Translate

Sunday, January 13, 2013

വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ? - ഓശാന

.........മദ്ധ്യയുഗങ്ങള്‍വരെ, യൂറോപ്പിലും ഇപ്പോള്‍, ചില പൗരസ്ത്യസഭകളിലും, കത്തോലിക്കാസഭ വിവാഹം അനുവദിച്ചിട്ടുണ്ട്.
ഒരു വൈദികന്‍, യഥാര്‍ത്ഥമായി എന്തായിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. അയാള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തീവ്രതയുള്ളവനും, ക്രിസ്തുവിന്റെ ശാശ്വതധര്‍മ്മ നിയമങ്ങളുടേ ഇടറാത്ത ശുശ്രൂഷകനുമായിരിക്കണം. അയാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്തുവേഷം ധരിക്കണമെന്നുള്ളതും അതാതു നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കും. ഇവയൊന്നും മിശിഹായുടെ പഠനങ്ങളുടെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്.......
ഓശാന:

'via Blog this'

2 comments:

 1. ജിസാമോള്‍: തൃശൂരില്‍ നിന്നൊരു 'അഭയ'

  കേസിലെ പ്രതിയെന്ന്‌ ആരോപിക്കപ്പെടുന്ന വികാരിയ്‌ക്കെതിരേ ശക്‌തമായ തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാരും ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥരും കേസ്‌ അട്ടിമറിച്ചുവെന്നാണ്‌ ബന്ധുക്കളുടെ ആരോപണം.2005 ഡിസംബര്‍ അഞ്ചിനാണ്‌ നഴ്‌സിംഗ്‌ ഹോസ്‌റ്റല്‍ റൂമില്‍ ജിസാമോളുടെ മൃതദേഹം കണ്ടെത്തിയത്‌. അന്നവള്‍ക്ക്‌ വയസ്‌ 21. പോലീസ്‌ അസ്വാഭാവിക മരണമായി എഴുതിതള്ളിയ കേസ്‌ ക്രൂരമായ കൊലപാതകമാണെന്നു തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ശക്‌തമായ തെളിവുകളുണ്ടെന്ന്‌ ഉറ്റവര്‍ വാദിക്കുന്നു. അഭയാകേസിലെന്നപോലെ സി.ബി.ഐ. അന്വേഷണ ആവശ്യവുമായി നീതിപീഠത്തിനുമുന്നില്‍ വരെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും സജീവമായി പൊരുതിവരികയാണ്‌. കൂടാതെ മറ്റൊരു സാമ്യം കൂടിയുണ്ട്‌ അഭയ, ജിസാമോള്‍ സംഭവങ്ങള്‍ തമ്മില്‍. ജിസാമോള്‍ കേസിലും ബന്ധുക്കളുടെ സംശയമുന നീളുന്നത്‌ ഒരു െവെദികനിലേക്കാണ്‌. കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഇപ്പോള്‍ െഹെക്കോടതിയുടെ പരിഗണനയിലാണ്‌.
  ജിസാമോള്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്തയാണ്‌ സംഭവദിവസം ആശുപത്രി അധികൃതര്‍ അമ്മ ബിന്നിയെ വിളിച്ചറിയിച്ചത്‌. കന്യാസ്‌ത്രീകളായിരുന്നു ഫോണില്‍. തുടര്‍ന്ന്‌ ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനുമായ ആന്റണി ചിറ്റാട്ടുകര ആശുപത്രിയുടെ മൂന്നാം നിലയിലെ ഹോസ്‌പിറ്റലിലെത്തി. ഈ സമയം മൃതദേഹം നിലത്തിറക്കിക്കിടത്തി മുറി മുഴുവന്‍ വെള്ളമൊഴിച്ചു കഴുകിയിരുന്നു. തൂങ്ങിമരണത്തിന്റേതായ യാതൊരു പാടുകളും ശരീരത്തിലില്ലായിരുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചതു പിടിച്ചതിന്റെ വിഷമത്തിലാണു ജിസ ജീവനൊടുക്കിയതെന്നായിരുന്നു ഹോസ്‌റ്റല്‍ അധികൃതരുടെ മറുപടി. അലമാരയില്‍ നിന്ന്‌ ഇവര്‍ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്ത രീതിയും സംശയം ജനിപ്പിച്ചു.
  ജിസയുടെ വസ്‌ത്രങ്ങള്‍ ഹോസ്‌റ്റല്‍ അധികൃതര്‍ തന്നെയാണ്‌ പോലീസില്‍ ഹാജരാക്കിയത്‌. ചുരിദാറും അടിവസ്‌ത്രങ്ങളുമടക്കം വലിച്ചു കീറിയ നിലയിലായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മറ്റാരുടേയോ െനെറ്റിയും പുതിയ അടിവസ്‌ത്രവുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പോസ്‌റ്റുമോര്‍ട്ടത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ രാസപരിശോധന നടത്തിയപ്പോള്‍ പുരുഷബീജത്തിന്റെ അംശം കണ്ടെത്തിയതായും മാതാവ്‌ വ്യക്‌തമാക്കി. ക്രൂരമായ മാനഭംഗമാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ്‌ തുടക്കം മുതലേ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന്‌ അവര്‍ ആരോപിച്ചു. ജിസയുടെ കഴുത്തിലെ ഞരമ്പുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും നട്ടെല്ലിന്‌ ക്ഷതമേല്‍ക്കാതിരുന്നതും ജിസമോളുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയത്തിന്‌ ആക്കം കൂട്ടി.

  ReplyDelete
 2. Were the nuns PIMPS of the clergyman

  ReplyDelete