Translate

Thursday, November 21, 2013

പുരോഹിതരാഷ്ട്രീയം കസ്തൂരി റിപ്പോർട്ടിനെതിരെ


കഴിഞ്ഞ പതിറ്റാണ്ടുകളായി സാംസ്ക്കാരികമായും സാമൂഹികമായും നാം വളരെയേറെ ഉയർന്നു കഴിഞ്ഞുവെന്നതു ശരിതന്നെ. എങ്കിലും പരിസ്ഥിതിയെ  ദുരുപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹമുള്ള ഭൂപ്രദേശവും കേരളമെന്നു തോന്നിപ്പോവുന്നു. ചീഞ്ഞു നാറിയ തെരുവുകളും വണ്ടികളുടെ ഇരച്ചുപായലും നിത്യജീവിതമാണ്. സ്വാഭാവിക വളങ്ങൾകൊണ്ട് ഉൽപ്പാദിപ്പിച്ചിരുന്ന കൃഷിഭൂമികളെല്ലാം രാസവളങ്ങളുപയോഗിച്ച്  എവിടവും വിഷമയമുള്ളതായി. അതിവേഗം സഞ്ചരിക്കുന്ന ലോകത്തു മനുഷ്യനിന്നു ശാസ്ത്രീയനേട്ടങ്ങളെ കൊയ്യുമ്പോൾ  മറുവശത്തു പ്രകൃതിയെ ചൂഷണം ചെയ്യുന്ന വസ്തുതയും ജനം വിസ്മരിക്കുന്നു. ഇന്ന് കേരളത്തിലെ അരുവികളിലും പുഴകളിലും വഴിയോര പ്രദേശങ്ങളിലും  പാഴായ പ്ലാസ്റ്റിക്കിന്‍റെ  കൂമ്പാരങ്ങൾ നിറഞ്ഞിരിക്കുന്നതു കാണാം. പ്ലാസ്റ്റിക്കിന്‍റെ ആവിർഭാവത്തിനുമുമ്പ് അന്തരീക്ഷം മലിനമാക്കാത്ത ശുദ്ധമായ വായുവും ജലവും ജനത്തിനു ലഭിക്കുമായിരുന്നു. ഒരു കാലത്ത്  ഒഴുക്കുനീർ  മാത്രം ഉണ്ടായിരുന്ന തോടുകളും ആറുകളും അഴുക്കുജലം നിറഞ്ഞു വരണ്ടിരിക്കുന്നതിനു കാരണവും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു മാഫിയാസംഘം കേരളമാകെ  ശക്തിയേറിയതുകൊണ്ടാണ്. വനനശീകരണം, പാറ പൊട്ടിക്കൽ, പുഴയിൽനിന്നുള്ള മണൽവാരൽമുതലായ കാരണങ്ങൾകൊണ്ട് ഭൂമിയുടെ സമ തുലനാവസ്ഥ തന്നെ തകർക്കുന്നു. സാമൂഹിക നിയമം മൂലം ഇത്തരം ചൂഷിതരെ നിയന്ത്രിക്കേണ്ടതും ഭൂമിയുടെ സംരക്ഷണത്തിന്  ആവശ്യമാണ്.
തുടർന്നു വായിക്കുക:Malayalam Daily News

2 comments:

  1. നാടുമായി അകന്ന് നിന്നതിനാൽ കേരളത്തിലെ ഉമ്മൻ ചാണ്ടിയും മാണിയും ആന്റണിയുമൊഴിച്ച് മറ്റ് നേതാക്കന്മാരുടെ പേരുകളൊന്നും കാര്യമായി ഞാൻ കേട്ടിട്ടില്ല. വിവരംക്കെട്ടവരായ രാഷ്ട്രീയ നേതാക്കന്മാരെ വായിച്ചറിയാനും താല്പര്യമില്ല. എങ്കിലും ഇന്നത്തെ മംഗളം പത്രത്തിൽ ചന്തപിള്ളേർ തല്ലുകൂടുന്നതുപോലെ കസ്തൂരി പ്രശ്നത്തിൽ പി.റ്റി. തോമസ് എന്ന എം.പി. ക്കെതിരെ വാക്കേറ്റം വായിച്ചു. അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു മറ്റുള്ളവരുടെ പ്രതികരണങ്ങളും. ആന്റോ ആന്റണി, ഷാനവാസ്, ധനപാലൻ, സുധാകരൻഎന്നീ പുരോഹിതരുടെ മൂടുതാങ്ങികളാണ് പി.ടി.തോമസിനെ ഒറ്റപ്പെടുത്തിയിരിക്കുന്നത്. കസ്തൂരി റിപ്പോർട്ടിനെ അങ്ങേയറ്റം എതിർക്കുന്ന നിശബ്ദ പരീസ്ഥിതി ദ്രോഹികളാണ് രാജ്യം ഭരിക്കുന്നവരിൽ ഭൂരിഭാഗമെന്നും മനസിലാക്കാൻ കഴിഞ്ഞു. “അച്ചന്മാരും പള്ളിയും പറയുന്നതല്ല പാർട്ടി അനുസരിക്കേണ്ടതെന്നുള്ള” പ്രസ്താവനയാണ് തോമസിന് പുലിവാൽ ആയത്. പുരോഹിതർക്കെതിരെ ഉരിയാടിയാൽ പാർട്ടി പരാജയപ്പെടുമെന്നാണ് അവിടെ ബഹളംകൂടിയ നേതാക്കന്മാരുടെ വാദം. ഇവർ നാടിനും പരീസ്ഥിതിക്കും അപകടകാരികളെന്നും അറിയാൻ കഴിഞ്ഞു.

    കേരളചരിത്രത്തിൽ പുരോഹിതർ ജയിച്ചിട്ടുള്ള ചരിത്രമേയുള്ളൂ. 1957 ലെ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിറെ മന്ത്രിസഭക്ക് ശേഷം കേരളത്തിൽ വന്നവരെല്ലാം പുരോഹിതരുടെ കീഴാളന്മാരായിരുന്നു. ടെക്കനിക്കൽ യുഗം വളരെ മുമ്പിലെങ്കിലും കേരളത്തിലെ ബഹുജനം ഇന്നും കഴുതകളെ ഭരിക്കാൻ തെരഞ്ഞെടുത്തു വിടുന്നത് കഷ്ടം തന്നെ. ഒരിക്കലെങ്കിലും പുരോഹിതനെ തോല്പ്പിക്കുന്ന ചരിത്രമുണ്ടായിട്ട് വേണം എന്റെ എഴുത്ത് നിറുത്താൻ.

    പി.ടി. തോമസിന്റെ ബോമ്മയുണ്ടാക്കി ശവം കത്തിക്കുന്നപോലെ തീയിലിട്ട് അതിനുമുമ്പിൽ നാലഞ്ച് പുരോഹിതർ നൃത്തം ചെയ്യുന്നതും യൂടുബിൽ കണ്ടു. ക്രിസ്തീയത പുലർത്തി മറ്റുള്ളവർക്ക് മാതൃകയാവേണ്ട ഈ പുരോഹിതർ പെരുമാറുന്നത് തെരുവ് വേശ്യകൾക്ക് തുല്യമായിട്ടാണ്. വിവരംകെട്ട രാഷ്ട്രീയ നേതാക്കന്മാർ അമേരിക്കയിൽ വരുമ്പോൾ സ്വീകരണവും തീറ്റിയും കൊടുക്കുന്നതെന്തിനെന്നും മനസിലാകുന്നില്ല. കഴുതകൾ കഴുതകളെ മനസിലാക്കും. ഇവർ വരുമ്പോൾ മണത്തറിയാൻ ലോകത്തുള്ള എല്ലാ രാജ്യത്തും വസിക്കുന്ന ചില പ്രവാസികൾക്ക് അതിനായുള്ള കഴിവുകളുമുണ്ട്. വി..കെ. കൃഷ്ണമേനോനെപ്പോലുള്ള മഹാൻ ഇരുന്ന സീറ്റിലാണ് വിവരംകെട്ടവരായ ഇന്നത്തെ തെരഞ്ഞെടുക്കപ്പെട്ടവർ ഇരിക്കുന്നതെന്നും ഓർക്കണം. പുരോഹിതരുടെ സ്വാധീനത്തിൽ കസ്തൂരി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ ആകുമെന്നതിലും സംശയമില്ല.

    ReplyDelete
  2. അല്മായ ശബ്ദം വായനക്കാർക്ക് താല്പര്യം വരുന്ന സമിശ്രവിഷയങ്ങളടങ്ങിയ ഫേസ്ബുക്കിലുള്ള മൂന്ന് ലിങ്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. വളരെ ഭംഗിയായി ഡിസൈൻ ചെയ്തിരിക്കുന്ന ഇതിന്റെ കർത്താക്കളെ അഭിനന്ദിച്ചേ മതിയാവൂ. ഇതിൽ ലെയിറ്റി വോയിസിൽ കസ്തുരി റിപ്പോർട്ടിന്റെ പേരിൽ സമരം നടത്തുന്നവരോട് ചോദിക്കുന്ന ആരോ എഴുതിയ ചോദ്യങ്ങൾ വളരെ കൌതുകകരമാണ്. സമരം നടത്തുന്ന ബിഷപ്പിനോ നേതാവിനോ ഈ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ സാധിക്കില്ല. ചോദ്യങ്ങൾ താഴെ ചേർക്കുന്നു. :


    "ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
    ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ???

    ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

    ഇതൊക്കെ ആര്‍ക്കു വേണ്ടി ??"
    (കടപ്പാട് :https://www.facebook.com/LAITYVIEWS)

    https://www.facebook.com/LAITYVIEWS

    https://www.facebook.com/KCRMove

    https://www.facebook.com/pages/People-Around-St-Marys-Church-Elamgulam-and-Elamgulam/137429259705333?fref=pb&hc_location=profile_browser

    ReplyDelete