Translate

Sunday, November 24, 2013

മെത്രാന്‍മാര്‍ക്ക്‌ എതിരെ മാര്‍പാപ്പയോട് പരാതി

കടപ്പാട്: ഒച്ചപ്പാട്കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍   കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .


രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും  പരാതി പോയിട്ടുണ്ട്

ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ??? 

ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

ഇതൊക്കെ ആര്‍ക്കു വേണ്ടി ??

 

ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .

 പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.

അവര്‍ പരയുനന്തു ശരിയല്ലേ എന്ന് അല്പം ആലോചിച്ചാല്‍ ബോധ്യപ്പെടുകയും ചെയ്യും .
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.
തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.


അവസാനം സര്‍ക്കാര്‍ മലയാളം പരിഭാഷ ഇറക്കി. അപ്പോള്‍ കുഴപ്പം ഇങ്ങനെയായി..
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം.
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???
 
 

2 comments:

 1. ഇടയലേഖനത്തിൽക്കൂടി വിടുവാ വായിക്കുന്ന ഇടയ പ്രഭുക്കന്മാരുടെ താവളങ്ങൾ ഇപ്പോൾ തെരുവു ഗുണ്ടകളുടെ കവലകളിൽ നിന്നായി. കുഞ്ഞാടുകളെ കസ്തൂരി റിപ്പോർട്ട് കർഷക വിരുദ്ധമെന്ന് പറഞ്ഞ് ഇളക്കുകയാണ് അഭിഷിക്തർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ദൌത്യം.

  കേരള ചരിത്രത്തിൽ ഇത്രയും വിഡ്ഡികളായ മെത്രാൻലോകം അരമനകളിൽ വാണിരുന്ന ഒരു കാലം ഉണ്ടായിട്ടില്ല. ഇടുക്കിയേയും താമരശേരിയേയും കാശ്മീർ ആക്കുമെന്നും ഒരു മെത്രാൻ ഭീഷണിയും മുഴക്കിയിരിക്കുന്നു. ഭീകരയുദ്ധം നടത്തുവാൻ ഇടുക്കിയിൽ കിടങ്ങുകൾ കുഴിക്കാൻ തുടങ്ങിയോയെന്നും അറിയില്ല. കടുത്ത രാജ്യദ്രോഹ ഭാഷയാണ്‌ നാവിൽനിന്ന് മുഴങ്ങുന്നതെന്ന് അഭിഷിക്തർ അറിയുന്നില്ല.

  കുഞ്ഞാടുകളെ നക്സല്ബാരി മോഡലിൽ ഇറക്കി യുദ്ധക്കളം ഉണ്ടാക്കി രക്തക്കളം ആക്കും എന്നുപോലും ശ്രേഷ്ഠ പുരോഹിതരായ ഇവർ വീമ്പിളക്കുന്നു. . ഇടുക്കിയും താമരശേരിയും ഉള്പ്പടെ മറ്റൊരു കൊച്ചു രാജ്യം സൃഷ്ടിക്കുമെന്നാണോ ഈ ബിഷപ്പ്മാർ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. ഒരു ചെറുപ്പക്കാരന്റെ ഉശിരും വാശിയും അപക്വതയും ഈ ധീര പുരോഹിതനിലുണ്ടന്ന് നിരസിക്കുന്നില്ല. പക്ഷെ ഇത് അപകടമാണ് മോനെയെന്നു ഉപദ്ദേശിക്കാൻ അവിടെ ഇടവകയിൽ അമ്മച്ചിമാർ ആരുമില്ലേ?

  സ്വാതന്ത്ര്യം കിട്ടിയ നാൾമുതൽ പ്രശ്നങ്ങളിൽ ആയിരുന്ന കാശ്മീർ ചരിത്രത്തെപ്പറ്റി മിസ്റ്റർ താമരശേരി ബിഷപ്പിനോ മിസ്റ്റർ ആനിക്കാംകുഴി ബിഷപ്പിനോ അറിയാമോ? കാശ്മീരിലെ ഏതു വെല്ലുവിളിയും നേരിടാൻ ഇന്ത്യയുടെ അത്യാധുനികമായ ആയുധങ്ങളും ബറ്റാലിയൻ കണക്കിന് പട്ടാളവും അവിടെയുണ്ട്. അതിർത്തിയിൽ കാശ്മീരിനെ രക്ഷിക്കാൻ ഇന്ത്യാ നേരിടുന്നത് ന്യൂക്ലിയർ ആയുധങ്ങളുള്ള ചൈനായോടും പാക്കിസ്ഥാനോടുമാണ്. ഇടുക്കിയിലും താമരശേരിയിലും ഈ തിരുമേനിമാരുടെ വിശുദ്ധ യുദ്ധത്തെ സഹായിക്കാൻ ഒരു രാജ്യവും കാണുകയില്ല. ഒരിക്കൽ സ്വതന്ത്ര തിരുവിതാകൂർ എന്നു പറഞ്ഞ് സി..പി. രാമസ്വാമി ഇന്ത്യക്കെതിരെ കൊടും വിപ്ലവം മുഴക്കി. പട്ടേലിന്റെ പട്ടാളം ഹൈദരാബാദിൽ എത്തുന്നതിനുമുമ്പ് മുറിമൂക്കനായി സി.പി.യ്ക്ക് സ്ഥലം വിടേണ്ടി വന്നു. ബിഷപ്പിന്റെ കാശ്മീരെന്ന ഇടുക്കിയെ അല്ലെങ്കിൽ താമരശേരിയെ തകർക്കാൻ ഇടുക്കിയിലെ പോലീസിന്റെ ആവശ്യംപോലും ഇല്ലെന്ന് അദ്ദേഹം മനസിലാക്കേണ്ടതായിരുന്നു.
  സാധാരണ ഒരു വിശ്വാസി ചിന്തിക്കുന്നത് മെത്രാന്മാർ സർവ്വവിജ്ഞാനികൾ എന്നാണ്.ഇവരുടെ പുരോഹിതരിൽ പലരും പ്രാസം ഒപ്പിച്ച് ചില പ്രസംഗങ്ങളും മനപാഠം ആക്കിയതുകൊണ്ട് ഇവർക്ക് ജനത്തെ കയ്യിൽ എടുക്കാൻ സാധിക്കും. ഒരു കോളേജിലെ അധ്യാപകരെ വിലയിരുത്തുകയാണെങ്കിൽ അവിടെ പഠിപ്പിക്കുന്ന അധ്യാപകരിൽ മന്ദബുദ്ധികൾ പൊതുവേ പുരോഹിതരായിരിക്കും. അതിനുള്ള കാരണങ്ങൾ കണ്ടുപിടിക്കാൻ സർവകലാശാല തലത്തിൽ ഒരു അന്വേഷണ ഗവേഷണം നടത്തിയാൽ കുട്ടികളിലെ വിദ്യാഭ്യാസ നിലവാരം മെച്ചമാക്കാൻ സാധിക്കുമായിരുന്നു. നീണ്ട കുപ്പായത്തെ ഓശാന പാടാനേ ഇവർ കുട്ടികളെ പഠിപ്പിക്കുകയുള്ളൂ. കാശ്മീർ രീതിയിലുള്ള ഒളിപ്പോര്, നുഴഞ്ഞുകയറ്റം, നക്സൽ ബാരി എന്താണെങ്കിലും ഇവർക്കുവേണ്ടി ആയുധമേന്തി എന്നും കുഞ്ഞാടുകൾ ഒപ്പം കാണും. ഇത്തരം പ്രസ്താവനകൾ നടത്തിയാൽ അന്തർദേശീയ നിലവാരത്തിലും ബിഷപ്പ്മാർ ശ്രദ്ധേയമാകുമെന്നും മനസിലാക്കണം. പണം പോയാൽ തിരിച്ചു കിട്ടും. മാനം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടില്ലെന്നും അഭിഷിക്തർ അറിയുക.

  കമ്യൂണിസത്തിന്റെ തീവ്രഗ്രൂപ്പായ നക്സല്ബാരിയെന്ന പ്രത്യേയ ശാസ്ത്രത്തെ സ്വീകരിക്കാൻ പരിപാടിയുണ്ടെങ്കിൽ അവരുടെ പഠന കളരികളിൽ അഭിഷിക്തൻ പോവേണ്ടി വരും. അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലും ജീവിച്ചിരുന്ന നക്സൽ നേതാക്കൾ ആ പ്രസ്ഥാനത്തിന്റെ പരാജയ ചരിത്രങ്ങൾ പഠിപ്പിക്കും. അജിതയെപ്പോലെയുള്ള തീവ്ര പ്രസ്താനക്കാരെ പരിചയപ്പെടുകയും ചെയ്യാം. കുരിശിന്റെ സ്ഥാനത്ത് തൊപ്പിയിൽ അരിവാളും ചുറ്റികയും വെക്കേണ്ടി വരും. ഇപ്പോഴത്തെ അരമനയുടെ ആസ്ഥാനം ഇടുക്കി വനത്തിനുള്ളിൽ ഒളിച്ച് വെക്കേണ്ടി വരും. വർഗീസിന്റെ പ്രേതം വനാന്തരങ്ങളിക്കൂടി ചുറ്റി കറങ്ങുന്നുണ്ട്. പോലീസ് ഏമ്മാന്റെ ഭാഷ കടുപ്പമുള്ളതാണ്. നക്സലിസം പ്രത്യേയ ശാസ്ത്രത്തിന്റെ ഒന്നാം നമ്പർ ശത്രു ഈ വിവരം കെട്ട പോലീസ് ചെന്നായ്ക്കളാണ്. കാട്ടിനുള്ളിൽ തിരുമേനി(?) താമസിക്കുമ്പോൾ ആനയെ പേടിച്ച് മരത്തിന്റെ മുകളിൽ അരമനമാടങ്ങൾ ഉണ്ടാക്കേണ്ടി വരും. ഏറു പടക്കങ്ങൾ തയാറാക്കുകയാണെങ്കിൽ ആനയെയെയും ഓടിക്കാം, പോലീസ് ചെന്നായ്ക്കളെയും ഓടിക്കാം. നാട്ടിൽ ശീമപന്നിയുടെ ഇറച്ചി തിന്ന് തടിച്ചു കൊഴുത്തിരിക്കുന്ന തിരുമേനിമാർക്ക്‌ തോക്ക് കൈവശമുണ്ടെങ്കിൽ വെടിവെച്ച് കാട്ടിറച്ചിയും മാൻ ഇറച്ചിയും തിന്നാം.

  ചോര കൊടുത്തും കർഷകരെ ഇറക്കാൻ ഇടയലേഖനം ഇറക്കുന്നവർക്ക് ഹർത്താലുകളിൽ ജനജീവിതത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയാമോ? വഴികളിൽ രോഗികൾ മരിച്ചു വീഴാം,വിവാഹവും ശവശംസ്ക്കാരവും ചടങ്ങുകൾക്ക് തടസമുണ്ടാക്കാം. പൌരജീവിതം മൊത്തം അരാജകത്തിൽ വരുന്നതിനൊപ്പം കോടിക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടവും ഉണ്ടാക്കുന്നു.

  ReplyDelete
 2. By Alex Kaniyamparampil

  എന്നുമുതലാണ് നമ്മുടെ അഭിവന്ദ്യന്മാര്‍ക്ക് ഈ കര്‍ഷകസ്നേഹം തുടങ്ങിയത്?

  രണ്ടാംലോകമഹായുദ്ധക്കാലത്ത് അരമനകളിലെ കുശിനികളില്‍ നിന്ന് സമയാസമയങ്ങളില്‍ നേരാംവണ്ണം പുക ഉയര്‍ന്നിരുന്ന കാലത്ത് കുടിലുകളില്‍ പട്ടിണികൊണ്ട് കുടല്‍കരിഞ്ഞതിന്റെ പുക ഉയര്‍ന്നിരുന്ന കാലത്ത്, വന്യമൃഗങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും, മലമ്പനി പിടിച്ച് ചത്തേക്കാം എന്നറിഞ്ഞിട്ടും മക്കള്‍ക്ക് കിഴങ്ങോ കാട്ടുകനിയോ കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നുവച്ച് പോയ ആശരണരാണ് ഹൈറേഞ്ചിലേയ്ക്ക് ആദ്യം കുടിയേറിയവര്‍. അന്നൊന്നും അവരുടെ കൂടെപോകാന്‍ ഒരു പട്ടക്കാരനും മേല്പട്ടക്കാരനും ഉണ്ടായിരുന്നില്ല.

  ഒരു സുഹൃത്ത് പറഞ്ഞുകേട്ടത്.....

  ഞായറാഴ്ചയെങ്കിലും കുര്‍ബാന കാണാന്‍ നിവൃത്തിയില്ല. ഞായറാഴ്ച കുര്‍ബാന കാണാതിരുന്നാല്‍ മരിച്ചുകഴിഞ്ഞാല്‍ നരകത്തിലെയ്ക്ക് നോണ്‍-സ്റ്റോപ്പ്‌ ഫ്ലൈറ്റ് ആണെന്ന് ഉപബോധമനസ്സില്‍ കൊത്തിവച്ചിട്ടുണ്ട്. കുറെപേര്‍ ചേര്‍ന്ന് യാത്രാസൌകര്യം ഇല്ലാത്ത അക്കാലത്ത് വളരെ ദൂരം സഞ്ചരിച്ച് കഷ്ടപ്പെട്ട് ഒരു തിരുമേനിയെ പോയികണ്ടു. “ഒരച്ചനെ വിട്ടുതരണം”

  തിരുമേനി ചോദിച്ചു: എന്തിനാ മലമ്പനി പിടിച്ച് ചാകാനോ? നിങ്ങള്‍ പോയി വേറെ പണി നോക്ക്.

  ഇന്ന് എന്തൊരു കര്‍ഷകസ്നേഹം. പക്ഷെ ചോര ചിന്താന്‍ മലമ്പനി വന്നു ചത്തവന്റെ മക്കള്‍ തന്നെ വേണം.

  ഞങ്ങള്‍ വീണ വായിക്കും. പിന്നെ ഇത്തരം വിഡ്ഢിപ്രസ്താവനകളും ഇറക്കും.

  ഇവരെ അഴി എണ്ണിക്കാന്‍ തന്റെടമില്ല ഒരു രാഷ്ട്രീയക്കാരനും.

  ReplyDelete