Translate

Tuesday, January 8, 2013

'കത്തോലിക്കാവിശ്വാസി'യുടെ സംശയങ്ങളും അജ്ഞാത-വ്യാജനാമാക്കളുടെ വേദപാഠം പഠിപ്പീരും -ഒരു അവലോകനം10 comments:

 1. ഏതെല്ലാം കുത്സിത മാര്‍ഗങ്ങളില്‍ കൂടിയാണെങ്കിലും, കെട്ടുറപ്പുള്ള ഒരു സഭയെ മുന്നോട്ടു കൊണ്ടുപോയിട്ട് ആര്‍ക്കെന്തു ഗുണം? കൊണ്ടുപോകുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണം കാണും, എന്നാല്‍ വിശ്വാസികളെ അത് ഒരു തരത്തിലും ദൈവത്തിലേയ്ക്കോ യേശുവിലേയ്ക്കോ ശരിയായ ഭക്തിയിലേയ്ക്കോ നയിക്കുകയില്ലെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. കോണ്ക്രീറ്റിന്റെ കെട്ടുറപ്പും വിശ്വാസികളുടെ കൈയിലെ മാമ്മോന്‍ മാത്രം ലക്ഷ്യവുമായ ഒരുസഭ നവീകരിക്കപ്പെടുമോ? ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സഭാനിര്‍മ്മിതമായ നിയമങ്ങളെല്ലാം കെട്ടുറപ്പുള്ള ഇപ്പറഞ്ഞ ഒരു സംവിധാനാത്തിനുവേണ്ടി മാത്രമുള്ളതാനെന്ന സംശയം ഏറിവരികയാണ്.

  പള്ളിയുടെ വിശ്വാസപ്രമാണങ്ങളില്‍ ഒന്നുപോലും യേശുവിന്റെ പ്രബോധനങ്ങളുടെ കാതലിനെ (സ്നേഹം) ഉള്‍ക്കൊള്ളുന്നില്ലെന്നു ഇന്നുവരെ ഒരു പോപ്പിനുപോലും തോന്നിയിട്ടില്ലെങ്കില്‍ എന്തോ കാതലായ പിശക് സഭക്ക് സംഭവിച്ചിട്ടില്ലേ? ഇക്കാര്യം അല്മായര്‍ ചൂണ്ടിക്കാണിച്ചിട്ടു പോലും അതിലേയ്ക്ക് ശ്രദ്ധ ചെലുത്താന്‍ മേല്‍പ്പട്ടക്കാര്‍ക്കോ സുവിശേഷപ്രഘോഷണക്കാര്‍ക്കോ തോന്നുന്നില്ലെങ്കില്‍ അവരുടെ യധാര്‍ത്ഥ ശ്രദ്ധയപ്പോള്‍ മറ്റെവിടെയെങ്കിലും അല്ലെ? വാസ്തവത്തില്‍, രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പോലും വിശ്വാസപ്രമാണം മൊത്തത്തില്‍ തിരുത്തി എഴുത്തേണ്ടതിനെപ്പറ്റി ചിന്തിക്കാതിരുന്നത് ഒരു വല്ലാത്ത നോട്ടപ്പിശകല്ലേ? ക്രിസ്റ്റ്യാനിറ്റിയുടെ കാതല്‍ നഷ്ടപ്പെട്ട ഒരുസഭക്ക് മനുഷ്യരുടെയിടയില്‍ എന്ത് പ്രസക്തി?

  വത്തിക്കാനെ ഇളക്കാനൊന്നും നമ്മള്‍ നോക്കേണ്ട. എന്നാല്‍, ഭാരതത്തിലെ സഭക്ക് വന്നുചേരേണ്ട അനിവാര്യമായ മാറ്റങ്ങളെപ്പറ്റി ഒരു പഠനം നടത്താന്‍, ഇതൊക്കെ വായിക്കുന്ന ഇവിടുത്തെ മാന്യ ഇടയന്മാര്‍ വഴിയൊരുക്കേണ്ടതല്ലേ? അതുകൊണ്ട് നേട്ടമല്ലാതെ എന്തെങ്കിലും നഷ്ടമവര്‍ ഭയപ്പെടുന്നുണ്ടോ?

  തീര്‍ച്ചയായും ഉണ്ട്. അവരുടെ അസ്തിത്വത്തിന്റെയും അടിത്തറയുടെയും!

  ReplyDelete
 2. 'ചില പ്രശ്നങ്ങളോക്കെയുണ്ട്', 'എല്ലാം പൂര്‍ണ്ണമാകില്ലല്ലോ' .... സഭയിലെ പ്രശ്നങ്ങള്‍ എവിടൊക്കെ ചര്‍ച്ചക്ക് വരുന്നോ അവിടെല്ലാം ഉത്തരം മുട്ടുമ്പോള്‍ നമ്മുടെ മെത്രാന്മാരും കൊച്ചുമെത്രാന്മാരും പറയുന്ന വാക്കുകളാണവ. ഇപ്പോള്‍ സഭ മൊത്തത്തില്‍ ഇത്തരം കൊച്ചു കൊച്ചു പ്രശ്നങ്ങളുടെ കൂമ്പാരമായിക്കഴിഞ്ഞിരിക്കുന്നു. അവിടെയാണ് കുഴപ്പം. പഠിപ്പിക്കാന്‍ വരുന്ന വളരെ കുറച്ചു സഭാ ശ്രേഷ്ടന്മാര്‍ക്കെ അതിനുള്ള യോഗ്യത തന്നെയുള്ളൂ. അല്‍മായരുടെ മാന്യത കൊണ്ട് അത് വിളിച്ചു കൂവുന്നില്ലന്നെയുള്ളൂ. അങ്ങാടിയത്ത് പിതാവ് ആകാവുന്ന കാലത്തു ആര്‍ക്കോ അവിഹത ഗര്‍ഭം അലസിപ്പിക്കാന്‍ സദുപദേശം കൊടുത്തിരുന്നുവെന്നു വായിച്ചു. സ്വന്തം സഹോദരിയുടെ ഗര്‍ഭം ആശുപതിയില്‍ പോയി കലക്കിയപ്പോള്‍ പരാതിയില്ലാത്ത ഒരു വന്ദ്യനാണ് ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ വിലസുന്നത്. അതിന്‍റെ ശിക്ഷ കിട്ടിയും കഴിഞ്ഞു. സമര്‍ത്ഥരായ ഓരോ കാഞ്ഞിരപ്പള്ളി സഖാക്കന്മാരുടെയും കഥ കേട്ടാല്‍ ലോകം ഞെട്ടും. ഇതൊക്കെ ഒന്നൊന്നായി പറയിപ്പിക്കരുതെന്നെ പറയുന്നുള്ളൂ ഇപ്പോള്‍

  ReplyDelete
 3. റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു? പള്ളിയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രിസ്തുവും ബൈബിളിലെ ക്രിസ്തുവും രണ്ടു വ്യത്യസ്ത വ്യക്തികളാണ്. സഭയ്ക്ക് പുറമേ രക്ഷയില്ലാ, സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യരക്ഷ നഷ്ടപ്പെടുമെന്നൊക്കെ പഴയകാലങ്ങളില്‍ വേദപാഠക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുടെ കവാടം തുറക്കുമെന്ന് പുതിയ നിയമവും പഠിപ്പിക്കുന്നു. ഉപദേശി പഠിപ്പിക്കുമ്പോള്‍ രക്ഷ യേശുവില്‍ക്കൂടി മാത്രമെന്നും പഠിപ്പിക്കും.

  ഒരുതരം ഹിസ്റ്റീരിയാ പുരോഹിതരും പാസ്റ്ററും ഭക്തജനങ്ങളുടെ മനസ്സില്‍ നിറച്ചിട്ടുണ്ട്. ഗംഗയില്‍ ചാരം ഒഴുക്കിയെങ്കിലും ഗീതയും ബൈബിളും വായിച്ചുകൊണ്ടിരുന്ന ഗാന്ധിജി ഇന്നും പുരോഹിതന്റെ നരകക്കൂട്ടില്‍തന്നെ. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കും. കൂദാശകള്‍ മുടങ്ങാതെ സ്വീകരിക്കണം, പള്ളിയുടെ അംഗത്വം വേണം. പണം കൊടുത്തുകൊണ്ടിരിക്കണം. എന്നാല്‍, ബൈബിളിളിലെ ക്രിസ്തു പഠിപ്പിക്കുന്നത്‌ ദൈവം പാപങ്ങളെ പൊറുക്കുന്നതു ക്രിസ്തുവില്‌ക്കൂടി മാത്രം. ആരെ വിശ്വസിക്കണം? അള്‍ത്താരയിലെ പുരോഹിതന്റെ ക്രിസ്തുവിനെയോ, വചനത്തിലുള്ള ക്രിസ്തുവിനെയോ?

  മാർപാപ്പാക്കു തെറ്റാവരം ഉണ്ടെന്നു കത്തോലിക്കാസഭ പറയും. എന്നാല്‍ നസറത്തില്‍ ക്രിസ്തു പഠിപ്പിച്ചത് പൂര്‍ണ്ണനായവന്‍ പിതാവ് മാത്രം. യേശു പൂർണ്ണനെന്നു പറഞ്ഞിട്ടില്ല. പൂർണ്ണനെങ്കില്‌ എന്തിനു പിതാവിനെ വിളിച്ചു. യേശു ദുഃഖങ്ങള്‍ പിതാവിനോട് പങ്കിട്ടു. യേശുവിനുപോലും ലഭിക്കാത്ത തെറ്റാവരം ഭൂമിയിലെ മനുഷ്യനായ മാര്‌പാപ്പാക്കും പുരൊഹിതനുമോ?

  വചനങ്ങള്‍ സഭയ്ക്ക് മാത്രമേ വ്യാഖ്യാനിക്കുവാന്‍ പാടുള്ളൂ എന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധ ആത്മാവിനെ സഭയുടെ കന്നുകാലിക്കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്നുവെന്നും സംശയിക്കുന്നു. വട്ടോളി, വചനം ഉറക്കെ പറയുമ്പോള്‍ പരിശുദ്ധ ആത്മാവ് കയറു പൊട്ടിച്ചു അവിടെ എത്തും. ധ്യാനഗുരുക്കള്‍ വയലിലെ വിത്തുകാളകളെപ്പോലെയാണ്. വിതക്കാതെയും കൊയ്യാതെയും പരിശുദ്ധ ആത്മാവിനെകൊണ്ട് വിളവുകള്‍ പത്തു മേനിയായി വിളയിക്കുന്നതിന്റെവീതം പറ്റുവാന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി കശാപ്പു തിരുമേനിവരെയുണ്ട്.


  സൂര്യന്റെ ആകൃതിയില്‍ കുർബാനയിലെ വട്ടത്തിലുള്ള അപ്പം ബാബിലോണിയായിലെ സൂര്യഭഗവാനാണ്. ബൈബിളിലെ ക്രിസ്തുവല്ല. ഈ സൂര്യഭഗവാന്റെ ബിംബം നസറത്തില്‌നിന്നുമെത്തിയതല്ല. കുര്‍ബാന സ്വീകരിച്ചാല്‍ പാപത്തില്‍നിന്ന് അകന്നു ജീവിക്കാമെന്നും സഭ പഠിപ്പിക്കുന്നു. കുര്‍ബാന സ്വീകരിക്കാതെ ക്രിസ്തുവില്‍ സ്നേഹം അര്‍പ്പിച്ചു പരിശുദ്ധ ഹൃദയത്തോടെ ജീവിക്കുന്നവരും സഭയുടെ വീക്ഷണത്തില്‍ പാപികളാണ്.

  തിരുഹൃദയ മാതാവെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണെന്നും സ്വതന്ത്ര ചിന്തകന്‍ വിവരിച്ചിട്ടില്ല. മാതാവിന്റെ ഹൃദയം, രൂപങ്ങളിലും പടങ്ങളിലുംപുറത്തു പിടിപ്പിച്ചിരിക്കുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല. പുറത്തു ഹൃദയമുള്ള ഒരു മനുഷ്യനും ഭൂമിയില്‍ ഉണ്ടായിട്ടില്ല.

  ബൈബിള്‍ മുഴുവന്‍ ചികഞ്ഞാല്‍ ഒരു മാര്‍പാപ്പയെ കാണുവാന്‍ സാധിക്കുകയില്ല. ഒരു പുരോഹിതന്‍ സഭയില്‍ ഉണ്ടായിരുന്നതായും കാണുന്നില്ല. പൌരാഹിത്യം ക്രിസ്തുവില്‌ക്കൂടി യഥാര്‍ഥ ക്രിസ്ത്യാനിയുടെ
  ഹൃദയത്തിനുള്ളിലെന്നല്ലേ കൂടുതല്‍ യുക്തി. (I Pet. 2:5). ഇന്ന് ലോകത്തുള്ള പുരോഹിതര്‍ വചനത്തിനു വിപരീതമാണ്. ‍വചനം വായിക്കുന്നത് നിരോധിച്ചതിനും പിന്നില്‍ പൌരാഹിത്യത്തെപ്പറ്റി ബൈബിള്‍ നിശബ്ദമായിരിക്കുന്നതുകൊണ്ടാണ്. വാസ്തവത്തില്‍ ബൈബിള്‍ പൗരാഹിത്യത്തിനെതിരായുള്ള ഒരു വിപ്ലവ പുസ്തകമാണ്. ചുങ്കക്കാരന്‍ മത്തായിവരെ ഇവരെ വിലകുറച്ചു കാണിച്ചിരിക്കുന്നു. ഭൂമിയിലെ പിതാവെന്നു വിളിക്കണംപോലും.(Matthew 23:9). ബൈബിളിലെ മത്തായി ഇവർക്കിട്ടു ശരിക്കും പാര വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുരോഹിതര്‍ ലോകമായ ലോകമെല്ലാം സര്‍ക്കാരിനു നികുതി കൊടുക്കാതെ ചുങ്കവും വെട്ടിച്ചു നടക്കുന്നത്. ദൈവത്തിനും മനുഷ്യനുമിടയില്‍ യേശുമാത്രം മദ്ധ്യസ്ഥനെന്നു പഠിപ്പിച്ചാല്‍ (I Tim. 2:5) പുരോഹിതന്റെ വയറ്റില്‍പിഴപ്പെന്നു ഭ്രാന്തരായ ഉപദേശികളും ചിന്തിക്കുകയില്ല.

  ReplyDelete
  Replies
  1. വിശ്വാസപ്രമാണത്തിന് സഭയുടെ ഔദ്യോഗിക ഭാഷയില്‍ Credo എന്നാണു പറയുക. അത് ലത്തീന്‍ ആണ്. അര്‍ത്ഥം, I believe, ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ Englishല്‍ ഉള്ള believe എന്ന വാക്ക് മദ്ധ്യകാലങ്ങളില്‍ believen എന്നായിരുന്നു. അതിന്റെ അര്‍ത്ഥമാകട്ടെ സ്നേഹിക്കുക എന്നായിരുന്നു. lieben = to love എന്ന ജര്‍മ്മന്‍വാക്കുണ്ടായത് ഈ മൂലത്തില്‍നിന്നാണ്.

   The Niceno–Constantinopolitan Counsil of 381ല്‍ ആണ് ഇത് എഴുതിയുണ്ടാക്കിയത്. വിശ്വാസ പ്രമാണത്തിലെ വിഷയങ്ങള്‍ എല്ലാം അന്ന് നിലവിലുണ്ടായിരുന്ന പാഷാണ്ടതകള്‍ക്കെതിരായിട്ടുള്ള സ്ഥിരീകരണങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ട്, ക്രിസ്തുവിന്റെ പരമപ്രധാനമായ സുവിശേഷം - നിന്നെപ്പോലെ അന്യരെയും കാണുക - എന്നതിന്റെ ലാഞ്ചനപോലും വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്താന്‍ സഭാപിതാകന്മാര്‍ മറന്നുപോയി! ഈ ഉള്‍ക്കാഴ്ച പിന്നീടൊരിക്കലും സഭക്ക് കൈവന്നില്ല എന്നത് എത്ര ദയനീയമാണ്! സഭ ഇന്നും 1932 വര്‍ഷമെങ്കിലും പിന്നിലാണെന്ന് പറഞ്ഞാല്‍ അതെത്ര സത്യമാണ്. ജോര്‍ജ് മൂലേച്ചാലില്‍ ചൂണ്ടിക്കാണിച്ച ഈ വലിയ പാളിച്ച നമ്മുടെ മെത്രാന്മാര്‍ എങ്കിലും വത്തിക്കാനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടാതാണ്. ഇന്ന് വിശ്വാസ പ്രമാണത്തില്‍ ഉരുവിടുന്ന കാര്യങ്ങള്‍ മാത്രം മതി ഒരു ക്രിസ്ത്യാനി ആകാന്‍ എങ്കില്‍, അതിലും ഭേദം നിരീശ്വരനായി കഴിയുന്നതാണ്, ഒരു സംശയവുമില്ല.

   Delete
 4. Thankachan AugustneJanuary 10, 2013 at 10:09 PM

  ജനുവരി 4 2013 ലെ സണ്‍‌ഡേ ശാലോം പോളണ്ട് ലെ സെന്റ്‌ ആന്റണി ഓഫ് പാദുവ ദേവാലയത്തില്‍ നടന്ന ഒരു അത്ഭുതത്തെ കുറിച്ച് എഴുതിയിട്ടുണ്ട് .അതില്‍ പറഞ്ഞിരിക്കുന്നത് തിരുവോസ്തിയില്‍ ഹൃദയ കോശ ങ്ങള്‍ കണ്ടെത്തി എന്നാണ് .അതിനെപ്പറ്റി അറിഞ്ഞാല്‍ കൊള്ള)o എന്നുണ്ട്
  link താഴെ കൊടുത്തിരിക്കുന്നു
  https://shalomonline.net/sundayshalom/varthakal/ss-featured-editorial/item/2217-ശാസ്ത്രം-സമ്മതിച്ചു-തിരുവോസ്തിയിൽ-ഹൃദയകോശങ്ങൾ#.UO7niUbCh1I

  ReplyDelete
  Replies
  1. ജോണിക്കുട്ടന്‍January 12, 2013 at 6:20 PM

   ഇപ്രകാരം ഒരു ന്യൂസ്‌ share ചെയ്തതിനു നന്ദി. ചെറുപ്പം മുതലേ കര്‍ക്കശക്കാരായ കാര്‍ന്നോന്മാരുടെ ആജ്ഞ അനുസരിച്ച് വണക്കമാസ പുസ്തകങ്ങള്‍ വായിച്ചു അവയില്‍ വിവരിച്ചിരുന്ന എസ്പാനയിലും മറ്റും നടന്ന അത്ഭുതങ്ങള്‍ ഹൃദിസ്ഥമാക്കി വളര്‍ന്ന എനിക്ക് ഈ അത്ഭുതം അത്ര വലുതായി തോന്നിയില്ല. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാനെങ്കിലും ഇത് പോലുള്ള 'മഹാ' അത്ഭുതങ്ങളുടെ വിവരണം വായിക്കുമ്പോള്‍ അതെഴുതുന്ന ആള്‍ക്കാരെ ഓര്‍ത്തു സഹതാപം തോന്നുന്നു. അവരുടെ ഇടയില്‍ ഒരു ക്രിസ്തിയാനി ആയി ജീവിക്കുവാന്‍ നാണക്കേട്‌ തോന്നുന്നു. ഇത്തരം കഥകള്‍ അക്ഷരാഭ്യാസമില്ലാത്ത ജെനങ്ങളെ പറ്റിക്കുവാന്‍ വേണ്ടി ആരോ ചമച്ചത് ആണ്. ഈ കഥയില്‍ തന്നെ ഒത്തിരി വിരോധാഭാസം കാണുന്നുണ്ട്. ഇത് സത്യമാണെങ്കില്‍ mystical body യെ പറ്റി പല മാര്‍പാപമാരും എഴുതിയ പല ചാക്രിക ലേഖനങ്ങളും പിന്‍വലിക്കേണ്ടി വരും.

   അടുത്തതായി മറ്റൊരു കാര്യം. ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ഓസ്തിയില്‍ യേശുവിന്‍റെ ശവ ശരീരത്തിന്‍റെ അംശം ഉണ്ടെങ്കില്‍ ഞാന്‍ ഇനി മുതല്‍ അത് സ്വീകരിക്കുന്നില്ല. അത് ഞാന്‍ സ്വീകരിച്ചാല്‍ ഞാനും cannibals ഉം തമ്മില്‍ എന്ത് വ്യത്യാസം? വിശുദ്ധ കുര്‍ബാനയില്‍ വെഞ്ചരിക്കുന്ന തിരു ഓസ്തിയും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവും ആയി physical തലത്തില്‍ രൂപാന്തരം സംഭവിക്കും എന്നു ഒരു theologian ഉം ഇന്നേ വരെ പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ കത്തോലിക്ക സഭയുടെ dogma തന്നെ മാറ്റി എഴുതേണ്ടി വരും.

   Delete
 5. ഇത് ജോണിക്കുട്ടന്റെ, ജോഷ്‌ കദളിക്കാടന്റെ അല്‍മായശബ്ദം വായനക്കാരെ പറ്റിക്കുവാന്‍ ഇപ്പോള്‌ ഉണ്ടാക്കിയ തീയോളജിയാണ്. കത്തോലിക്കര്‍ക്ക് മറ്റു മതസ്ഥരുടെ മുമ്പില്‍ തലമുണ്ട്‌ ഇടേണ്ട ഗതികേട്വരുന്നത് എന്നും രാവിലെ ശവം തിന്നാന്‍ പള്ളിയില്‍ പോവേണ്ട ഗതികേടുകൊണ്ടാണ്. മാര്‍പാപ്പാ, കുര്‍ബാന ശവം അല്ലെന്നും വെറും അപ്പം ആണെന്നും ഔദ്യോഗികമായി പറയുന്ന ദിവസം സഭയുടെ ചരിത്ര മുഹൂര്‍ത്തം ആയിരിക്കും. മാര്‍പാപ്പാ വിശ്വസിക്കുന്ന തീയോളജി ഇങ്ങനെ, "Orthodox and Catholics believe that in the Eucharist the bread and wine are objectively transformed and become in a real sense the Body and Blood of Christ; and that after consecration they are no longer bread and wine: the consecrated elements retain the appearance and attributes of bread and wine but really are the body and blood of Christ."

  ReplyDelete
 6. "Orthodox and Catholics believe that in the Eucharist the bread and wine are objectively transformed and become in a real sense the Body and Blood of Christ; and that after consecration they are no longer bread and wine: the consecrated elements retain the appearance and attributes of bread and wine but really are the body and blood of Christ." JOSPH MATHEW

  ജോസഫ് മാത്യു സാറാണ് യദ്ധാര്‍ഥത്തില്‍ ഉള്ള തിയോളജി എനിയ്ക്ക് വേണ്ടി പറഞ്ഞത് .ജോണിക്കുട്ടന്റെ തിയോളജിയുമായി എനിയ്ക്ക് യാതൊരു ബന്ധവും ഇല്ല. ജോണിക്കുട്ടന്‍ ഒരു ഭാവിയുള്ള അല്മായശബ്ദം contributor ആയിരിക്കും.എന്നെ തെറ്റിദ്ധരിച്ചാലും ജോണിക്കുട്ടനേയും മറ്റു സംശയക്കാരെയും സംശയിക്കരുത്‌.ഞാന്‍ ഒര്യ്ക്കലും സംശയം ചോതിയ്ക്കാറില്ല.കാരണം എനിക്കു സംശയങ്ങള്‍ ഇല്ല എന്നത് തന്നെ.എനിയ്ക്ക് ഉത്തരം പറയാന്‍ ആണ് ഇഷ്ടം.

  ReplyDelete
 7. സഭയില്‍ തന്നെയുള്ള ധാരാളം 'ദൈവശാസ്ത്ര' പണ്ഡിതരും ചിന്തിക്കുന്ന വിശ്വാസികളും എത്രയോ കാലമായി "real presence" നെപ്പറ്റിയും മറ്റ് വിശ്വാസ"സത്യ"ങ്ങളെപ്പറ്റിയും തിരുത്തി മനസ്സിലാക്കുകയും എഴുതുകയും ചെയ്യുന്നു. വലിയ ഇടയനായ പോപ്പും അങ്ങേരുടെ അധികാരച്ചങ്ങലകളില്‍ കുരുങ്ങിക്കിടക്കുന്ന മുറി-ഇടയന്മാരും "ആത്മീയരും" അതൊന്നും ശ്രദ്ധിച്ചതായി നടിക്കുന്നേയില്ല. സത്യം തുറന്നു പറഞ്ഞാല്‍ ഭൂരിഭാഗം സഭാംഗങ്ങള്‍ക്കും അതൊരു വലിയ ഉതപ്പായിത്തീര്‍ന്നേക്കാം എന്ന ഭയമാണിതിനു പിന്നില്‍. എന്നുവച്ച്, എത്ര നാളാണ്‌ ഇവര്‍ സത്യത്തെ മൂടിവയ്ക്കാന്‍ പോകുന്നത്? സഭയെപ്പറ്റി എന്തെങ്കിലും പറയേണ്ടി വരുമ്പോള്‍, ഈ കുറിപ്പില്‍ എന്നപോലെ, പല വാക്കുകളും ഉദ്ധരണചിഹ്നങ്ങള്‍ക്കുള്ളില്‍ തിരുകേണ്ട ഗതികേട് വരുന്നത്, ഈ വാക്കുകള്‍ക്ക്‌ അവയുടെ സാധാരണ അര്‍ത്ഥം ഇവരെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നില്ല എന്നതുകൊണ്ടാണല്ലോ. സത്യത്തെക്കാള്‍ അസത്യത്തിന്റെ തോത് ഏറെയായതിനാല്‍, ഇനി അധികമൊന്നും ഈ സഭയെ രക്ഷിക്കാന്‍ ബാക്കിയില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. ബൈബിള്‍ തന്നെ പറയുമ്പോലെ, ഇവരുടെ ഹൃദയം കഠിനമാക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്ക് ചെയ്യാവുന്നത്, ഭാരമുള്ള എന്തെങ്കിലും കഴുത്തില്‍ കെട്ടിത്തൂക്കിയിട്ട്, കടലില്‍ ചാടുകയാണ്!

  ReplyDelete