Translate

Friday, November 15, 2013

ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ മാഫിയ സംഘങ്ങള്‍ ഗൂഢാലോചന നടത്തുന്നതായി മുന്നറിയിപ്പ്






Picture



റോം: ഫ്രാന്‍സിസ്  മാര്‍പാപ്പയെ വധിക്കാന്‍ മാഫിയ സംഘങ്ങള്‍ ഗൂഢാലോചന നടത്തുന്നതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്. അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്നതാണ് മാര്‍പാപ്പയ്‌ക്കെതിരേ മാഫിയകളുടെ രോഷം ഉയരാന്‍ കാരണമെന്നും വിലയിരുത്തല്‍.

അഴിമതിക്കാരെ കല്ലില്‍ കെട്ടി കടലില്‍ താഴ്ത്തണമെന്നാണ് ഇക്കഴിഞ്ഞ ദിവസം മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നത്.

ഏപ്രിലില്‍ മാര്‍പാപ്പയായി ചുമതലയേറ്റതുമുതല്‍ വത്തിക്കാനെ അഴിമതിമുക്തമാക്കാനള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയാണ് ലോകം ഏറെ ആദരിക്കുന്ന ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാനിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന കര്‍ദിനാള്‍ ബെര്‍ടോണ്‍ മാര്‍പാപ്പയുടെ നിര്‍ബന്ധ പ്രകാരം രാജിവച്ചതും ചില ആരോപണങ്ങള്‍ കാരണമെന്നാണ് സൂചന. ആളുകളെ മുതലെടുക്കുകയും അടിമകളാക്കുകയും ചെയ്യുന്ന മാഫിയ സംഘങ്ങള്‍ പശ്ചാത്തപിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ ഇത്തരം വാക്കുകളും നടപടികളും മാഫിയ സംഘങ്ങളെ ആശങ്കാകുലരാക്കുന്നുവെന്നാണ് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ റെജ്ജിയോ കലാബ്രിയയുടെ പക്ഷം.


Reported by emalayalee

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. എന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ പ്രതീകമായ രണ്ടു ക്രിസ്ത്യാനികളെ അറിവുള്ളൂ. ഒന്ന് മഹാത്മാ ഗാന്ധിജിയും ഇപ്പോൾ ഫ്രാൻസീസ് മാർപാപ്പായും. ആദ്യത്തെ ക്രിസ്ത്യാനിയെ മതമൗലിക വാദികൾ മൂന്നു വെടിയുണ്ടകൾകൊണ്ട് തീർത്തു. യാഥാസ്ഥികരായ പുരോഹിതരടക്കമുള്ള മാഫിയാ, മതമൗലികവാദികൾ മഹാനായ ഫ്രാൻസീസ് മാർപാപ്പായുടെ ജീവന് എപ്പോൾ വേണമെങ്കിലും വില പറയാം. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന മാർപാപ്പായ്ക്കായി, സുരക്ഷിതത്തിനായി ലോകം മുഴുവൻ ഇന്ന് പ്രാർഥനയിലാണ്.

    ReplyDelete
  3. "അവനെ കുരിശിക്ക" ' അവനെ കുരിശിക്ക" " അവനെ കുരിശിക്ക: : അവനെ കുരിശിക്ക" " അവനെ കുരിശിക്ക" " അവനെ കുരിശിക്ക"

    ReplyDelete
  4. " When Barack Obama was campaigning for presidentship, I really prayed that no one may put a hole through his head, I mean, he may not be shot. Similarly a few days after the election of Pope Francis, I really, really prayed that he may not meet with an untimely death, like that of Pope John Paul1st. We should not say good Popes are murdered in the Catholic Church. Won't it scandalise pious people? So I don't say that.

    I even silentely had a hunch that Francis started living in a community of 50 because he himsel may have had a feeling that the possibility of being poisoned is less at a community dining table. I don't mean to say that Francis is afraid to die, being poisoned. He may not have thought of it. But I thought of it and am saying it because this news report has appeared. Even if there is an assasination threat, I am sure Francis will never put black cats to protect him on his tours when his second hand car wades through overcrowded drug addicted shanti towns and cherries of the poor. To me he is beyond all that. People will protect him on the road.

    My friend Joseph Mathew said he knew only two Jesus like people. I wrote several times that I knew only two Christians who walked the length and breadth of India: One a Hindu and another a foreigner -- Gandiji and Mother Theresa. Well there may be more. But surely Francis Pappa is Jesus like in every fibre in him. May the good Lord protect him to live a Hundred Years, I pray. james kottoor"


    Dr. James Kottoor,

    ReplyDelete