Translate

Friday, March 21, 2014

ശവംതിന്നുന്ന കഴുകന്മാർ 


പ്രോഫസ്സർ ടി.ജെ.ജോസഫിന്റെ കൈ ഒരുകൂട്ടം മതതീവ്രവാദികൾ നിഷ്ടൂരമായി വെട്ടിക്കളയുന്നതും കൊല്ലുവാൻ ശ്രമിക്കുന്നതും നിസ്സഹായയായി നോക്കിനില്ക്കേണ്ടി വന്ന ഒരു ഭീകര സംഭവത്തിനു സാക്ഷിയായി സലോമിയെന്ന ജോസഫിന്റെ എല്ലാമായിരുന്ന പ്രിയ ഭാര്യയുടെ ഒരു സ്ത്രീഹൃദയം അന്ന് വെന്തുരുകി നിന്നു. ഒട്ടും താമസ്സിച്ചില്ല, യേശുവിനെ വധിക്കാൻ അട്ടഹസിച്ച മഹാപുരോഹിതൻ കയ്യാഫാസ്സിന്റെ പ്രധിനിധികളായ കത്തോലിക്കാസഭയിലെ പുരോഹിത ഹന്നാസ് -കയ്യാഫാസുകൾ കുറ്റവാളിയല്ലായെന്നു കോടതി വിധിച്ചിട്ടും ,അദ്ദേഹത്തിൻറെ ജീവിതമാർഗ്ഗമായ അദ്ധ്യാപക ജോലിയിൽനിന്നും നിഷ്ക്കരുണം പിരിച്ചുവിട്ടു. ഇപ്പോഴിതാ, വഴിമുട്ടിയ ജീവിതം നേർക്കു നേർ ദർശിക്കേണ്ടി വന്ന സലോമി ക്രൂരതയുടെ രക്തസാക്ഷിയുമായി. ശവ പ്പ റമ്പിലെ ജഡത്തിനു മുകളിൽ വട്ടമിട്ടിറങ്ങുന്ന കഴുകനെപ്പോലെ ടി.ജെ. ജോസപ്പിനെ ഡിസ്മിസ് ചെയ്തവർ തന്നെ അദ്ദേഹത്തിൻറെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ വന്നിരിക്കുന്നു.! ഒരു കുടുംബം മുഴുവൻ തകർത്ത ഇവരെ ജനങ്ങളുടെ പൊതുകൊടതിയിൽ ഏതു ഭാഗത്ത് നിറുത്തണം.? കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും രൂരതയുടെ സമാനതയില്ലാത്ത പൈശാചിക നടപടി.!

1 comment:


  1. ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !


    ReplyDelete