Translate

Sunday, March 23, 2014

കോതമംഗലം ,കാഞ്ഞിരപ്പള്ളി ,ഇടുക്കി മെത്രാന്മാർ രാജി     വയ്ക്കണം.
by George Kuttikattu
ന്യൂമാൻ കോളജ് പ്രൊഫസ്സർ ടി.ജെ .ജോസഫ്നെ ഡിസ്മിസ് ചെയ്തത് ,സലോമിയുടെ മരണം , എന്നീ തുടർ സംഭവങ്ങളിൽ പ്രധാന ഉത്തരവാദിത്വം മെത്രാന്മാർ ഏറ്റെടുക്കണം. അതുപോലെ അറയ്ക്കൽ മോണിക്കയുടെ അഞ്ചേക്കർ സ്ഥലം തട്ടിച്ചെടുത്ത സംഭവത്തിനു കാഞ്ഞിരപ്പള്ളി മെത്രാൻ ഉത്തരവാദിത്വം എടുത്തു സ്ഥലം തിരിച്ചു നല്കുകയും ചെയ്തു മെത്രാൻ ഉടൻ സഭാംഗങ്ങളെ സത്യം ബോദ്ധ്യപ്പെടുത്തണം. അതുപോലെ, സെമിനാരി റെക്റ്റർ വൈദികനെ വധിച്ച ഇടവക വികാരിമാരായ മൂന്നുവൈദികരും സഹായികളും കൂടി കേരള കത്തോലിക്ക സഭയെ സാത്താന്റെ സഭയാക്കി മാറ്റിയിരിക്കുന്നു. നിരന്തരം ഇത്തരം ക്രിമിനൽ കുറ്റങ്ങൾ നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും നേരെ നടപടിയെടുക്കാത്ത സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആലഞ്ചെരിയും ഒരുപോലെ കുറ്റക്കാരനാണ് . ഇത്തരം നടപടികളെ സഭാംഗങ്ങൾ അപലപിക്കുകയും വത്തിക്കാനിലെ മാർപാപ്പയ്ക്കു നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യണം. കുറ്റവാളികളായ മെത്രാന്മാരും വൈദികരും ഉടൻ രാജി വച്ചു സ്ഥാനം ഒഴിയണം. ഇവരെപ്പോലെയുള്ള ക്രിമിനലുകളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നേടാൻ ജനങ്ങൾ സജ്ജീവമായി രംഗത്ത് വരണം. സഭാംഗങ്ങളെ ഇനിയും അവരുടെ ഇരയാക്കാൻ അവസരം നല്കരുത്.

1 comment:

  1. ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !

    ReplyDelete