്നുണ്ടല്ലോ! കൂടുതല്‍ അനുകരണങ്ങള്‍ ഈ വര്ഷം പ്രതീക്ഷിക്കാം. പിള്ളേര് കൂടുന്തോറും കൂടുതല്‍ സ്ഥലങ്ങള്‍ വെട്ടിപ്പിടിക്കേണ്ടി വരും. അതിനുള്ള കളം വട്ടായിയും കൂട്ടരും ഒരുക്കും. പിന്നെ ധ്യാനത്തിന്റെ ബഹളമായി, ഉറക്കെ കാറിച്ചയായി, അതിനിടയില്‍ ആരുംകാണാതെ വെള്ളക്കടലാസില്‍ ഒപ്പിടീക്കലായി ...
    എന്നാലും എന്നെ വിസ്മയിപ്പിക്കുന്ന കാര്യം ഇതാണ് - ഒറ്റ പള്ളിപ്രസംഗം കേട്ടാല്‍ പോയി ദീപികക്കു കാശ് കൊടുക്കുന്ന മുഴുഭ്രാന്തന്മാര്‍ ഇത്രയധികം ഈ നാട്ടിലുണ്ടല്ലോ എന്നത്. സഭയെ രക്ഷിക്കുക എന്ന് കേട്ടാല്‍ ഇവറ്റകള്‍ ചെറുവിരല്‍ അനക്കില്ല. ഇല്ലാത്ത കാശുണ്ടാക്കി ദീപികയെ രക്ഷിക്കും.

    ReplyDelete
  3. ആരും കരുതുന്നതുപോലല്ലാ കാര്യങ്ങള്‍ എന്നാണു കാഞ്ഞിരപ്പള്ളിക്കാര്‍ പറയുന്നത്. അരമനയുടെ കീഴിലുള്ള വൈദികര്ക്കു പോലും പറഞ്ഞു ചിരിക്കാന്‍ ധാരാളം സമ്മാനിച്ചുകൊണ്ടാണ്‌ അറക്കന്‍റെ ഓരോ ദിവസവും കടന്നു പോവുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാതെ കാഞ്ഞിരപ്പള്ളിയില്‍ തന്നെയുണ്ട്‌..
    കപ്യാരുടെ ജൂബിലിക്ക് വിളിച്ചാലും വന്നേക്കും. അല്മായാ കമ്മിഷന്റെ‌ പേരില്‍ പ്രവാസി വിവരശേഖരണം അദ്ദേഹം തുടക്കം കുറിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ ഇട്ടോ ഇര്റോലി കഴിഞ്ഞാല്‍ അത് പൊങ്ങി വരും. വേറെയും ചില തട്ടുപൊളിപ്പന്‍ പരിപാടികളും ഉണ്ടാവുമെന്ന് കേള്ക്കുന്നു.

    സഭയുടെ അടിവേര് അറക്കുന്നതിനു മുമ്പ് കാഞ്ഞിരപ്പള്ളി അരമന ശുദ്ധിയാക്കിയെ മതിയാവൂ. പണ്ട് ദീപിക കുളമാക്കിയപ്പോഴേ മുന്നിട്ടിറങ്ങിയിരുന്നെങ്കില്‍ ഇത്രയും ക്ഷതം കത്തോലിക്കാ സഭക്ക് ഉണ്ടാവുമായിരുന്നില്ല. പുതിയ പുതിയ കഥകള്‍ ഒന്നൊന്നായി ഉടന്‍ പുറത്തു വരും.

    ReplyDelete