Translate

Friday, January 25, 2013

ജാഗ്രതൈ! വരുന്നൂ അമേരിക്കയിലേക്ക് മാര്‍ അറക്കല്‍

Thursday, January 24, 2013

സീറോ മലബാര്‍ വോയ്സ്

- സെബി അതിരമ്പുഴ

കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശത്തിലാണ് അറക്കല്‍ പെരിയ കള്ളന്‍റെ അമേരിക്കന്‍സന്ദര്‍ശനം . ലോകം മുഴുവന്‍ കട്ടുമുടിച്ച് അവസാനം സ്വന്തം രക്തത്തെപ്പോലും ഊറ്റിക്കുടിച്ച കാഞ്ഞിരപ്പിള്ളിയുടെ സ്വന്തം ബിന്‍ ലാദന്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് അമേരിക്കന്‍ കുഞ്ഞാടുകളുടെ ചുരത്തിയ അകിടുകളെയും കൊഴുത്ത വൃഷ്ണമണികളെയുമാണ്‌.


അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ക്കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ക്നാനായ സമൂഹത്തെ നശിപ്പിച്ചു നാമാവശേഷമാക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ, അവരുടെ ചില ആത്മീയ ഗുരുക്കളും ചിക്കാഗോ മെത്രാനുംകൂടി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിഷ്ക്കാരങ്ങള്‍ സീറോ മലബാര്‍ സഭയെ, അത് ഇന്ന് വരെ അഭിമുഖീകരിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ആണ് എത്തിച്ചിരിക്കുന്നത്. ക്നാനായ സമൂഹത്തിന്റെതായി ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ വംശശുദ്ധി, അഥവാ endogamy വച്ചു പുലര്‍ത്താന്‍ സമ്മതിക്കില്ല എന്ന ബി. അങ്ങാടിയത്തിന്റെ വിളമ്പരമാണ് അങ്ങാടിയത്തിനും സഭാ നേത്രുത്ത്വത്തിനുമെതിരെ തിരിയുവാന്‍ ആ സമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ക്നാനായ ഇടവകകളിലും കൂട്ടായ്മകളിലും ബിഷപ്പ് അങ്ങാടിയത്തിന്റെ മേല്‍പ്പറഞ്ഞ വിളമ്പരത്തിനെതിരെ പ്രമേയങ്ങള്‍ പാസാക്കുകയും അദ്ദേഹത്തിന്‍റെ സര്‍ക്കുലര്‍ പരസ്യമായി കത്തിച്ചു കളയുകയും ചെയ്തു. അമേരിക്കന്‍ സീറോ മലബാരികളില്‍ 45 ശതമാനം വരുന്ന ക്നാനായരുടെ അസ്ഥിത്ത്വത്തിനു കോടാലി വച്ചിരിക്കുന്ന അങ്ങാടിയത്തിന്റെ നടപടികള്‍ ഈ സമൂഹത്തെ ഇളക്കി മറിക്കുമ്പോള്‍ കള്ളലാക്കു മാത്രം കണക്കുകൂട്ടി അമേരിക്കന്‍ സ്റ്റോപ്പില്‍ വണ്ടി ഇറങ്ങുകയാണ് കാഞ്ഞിരപ്പിള്ളിയിലെ ഈ പെരിയകള്ളന്‍.

സന്ദര്‍ശിക്കാന്‍ കേരളത്തിലും അതിനു പുറത്തു ഇന്ത്യയിലും ഇത്രമാത്രം രൂപതകള്‍ ഉള്ളപ്പോള്‍ ഈ അമേരിക്കയിലേക്ക് മുദ്രവച്ച ഈ കള്ളന്‍ കെട്ടിയെടുക്കുന്നതിന്റെ പിറകിലെ ഉദ്ദേശം എന്ത്? ഓശാന പാടുവാന്‍ അദ്ദേഹത്തിനു അണികള്‍ ധാരാളം ഉണ്ടാകുമായിരിക്കാം ഈ അമേരിക്കയില്‍. സ്വന്തം അമ്മയെ വീട്ടിലിട്ടു പുലയാടുന്നവനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മന്ദ ബുദ്ധികള്‍ ആയ തെക്കന്‍ കത്തോലിക്കര്‍ക്ക് അമേരിക്കയില്‍ ഒട്ടുംതന്നെ പഞ്ഞമില്ലല്ലൊ.

സീറോ മലബാര്‍ സഭയിലെ ഏറ്റവും കുപ്രസിദ്ധനായ ബിഷപ്പാണ് മാര്‍ അറക്കല്‍. നാട്ടില്‍ ബ്ലേഡ് കമ്പനിയും പിടിച്ചു പറിയും രൂപതഭരണവും അത്മായ കമ്മീഷന്‍ ഭരണവും നടത്തി കര്‍ത്താവിനും ക്ലാവറിനും വേണ്ടി ഇത്ര കഷ്ടപ്പെടുന്ന ഇദ്ദേഹം എന്തുദ്ദേശം വച്ചാണ് ഇങ്ങോട്ട് എഴുന്നള്ളുന്നത് എന്ന് മനസ്സിലാക്കുന്നില്ല. നശിപ്പിക്കാവുന്നത്ര ബിഷപ്‌ അങ്ങാടിയത്ത് ഇപ്പോള്‍ തന്നെ നശിപ്പിച്ചു വച്ചിട്ടുണ്ട്.

സ്വന്തം പിതൃസഹോദരന്റെ രോഗിയായ മകന്റെ സ്വന്തുകള്‍ തന്റെ കങ്കാണിമാരായ കള്ളക്കത്തനാര്‍മാരെ ഉപയോഗിച്ച് തട്ടിയെടുത്ത വില്ലനാണ് കള്ളന്മാരിലെ മെത്രാനും മെത്രാന്മാരിലെ കള്ളനുമായ ഇദ്ദേഹം. ഈ നടപടിക്കെതിരെ രൂപതാസ്ഥാനത്തെക്ക് പ്രതിഷേധ ജാഥ നടത്തിയവരെ വാടക ഗൂണ്ടാകളെ വിട്ടു ആക്രമിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ഈ 26നു ചങ്ങനാശ്ശേരി അതി രൂപതാസ്ഥാനത്തെക്ക് JCC യുടെ നേതൃത്ത്വത്തില്‍ വീണ്ടുമൊരു പ്രതിഷേധ ജാഥ നടത്താനിരിക്കെയാണ് അദ്ദേഹത്തിന്‍റെ അമേരിക്കയിലേക്കുള്ള ഈ മുങ്ങല്‍. ഏതായാലും അമേരിക്കന്‍ വിശ്വാസികള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള സമ്പാദ്യങ്ങള്‍ ബാങ്ക് ലോക്കര്‍ ബോക്സില്‍ ഭദ്രമായി പൂട്ടി വച്ചാല്‍ പിന്നീട് ദുഖിക്കേണ്ടിവരില്ല.

1 comment:

  1. ബണ്ടി ചോര്‍ അമേരിക്കക്ക് വിട്ടിട്ടുണ്ട്!

    ReplyDelete