Translate

Sunday, January 6, 2013

emalayalee.com - സത്യജ്വാല-ഡിസംബര്‍ ലക്കം: കത്തോലിക്കാ നവീകരണ പ്രസ്ഥാനം ഒരുക്കുന്ന ചര്‍ച്ചാവേദി


ഇ-മലയാളി എന്ന വെബ്‌സൈറ്റില്‍ സത്യജ്വാലമാസിക പരിചയപ്പെടുത്തിക്കൊണ്ട് നമ്മുടെ ഒരഭ്യുദയകാംക്ഷി പ്രസിദ്ധീകരിച്ച കുറിപ്പ് 
Joseph
2012-12-27 17:48:40
പാലായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സത്യജ്വാല സഭയിലൊളിഞ്ഞു കിടക്കുന്ന പല സത്യങ്ങളും വെളിച്ചത്തു കൊണ്ടുവരുന്ന ഒരു മാസികയാണ്.ഓരോ ലക്കവും ഒരു ഞെട്ടലോടെയാണ് സഭാനേതൃത്വം ഈ മാസികയെ കാണുന്നത്. സഭയെ നവീകരിക്കുകയാണ് തകര്‍ക്കുകയല്ല ലക്ഷ്യവും. ഇതില്‍ അണിനിരന്നിരിക്കുന്നതും കേരളത്തിലറിയപ്പെടുന്ന ചിന്തകരും എഴുത്തുകാരും കവികളും വൈദികരും പൌരാഹിത്യത്തില്‍നിന്ന് വിടപറഞ്ഞവരും കന്യാസ്ത്രീവ്രതം ഉപേക്ഷിച്ചവരും ജീവിതത്തിന്റെ നാനാതുറകളില്‍ പ്രവര്‌ത്തിക്കുന്നവരുമാണ്. ദീപികയോ മനോരമയോ കേരളത്തില്‍ മറ്റേതെങ്കിലും മാധ്യമങ്ങളോ ഭയംമൂലം പ്രസിദ്ധീകരിക്കുവാന്‌ മടിക്കുന്ന അനേക ലേഖനങ്ങള്‍ ഈ മാസികയുടെ ഉള്ളടക്കത്തില്‍ കാണാം. ആദിമ കാലങ്ങളിലുണ്ടായിരുന്ന സഭയുടെ ചൈതന്യം പുനസ്ഥാപിക്കണമെന്ന അമിതാവേശമാണ് സത്യജ്വാലയിലെ എഴുത്തുകാരില്‍നിന്നും മുഴങ്ങികേള്‍ക്കുന്നതും. പണത്തിനുവേണ്ടി എന്തു നീചകൃത്യങ്ങളും സഭ ചെയ്യുവാന്‍ മടിക്കുകയില്ലെന്നുള്ള ഉദാഹരണമാണ്, മോനിക്കാ എന്ന ഒരു വൃദ്ധസ്ത്രീയില്‍നിന്നും ഇരുപത്തഞ്ചു കോടിയോളം വിലപിടിപ്പുള്ള അഞ്ചരഏക്കര്‍ സ്ഥലം പുരോഹിതരും കാഞ്ഞിരപ്പള്ളി ബിഷപ്പും ഒരു ഗൂഡ്ഡാലോചനയോടെ തട്ടിയെടുത്ത കഥ. തട്ടിയെടുത്ത ഭൂമി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഈ ശനിയാഴ്ച മോനിക്കായുടെ നേതൃത്വത്തില്‍ ബിഷപ്പിന്റെ അരമനയിലേക്കു ഒരു വന്‌പ്രകടനം നടത്തുന്നതും സത്യജ്വാലയില്‍ വായിക്കാം. കേരളസഭാ നവീകരണ പ്രവര്‌ത്തകര്‍ക്കൊപ്പം മന്ദമാരുതിയില്‍ കൊലചെയ്യപ്പെട്ട മറിയക്കുട്ടിയുടെ മക്കളും മുന്‍നിരയില്‍ ഉണ്ട്. സഭയില്‍നിന്ന് വിടവാങ്ങിയ 'ഹൃദയം ഇതാ' എന്ന പുസ്തകം എഴുതിയ പുരോഹിതനായിരുന്ന ഷിബുവും പങ്കെടുക്കുന്നുണ്ട്. രോഗിയും വൃദ്ധനും ആയ മോനിക്കായുടെ ഭര്‍ത്താവിന്റെ രോഗം സൌഖ്യം നേടുമെന്നു മൂന്നു പുരോഹിതരും ബിഷപ്പും വിശ്വസിപ്പിച്ചതിനനുസരിച്ചു ഒരു ധ്യാനകേന്ദ്രത്തിനു പത്തുസെന്റു സ്ഥലം ദാനമായി ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ വിദേശത്തായിരുന്ന ഇവര്‍ പ്രമാണങ്ങള്‍ വായിക്കാതെ ഒപ്പിട്ടുകൊടുത്തു. പ്രമാണം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് തന്റെ ജീവിതകാല സമ്പാദ്യമായ ഇരുപത്തിയഞ്ച്കോടി മുഴുവന്‍ സ്വത്തുക്കളും പുരോഹിതര്‍ പറ്റിച്ചകഥ വ്യക്തമാകുന്നത്. ധ്യാനം തലയ്ക്കു മത്തുപിടിച്ച ആവേശത്താല്‍ പ്രമാണങ്ങളില്‍ പുരോഹിത ചതിയുണ്ടെന്നു മോനിക്കാക്കു ബോധോദയം ഉണ്ടായില്ല. കേരളക്രിസ്ത്യാനിയായ ഒരാള്‌ സഭാ നേത്രത്വത്തില്‍നിന്നും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിദേശത്തു താമസിക്കുന്നവര്‍ക്ക് മനസിലാവുകയില്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹ്യവശങ്ങള്‌ തുറന്നുകാട്ടുന്ന ചങ്കൂറ്റമുള്ള വാര്‍ത്താ ലേഖകരാണ് ഈ മാസികയില്‍ അണിനിരന്നിരിക്കുന്നവരില്‍ ഏറെയും. തുറന്നഹൃദയത്തോടെ വായിക്കുന്ന വായനക്കാരനില്‍ സത്യജ്വാല ഒരു വിപ്ലവചൈതന്യം സൃഷ്ടിക്കുമെന്നതിലും സംശയമില്ല.

താഴെകൊടുക്കുന്ന ലിങ്കില്‍ നാം ചര്‍ച്ച ചെയ്യേണ്ട പല ലേഖനങ്ങളും ഉണ്ട്. കൂടാതെ സത്യജ്വാല ഡിസംബര്‍ ലക്കം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാനും കഴിയും. 

emalayalee.com - സത്യജ്വാല-ഡിസംബര്‍ ലക്കം: കത്തോലിക്കാ നവീകരണ പ്രസ്ഥാനം ഒരുക്കുന്ന ചര്‍ച്ചാവേദി:

'via Blog this'

3 comments:

  1. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(Internet Explorer) നുഴഞ്ഞു കയറി അല്‍മായ ശബ്ദത്തിന്റെ ആദ്യത്തെ മൂന്നു പോസ്റ്റുകള്‍ തകര്‍ത്തിരിക്കുന്നു. ഈ വര്‌ഷം ഇതു മൂന്നാം തവണയാണ്. മോനിക്കാ പ്രശ്നങ്ങളിലാണു ഹാക്കര്‍മാര്‍ക്ക് താല്പര്യം. കുട്ടിക്കാനത്തെ അറക്കന്റെ എഞ്ചിനീയറിംഗ് കോളേജിലെ വിദക്തര്‌ ചെയ്തെന്നു അനുമാനിക്കുന്നു. അറക്കന്‍ വിരളി പിടിച്ചു രക്ഷപ്പെടുവാന്‍ എന്തു നീചതന്ത്രങ്ങളും ചെയ്യും. ജാഗരൂകരാകുക. IP അഡ്രസ്‌ കണ്ടുപിടിച്ചു സൈബര്‍ ലോകത്തിനു പരാതിപ്പെട്ടാല്‍ അറക്കനെ കുടുക്കാം.

    ReplyDelete
    Replies
    1. I use firefox. I get all the posts from the first one onwards. None missing. First you configure your browser properly. May be the work of Holy Ghost in your browser (ha..ha...)

      Delete
  2. I use firefox. I get all the posts from the first one onwards. None missing. First you learn to use your browser properly

    ReplyDelete