Translate

Sunday, March 23, 2014

വൈകി വന്ന തീരുമാനം ജനശക്തി തിരിച്ചറിഞ്ഞപ്പോൾ .ഇത് കുറച്ചു ദിവസം മുമ്പായിരുന്നുവെങ്കിൽ ‍ സലോമിയുടെ ജീവനെ ‍ രക്ഷിക്കാൻ ‍ സാധിക്കുമായിരുന്നില്ലേ?


By George Katticaren

സലോമിയുടെ ദുരന്തമരണത്തിനു കാരണക്കാരായ കോതമംഗലം മെത്രാനും ന്യൂമാന്‍ കോളേജിലെ 
അധികാരികളും പൊതുജനങ്ങളോടു മാപ്പു പറയേണ്ടത് സാമാന്യ മര്യാദയാണ്. 
സലോമിയുടെ മരണം മനസാക്ഷിയുള്ള മനുഷ്യരുടെ മനസ്സിൽ ‍ ഒരു അഗ്‌നി പര്‍വ്വതത്തെ പോലെ 
പുകഞ്ഞുകൊിരിക്കുകയാണ്. മാപ്പു ചോദിച്ചാലും മറക്കാൻ പറ്റാത്ത നികൃഷ്ഠ കൃത്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് ജനശക്തി വിധിയെഴുതും.

സലോമിയുടെ ദുരന്തമരണത്തില്‍ വനിതാ കമ്മീഷന്റെ ചെയര്‍മാൻ ‍ ഇടുക്കി മെത്രാന് എന്താണ് പറയാനുള്ളത്? 

അനേകം യോഗ്യതയുള്ള വനിതകൾ ‍ സഭയിലുള്ളപ്പോൾ ‍ അദ്ദഹം ഈ ചെയര്‍മാൻ ‍സ്ഥാനം കയ്യടിക്കി വച്ചുകൊണ്ടിരിക്കുന്നത് ഒരു ജാതി നാണം കെട്ടപരിപാടിയല്ലേ? 

ആസ്ഥാനത്തു ഒരു വനിതയായിരുന്നുവെങ്കിൽ ‍ ചുരുങ്ങിയത് സലോമിയുടെ ആത്മശാനതിയ്ക്ക് പ്രാര്‍ത്ഥന നേരുമായിരുന്നു.
എന്തു പറയാനാണ് ആണും പെണ്ണും തിരിച്ചറിവില്ലാത്ത മെത്രാൻമാർ എത്ര കാലം സഭയെ മുന്നോട്ടു കൊണ്ടുപോകും?

മാനി സെക്ടിന്റെ അനുയായി ആയ ഇദ്ദേഹം ക്രിസ്തുസഭയ്ക്കു വെല്ലു വിളിയാണ്. അതുകൊണ്ട്  അദ്ദേഹം രാജി വയ്ക്കുന്നതാണ് അഭികാമ്യം.

വിശ്വാസജനങ്ങളുടെ തന്തമാര്‍ പണിതുയര്‍ത്തിയിട്ടുള്ള പള്ളികൾ ‍ രാഷ്ട്രിയലേഖനങ്ങൾ ‍ വായിക്കനുള്ളതല്ല, പിന്നെയോ വചനം പ്രഘോഷിക്കാനുള്ളതാണ്. അതുകൊണ്ട് ജനങ്ങൾ ‍ ഇത്തരം ലേഖനങ്ങൾ‍ക്കു മുഖവില കൊടുക്കുമെന്നു തോന്നുന്നില്ല.
ഇങ്ങനെയുള്ള ലേഖനങ്ങൾ ‍ ചവിറ്റു കൊട്ടയിലേക്കു തള്ളുകയണു വേണ്ടത്.

3 comments:

  1. മറ്റു സ്ഥാനമാനങ്ങൾ പോരാഞ്ഞാണോ ഇടുക്കി മെത്രാൻ വനിതാ കമ്മീഷന്റെ ചെയര്‍മാൻസ്ഥാനവും കള്ളൻ അറക്കൽ ഏതോ ഒരു അല്മായ കമ്മിഷന്റെ ചെയര്‍മാൻസ്ഥാനവും കൈയടക്കിവച്ചിരിക്കുന്നത്? ആണും പെണ്ണുമെന്നല്ല, നന്മയും തിന്മയും വചനവും അസഭ്യവും തമ്മിൽ തിരിച്ചറിയാൻ കഴിവില്ലാത്ത ഇവന്മാരെയൊക്കെ ഒറ്റപ്പെടുത്തി നാട് കടത്തണം. അനുദിനം കൂടുതൽ കൂടുതൽ നാറിക്കൊണ്ടിരിക്കുന്ന പൗരൊഹിത്യവർഗം ആളിക്കത്തുന്ന ജനരോഷത്തിൽ വെന്തു തീരട്ടെ!

    ReplyDelete
  2. മതം മനുഷ്യരാശിക്കു തന്നെ അപമാനമാണ്. മതമുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല മനുഷ്യര് നല്ലവരായും ചീത്ത മനുഷ്യര് തിന്മ ചെയ്തും ജീവിക്കും. പക്ഷേ, നല്ല മനുഷ്യരെക്കൊണ്ടുപോലും തിന്മ ചെയ്യിക്കാൻ മതത്തിനു സാധിക്കും. (വൈൻബെർഗ് - നോബൽ ലോരിയറ്റ്) ഇതാണ് ഇന്ന് കേരളത്തിൽ കത്തോലിക്കാ പുരോഹിതറം അവരുടെ മതവും മനുഷ്യരെക്കൊണ്ട്‌ ചെയ്യിക്കുന്നത്. - ഫെയ്സ് ബുക്കിൽ അലക്സ്‌ കണിയാമ്പറമ്പിൽ

    ReplyDelete
  3. ക്രിസ്തിയാനി ക്രിസ്തുവിന്റെ തിരുമൊഴികൾ കാറ്റിൽ പറത്തിയിട്ടു വിവരമില്ലാത്ത (നിക്രിഷ്ടജീവി ) പാതിരിപ്പുരകെ പോയതാണ് കാലം ചെയ്ത പെരുംകുറ്റം! പരിഹാരമായി , പിതാവായ തേരഹിന്റെ വഴി ഉപേക്ഷിച്ച അബ്രഹാമ്മിന്റെ മനസ് നമുക്കും ഏറ്റുവാങ്ങാം ! പിതാക്കന്മാരെ വിവരക്കേടിന്റെ പടുകുഴിയിൽ കുഴിച്ചിട്ടു കീശ വീർപ്പിച്ച ഇവറ്റകളെ നമുക്ക് എന്നേക്കുമായി ഉപേക്ഷിക്കാം ! കണ്ടാൽ കണ്ടില്ലെന്നു നടിക്കുക, കാലണാക്കാശിവർക്കു കൊടുക്കാതിരിക്കുക ,ഇവന്റെ വിവരദോഷോപദേശം കേൾക്കാൻ പള്ളിയിൽ പോകാതിരിക്കുക ! ക്രിസ്തുവിന്റെ വചനപ്പൊരുൽ അറിയാൻ വ്യാസനെ പരിചയപ്പെടുക , ലോകമേ ഗീത പാടൂ ...

    ReplyDelete