Translate

Sunday, March 23, 2014

ഈ തീരുമാനം ഇനി ആർക്കു വേണ്ടി ? പറയൂ പുരോഹിതരെ ?

By  George Kuttikattu
ജീവിതം വഴിമുട്ടിയ പ്രൊ.ടി.ജെ.ജോസഫിന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സലോമിയുടെ ആത്മഹത്യയിലൂടെ ഒഴുകിയ ചുടു രക്തം രുചിച്ച സീറോമലബാർ സഭയുടെ മെത്രാന്മാരുടെയും വൈദികരുടെയും പൈശാചി ക പ്രവത്തികൾ തീരുന്നില്ല. അത് തുടരുകയാണ്.സലോമിയുടെ മൃതദേഹത്തിൽ ചവിട്ടി നിന്ന് അവരിപ്പോൾ ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നു പോലും ! ഇതാരെ ബോദ്ധ്യപ്പെടുത്താൻ ? മനസാക്ഷിയില്ലാത്ത ഇവരുടെ ഇടയലേഖനങ്ങൾ ഇനി മുതൽ ചവറ്റുകൊട്ടയിൽ സ്ഥാനം പിടിക്കും. സലോമിയുടെ രക്തം ഈമ്പി ഈമ്പി കുടിച്ച പിശാശുക്കളായ ഇവരുടെ ഇപ്പോഴത്തെ  രക്തകണ്ണീർ പൊഴിക്കൽ ടി.ജെ ജോസഫിനെയോ അദ്ദേഹത്തിൻറെ എല്ലാമായിരുന്ന രക്തസാക്ഷിയായിത്തീർന്ന പ്രിയ ഭാര്യയുടെ ആത്മാവിനെയോ ജനസമൂഹത്തിന്റെയൊ താല്പ്പര്യങ്ങളെ സഫലീകരിക്കുകയില്ല. ഇനി ആര്ക്കുവേണ്ടി ഈ തീരുമാനം.? മെത്രാന്മാർക്കും പുരോഹിതന്മാർക്കും ഇനി പെരുവഴിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ ഇവർ തന്നെ സൃഷ്ടിക്കുന്നു. നികൃഷ്ടജീവികൾ എന്നവരെ പേര് വിളിച്ചതിന് അവർ ഉത്തരവാദികൾ. മെത്രാന്മാരും പുരോഹിതന്മാരും ഇനി മുതൽ പണപ്പിരിവിനു വേണ്ടി യൂറോപ്പിലെത്തിയാൽ അപ്പോൾ വിവരം അറിയേണ്ടി വരും. സലോമിയുടെ മരണത്തിനു ഉത്തരവാദിത്വം ഏറ്റെടുത്തു പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു സ്ഥാനം രാജി വയ്ക്കണം. കോടതിവിധിയെപ്പോലും മാനിക്കാത്ത ഇവർ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ മതഭ്രാന്തരായ ഭീകരരേക്കാൾ ഭീകരന്മാർ തന്നെ.

3 comments:

 1. This comment has been removed by the author.

  ReplyDelete
 2. സോൾ ആൻഡ്‌ വിഷൻറ്റെ രോഷം ചമ്മട്ടിയേന്തിയ രക്ഷകനോളം എത്തിയാലും "കേള്പ്പാൻ ചെവിയില്ലാത്ത" കുറെ പെണ്ണാടുകളും , പള്ളി കയ്യാളാൻ കമ്മറ്റിയിൽ കൂടാൻ പള്ളിയിൽ പോയി , കത്തനാരെ സ്വർഗസ്ഥപിതവിന്റെയും അപ്പനായി കരുതുന്ന മനുഷ്യക്കോലങ്ങൾ അച്ചായസമൂഹത്തിൽ ഉള്ളിടത്തോളം കാലം , ഈ വ്യാജ വൈദ്യന്മാർ കാലം കയ്യാളും സംശയമില്ല! ദൈവത്തെക്കുറിച്ചോ , ദൈവശാസ്ത്രം എന്തെന്നോ ABCD പോലും അറിയാത്ത പുരോഹിത //പാസ്റെർ വ്യാജവൈദ്യന്മാരാണെന്ന തിരിച്ചറിവാണിവിടാവശ്യം ഒന്നാമതായി ! അതിനായി ഭാരതീയരായ നാം നമ്മുടെ ദുരഭിമാനം ഉപേക്ഷിച്ചു,ബ്യ്ബിളിനോടൊപ്പം ഭാരതീയ വേദാന്തം മനസ്സിൽ ഉറപ്പിക്കണം ! അതിനായി ആദ്യം "ലോകമേ ,ഗീത പാടൂ" ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
  ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം

  ReplyDelete
 3. ക്രിസ്തിയാനി ക്രിസ്തുവിന്റെ തിരുമൊഴികൾ കാറ്റിൽ പറത്തിയിട്ടു വിവരമില്ലാത്ത (നിക്രിഷ്ടജീവി ) പാതിരിപ്പുരകെ പോയതാണ് കാലം ചെയ്ത പെരുംകുറ്റം! പരിഹാരമായി , പിതാവായ തേരഹിന്റെ വഴി ഉപേക്ഷിച്ച അബ്രഹാമ്മിന്റെ മനസ് നമുക്കും ഏറ്റുവാങ്ങാം ! പിതാക്കന്മാരെ വിവരക്കേടിന്റെ പടുകുഴിയിൽ കുഴിച്ചിട്ടു കീശ വീർപ്പിച്ച ഇവറ്റകളെ നമുക്ക് എന്നേക്കുമായി ഉപേക്ഷിക്കാം ! കണ്ടാൽ കണ്ടില്ലെന്നു നടിക്കുക, കാലണാക്കാശിവർക്കു കൊടുക്കാതിരിക്കുക ,ഇവന്റെ വിവരദോഷോപദേശം കേൾക്കാൻ പള്ളിയിൽ പോകാതിരിക്കുക ! ക്രിസ്തുവിന്റെ വചനപ്പൊരുൽ അറിയാൻ വ്യാസനെ പരിചയപ്പെടുക , ലോകമേ ഗീത പാടൂ ...

  ReplyDelete