Translate

Monday, March 31, 2014

സഭാപൌരരുടെ രക്തസാക്ഷി സലോമിക്ക് ആദരാജ്ഞലികൾ


3 comments:

 1. പാവം സലോമി നാടിന്റെ മാത്രമല്ല ലോകമാകമാനമുള്ള മലയാളികളുടെയെല്ലാം ദുഃഖപുത്രിയാണ്. അവർക്കുവേണ്ടി കേഴുന്ന വലിയൊരു സൈബർ ലോകവുമുണ്ട്. ‘ഡെയിലി മലയാളം’ പത്രത്തിൽ വന്ന എന്റെ ‘കഥയല്ലിതു ജീവിതമെന്ന’ ലേഖനം ഇതിനോടകം 650ൽ-പ്പരം ഫേസ്ബുക്കുകൾ പങ്കുവെച്ചു കഴിഞ്ഞു. അതിൽനിന്നും സലോമിയുടെ മരണം മനുഷ്യമനസാക്ഷിയെ എത്രമാത്രം മുറിവേൽപ്പിച്ചെന്നും മനസിലാക്കാം. മരണമെന്ന സത്യത്തിൽ എന്നെ ദുഖപ്പെടുത്തിയ മറ്റൊരുകഥ അടുത്തകാലത്തുണ്ടായിട്ടില്ല. പുരോഹിതപരിഷകൾ മാന്യമായി കഴിഞ്ഞ ഒരു കുടുംബത്തെ ദാരിദ്ര്യത്തിന്റെ പടുക്കുഴിയിലെറിഞ്ഞെന്നറിഞ്ഞപ്പോൾ എനിക്കുംകൂടി ജന്മംതന്ന ഘോരഘോരമായ ഈ സഭ ഭൂമുഖത്തില്ലാതാകണമേയെന്നും തോന്നിപ്പോയി.

  ഭീകരമായ ഇത്തരം ഒരു സംഭവം നടന്നിട്ടും നിചരായ അരമനജീവികൾക്ക് യാതൊരു കുലുക്കവുമില്ലാത്തത് വിസ്മയകരം തന്നെ. ' മാർക്ക് ട്വയിൻ ' എന്ന ചിന്തകൻ പറഞ്ഞതുപോലെ "യേശു ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരു കാര്യം തീർച്ച, അദ്ദേഹം ക്രിസ്ത്യാനിയായിരിക്കില്ല." അറിവ് അപൂർണ്ണമാകുന്നതെവിടെയോ അവിടെ മതം ആരംഭിക്കുന്നു. ശവക്കല്ലറകളുടെ മുകളിൽ വെള്ളയടിച്ച കുഴിമാടങ്ങളെന്ന് ഇവരെ വിളിച്ചത് മറ്റാരുമല്ല യേശുക്രിസ്തു തന്നെയായിരുന്നു. പൌരാഹിത്യത്തെ യേശു എതിർത്തിരുന്നു. എന്നിട്ടും പുരോഹിതഭാഷയിൽ അവർ യേശുവിനെ മഹാപുരോഹിതനാക്കി. അൾത്താരയിൽ പൂജാമുറകൾകൊണ്ട് അഭ്യാസം കാണിച്ചാൽ വീണ്ടും ചാട്ടവാറിന് അടികിട്ടില്ലാന്നും ചിന്തിക്കുന്നുണ്ടാകാം. മണിമന്ദിരങ്ങളും, ഷോപ്പിംഗ്‌ കോമ്പ്ലെക്സും, മെത്രാസനങ്ങളും കത്തീഡ്രലുകളും ഉയർത്തുന്നത് ഈ വെള്ളയടിച്ച കുഴിമാടങ്ങൾ തന്നെ. ജനം കല്ലെറിയുമെന്ന ഘട്ടം വന്നപ്പോഴാണ് വെള്ളകുപ്പായങ്ങളണിഞ്ഞ ഈ ഭീകരജന്തുക്കൾ ജോസഫിനെ തിരിച്ചെടുക്കാമെന്നും സമ്മതിച്ചത്.

  ജോസഫിനുള്ള പെൻഷൻപോലും നിഷേധിക്കാൻ അരമനജീവികൾ തീരുമാനിച്ചപ്പോഴായിരുന്നു സലോമി ആത്മഹത്യ ചെയ്തത്. 'അടയാളം' എന്ന ടെലിവിഷൻ പരിപാടിയിൽ വാർത്താ ലേഖകന്റെ ഒരു വാക്യം ഇവിടെ കടം എടുക്കുന്നു. "അഴുകി നാറുന്ന ശവങ്ങൾക്കു മുകളിൽ പണിത വെള്ളയടിച്ച കല്ലറകളെന്നു വിളിച്ചത് യേശു ക്രിസ്തുവാണ്‌. പിന്നീട് ക്രിസ്തുതന്നെ ഒരു മതമായി മാറി. അതിലും വെള്ളയടിച്ച് ശവക്കല്ലറകൾ തുടർന്നു. വിശ്വാസികളെക്കൊണ്ട് വെഞ്ചാമരം വീശിപ്പിച്ച് അധികാരത്തിന്റെ വീഞ്ഞു നുകർന്ന് സുഖാസക്തിയുടെ അരമനയിൽ വാണരുളുന്ന പുരോഹിത കല്ലറകൾ." വിധി ഇവർ മേയുന്ന സ്വർഗമോ അതോ ലൂസിഫറിൻറെ താവളമോ? പച്ച മനുഷ്യമാംസം ഇവർക്ക് ഭൂമിയിൽനിന്നേ ഭക്ഷിക്കാൻ സാധിക്കൂള്ളൂ.

  പുരോഹിതരുടെ വഞ്ചനയുടെയും ചതിയുടെയും ചിരിയിൽനിന്നു കിട്ടിയ വാഗ്ദാനങ്ങൾ സത്യങ്ങളായി പ്രൊഫസറിന്റെ ദരിദ്രകുടുംബം വിശ്വസിച്ചു. ഭാവിയെപ്പറ്റി നൂറുനൂറായിരം സ്വപനങ്ങൾ പടുത്തുയർത്തി. തന്റെ പ്രിയപ്പെട്ടവളായ സലോമിയുടെ സ്വപ്നത്തിൽ പ്രൊഫസറും പങ്കുചേർന്നു. മുതലക്കോടമെന്ന ഗ്രാമത്തിൽനിന്നു വന്ന ആ കൊച്ചുവീട്ടമ്മ പുരോഹിതർ സത്യത്തിന്റെ വഴിയെന്നും വിശ്വസിച്ചു. താൻ പഠിപ്പിക്കുന്ന കുട്ടികളുമായി ഒരിയ്ക്കൽകൂടി സ്നേഹം പങ്കുചേരാമല്ലോയെന്നും നിഷ്കളങ്കനായ മലയാളം മുൻഷിയും ചിന്തിച്ചു കാണും. വൃത്തങ്ങളും അലങ്കാരങ്ങളും ഉൽപ്രേഷയും,ശ്ലോകങ്ങളും 'സ്ലതകാകളി വൃത്തത്തിൽ രണ്ടക്ഷരം കുറഞ്ഞീടിലത് മഞ്ചരിയായീടു" മെന്നൊക്കെ പിള്ളേരോടുരുവിടാനുള്ള സ്വപ്നലോകത്തിൽ പ്രൊഫസറും സഞ്ചരിച്ചുകാണും. ജോസഫ് സാറിനെ കോളെജിൽനിന്ന് പറഞ്ഞുവിട്ടുകഴിഞ്ഞ് പിള്ളേർക്ക് കിട്ടിയത് ഒരു മണ്ടൻ പുരോഹിതനുമായിരിക്കാം. പഠിപ്പിക്കാൻ കഴിവുള്ള ഒരു പുരോഹിതനും കേരളചരിത്രത്തിലെ ഒരു കോളേജിലും ഉണ്ടായിട്ടില്ല. പുരോഹിതൻ മലയാളം ക്ളാസ്സെടുക്കുന്നത്‌ പിള്ളേരുടെ കഷ്ടകാലമെന്ന് ചിന്തിച്ചാൽ മതി. പത്താംക്ലാസ് കഴിഞ്ഞ് വിക്കനെയും പൊട്ടനെയുമാണ് സാധാരണ പുരോഹിതനായി വിടുന്നതും അതിലൊരു വലിയ വിക്കൻ യൂണിവേഴ്സിറ്റിയിൽ പണം കൊടുത്ത് എം.എ. ബിരുദം നേടുകയും ചെയ്യും. ആരെയെങ്കിലും പിരിച്ചുവിട്ട് ഇയാളെയുടൻ ജോലിയിലുമെടുക്കും. അധികാരഭ്രാന്തു പിടിച്ച് മറ്റുള്ള അദ്ധ്യാപകർക്കിട്ട് അന്നുമുതൽ വേലവെപ്പും തുടങ്ങും.


  പാവം പ്രൊഫസറും കുടുംബവും ഒരു നേരം അന്നത്തിന് 'ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല കൊയ്യുന്നില്ലായെന്നാലപിച്ചുകൊണ്ട് ദുഃഖപൂർണ്ണമായ ദിനരാത്രങ്ങൾ നീക്കുന്ന സമയം അരമനനീചർ മൂക്കുമുട്ടെ പന്നിയിറച്ചിയും മുട്ടയുമടിച്ച് സുഖമായി കഴിയുന്നുണ്ടായിരുന്നു. അടിക്കുന്ന ശാപ്പാട് നേർച്ചപ്പെട്ടിയില്നിന്നും കട്ടെടുത്തതായിരുന്നു. ഓരോ മെത്രാന്റെയും വയറു കണ്ടാൽ പൂർണ്ണ ഗർഭിണിയാണെന്നും തോന്നും. മൂക്കറ്റം അരമനജീവികൾ തട്ടുന്നസമയം പാവം സലോമിയും കുടുംബവും റേഷനരി ഭക്ഷിച്ചു ജീവിക്കുകയായിരുന്നു. പുരോഹിതരുടെ അമിതഭക്ഷണരീതികളാണ് അവരെ വെറിയന്മാരും കാമാസക്തിയുള്ളവരും ഹോമോ ഫോബിയാകളുമാക്കുന്നത്. പരിശുദ്ധമായ ദേവാലയം പരീശർക്കും കൊള്ളക്കാർക്കും കള്ള മുതലുള്ളവർക്കുമുള്ളതല്ലെന്നും ഇവർ മനസിലാക്കുന്ന കാലം വരണം.

  ReplyDelete

 2. " I could not resist, the temptation to react instantly to your touching comment in the Almaya on Salomi's death. So this short comment.

  What touched me most was Mark Twain's comment that he would not have been a Christian if Jesus were alive. I was forced to say the very same thing on last Aug.3rd while speaking to Knanaya Seminar, at the Chicago Cathedral hall. In short I said organized proselytizing religions like the Catholic Church are the biggest threat to peace and harmony in today's world. By no fault of mine I happened to be born as a member of the Syromalabar Church but mentally I have not chosen to be one, nor can I be a member of any of the divided churches busy with religious colonization to expand the area of their empire and domination.

  Still I love her as child that loves her mother even when she happens to be a prostitute since the two cannot be separated and is caught in a conflict to love its mother and hate the prostitute in her. So I am only a follower, a very distant follower for that matter, of that crazy guy called Christ and not of any of the divided Churches mentally.

  I belong to those whom our forefathers used to describe as: Margam Koodiyavar, since I believe He alone is the true path not any of the divided churches -- each telling the other: "I am better than You" like Pharisee in the temple comparing himself with the publican at the far end of the temple.

  Nor did Jesus ever become a Christian, but died a Jew = INRI. Neither did he ever become a priest but hated the whole priestly lot and wanted to do away with them calling them whitewashed sepulchers and brood of wipers. Every dog will have its day. The Mills of God grind slowly, but never stops grinding. He knows how to draw good out of evil, even to write straight straight with crooked lines that we all of us are. He also knows how speak through the mouth of an Ass. May be I am the biggest ASS among them with a loud mouth. May HIS name alone be praised."

  james kottoor.

  ReplyDelete
 3. വിശ്വാസത്തോടൊപ്പം ശരണവും (hope) ക്രിസ്ത്യാനിയുടെ അടിസ്ഥാന നമകളിൽ ഒന്നായി എണ്ണുന്ന സഭയിൽ വിശ്വസിച്ചപ്പോൾ തന്നെ, അവിടെയനുഭവിച്ച സ്നേഹരാഹിത്യം മൂലം, നിരാശതയുടെ നെല്ലിപ്പലകയിൽ തല ചെന്നടിച്ചു മരിച്ച ഈ സഹോദരി സലോമിയെ നമുക്ക് വിശുദ്ധയെന്ന് തന്നെ വിളിക്കാം. മരണം വരെ പുണ്യം ചെയ്ത ജീവിതമായിരുന്നു അവളുടേത്‌. സഭ ഓരോരോ കാരണങ്ങൾ നിരത്തിയും നിരത്താതെയും, ഉള്ളതോ ഇല്ലാത്തതോ ആയ അദ്ഭുതങ്ങളുടെ ബലത്തിൽ പലരെയും വിശുദ്ധർ എന്ന് വിളിക്കുകയും അവർ വഴി ജനത്തെ അന്ധമായ ലാഭങ്ങളിൽ വിശ്വസിപ്പിച്ച് അവരെവച്ച് വിഗ്രഹാരാധന നടത്താനുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. (നേര്ച്ചപ്പെട്ടി നിറയ്ക്കുകയാണ് ലക്ഷ്യം എന്ന് എല്ലാവർക്കും അറിയാം.) അറു വിക്രമാനായിരുന്ന ജോണ്‍പോൾ രണ്ടാമനേയും അടുത്തുതന്നെ വിശുദ്ധനായി ഉയർത്തുമെന്നാണ് കേൾവി. അതൊരു കടന്ന കൈയാണ്.

  നമുക്കുമുണ്ട്, നമ്മുടെ ഇടയിൽ ജീവിച്ചവരെ അംഗീകരിക്കാനുള്ള അവകാശം. അതുപയോഗിച്ച്, സംശയലേശമെന്യേ നമുക്ക് സലോമിയെ വിശുദ്ധയെന്ന് വിളിക്കാം. അവർ ഒരദ്ഭുതവും ചെയ്യേണ്ടതില്ല. അദ്ഭുതഅതമല്ല വിശുദ്ധിക്കുള്ള മാനദണ്ഡം. നമുക്ക് നേരിട്ടറിയാവുന്നിടത്തു വേറൊരാളുടെ ചീട്ട് നമുക്കാവശ്യമില്ല. ആര്ക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ ഇതിൽ നിന്ന് നമ്മെ വിലക്കാൻ മുന്നോട്ടു വരട്ടെ. ആത്യന്തികമായി സഭയാണ് വിശുദ്ധരെ ആ പേരിട്ടു വിളിക്കുന്നത്‌, ഒരു ബിഷപ്പോ പോപ്പോ അല്ല. നമ്മളാണ് സഭ.

  ReplyDelete