കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ച് വിജയകരമായി നടന്നു. മാര്‍ അറയ്ക്കല്‍ ഗുണ്ടകളെ ഇറക്കിയത് മാര്‍ച്ച് കൂടുതല്‍ വിജയകരമാകാനും എല്ലാവരുടെയും അഭിന്ദനങ്ങള്‍ നേടാനും സഹായകമായി. എന്നാല്‍ ജെ.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ പരിപാടിയുടെ പ്രാദേശികതല സംഘാടകരായ കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM) ഇപ്പോള്‍ കടബാധ്യതയിലാണ്. 

ഗുണ്ടകള്‍ക്കും യുവദീപ്തി പിള്ളേര്‍ക്കും വേണ്ടി മെത്രാനൊഴുക്കിയ വിശ്വാസികളുടെ നേര്‍ച്ചപ്പണത്തോളം തുക തീര്‍ച്ചയായും കെ.സി.ആര്‍.എമ്മിന് ചെലവഴിക്കേണ്ടി വന്നിട്ടില്ല. (അന്ന് ഉച്ചമുതല്‍ പൊറോട്ടയും പോത്തിറച്ചിയും കപ്പയും പന്നിയിറച്ചിയും പച്ചമീനും വിവിധ ലേബലുകളിലുള്ള മദ്യക്കുപ്പികളും ഉണ്ടായിരുന്നുവെന്ന് യുവദീപ്തി പിള്ളേരില്‍നിന്നുതന്നെ അറിയാന്‍ കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ കെ.സി.ആര്‍.എം പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ ഒട്ടിച്ച ഇരുനൂറോളം പോസ്റ്ററുകള്‍ നടുപ്പാതിരായ്ക്കു കീറിക്കളയാന്‍ നാലായിരം രൂപായായിരുന്നുത്രെ ക്വൊട്ടേഷന്‍!) എന്നിരുന്നാലും നമുക്ക് നമ്മുടെ പ്രവര്‍ത്തകര്‍ പലരുടെയും കയ്യില്‍നിന്നായി സാമാന്യം വലിയൊരു തുക ചെലവായിട്ടുണ്ട് എന്ന് എല്ലാ വായനക്കാരെയും അറിയിക്കട്ടെ. 
സംഘടനാ ഭാരവാഹികള്‍ക്ക് മൈക്ക് സാങ്ഷനു വേണ്ടി മൂന്നു നാലു പ്രാവശ്യം കാഞ്ഞിരപ്പള്ളിയില്‍ പോകേണ്ടിവന്നു. കിട്ടുമോ എന്നു സംശയം വന്നപ്പോള്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. (കോടതി ഇടപെടല്‍ കൂടാതെ അന്നുതന്നെ മൈക്ക് സാങ്ഷന്‍ ലഭിക്കുകയുണ്ടായി). മറ്റൊരു ചെലവ് അനുമതി കിട്ടാതെ പോകുന്നപക്ഷം ഉപയോഗിക്കുന്നതിനായി ഒരു മെഗാഫോണ്‍ വാങ്ങിയതാണ്. പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡുകള്‍, ബാനര്‍, ബാഡ്ജുകള്‍, പതാക, പോസ്റ്റര്‍ ഒട്ടിക്കല്‍ മുതലായവയും ഒരു മുഴുവന്‍ദിവസ മൈക്ക് അനൗണ്‍സുമെന്റും തീരെ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലല്ലൊ. സുമനസ്സുകളായ ഏതാനും വ്യക്തികള്‍ പണം അഡ്വാന്‍സു ചെയ്തതുകൊണ്ടാണ് നിലവില്‍ ഫണ്ടൊന്നുമില്ലാത്ത കെ.സി.ആര്‍.എമ്മിന് ഈ രൂപതാമാര്‍ച്ച് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഇതെല്ലാം കൊടുത്തു വീട്ടേണ്ട കടമാണ്. 
ഇനി ജനുവരി 26-ന് വീണ്ടും മോണിക്കാ വിഷയത്തില്‍ ജെ.സിസിയുടെ ആഭിമുഖ്യത്തില്‍ത്തന്നെ ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച് നടത്തുകയാണ്. അതിന് ഇതിലുമധികം ചെലവു വരും. കാരണം, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം, ചങ്ങനാശ്ശേരി എന്നീ നാലു ടൗണുകളില്‍ പ്രചാരണപരിപാടികള്‍ നടത്തേണ്ടതുണ്ട്. സത്യജ്വാല മാസിക കൂടുതല്‍ അച്ചടിച്ച് അവിടങ്ങളില്‍ വിതരണം ചെയ്യേണ്ടതുമുണ്ട്. 
ചുരുക്കത്തില്‍ ഉടനെതന്നെ ഒരു അറുപതിനായിരം രൂപായെങ്കിലും കെ.സി.ആര്‍.എമ്മിന് ഉണ്ടായേ മതിയാവൂ.
കേരളസഭാ ചരിത്രത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാമാര്‍ച്ച് ഒരു നാഴികക്കല്ലാണെന്ന് പലരും എഴുതിക്കണ്ടു. അകലംമൂലം വരാന്‍ കഴിയാതെ പോയതിലുള്ള വിഷമം പലരും പ്രകടിപ്പിക്കുകയും ചെയ്തു. 

ഇവരോടും മറ്റെല്ലാ മാന്യ വായനക്കാരോടും അഭ്യുദയകാംക്ഷികളോടും കെ.സി.ആര്‍.എമ്മിന് അപേക്ഷിക്കാനുള്ളത്, സഭാനവീകരണത്തിന്റെ ദീപശിഖയുമേന്തി, അതിനായി ഭഗീരഥപ്രയത്‌നം നടത്തുന്ന ഈ എളിയ പ്രസ്ഥാനത്തെ വേണ്ടത്ര സാമ്പത്തികപിന്തുണ നല്കി നിലനിര്‍ത്തണമെന്നാണ്. മണിയോര്‍ഡറായും പാലായില്‍ മാറാവുന്ന ചെക്കായും മണി ട്രാന്‍സ്ഫറായും സംഭാവന അയയ്ക്കാവുന്നതാണ്. മണിയോര്‍ഡര്‍ അയയ്ക്കേണ്ട വിലാസം:
 ഷാജു ജോസ് തറപ്പേല്‍, ട്രഷറര്‍, കെ.സി.ആര്‍.എം, അടിവാരം പി.ഒ, പൂഞ്ഞാര്‍, കോട്ടയംജില്ല
ബാങ്കിലൂടെ സംഭാവനകള്‍ അയയ്ക്കാന്‍: 
 S B T, Pala Branch
A/c No. 67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code: SBTR0000120

വായനക്കാരില്‍നിന്ന് ഉദാരമായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.

കെ.കെ. ജോസ് കണ്ടത്തില്‍, സെക്രട്ടറി, കെ.സി.ആര്‍.എം