Translate

Friday, November 29, 2013

ആഗോളക്രൈസ്തവസഭാപ്ലീനം !

ക്ഷമിക്കണേ, ഒരു തമാശ ! (നടപ്പുള്ള കാര്യമല്ല)

 നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെയ്യുന്ന ഇന്നിൻറെ എല്ലാ "നാറുന്ന" സഭകൾക്കും, അതിനെ നയിക്കുന്ന വിവരമില്ലാത്ത ഇടയപുങ്കവന്മാർക്കുംമായി എളിമയോടെ എതെഴുതിതുടങ്ങുന്നു...

നമ്മുടെ പുതിയ പോപ്പ്ഫ്രാൻസിസ്,  കുറെ പെരുമാറ്റച്ചട്ടങ്ങളുമായി ,വത്തിക്കാനും കത്തോലിക്കാസഭയും ഒന്ന് നന്നാക്കാൻ (ആ പുണ്യാത്മൻ റോമിലെത്തിയ നാൾമുതൽ ) ശ്രമിക്കുന്നു! എന്നാൽ "അവനെ കുരിശിക്ക, അവനെകുരിശിക്ക" എന്ന് മനസ്സിൽ സദാ കാലത്തോട് കേണപേക്ഷിക്കുന്ന പാതിരി, മെത്രാൻ, കർദ്ദിനാൾ വൃന്ദത്തെ നാം ലോകമാകെ കാണുന്ന ഈ വേളയിൽ ; 
തെമ്മാടിത്തരം, ഗുണ്ടായിസം, പിടിച്ചുപറി, വേലചെയ്യാതെ കൂലിവാങ്ങൽ, എതിർക്കുന്നവനെ 52 പീസാക്കുന്ന പ്രതികാരദാഹം , മുതല്ലായവ കൈമുതലായ കൊടിക്കൂറകൾ സദാ കയ്യിലേന്തുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികളെപോലെ , നമ്മുടെ പാവം കർത്താവിൻറെ കെയറോഫിൽ ചെത്തിജീവിക്കുന്ന പസ്സ്ടർ, പാതിരി,മെത്രാൻ, കാതോലിക്കാ, കർദ്ദിനാൾ മുതലായ നാണംകെട്ട ജന്മങ്ങൾക്കൊരു "പ്ലീനം" നാമും മനസിലെങ്കിലും തയ്യാറാക്കിയെ മതിയാവൂ ..ഇത് കലികാലത്തിന്റെ ധർമ്മയുദ്ധമാണ്... ദൈവം തേരാളിയായതിനാൽ നാം ഭയപ്പടേണ്ടതില്ല ! നേരിനും ധർമ്മത്തിനും വേണ്ടി "കുരിശുയുദ്ധം" നടത്തുന്ന, മശിഹായുടെ മനസറിഞ്ഞ പോപ്പ്, സിംഹാസനമൊഴിഞ്ഞു നേരിന്റെതേരിൽ മുൻനിരയിലും നമ്മെ നയിക്കുമല്ലോ! പ്ലീന നടത്തിപ്പും പരിപാടികളും പുറകാലെ!.. നാം ഒരേ കുരിശിൻ ചുവട്ടിൽ ഒന്നുചേരുക ( അവൻ മുന്തിരിവള്ളിയും നാം കൊമ്പുകളുമാകുന്നു ) ആയതിനാൽ സഭാ//വിശ്വാസങ്ങൾ ഏതുതന്നെ ആയാലും ,(അപ്പോസ്തോലന്മാരുടെ സമയത്തെ കൂട്ടായ്മപോലെ)  നാം ഓരോ ഗ്രാമങ്ങളിലും ഒത്തുചേര്ന്നു,  "ഒരു ക്രിസ്തീയ കുടുംബം" എന്ന ഭാവേന കഴിയുവാനും , പരസ്പരപൂരകങ്ങളായി സ്നേഹത്തിൽ വർത്തിക്കുവാനും ഒരുങ്ങണം ..പുരോഹിത പാസ്ട്രന്മാരെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ അവിശ്വസിച്ചു,  "സത്യം" /  "നേര്" സ്വയം കണ്ടെത്താനുള്ള മനസിന്റെ ഉണർവും ഉത്സാഹവുമാണിനിയും തലമുറകൾക്കാവശ്യം      ! .   ,   

ഒന്നാമതായി, പുരോഹിതരുടെ അമിതമായ സുഖഭോഗങ്ങളും ,രതിവൈക്രിതങ്ങളും മതിയാക്കുക ! പാവം പോപ്പുപോലും സമ്മതിച്ച പുരോഹിതരുടെ സ്വവര്ഗരതിയും (സോദോം ഗൊമോരയെ പോലെ) നിർത്തലാക്കി,  കുറ്റവാളികളെ തെമ്മാടിക്കുഴിയിലടക്കാൻ ലിസ്റ്റു ചെയ്യുക.   "ദൈവത്തിന്റെ അപ്പച്ചെൻ"എന്ന മനസിന്റെ ഹുങ്ക് കത്തനാരും, അയ്യാൾമൂത്ത മേത്രാനും, പാടേ കളയുക ! ഇന്ദ്രിയ നിഗ്രഹണം ഇല്ലാത്ത കാളക്കത്തനാരുടെ ളോഹയൂരി തെമ്മാടിക്കുഴിയിലടക്കുക ! ക്രിസ്തുവിന്റെ പ്രാർഥനയെക്കുറിച്ചുള്ള പഠനം കുട്ടിക്കാലം മുതൽ ജനത്തെ പഠിപ്പിക്കുക (വി.മത്തായി ആറിന്റെ ആറ്)! മനസ്സിൽ,ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിൽ, നമുക്കോരോരുത്തനും സ്വയം കണ്ടെത്താവുന്ന നിത്യാനന്ദചൈതന്യമാണ് "ദൈവം" എന്ന് പറഞ്ഞുതരാൻ പഠിപ്പില്ലാത്ത പാസ്റ്റ്രും പാതിരിയും തെങ്ങുകയറാനും  റബ്ബർ  ടാപ്പിങ്ങിനും പോകട്ടെ !മാനവശേഷി പാഴാക്കുന്നത് ക്രിമിനൽകുറ്റം തന്നെ ! നാമറിയാതെ നമ്മിൽ സദാവസിച്ചു ശ്വസന/ദഹന പ്രക്രിയകളെ അനുസ്യൂതം നടത്തുന്ന വിവേകവും ചൈതന്യവുമാണീശ്വരൻ എന്ന അവബോധം മാനവമനസുകളിൽ എഴുതിച്ചേർക്കാൻ അറിവിൻറെ തൂലികയില്ലാത്ത കത്തനാർ "ഗോബാക്ക്" പാസ്റെർ "ഗോബാക്ക്" !     
++++++++++++++++++++++++++++++++++
ക്രയിസ്തവസഭാപ്ലീനം (രണ്ടാം ഭാഗം) 

വ്യാജവൈദ്യന്മാരെപോലെ, "ആത്മീയജ്ഞാനം" ഇല്ലാത്ത പുരോഹിത//പാസ്റെർ വൃന്ദത്തെ കുറ്റവാളികളായി നാം കാണേണ്ടതാണ്.!ജയിലിലടച്ചില്ലെങ്കിലും ഈക്രൂരക്രിത്യം ചെയ്യാൻ ഇവറ്റകളെ അനുവദിക്കരുതൊരു സമൂഹവും, ഒരുകാലത്തും! ലോകഗുരുവായ ഭഗവാൻ ശ്രീക്രിഷ്ണനും,ലോകരക്ഷകനായ യേശുനാഥനും മൊഴിഞ്ഞ "ആത്മീയജ്ഞാനം" മനസിൻറെ കീശയിൽ തരിപോലുമില്ലാതെ , കാശൂവാരാൻ "വായിൽതൊന്നുന്നതു കോതയ്ക്ക്" പാട്ട് എന്ന മട്ടിൽ നാടാകെ പ്രസംഗതൊഴിലാളികളായി ,കൂദാശത്തൊഴിലാളികളായി മേഞ്ഞുനടക്കുന്ന ഈ ഇരുകാലിഇടയന്മാരെ നാം തിരിച്ചറിഞ്ഞു , എഴുകാതം ഇവറ്റകളെ അകലെ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! വളരെ ആപല്ക്കരമായ മാനസീക രോഗികളാണീവർ ! സത്യത്തിൽ ഓരോരുവനിലും സദാവസിക്കുന്ന  ദൈവത്തിൽനിന്നും, ആ ദൈവത്തെ സ്വയം ഉള്ളിൽത്തന്നെ ധ്യനത്തിലൂടെ  അറിയുന്നതിൽനിന്നു, അവനിലലിയുന്ന ആനന്ദാനുഭൂതി ഉള്ളിന്റെ ഉള്ളംകൊണ്ടു  മനസിലാക്കുന്നതിൽ നിന്നും  ഇവർ മനുഷ്യനെ തടയിടുന്നു,വിലക്കുന്നു ,ബലഹീനനാക്കുന്നു; കാലത്തിൻറെ ഈ  കൊടും കുറ്റവാളികൾ! 
ഭഗവത്ഗീതയിലൂടെയും ഉദ്ധവഗീതയിലൂടെയും ശ്രീ ക്രിഷ്ണനും ,വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തുവും ഇത് ലോകത്തോട്‌ വിവരിച്ചിട്ടുണ്ട് ! 
ഭഗവത്ഗീത കൈകൊണ്ടുതൊടാതെ അച്ചായവൈദ്യന്മാർ എങ്ങിനെ കർത്താവിന്റെ വചനപ്പൊരുൾ മനസിലാക്കും? നല്ലശമരായന്റെ ത്യാഗമില്ലാത്ത "വെറുംചൊല്ലിനെ" എങ്ങിനെ "കുർബാന"എന്ന്, നാമകരണം ചെയ്യും? നാവിൻറെ വെറും ജല്പ്പനങ്ങളെ ആരാണ് "കൂദാശ " എന്ന ഓമനപ്പേരിട്ടതു ? കര്ത്താവോ , അല്ല യഹോവയോ? ആ പാവങ്ങൾ രണ്ടുമല്ല !,പുരോഹിത കുതന്ത്ര മനസുകളാണിവകൾ രചിച്ചു,സമയാസമയങ്ങളിൽ ഈണത്തിൽ വായിച്ചു നമ്മെ തലമുറകളായി ചൂഷനംചെയ്തു സുഖിച്ചു ജീവിക്കുന്നത്,ആരെയും കൂസാതെ ! ദയവായി മനസിലാക്കൂ.

1 comment:

  1. ഇത്രമാത്രം മെത്രാന്മാർക്കെതിരെയും പുരോഹിത കൂട്ടങ്ങൾക്കെതിരെയും പട നടത്തുന്ന കൂടൽ സാറിന് എങ്ങനെ 5000-മടുത്ത് ഫേസ്ബുക്കിൽ കൂട്ടുകാരെ കിട്ടിയെന്നുള്ളതാണ് അതിശയം. കേരളത്തിലെ ഒർത്തോഡോക്സ്, കത്തോലിക്കാ നവീകരണ മെത്രാന്മാരെല്ലാം അദ്ദേഹത്തിൻറെ സുഹൃത്തുക്കളാണ്. നല്ല രസകരമായി, ആരെയും ആകർഷിക്കുന്ന ഒരു മലയാള സ്റ്റയിൽ കൂടൽ സാറിന് മാത്രമേയുള്ളൂ. ചില വാക്കുകളും പദപ്രയോഗങ്ങളും മനസ്സിൽനിന്ന് പൊട്ടിവിടരാൻ ദൈവം കൂടലിനെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. ഈ അനുഗ്രഹീത കവി അല്മായ ശബ്ദത്തിന്റെ ഒരു മുതൽകൂട്ടുതന്നെ. അദ്ദേഹത്തിന്റെ ഭാഷയുടെ ശൈലി ഇഷ്ടപ്പെട്ട് ഈ പോസ്റ്റ് പത്തുപ്രാവിശ്യമെങ്കിലും ഞാൻ വായിച്ചുകാണും. വിട്ടുകൊടുക്കരുത്‌ 'കൂടൽ' മാഷേ നമ്മുടെ ശക്തി ഇങ്ങനെയുള്ള വാക്കാലുള്ള ചമ്മട്ടിയാണ്. എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് "നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെയ്യുന്ന ഇന്നിൻറെ എല്ലാ "നാറുന്ന" സഭകൾക്കും, അതിനെ നയിക്കുന്ന വിവരമില്ലാത്ത ഇടയപുങ്കവന്മാർക്കുംമായി എളിമയോടെ ഇതെഴുതിതുടങ്ങുന്നു" എന്ന വാചകമാണ്. മഹാഭാരതത്തിലെ അമ്പെയ്ത്തുപോലെ കൂടൽ ഇവിടെ ഒരു കലികാലധർമ്മയുദ്ധം തന്നെ നടത്തുന്നുണ്ട്. തേരു നയിക്കുന്നത് സാക്ഷാൽ ഭഗവാൻ യേശുവും. വില്ലാളിയായി അമ്പുമായി നില്ക്കുന്ന മാർപാപ്പായെ അർജുനനും ആക്കിയിട്ടുമുണ്ട്. ശ്രീ കൂടലിന്റെ തേരോട്ടം തുടരട്ടെ. അഭിനന്ദനങ്ങൾ.

    ReplyDelete