Translate

Thursday, November 7, 2013

ഇതാ ഇങ്ങെത്തിക്കഴിഞ്ഞു !


4 comments:

 1. This comment has been removed by the author.

  ReplyDelete
 2. ആ രണ്ടാമത്തെ ബിഷപ്പ് ആരായിരിക്കും ? ആര്ക്കെങ്കിലും ഒരു ക്ലൂ തരാമോ ?

  ReplyDelete
  Replies
  1. രണ്ടാമൻ ആരെന്നുള്ളതിനു ക്ലു തരാൻ തയ്യാറായി പലരും മുന്നോട്ടു വന്നേയ്ക്കാം. എന്നാൽ അവരെല്ലാം ആര്ഭാടത്തിനും ധൂർത്തിനും മുന്നിൽ നില്ക്കുന്ന ഏതെങ്കിലും മെത്രാനെ ആയിരിക്കും ചൂണ്ടിക്കാണിക്കുക. എന്നാൽ പേരു വെട്ടുമ്പോൾ അത് ആഡംഭരക്കാരുടെത് മാത്രമാകല്ലേ എന്നാണെന്റെ പ്രാർത്ഥന. ഒരു ജോലി ഏല്പിച്ചാൽ അത് ചെയ്യാൻ ത്രാണിയില്ലാത്തവനെ പിരിച്ചു വിടണം. അങ്ങനെ നോക്കിയാൽ ആലഞ്ചേരി തൊട്ട് കുറെപ്പേരുണ്ട് പോകാൻ. സഭയെ സേവിക്കാൻ തക്കതായ അവസരവും സാഹചര്യവും അതിലേറെ അത്യാവശ്യവും ഈ നാട്ടിൽ ഉള്ളപ്പോൾ ഫോറിൻ റ്റൂർ ഹോബിയാക്കി വിലസുന്നവർ ഒന്നാമത്തെ നിരയിൽ വരണം. എന്നാൽ അവര്ക്കും മുമ്പ് വരേണ്ടവർ ശ്രീ കോട്ടൂർ ചൂണ്ടിക്കാണിച്ച തരത്തിലുള്ള 'ഇഗ്നൊരാമുസ്' ആയ, പട്ടം കിട്ടിയതോടെ വായനയും പഠനവും ഉപേക്ഷിച്ച, പാമരന്മാരാണ്. അക്കൂട്ടത്തിൽ പെടുന്നവർ ശാലോം റ്റിവിയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ എഴുന്നെള്ളി വരുന്ന തിരുമേനിമാരിൽ എല്ലാവരും ഉണ്ട്. അവരുടെ വേദപഠനവും അറിവും പത്താംതരംകൊണ്ട് തീർന്നതായി ആദ്യത്തെ ഉത്തരം കേൾക്കുമ്പോഴേ മനസ്സിലാകും. ചുരുക്കിപ്പറഞ്ഞാൽ സത്യം തെളിയിച്ചതിന് സനൽ ഇടമറുകിനെ ഇപ്പോഴും വേട്ടയാടാൻ അനുവദിക്കുന്ന മുംബൈ ബിഷൊപിനെ വരെ പേര് വെട്ടേണ്ട മെത്രാന്മാരുടെ ലിസ്റ്റിൽ പെടുത്തണം. ഭാരതത്തിലെ ജനങ്ങൾ തയ്യാറാക്കുന്ന ഒരു ലിസ്റ്റിൻ പ്രകാരം ഫ്രാൻസിസ് പാപ്പാ ഒരു ശുദ്ധീകരണം നടത്തിയാൽ മെത്രാന്മാരില്ലാത്ത ഒരു സഭ ഇവിടെ ബാക്കിയാവും. അതാണ്‌ എല്ലാംകൊണ്ടും നന്ന്.

   Delete
  2. സത്യമാണ് സാക്ജി, ശുദ്ധീകരണം തുടങ്ങേണ്ടത് മേജര്‍ ആര്‍ച് ബിഷപ്‌ മുതല്‍ തന്നെ. ബഹു കോടികളുടെ ആഡംബരത്തോടെയാണ് അദ്ദേഹത്തിന്‍റെ മിക്ക യാത്രകളും. ഞാന്‍ ഈ കുറിപ്പെഴുതുന്നത് അഹമ്മദാബാദില്‍ നിന്നാണ്. ഇക്കഴിഞ്ഞ മാസം മാര്‍ ആലഞ്ചേരിക്ക് അവിടെ കൊടുത്ത സ്വീകരണത്തിനു വേണ്ടി പിരിച്ചത് ഏകദേശം പതിനേഴു ലക്ഷം രൂപയാണെന്നാണ് പറഞ്ഞു കേട്ടത്. ആരാണ് ഞെട്ടാതിരിക്കുക? രണ്ടായിരം പേര്‍ക്ക് സദ്യ, ലക്ഷങ്ങള്‍ വാടകയുള്ള ഹോള്‍, ഇവിടുള്ള എല്ലാ മതക്കാരെയും, സംഘടനകളെയും പാര്‍ട്ടികളെയും പ്രത്യേകം നിര്‍ബന്ധിച്ചു വരുത്തി അദ്ദേഹത്തിനു അഭിവാദ്യം നല്കിച്ചു. അമേരിക്കയില്‍ അദ്ദേഹം ലിമോസിനില്‍ സഞ്ചരിക്കുന്നുവെന്നുള്ളത് വാര്‍ത്തയെയല്ല. അവിടെ അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകള്‍ പലതും ആര്‍ഭാടത്തിന്‍റെ അങ്ങേത്തലക്കല്‍ തന്നെയുള്ളതായിരുന്നുവെന്നു കേള്‍ക്കുന്നു. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു നിമിഷം മുമ്പേ അദ്ദേഹത്തിനു രാജി വെയ്കാമല്ലോ. അല്ലാതെ ആരുടെയൊക്കെയോ പാട്ടിനനുസരിച്ചു നൃത്തം വെയ്ക്കുന്ന 'ആടഞ്ചേരി' യായി ഇവിടെ തുടരേണ്ടതില്ലല്ലോ.

   കുറെ നാള്‍ മുമ്പ് ഒരാള്‍ തെളിവു സഹിതം ആരോപിച്ചിരുന്നു, അദ്ദേഹത്തിന് ഒരെഴുത്തയച്ചിട്ടു മറുപടിയോ, കത്ത് കിട്ടിയെന്നുള്ള ഒരു അറിയിപ്പോ കിട്ടിയില്ലെന്ന്. സ്വന്തം അഡ്രസ്സില്‍ വരുന്ന എഴുത്തുകള്‍ പോലും തനിക്കു കിട്ടുന്നുവെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നില്ല അദ്ദേഹത്തിന്. ഇ മെയില്‍ തുടങ്ങിയ സൌകര്യങ്ങളും യഥാവിധി ഉപയോഗിക്കാന്‍ സ്ഥാനം എല്ക്കുംപോള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാക് പറഞ്ഞത് പോലെ നയിക്കാന്‍ ശേഷിയില്ലാത്തവരുടെ ലിസ്റ്റില്‍ ആദ്യം വരാനുള്ള അര്‍ഹതയും അദ്ദേഹത്തിനുണ്ട്.

   എന്‍റെ ഒരു സുഹൃത്ത് ഞാന്‍ അറിയുന്ന ഒരു കുട്ടിയുടെ കഥ എന്നോട് ഒരിക്കല്‍ പറഞ്ഞു. കുറെ കുട്ടികള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നു; പന്തിന്‍റെ പിന്നാലെ ഓടി ഒരുത്തന്‍ മലര്ന്നടിച്ചു വീണു. കൂട്ടുകാര്‍ വന്നു നോക്കുമ്പോള്‍ തല പൊട്ടി ചോര ഒഴുകുന്നു. അടുത്ത വിടുകളിലേക്ക് കുട്ടികള്‍ പാഞ്ഞു. ഇതിനിടയില്‍ നമ്മുടെ വീര നായകന്‍ കുട്ടി പരുക്കേറ്റവന്റെ അടുത്തു വന്ന് അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞതെന്താണെന്ന് കേട്ടോളൂ. "എടാ, നീ ഒന്ന് കൊണ്ടും ഭയപ്പെടണ്ട. ക്രൂശിതനായ യേശുവിന്‍റെ പാദത്തിങ്കല്‍ എല്ലാം സമര്‍പ്പിച്ച്‌ ഇവിടിരുന്നാല്‍ മാത്രം മതി, എല്ലാം പൊക്കോളും."
   ഈ കുട്ടിയുടെ സാരോപദേശം കേട്ടവര്‍ അത് മറ്റുള്ളവരോട് പങ്കു വെച്ചുകൊണ്ടിരിക്കുന്നു, ആര്‍ത്തു ചിരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ക്രിസ്ത്യാനികള്‍. ഇവരുടെ ഈ പരിഹാസമാണ് എന്നെ ചിന്തിപ്പിച്ചത്. എല്ലാവരും അറിയുന്നു, ബുദ്ധിക്കു ബുദ്ധിയും വേണം, ഭക്തിക്കു ഭക്തിയും വേണം....ഫിഫ്ടി ഫിഫ്ടി ..അതാണ്‌ നാട്ടു നടപ്പ്. നമുക്ക് അര്‍ഹിക്കുന്നത് നമുക്ക് ലഭിച്ചിട്ടുണ്ട്.

   Delete