Translate

Saturday, November 30, 2013

-:Marunadan Malayali:- - Adv Binoy and Family With Pop

-:Marunadan Malayali:- - Adv Binoy and Family With Pop:

'via Blog this'

2 comments:

 1. അല്മായശബ്ദത്തിൽ കൊണ്ടുവരേണ്ടതോ, കൊണ്ടുവന്ന് അനുവാചകരുടെ സമയം കളയേണ്ടതോ അല്ല സാധാരണ ദിനപത്രങ്ങളിലെ കിംവദന്തികൾ പോലെയുള്ള ഈ വാർത്ത. എന്നിട്ടും ഓടിച്ചൊന്നു വായിച്ചു. മലയാളികളുടെ പൊങ്ങച്ചങ്ങൾ എത്ര ചെറിയ കാര്യങ്ങളിലൂടെ പുറത്തു വരുന്നതാണെന്നും, സഭ, സഭാനേതൃത്വം എന്നിവയെക്കുറിച്ച് എത്ര ബാലിശവും ഗാധവുമാണ് അവരിൽ ഭൂരിഭാഗത്തിന്റെയും ധാരണകളെന്നും ഇത്തരം പെരുപ്പിച്ച വാർത്തകൾ വെളിവാക്കുന്നു.

  താൻ അവിശ്വസിക്കുന്ന കത്തോലിക്കാദൈവം എന്ന് ഏതു ദൈവത്തെപ്പറ്റി ഈ പോപ്പ് സംസാരിച്ചോ, അതേ ദൈവത്തിന്റെ പ്രതിപുരുഷനായിത്തന്നെ സാധാരണ മലയാളികൾ തുടർന്നും പോപ്പിനെയും മെത്രാന്മാരെയും ഇന്നും കാണുന്നു എന്ന സത്യത്തിലേയ്ക്കും ഈ വാർത്ത കണ്ണ് തുറപ്പിക്കുന്നു. ആ ദൈവം തന്റെ കുഞ്ഞുങ്ങളെ തൊട്ടു അല്ലെങ്കിൽ മുത്തി, ഇനി മരിച്ചാലും വേണ്ടില്ല എന്ന സായൂജ്യം! ഒരു സിനിമാ നടിയോ നടനോ തങ്ങളുടെ എഴയൽവക്കത്തുകൂടെ പോയാൽ ഏതു ത്യാഗം കഴിച്ചും യാത്ര ചെയ്ത് അവിടെയെത്തി, അയാളുടെ അടുത്തു നിന്ന് ഒരു പടമെടുക്കാനായാൽ, അതൊരു വലിയ നേട്ടമായി കൊണ്ടാടുന്ന പ്രവാസികളിൽ ഒരാളാണല്ലോ 'മറുനാടൻ മലയാളി'യുടെ നടത്തിപ്പുകാരനും എന്ന് ദുഃഖം തോന്നുന്നു.

  മദർ തെരേസയുടെ അടുത്തിരുന്ന് എടുത്ത ഫോട്ടോ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതിയിരുന്ന എന്റെ ഒരു അമ്മാച്ചനച്ചനെ ഓർത്തുപോകുകയാണ്. വ്യക്തിപൂജക്കും ഒരതിരൊക്കെ വേണം.

  ReplyDelete
 2. റ്റെലിപ്പതിപോലെ ഞാൻ എഴുതാനിരുന്നത്‌ സാക്ക്‌ ഇവിടെ പ്രകടിപ്പിച്ചു കഴിഞ്ഞു. ഒരു സാധാരണ വ്യക്തിയെപ്പോലെ വിപ്ലവകരമായ നല്ല ആശയങ്ങൾ മാർപാപ്പാ പറഞ്ഞിട്ടുണ്ടെന്നുള്ളത് ശരി തന്നെ. ഒരു വ്യക്തിയെന്ന നിലയിൽ അല്ലെങ്കിൽ മാർപാപ്പായെ ഒരു മതനേതാവെന്ന നിലയിൽ കാണുന്നതിനുപകരം മറുനാടൻ ലേഖകൻ മാർപാപ്പായുടെ പേരിന് കളങ്കം വരുത്തിക്കൊണ്ട് മക്കളുടെ ഫോട്ടോ പ്രദർശിപ്പിക്കലും അത് വാർത്തയാക്കലും കാണുമ്പോൾ മരത്തിൽനിന്ന് മാങ്ങാ തിന്നുകൊണ്ട് പല്ലിളിച്ചു തിന്നുന്ന കുരങ്ങന്റെ ശൗര്യംപോലെയേ തോന്നുകയുള്ളൂ.

  എന്റെ മക്കൾ കുഞ്ഞായിരുന്നപ്പോൾ എന്റെ അന്നത്തെ ഒരു സുഹൃത്ത് വിളിച്ച് അയാളുടെ വീട്ടിൽ യേശുദാസൻ വന്നിട്ടുണ്ടെന്നും നമുക്കെല്ലാം അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാമെന്നും പറഞ്ഞത് ഓർക്കുന്നു. എന്റെ മാതാപിതാക്കൾ ജീവിച്ചിരുന്ന കാലമായിരുന്നു. എന്നെക്കാൾ വലുതായ എന്റെ മാതാപിതാക്കൊളൊപ്പം ഫോട്ടോയിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. അതിൽ കൂടുതൽ ഒരു വിശിഷ്ട വ്യക്തിയുമായി പടത്തിൽ തലകാണിച്ചുകൊണ്ട് എന്റെ വ്യക്തിത്വം കളയാൻ ഞാനില്ലെന്ന് മറുപടിയും കൊടുത്തു. ഇത്തരം വിഡ്ഡികളായ ലേഖകരും പത്രങ്ങളും ഇന്നും മലയാളത്തിൽ ഉണ്ടെന്ന് കേട്ടിട്ട് നാടിനോട് സഹതാപം തോന്നുന്നു.

  ഇന്നത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ദൈവവും മാമ്മോദീസാ മുങ്ങിവർക്കു മാത്രമായിട്ടുള്ളതാണ്. അദ്ദേഹത്തിന് അതുകൂടാതെ തോമ്മാശ്ലീഹായുടെ പൈതൃകവും വേണം. ഈ ബിഷപ്പ് ആഗോള നിലവാരമുള്ള പത്രങ്ങൾ വായിക്കാറില്ലെന്നു തോന്നുന്നു. മാർപാപ്പായുടെ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ അസ്ഥിത്വം യുക്തിയോട് കൂടുതൽ നീതി പുലർത്തുന്നതാണ്.

  ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു, "ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ കത്തോലിക്കാ ദൈവത്തിലല്ല, അങ്ങനെ ഒരു ദൈവം ഇല്ല. പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം ഉണ്ട്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു. യേശു എന്റെ ഗുരുവും എന്നെ നയിക്കുന്നവനുമാണ്. എന്നാൽ ദൈവം പിതാവായ ആബ്ബായാണ്. അവിടുന്നാണ് സൃഷ്ടാവിന്റെ പ്രകാശം. ഞാൻ അവിടുത്തെ സൃഷ്ടിയിൽ ആയിരിക്കുന്ന അസ്ഥിതിത്വം മാത്രം. സൃഷ്ടാവിന്റെ സൃഷ്ടിയെന്ന സത്തയിൽ നാം എല്ലാം വിഭിന്നരെന്ന് വിചാരിക്കുന്നുണ്ടോ?" യുക്തിയില്ലാത്ത ഒരു പ്രസംഗം ബിഷപ്പ് അങ്ങാടിയത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മഹാനായ മാർപാപ്പായുടെ അഭിപ്രായവുംകൂടി പരിഗണിക്കണമായിരുന്നു. മാമ്മൊദീസ്സാ മുങ്ങാത്ത 6 ബില്ല്യൻ ജനങ്ങളും ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിൽ ഉണ്ടെന്ന് അദ്ദേഹം അറിയുന്നില്ല..മേനി അനക്കാതെ ആരോഗ്യവാനായ അദ്ദേഹം സദാ ഇരുന്നുകൊണ്ടേ പ്രസംഗിക്കുകയുള്ളൂ.

  സൗഭാഗ്യൾക്കൊന്നും അവസരം ലഭിക്കാത്ത ആഫ്രിക്കയിലെയും ഇന്ത്യയിലെയും അസ്ഥിപഞ്ചരങ്ങളായ കുഞ്ഞുങ്ങളെക്കാൾ ഇയാളുടെ മക്കൾക്ക്‌ ദൈവത്തിന്റെ മുമ്പിൽ എന്താണ് മേന്മ.

  ReplyDelete