Translate

Friday, March 21, 2014

സഭയെ ഞാൻ വെറുക്കുന്നതിന്റെ പിന്നിൽ ...

തികച്ചും വ്യക്തിപരമായ കുറിപ്പാണിത്- താല്പര്യമില്ലാത്തവര്‍ക്ക് പിരിഞ്ഞു പോകാം.

കത്തോലിക്ക സഭയെ ഞാൻ വെറുക്കുന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിന് പത്തൻപതു വർഷങ്ങളുടെ പഴക്കവും ഉണ്ട്.

ഒരു വലിയ കുന്നിൻ ചെരുവിലെ കാടുപിടിച്ച കുറെ ഭൂമിയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. തിങ്കൾക്കാടും കോഴിമലയും കഴിഞ്ഞാൽ പിന്നെ കേരളത്തിലെ ഏറ്റവും വലിയ മന്നാൻ സെറ്റിൽ മെന്റിന്റെ നടുക്കായിരുന്നു ആ സ്ഥലം. ആദ്യമായി കുടിയേറിയ മലയാളിയായ നാരായണന് അന്നത്തെ മന്നാൻ കാണി ഒരു ദിവസം കൊണ്ട് നടന്നു തീർക്...കാവുന്നത്ത്രയും സ്ഥലം സൗജന്യമായി നൽകി. നാരായണൻ 40 ഏക്കർ സ്ഥലം വെട്ടിപ്പിടിച്ചു അതിരു തെളിച്ചു. പിന്നീട് ഭൂമിയ്ക്ക് രേഖയുണ്ടാക്കുന്ന കാലത്ത് മന്നാൻ കാണിയുടെ താല്പര്യപ്രകാരം ആ സ്ഥലം ആദിവാസി ഭൂമിയല്ലാതെ രജിസ്റ്റർ ചെയ്തു. അതിന്റെ ഒരു ഭാഗമായിരുന്നു ഞങ്ങളുടെ പുരയിടം. ആൾപാർപ്പ് കുറഞ്ഞ കുഗ്രാമത്തിലെ എന്റെ വീട്ടിലേയ്ക്ക് ഇന്നും വണ്ടി ചെല്ലില്ല, റോഡും ഇല്ല.

എങ്കിലും മലയുടേ മുകളിൽ പറമ്പിന്റെ അതിർത്തിയിൽ കൂടി ഒരു പഞ്ചായത്ത് റോഡ് പോകുന്നുണ്ടായിരുന്നു.
കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിയ്ക്കാ പള്ളിയ്ക്ക് കുരിശു വയ്ക്കാൻ ഇടവകാംഗം പോലുമല്ലാത്ത ഞങ്ങളുടേ പറമ്പു തന്നെ വേണമെന്ന് നിശ്ചയിയ്ക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഇന്നും അറിഞ്ഞുകൂട.
അല്പമെങ്കിലും കോമേഴ്സയൽ വാലൂ ഉള്ള ഞങ്ങൾടെ റോഡുസൈഡിലെ സ്ഥലത്ത് ഒരു കൂട്ടം പള്ളി ഭക്തരായ ഗുണ്ടകളും ളൊഹയിട്ട ഒരു ഗുണ്ടയും ചേർന്ന് ബലമായി കൈയ്യേറി കുരിശു വച്ചത്, ഏതാണ്ട് അൻപതു വർഷം മുൻപായിരുന്നു.
മക്കളൊന്നും പറക്കമുറ്റാത്ത ഒരു സാധാരണ കുടിയേറ്റ കർഷകനായ അപ്പച്ചന് ഒന്നും ചെയ്യാനാകുമായിരുന്നില്ല. പന്നിപ്പടക്കവും കുറുവടിയുമായി അവർ ആ കുരിശിനു കാവൽ കിടന്ന്തിന്റെ പിന്നിലെ ആത്മിയതയെന്താണെന്ന് അറിയില്ല . അന്നു പള്ളിക്കാർ ചെയ്ത തെമ്മാടിത്തരം ചോദ്യം ചെയ്യാൻ ചെന്നിരുന്നെങ്കിൽ നിങ്ങളെ അമ്മ തന്നെ വളർത്തേണ്ടി വരുമായിരുന്നു എന്ന് കാലങ്ങൾക്കു ശേഷം അപ്പച്ചൻ പറഞ്ഞപ്പോഴുള്ള നിസ്സഹായത ഞാൻ ഒരിയ്ക്കലും മറക്കില്ല.

കുരിശുവയ്ക്ക് കൂദാശയ്ക്ക് നേതൃത്വം നൽകിയ കത്തനാർ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല. പക്ഷേ, അയാൾ ബറാബാസിന്റെ ശിഷ്യനും നരകത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നവനും ആയിരുന്നു എന്നതിൽ എനിയ്ക്ക് ഒരു സംശയമില്ല.

അന്നു മാത്രം അല്ല, പിന്നീട് ഒരിയ്ക്കലും കത്തോലിക്ക സഭ ഒരു ആത്മീയ സംഘടനയായി എനിയ്ക്ക് തോന്നിയിട്ടില്ല. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങൾക്ക് മാർഗ്ഗം തെളിയ്ക്കുന്ന ഒന്നും ആ സഭയിൽ കാണാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ കഴിഞ്ഞ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്സ്ക്വയറിൽ നിന്നു പോപ്പിന്റെ പ്രസംഗം നേരിട്ടുകേട്ടപ്പോഴും ഒരു ആത്മീയ അനുഭവവും തോന്നിയില്ല. ഒരു സാധാരണക്കാരന്റെ ഭൂമി കൈയ്യേറി കുരിശുവച്ച ഗുണ്ടാപ്പടയാണ് കത്തോലിയ്ക്ക സഭ എനിയ്ക്ക്, അന്നും ഇന്നും.

നന്നായി കച്ചവടം ചെയ്യാനറിയാവുന്ന ഒരു വ്യാപാര സംഘടനയാണ് കത്തോലിക്കാ സഭ. സമ്പത്തു കുമിഞ്ഞു കൂടിയ ഒരു സമാന്തര സർക്കാർ മാത്രമാണ് അവർ. കച്ചവടം ചെയ്യാനും സമ്പത്തു വർദ്ധിപ്പിക്കാനും കത്തോലിക്കാ കോർപ്പറേറ്റിന് എല്ലാ അവകാശവും ഉണ്ട്. പക്ഷേ, ജീസസിന്റെ പേരിൽ ആകരുതായിരുന്നു എന്നു മാത്രം.

നേഴ്സുമാർക്ക് മാന്യമായ ശമ്പളംകൊടുക്കാതെ അവരുടേ വിയർപ്പിന്റെ പ്രതിഫലം അരമനയിലിരുന്നു തിന്നു മദിയ്ക്കുന്ന അനാത്മീയനേതാക്കന്മാർ ഭരിയ്ക്കുന്ന, ദുർബലന്റെ ഭൂമി കൈയ്യേറി കുരിശുവയ്ക്കുന്ന, ജോസഫ് സാറിന്റെ ഭാര്യയുടേ ജീവനെടുക്കാൻ പരോക്ഷമായെങ്കിലും കാരണക്കാരായ- കത്തോലിക്ക സഭ പ്രസംഗിക്കുന്നത് നരകത്തിന്റെ സുവിശേഷമാണ്. 
See More

1 comment:

  1. ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !

    ReplyDelete