Translate

Wednesday, November 20, 2013

"കന്യകാമാതാവ് സന്ദേശങ്ങള്‍ എത്തിക്കുന്ന പോസ്റ്റ്‌മാസ്റ്റര്‍ അല്ല...." - ഫ്രാന്സിസ്‌ പാപ്പ

Mother Mary -'സഭയുടെ അത്ഭുതങ്ങള്‍'

മാതാവ്   
"കന്യകാമാതാവ് സന്ദേശങ്ങള്‍ എത്തിക്കുന്ന പോസ്റ്റ്‌മാസ്റ്റര്‍ അല്ല...." സഭയുടെ അത്ഭുതങ്ങള്‍ എന്ന തട്ടിപ്പിനെതിരെ ശക്തമായ ഭാഷയില്‍ ഫ്രാന്സിസ്‌ പാപ്പ.

ബോസ്നിയയിലെ Medjugorje എന്ന ബോസ്നിയന്‍ ഗ്രാമത്തില്‍ 1981 മാതാവ് പ്രത്യക്ഷപ്പെട്ടു. അതേത്തുടര്ന്ന് ആ ഗ്രാമവാസികളില്‍ ചിലരിലൂടെ മാതാവ് മാസംതോറും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഭക്തജനങ്ങള്‍ ഒഴുകാന്‍ ആരംഭിച്ചു. ഭക്തജനം ആലക്കോട്ടായാലും ബോസ്നിയായില്‍ ആയാലും ഭക്തജനം തന്നെ. Medjugorje ഒരു വന്‍ തീര്‍ഥാടനകേന്ദ്രമായി വികസിച്ചു. യു.കെ.യില്‍ നിന്ന് നിരവധി മലയാളികള്‍ പള്ളികള്‍ സംഘടിപ്പിക്കുന്ന പാക്കേജ്‌ ടൂര്‍ എടുത്ത് അവിടം സന്ദര്ശിച്ചിട്ടുണ്ട്. പോയവര്‍ മാനസാന്തരപ്പെടുന്നു ഭക്തരാകുന്നു മെഡുഗോര്യെ മാതാവിന്റെ പ്രചാരകരാകുന്നു. സംഭവം ഒരു വന്‍ വ്യവസായമായി തഴച്ചുവളര്ന്നു. 
വത്തിക്കാന്‍ ഇതില്‍ ഇടപെട്ട് പള്ളികള്‍ ഇതുമായി സഹകരിക്കരുതെന്ന് അനുശാസിച്ചത് ഒരാഴ്ച്ച മുമ്പ് മാത്രമാണ്.
ഇതെത്തുടര്ന്നാണ് തന്റെ സ്വതസിദ്ധമായ നര്മ്മ്ശൈലിയില്‍ ഫ്രാന്സിസ്‌ പാപ്പ ഇതിനെതിരെ ശബ്ദിചിരിക്കുന്നത്.
ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അറിയുകയില്ല. അവിടെ ആലക്കോട്ടും തിരുവല്ലയിലും എരുമേലിയിലും മാതാവും കര്ത്താവുമൊക്കെ രാവിലെയും വൈകുന്നേരവും അത്ഭുതങ്ങള്‍ പ്രവര്ത്തിച്ചുകൊണ്ടേയിരിക്കും...
Catholic Culture.org എന്ന സൈറ്റില്‍ വന്ന വാര്ത്ത:

Pope warns against curiosity, credulity for visionary apparitions

CWN - November 14, 2013
During his homily at a weekday Mass on November 14, Pope Francis warned against the “spirit of curiosity,” in remarks directed at those who place their faith in extraordinary claims and in reported apparitions.
Commenting on the day’s reading from the Book of Wisdom, the Pope said that the Holy Spirit brings peace, unity, and serenity. This, he said, contrasts sharply with the spirit of curiosity, which arises “when we want to be the masters of the projects of God, of the future.”
The Pope rejected the attitude of those who say, “But I know a visionary, who receives letters from Our Lady.” The Virgin Mary loves all mankind, the Holy Father said. “She is not a postmaster, sending messages every day.”
The longing for extraordinary messages and signs, the Pope said, can “distance us from the Gospel, from the Holy Spirit, from peace and wisdom, from the glory of God, from the beauty of God.”

http://www.catholicculture.org/news/headlines/index.cfm?storyid=19676
Medjugorje വ്യവസായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് 
http://www.medjugorje.org/index.html

1 comment:

  1. വത്തിക്കാൻ, 14.11.2013
    "ദിവസേന ആർക്കെങ്കിലും സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്ന ഒരു തപാൽ ജീവനക്കാരിയല്ല, യേശുവെന്റെയമ്മ." പോപ്പ് ഫ്രാൻസിസ്

    കാസാ സാന്താ മരിയായിൽ ദിവ്യബലിയർപ്പണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദൈവകാര്യങ്ങളിലും ഭാവിനടപടികളിലുമൊക്കെ ഇടപെടുമ്പോൾ, എല്ലാമറിയണം, എല്ലാം നിയന്ത്രിക്കണം എന്നയാഗ്രഹം അധിക ജിജ്ഞാസയിൽനിന്നുളവാകുന്നതാണ്. വിവേകത്തിന്റെ അരൂപിയെ ശല്യപ്പെടുത്തുന്ന അസന്നിഗ്ദ്ധാവസ്ഥയിലേയ്ക്കേ അത് നമ്മെ നയിക്കുകയുള്ളൂ. ശരിയായ തീരുമാനങ്ങളിലൂടെ ദൈവഹിതം നിറവേറ്റാൻ നമ്മെ സഹായിക്കുന്നത് ദൈവാരൂപിയാണ്. ആ അരൂപിയാണ് ആത്മശാന്തിയുടെ ഉറവിടം."

    Vatican City ( AsiaNews) റിപ്പോർട്ട്‌ ചെയ്തതനുസരിച്ച്, അദ്ദേഹമിങ്ങനെ കൂട്ടിച്ചേർത്തു: ദൈവാരൂപി തരുന്ന പക്വതയിലൂടെ നടക്കുന്നതിനു പകരം ദൈവപരിപാലനയുടെ തലത്തിലേയ്ക്ക് നുഴഞ്ഞുകയറി, അതാ, നമ്മുടെ നാഥൻ അവിടെയുണ്ട്, ഇവിടെയുണ്ട്, അല്ലെങ്കിൽ, മാതാവിൽ നിന്ന് കത്തുകളും സന്ദേശങ്ങളും ലഭിക്കുന്ന ഒരു കിനാവുകാരിയെ എനിക്കറിയാം എന്നും മറ്റും അവകാശപ്പെടുന്നത് അപക്വവും ബാലിശവുമാണ്. കന്യാമേരി നമ്മെ സ്നേഹിക്കുന്ന നമ്മുടെ അമ്മയാണ്, ശരിതന്നെ. എന്നാലവർ ആർക്കെങ്കിലും ദിവസേന സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുന്ന ഒരു തപാൽ ജീവനക്കാരിയല്ല.

    ദൈവമഹത്വത്തിൽ നിന്നും യേശുവിന്റെ സുവിശേഷത്തിൽ നിന്നും ദൈവാരൂപി സമ്മാനിക്കുന്ന വിജ്ഞാനം ശാന്തി എന്നിവയിൽനിന്നും നമ്മെ അകറ്റുന്നവയെന്തെല്ലാമെന്ന് സൂക്ഷ്മതയോടെ വീക്ഷിക്കുക. ദൈരാജ്യം വരുന്നത് ഒച്ചപ്പാടോടെയല്ല എന്നാണു യേശു പറഞ്ഞത്. അതെത്തുന്നത് ആത്മജ്ഞാനത്തിലൂടെയാണ്. അത് നിങ്ങളുടെയിടയിൽ സമൃദ്ധമാക്കുന്നത് ദൈവാരൂപിയാണ്. എലിയാ പ്രവാചകൻ ദൈവസ്വരം കേട്ടത് കൊടുങ്കാറ്റിലൂടെയല്ല, മറിച്ച്, ആത്മജ്ഞാനത്തിന്റെ ശീതള മാരുതനിലൂടെയാണ്.

    അധിക ജിജ്ഞാസ അപകടകരമാണ്. അത് മനക്ളേശവും ഭയവും സൃഷ്ടിക്കും. അനാവശ്യ ഭാഷണം നമ്മെ ദൈവത്തിൽ നിന്ന് അകറ്റുകയേയുള്ളൂ. ദൈവരാജ്യം വരുന്നതെപ്പോൾ എന്നാണു പ്രീശരും വേദജ്ഞാരും യേശുവിനോട് ചോദിച്ചത്. അവർക്ക് തീയതിയും ദിവസവും അറിയണമായിരുന്നു. ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യാനിരിക്കുന്നവയെപ്പറ്റിയുള്ള ഇത്തരം ജിജ്ഞാസ യേശുവിനെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

    അമിതജിജ്ഞാസക്കെതിരെ പോരാടിയിരുന്ന ആളായിരുന്നു വി.കൊച്ചു ത്രേസ്യ. കൂട്ടുകാരികൾ വീട്ടുകാര്യങ്ങളും അനാവശ്യ വിശദാംശങ്ങളുമായി അടുത്തുകൂടുമ്പോൾ കഥയൊന്നവസാനിപ്പിക്കാൻ അവര്ക്ക് വളരെ യത്നിക്കേണ്ടിയിരുന്നു എന്നവർ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങൾ ദൈവാരൂപിക്കോ യേശുവിന്റെ ഇംഗിതത്തിനോ ചേരുന്നതല്ല എന്ന ബോധ്യം അവര്ക്കുണ്ടായിരുന്നു. കാരണം, അതൊക്കെ ആന്തരിക ശ്രദ്ധയെ ചിതറിക്കാനെ ഉതകൂ എന്നാണല്ലോ യേശുവും പഠിപ്പിച്ചത്.

    ReplyDelete