Translate

Saturday, January 26, 2013

ഭൂമിതട്ടിപ്പിനെതിരേ അതിരൂപത ആസ്‌ഥാനത്തേക്കു പ്രതിഷേധ മാര്‍ച്ച്‌ | mangalam.com


ഭൂമിതട്ടിപ്പിനെതിരേ അതിരൂപത ആസ്‌ഥാനത്തേക്കു പ്രതിഷേധ മാര്‍ച്ച്‌

ചങ്ങനാശേരി: കാഞ്ഞിരപ്പള്ളിയിലെ ധ്യാനകേന്ദ്രത്തിന്റെ മറവില്‍ ഭൂമി തട്ടിയെടുത്ത കേസില്‍ അതിരൂപതാ ആസ്‌ഥാനത്തേക്ക്‌ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. എസ്‌.ബി. കോളജിന്റെ സമീപത്തുനിന്നു തുടങ്ങിയ മാര്‍ച്ച്‌ അല്‍പം മുന്നോട്ടു നീങ്ങിയപ്പോള്‍തന്നെ പോലീസ്‌ ഇടപെട്ട്‌ തടഞ്ഞു.
ഇതിനിരേ സമരക്കാരെ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന്‌ തടയാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി. ഇവരെ പിന്നീട്‌ പോലീസ്‌ നീക്കം ചെയ്‌തു. തങ്ങള്‍ക്ക്‌ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന വാദത്തെ പോലീസ്‌ നിരാകരിക്കുകയായിരുന്നുവെന്ന്‌ സമരക്കാര്‍ ആരോപിച്ചു. ചങ്ങനാശേരി സി.ഐ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു.
കെ.സി.ആര്‍.എം. സെക്രട്ടറി കെ.കെ. ജോസ്‌ കണ്ടത്തില്‍, ഇന്ദുലേഖ ജോസഫ്‌, ജെ.സി.സി. സംസ്‌ഥാന പ്രസിഡന്റ്‌ ലാലന്‍ തരകന്‍, ജോസഫ്‌ വെളിവില്‍, ടി.ടി. മാത്യു തകടിയേല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഭൂമിതട്ടിപ്പിനെതിരേ അതിരൂപത ആസ്‌ഥാനത്തേക്കു പ്രതിഷേധ മാര്‍ച്ച്‌ | mangalam.com:

'via Blog this'

2 comments:

 1. Joseph Matthew•2 hours ago−  പ്രതികരണമായി മംഗളം പ്രസിദ്ധീകരിച്ച എന്റെ കമന്റ്‌ ഇവിടെയും പോസ്റ്റ്‌ ചെയ്യുന്നു. :


  കേരളം ഭരിക്കുന്നത്‌ സഭയോ ജനകീയ സര്‍ക്കാരോ? നിഷ്പക്ഷമതികളായ സാധാരണ ജനത്തിന്റെ മനസ്സില്‍ ആദ്യം വരുന്ന ഒരു ചോദ്യചിന്ഹമാണിത്. സമീപകാല സംഭവങ്ങള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ സർക്കാര്‌ സുഗമമായ ഭരണം നടത്തുവാന്‍ ആരെയോ ഭയപ്പെടുന്നുവെന്നു തോന്നിപ്പോവും. മതമൗലിക വാദികള്‍ ചോദിക്കുന്നതെന്തും സാധിച്ചു കൊടുക്കുന്ന ഒരു ഭരണവ്യവസ്ഥയായി കേരളം മാറിയോ?

  ഗുണ്ടാ വിളയാട്ടങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. അന്നു ഗുണ്ടാകള്‍
  മാനുഷിക പരിഗണകള്‌ക്കായി സാധാരണക്കാർക്കൊപ്പം ഉണ്ടായിരുന്നു. .
  പാടങ്ങളിലും പണിശാലകളിലും ജീവിക്കുവാനുള്ള തൊഴില്‍ വേതനത്തിനായി മുതലാളികളായി ഏറ്റുമുട്ടുമ്പോള്‍ തൊഴിലാളി ഗുണ്ടാകളെന്ന ഓമനപ്പേരില്‍ അന്ന് അവർ അറിയപ്പെട്ടിരുന്നു. കാലം മാറിയപ്പോള്‍ തൊഴിലാളി ഗുണ്ടാകള്‍ മാഫിയാ ഗുണ്ടാകളായി. സര്‍ക്കാരിലെ ഉന്നതര്‍ക്കും ജന്മി മുതലാളികള്‌ക്കും ഇന്ന് ഗുണ്ടാകള്‍ പിമ്പ്പണിവരെ ചെയ്യുന്നു. ഒപ്പം പോലീസും ഒത്താശ ചെയ്തു
  കൊടുക്കും. ഗുണ്ടാകളില്‍നിന്നും എന്തും നേടാമെന്ന നാടായി കേരളം ഇന്നറിയപ്പെടുന്നു. ഇവരുടെ സഹായം തേടുന്ന സഭയ്ക്ക്
  ആത്മീയതയുടെ പ്രതിച്ഛായ തന്നെ ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. മാമ്മോന്റെ
  പൈശാചികത സഭയെ മൊത്തം തളര്‍ത്തിയിരിക്കുകയാണ്.

  ഹൈടെക്ക് യുഗത്തിലും ഈ ബാര്‍ബേറിയൻ ജനത ഓരോ പ്രദേശങ്ങളുടെയും ചുമതലകള്‍ വഹിക്കുന്നുണ്ടെന്ന് തോന്നിപ്പോവും. അവര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും പോലീസും സംരക്ഷണവും നിയമത്തെ മറികടന്നു ലഭിക്കുന്നതു നാടിന്റെ ശാപമാണ്‌.സാധാരണക്കാരനു നീതിയില്ല.

  കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ കാറു തടഞ്ഞു നീതിനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട പാവം പോലീസുകാരന് ഉടന്‍ കാസര്‍കോടിലേക്കു സ്ഥലം മാറ്റം. ഭൂമി തട്ടിപ്പു വിവാദത്തില്‍ സമാധാനമായി പ്രകടനം നടത്തുന്നവര്‍ക്കെതിരെ നിയമപാലകരുടെ സഹാത്തോടെ ഗുണ്ടാവിളയാട്ടം. പ്രകടനക്കാരെ കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ആക്രമിച്ചു. പരിഷ്കൃത കേരളത്തിലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും ചിന്തിക്കണം.

  അനീതി എവിടെയുണ്ടോ അവിടെ പ്രതീകരിക്കുകയെന്നാണ്
  രാഷ്ടപിതാവ് മഹാത്മാ ഗാന്ധിപോലും നമ്മെ പഠിപ്പിച്ചത്.പുരുഷനോടു വേണ്ട, സ്ത്രീയോടെങ്കിലും മനുഷ്യത്വം കാണിക്കണ്ടേ? മോനിക്കാ എന്ന സ്ത്രീയുടെ ഇരുപത്തിയഞ്ച് കോടിവക സ്വത്തുക്കള്‍ കൈവശംവെച്ച് അനുഭവിക്കുന്ന ബിഷപ്പിനെതിരെ നീതിക്കായി സമരം നടത്തിയ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ജനാധിപത്യ കീഴ്വഴക്കമല്ല. നീതിക്കായി ദാഹിക്കുന്നവര്‍ എന്റെ അടുക്കല്‍ വരൂയെന്ന് ആശാരിച്ചെറുക്കന്റെ വാക്കുകളെങ്കിലും പിതാക്കന്മാര്‍ ശ്രവിക്കേണ്ടതായിരുന്നു.

  ReplyDelete
 2. ഷെവലിയാര്‍ തരിയത് കുഞ്ഞി തൊമ്മന്‍ ശൌരിയാര്‍January 26, 2013 at 10:52 PM

  വചനം അറിയാത്ത , അറക്കല്‍ തിരുമേനി അറിയുവാന്‍ ,

  അങ്ങയോടു വിരോധം ഉള്ള ഒത്തിരിആളുകളില്‍ ഒരാള്‍ എഴുതുന്നത്‌ .

  എന്നെങ്കിലും വായിച്ചതായി ഓര്‍മ്മയുണ്ടോ ഈ ബൈബിള്‍ ഭാഗം

  .Mathew 5:23-24“So if you are presenting a sacrifice[a] at the altar in the Temple and you suddenly remember that someone has something against you, 24 leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God.

  ആകയാൽ നി ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോൾ നിന്‍റെ സഹോദരന്നു നിന്നോട് ഏതെങ്കിലും വിരോധം ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ

  നിന്‍റെ കാഴ്ചവസ്തു അവിടെ ബലി പീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു രമ്യതപ്പെടുക ; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

  ഇവിടെ എല്ലാവരും മനസിലാക്കി വെച്ചിരിക്കുന്നത് , ബലിയര്‍പ്പിക്കുന്ന പുരോഹിതന് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ , പോയീ വിരോധം തീര്‍ത്തിട്ടു വരണമെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണെന്നാണെന്നാണ് . അങ്ങിനെയാണ് പഠിപ്പിച്ചിരിക്കുന്നതും .

  എന്നാല്‍ മനസിരുത്തി വായിച്ചാല്‍ വാചകത്തിന്‍റെ അര്‍ത്ഥം തിരിഞ്ഞാണെന്നു കാണാം . അതായതു മോണിക്കയ്ക്ക് അറക്കല്‍ തിരുമേനിയോട് എന്തെങ്കിലും (എന്തുമാകാം) വിരോധം ഉണ്ടെന്നു ഓര്‍മ്മ വന്നാല്‍ പിന്നെ അറക്കല്‍ തിരുമേനിക്ക് ബലിയര്‍പ്പിക്കാന്‍ പറ്റില്ല ,വചനമാനുസരിച്ചു.  ReplyDelete