Translate

Sunday, March 23, 2014

അഭിനന്ദനങ്ങള്‍ .....

ഒരു അത്മായാ ശബ്ദത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചവര്‍ക്ക് ഇന്ന് മറുപടിയില്ല. കോതമംഗലം അരമന ജനത്തിനു മുമ്പില്‍ മുട്ടുകുത്തിനില്‍ക്കുന്നതാണ് ഇപ്പോള്‍ ലോകം കാണുന്നത്. ട്രിബ്യുണലിനെ പഴി ചാരിയവര്‍ക്ക് ഇപ്പോള്‍ എന്ത് കൊണ്ട് ജോസഫിനെ തിരിച്ചെടുക്കാന്‍ സാധിച്ചു? സമര കാഹളം ലോകമെങ്ങും നിന്ന് മുഴക്കിയവര്‍ക്കെല്ലാം ഈ വിജയത്തിലും പങ്കുണ്ട്, ഇതിന് നേതൃത്വം വഹിച്ച അത്മായശബ്ദവും സോള്‍ ആന്‍ഡ്‌ വിഷനും പ്രത്യേകം അഭിനന്ദനവും അര്‍ഹിക്കുന്നു. സമരം വിജയിച്ചു എന്ന് നമുക്ക് പറയാനാവില്ല, നിരപരാധിയായ സലോമിയുടെ ആത്മാവ് മാത്രമേ ഇപ്പോള്‍ നമ്മോടോപ്പമുള്ളൂ. ആ ദു:ഖം ഒരിക്കലും മായുകയുമില്ല.
ഈ സമരം നിര്‍ത്തരുതെന്നാണ് പ്രവാസീ കത്തോലിക്കരായ ഞങ്ങള്‍ക്ക് പറയാനുള്ളത്. വിദേശ സന്ദര്‍ശനം നടത്താന്‍ വരുന്ന കേരള മെത്രാന്മാര്‍ക്ക് പ്രത്യേകിച്ചും തട്ടില്‍ മെത്രാന് സുഖകരമായ ഒരു സ്വീകരണം ആയിരിക്കില്ല ഇനി ലഭിക്കാന്‍ പോകുന്നതെന്ന് വിദേശ മലയാളികള്‍ തുറന്നെഴുതി കഴിഞ്ഞു. എന്തുമാകട്ടെ, ഈ സമരം നിര്‍ത്തരുത്. നമുക്ക് ഒരു പ്രശ്നം കൂടി അടിയന്തിരമായി പരിഹരിക്കാനുണ്ട്, കാഞ്ഞിരപ്പള്ളിയിലെ വൃദ്ധ ദമ്പതികളായ മോനിക്കാ-തോമസ്‌മാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്ന് തിരിച്ചു കൊടുപ്പിക്കണം. അതിനും അത്മായാ ശബ്ദവും ഫെയിസ് ബുക്ക് ലോകവും മുന്നിട്ടിറങ്ങണമെന്നു  ഞാന്‍ അപേക്ഷിക്കുന്നു. 

1 comment:

  1. രോഷൻമോന്റെ രോഷം ചമ്മട്ടിയേന്തിയ രക്ഷകനോളം എത്തിയാലും "കേള്പ്പാൻ ചെവിയില്ലാത്ത" കുറെ പെണ്ണാടുകളും , പള്ളി കയ്യാളാൻ കമ്മറ്റിയിൽ കൂടാൻ പള്ളിയിൽ പോയി , കത്തനാരെ സ്വർഗസ്ഥപിതവിന്റെയും അപ്പനായി കരുതുന്ന മനുഷ്യക്കോലങ്ങൾ അച്ചായസമൂഹത്തിൽ ഉള്ളിടത്തോളം കാലം , ഈ വ്യാജ വൈദ്യന്മാർ കാലം കയ്യാലും സംശയമില്ല! ദൈവത്തെക്കുറിച്ചോ , ദൈവശാസ്ത്രം എന്തെന്നോ ABCD പോലും അറിയാത്ത പുരോഹിത //പാസ്റെർ വ്യാജവൈദ്യന്മാരാണെന്ന തിരിച്ചറിവാണിവിടാവശ്യം ഒന്നാമതായി ! അതിനായി ഭാരതീയരായ നാം നമ്മുടെ ദുരഭിമാനം ഉപേക്ഷിച്ചു,ബ്യ്ബിളിനോടൊപ്പം ഭാരതീയ വേദാന്തം മനസ്സിൽ ഉറപ്പിക്കണം ! അതിനായി ആദ്യം "ലോകമേ ,ഗീത പാടൂ" ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം

    ReplyDelete