Translate

Monday, January 21, 2013

ചര്‍ച്ച ആക്ടിനെ എതിര്‍ക്കാന്‍ കത്തോലിക്ക സഭാധികാരത്തിന് ഇനിയും അവകാശമില്ല. - അഡ്വ. സെബാസ്റ്റ്യന്‍ പോള്‍


ജസ്റ്റീസ്  വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷന്‍ ചര്‍ച്ച് ആക്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഡ്രാഫ്റ്റ്‌ സഹിതം  മാര്‍ വര്‍ക്കി വിതയത്തിലിന് രണ്ടു കത്തുകള്‍ എഴുതിയിരുന്നെന്നും അവ പ്രസിദ്ധീകരിക്കും എന്ന് അറിയിച്ചപ്പോള്‍ പോലും നിയമത്തില്‍ വിശ്വാസവിരുദ്ധമോ  നിയമവിരുദ്ധമോ  ആയ എന്തെങ്കിലും ഉള്ളതായി ചൂണ്ടിക്കാട്ടാതെ യോജിപ്പില്ല എന്നു മാത്രംമറുപടി നല്‍കിയതെ ഉള്ളൂ എന്നും നിയമ പരിഷ്കരണ കമ്മിഷന്‍ അംഗമായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ പ്രസ്താവിച്ചു. തൃശൂരില്‍ ചര്ച് ആക്റ്റ് ആവശ്യമോ എന്ന  വിഷയത്തില്‍ നടത്തപ്പെട്ട  സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഭാ വക്താവായ ഫാ. പോള്‍  തേലക്കാട്ട് പങ്കെടുക്കും എന്നറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സെമിനാറില്‍ ജെ സി സി ചെയര്‍മാന്‍ ലാലന്‍ തരകന്‍ അധ്യക്ഷനായിരുന്നു. ജോസഫ് പുലിക്കുന്നേല്‍, കെ എം റോയ് , അഡ്വ ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോരുത്തരുടെയും പ്രസംഗങ്ങള്‍ നാളെ മുതല്‍ ഓരോരോ പോസ്റ്റുകളായി  വായിക്കാം. 

No comments:

Post a Comment