Translate

Sunday, January 20, 2013

യാക്കൊബാസഭ തന്നെ വധിക്കുവാന്‍ ശ്രമിച്ചുവെന്ന് മാര്‍ ക്ലീമീസ് കുറിയാക്കോസ് മെത്രാപോലീത്താ



അഴിമതി നിറഞ്ഞ യാക്കൊബസഭ ഇന്ന് മൂന്നു നാലുപേരുടെ ഭരണ നിയന്ത്രണത്തിലാണ്. മെത്രാന്മാരും മെത്രാപോലീത്താമാരും ഇവരെ ഭയപ്പെട്ടു കഴിയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ആരെങ്കിലും ചോദ്യം ചെയ്‌താല്‍ ഇവരുടെ ഗുണ്ടകള്‍ പിന്നീട് ഭീഷണിപ്പെടുത്തലായി. യാക്കൊബാ സഭയില്‍ ഒരു ബിഷപ്പാക്കുന്നതിനു കോഴ മേടിക്കല്‍ ആദ്യത്തെ സംഭവമല്ല. ഇതൊരു നിത്യ സംഭവവും ആയിതീര്‍ന്നിരിക്കുന്നു. രൂപതകളെക്കാളും പണം കൊടുത്തു കയറിയ ബിഷപ്പ്മാരുടെ എണ്ണവും ഈ സഭയില്‍ വര്‍ധിച്ചുവരുന്നു. ബിഷപ്പുമാരും  സഭയില്‍ തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തൊഴില്‍ ഇല്ലാത്ത ബിഷപ്പുമാര്‍ക്ക് അവസരം കൊടുക്കുവാനായി സഭക്ക് കോഴ കൊടുക്കുവാന്‍ വിസമ്മതിക്കുന്ന മെത്രാനെ ജോലിയില്‍നിന്നും പറഞ്ഞു വിടുകയെന്നതും , യാക്കൊബാസഭയുടെ നയങ്ങള്‍ ആക്കിയിരിക്കുന്നു. ഭീകരരുടെയും ഗുണ്ടാകളുടെയും ഭീഷണിയില്‍ കഴിയുന്ന ഇടുക്കി രൂപതാ ഭദ്രാസനാധിപന്‍ മാര്‍ കുറിയാക്കോസ് ക്ലെമിസിന്റെ പരിതാപകരമായ അവസ്ഥ യൂടുബില്‍ കാണുക.

3 comments:

  1. തമ്മില്‍ ഭേദം കത്തോലിക്കാ സഭ തന്നെ. മേത്രാനാകാന്‍ ഒരു ചില്ലിപൈസാ ആര്‍ക്കും കൈക്കൂലി കൊടുക്കേണ്ട. മെത്രാനായാല്‍ ആരെയും കൂസുകയും വേണ്ടാ. ഒരു വര്‍ഷം ദശാംശം പിരിച്ചുകിട്ടുന്നതിന്‍റെ ഇരട്ടി രൂപാ വിലയുള്ള കാറില്‍ പറന്നു നടക്കാം. മെത്രാന്‍റെ വെള്ളി മാലയുടെ അത്ര തിളക്കം കിട്ടാന്‍ അരഞ്ഞാണം ഒരച്ചുരച്ചു നശിപ്പിച്ച ഒരു വിശ്വാസിയുടെ കഥ കേട്ടിട്ടുണ്ട്. സങ്കടം തോന്നി അരമനയിലെ ഒരച്ചന്‍ തന്നെ പറഞ്ഞുകൊടുത്തു അത് വെള്ളിയല്ല സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള വൈറ്റ് ഗോള്‍ഡാണെന്ന്.

    യാക്കൊബായാ മെത്രാന്മാര്‍ വിട്ടുപേര് ഉപയോഗിക്കാത്തതുകൊണ്ട് കുടുംബക്കാര്‍ക്ക്‌ പുറത്തു നിവര്‍ന്നു നടക്കാം. പക്ഷെ കത്തോലിക്കാ സഭയില്‍ അതല്ല സ്ഥിതി. അറക്കല്‍ എന്ന് കേട്ടാല്‍ പെട്ടെന്ന് ചതിയന്മാര്‍ എന്ന് പലരും കരുതും, പക്ഷെ വളരെ നല്ല ആളുകളാണ് ആ കുടുംബത്തിലും കൂടുതലുള്ളത്,ചതിയന്മാരല്ല താനും. വിതയത്തില്‍ എന്ന് കേട്ടാല്‍ അത് വര്‍ക്കി മെത്രാന്‍റെ കഴിവില്ലായ്മയുമായും അത്മായാ കമ്മിഷന്‍ സെക്രട്ടറിയുടെ കൌശലവുമായും ബന്ധിപ്പിച്ചാല്‍ എങ്ങിനെ ശരിയാവും? തങ്ങളുടെ ശത്രുക്കാരുടെ വിടുകളില്‍ മേത്രാനുണ്ടാവട്ടെയെന്നു കത്തോലിക്കര്‍ പ്രാര്‍ഥിക്കുമ്പോള്‍. അത് സ്വന്തം കുടുംബത്തിലാവട്ടെയെന്നു യാക്കോബായാക്കാര്‍ ചിന്തിക്കുന്നു. അങ്ങിനെയൊരു വലിയ വ്യത്യാസം ഉണ്ട്.

    ReplyDelete
  2. അപ്രിയ യാഗങ്ങള്‍
    സ്നേഹിതാ..ആത്മീകാന്ഡത ബാധിച്ച പുരോഹിത/പാസ്റ്റരെ പിൻപറ്റി യേശുനാഥൻ മൊഴിഞ്ഞ അദൈ്യതവിചാരധാര കാണാതെപോയ ഹതഭാഗ്യരായ അച്ചായസമൂഹത്തോടു പറയൂ.സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയ യാഗങ്ങള്‍ " പ്രകാശനം ചെയ്യുന്നു എന്ന് . കോപ്പി ആവശ്യം ഉള്ളവര്‍ 09447333494 ഇല്‍ വിളിക്കു. www.samuelkoodal@gmail.com വഴി ഫേസ്ബുക്കിലും http://www.samuelkoodal.com വഴി വെബ്സൈറ്റിലും www .samuelkoodal .blogspot .in വഴി ബ്ലോഗിലിം സന്ദർശിക്കുവാനും 33 കവതാവിചാരങ്ങൾ പഠിക്കുവാനും ,7 നുറുങ്ങു ചിന്തകള്‍ കാണുവാനും ,140 പുതുസുവിശേഷഗാന വീഡിയോ കാണുവാനും സ്വാഗതം ... ഈ സന്ദേശം മറ്റുളളവർക്കു പകരുന്നതിനും നന്ദി പൊന്നേശുനാമത്തില്.(കവിതകൾ ഫേസ്ബുക്കുഫോട്ടോആൽബത്തിൽ)
    Posted by samuel koodal at 8:44 AM
    Email This
    BlogThis!
    Share to Twitter
    Share to Facebook

    1 comment:

    സക്കറിയാസ് നെടുങ്കനാല്‍January 20, 2013 at 3:15 PM
    തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അവകാശം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാന്‍ തുടങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടജാലവും സൃഷ്ടാവുമായി മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കും തോറും കൂടുതല്‍ അകല്‍ച്ച. പേരുള്ളതെല്ലാം മറ്റൊന്നാണ്. അവയെ തേടിപ്പോകണം എന്ന ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. മതങ്ങള്‍ ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരു നഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണു സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

    പ്രാര്‍ഥിക്കുക എന്നാല്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെ ഉണ്ടാക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചു.

    ഇതെല്ലാം സനാതനസത്യങ്ങളാണ്. ഇതെല്ലാം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇതൊരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് കവിഹൃദയം തുറന്നു വച്ചിരിക്കുന്നു, ഗദ്യഭാഷയില്‍. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

    ഇന്ന് വിശ്വാസി സമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം വിവരം കെട്ടുപോയ പൌരോഹിത്യമാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

    Reply

    ReplyDelete
  3. All most all the bishops of the Jacobite church obtained the bishop-hood by paying a large sum to the Patriarch. And that is his main income, because he has only a few followers in Syria and has a large group of temple dwellers to feed.Clemis too might have become a bishop by the same means.now there are a few options for him. Resign in protest and ask for a refund or like the smart and cunning ones jump into Orthodox!!!!!!!!!!!!!

    ReplyDelete