Translate

Tuesday, January 22, 2013

പ്ലാവിലയും, ഇക്കയുടെ ബിരിയാണിചെമ്പിലേക്കുള്ള യാത്രയും....


ചുവടെ കൊടുക്കുന്നത്, ക്നാനായ വിശേഷങ്ങളില്‍ കമെന്റ്റ്‌ ആയി ലഭിച്ചതാണ്. ഇത് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ആയി കൊടുക്കുന്നു. Joseph Matthew.

കൂത്താട്ടുകുളം ചന്തയിലേക്ക് നടക്കാത്ത ആടിനെ പ്ലാവില കാണിച്ചു നടത്തുമ്പോള്‍ പാവം ആട് അറിയുന്നില്ല ഈ പോക്ക് ഇക്കയുടെ ബിരിയാണി ചെമ്പിലേക്ക് ആണെന്ന്. അതുപോലെ ഓരോ വാഗ്ദാനം കാട്ടി കുഞ്ഞാടിനെ ഈ കാലമെല്ലാം നടത്തിയും ഓടിച്ചും അച്ചന്മാര്‍ നടന്നു. എന്നാല്‍ ക്നാനായ വിശ്വാസിക്ക് ഇനിയും മനസ്സിലായില്ല, അവരുടെ പോക്ക് സിറോമലബാറിന്റെ ചട്ടിയിലേക്കാണെന്ന്.

ഇതിന്റെ എല്ലാം പുറകില്‍ മലപ്പുറം മൂസയെപ്പോലെ കോട്ടയം മെത്രാന്മാരും അങ്ങാടിയും ഉണ്ടായിരുന്നു. മുത്തു ആടിനെ അറക്കുന്ന ആരാച്ചാരും.. 
പ്ലാവില പോലെ മുത്തു ഇനി വേറെ പ്രമേയം വീണ്ടും കൊണ്ടുവരും.

ഇതല്ലാം തട്ടിപ്പ് ആണ്. ബിരിയാണി ചെമ്പിലേക്ക് എന്നതുപോലെ നമ്മളെ കൂട്ടത്തോടെ ചാടിക്കും. ഈ കാലം ഒക്കെ പറഞ്ഞിട്ടും കൈയ്യില്‍ സ്വര്‍ണ വളയും കോട്ടും സൂട്ടും ഇട്ടവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകുന്നില്ല.

ഇപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി ആട് കച്ചവടം നടത്തുന്ന എനിക്ക് അമേരിക്കയിലെ ക്നാനയക്കരെക്കാള്‍ വിവരം ഉണ്ടന്ന്. സത്യം എന്താണെന്നറിയാന്‍ ഞാനൊരു വഴി പറഞ്ഞുതരാം. ഇനി പ്രമേയവുമായി അച്ചന്‍ വന്നാല്‍ ആ കോളര്‍ കൂട്ടി പിടിച്ചു സത്യം പറയുവാന്‍ പറയുക. ആടിന്റെ കണ്ണ് ശ്വാസം കിട്ടാതെ പുറത്തോട്ടു മിഴിച്ചു വരുന്നതുപോലെ അച്ചന്റെ കണ്ണ് സ്വര്‍ഗത്തിലേക്ക് നോക്കി ഇരിക്കുമ്പോള്‍ ഉള്ള സത്യം പറയും. അത് വീഡിയോയിലോ മൊബൈലിലോ പിടിച്ച് യു.ട്യൂബ് വഴി മാലോകരെ കാണിക്കുക പ്രശ്നം അവിടം കൊണ്ട് തീരും.

എടാ ഓര്‍ഡിനറി ക്നനയക്കാരാ ഈകാലം മുഴുവനും നിന്നെ അച്ചന്മാരും മെത്രാനും കൂടി കബളിപ്പിച്ചിട്ടും നിനക്ക് ഒന്നും തിരിഞ്ഞില്ലായെങ്കില്‍ പൊന്നു മോനെ നീ നാട്ടിലേക്ക് പോര്. ബംഗാളിക്കും ആസാമിക്കും നിന്നെക്കാള്‍ വിവരം ഉണ്ട്. ഇവിടെ വന്നു അവരില്‍ നിന്നും നീ പഠിക്കൂ.

ആട് ലുക്കാ, അമനകര
 

No comments:

Post a Comment