Translate

Friday, November 7, 2014

കിഡ്നിയില്ലാത്ത ആത്മാവ്?


അടുത്ത കാലത്ത്, ഒരിടവകയിലെ മുഴുവന്‍ ജനങ്ങളും അവയവ ദാനത്തിനു തയ്യാറെടുക്കുന്നു എന്ന പത്ര വാര്‍ത്തയെ അവ;ലംബിച്ച് ശ്രി അലക്സ് കണിയാമ്പറമ്പില്‍ ഫെയിസ് ബുക്കില്‍ എഴുതിയതാണ് ഈ കുറിപ്പ്. അവയവ ദാനത്തെ സഭ പ്രോല്‍സാഹിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി തേടുന്നു. എഡിറ്റര്‍

ഇടവകയിലെ ജനം മുഴുവന്‍ അവയവദാനത്തിനു ഒരുങ്ങുന്നതായുള്ള വാര്‍ത്ത ഇതിനുമുമ്പും കണ്ടിരുന്നു. വളരെ നല്ല കാര്യം.

"ഇതു സംബന്ധിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ആര്‍ച്ബിഷപ്പില്‍ നിന്നും ഇടവകവികാരി ഏറ്റുവാങ്ങി" എന്ന് ഈ വാര്‍ത്തയില്‍ കാണുന്നു.

അത്ര മാത്രമാണ് സഭയ്ക്ക് ഇക്കാര്യത്തില്‍ ബന്ധം!

സത്യത്തില്‍ പലരെയും അവയവദാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് സഭയുടെ ചില പ്രബോധനങ്ങളാണ്. അറിഞ്ഞോ അറിയാതെയോ, ശവസംസ്ക്കാരത്തിന് ഉപയോഗിക്കുന്ന വേഷവിധാനങ്ങളോടെയാണ് അന്തിമവിധിനാളില്‍ ഉയര്തെഴുന്നെല്‍ക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, അവയദാനത്തിനു പലരും ഒരുക്കമല്ല.
ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കണ്ണും കാതും ഇല്ലെങ്കില്‍ എല്ലാം എങ്ങിനെ കാണുകയും കേള്‍ക്കുകയും ചെയ്യും?

ഇക്കാര്യത്തില്‍ ഒരു വിശദീകരണം സഭ നല്‍കിയിട്ടുള്ളതായി അറിയില്ല. കേരളത്തിലെങ്കിലും ഈ വിഷയത്തില്‍ വല്ലാത്ത പുകമറയുണ്ട്.
ആ പുകമറ നീക്കി, ജനത്തിന് ഇത്തരം നന്മയ്ക്ക് തയ്യാറാക്കാന്‍ ഏറ്റവും നല്ല കാര്യം കേരളത്തിലെ വൈദികരും കന്യാസ്ത്രീകളും അവയവദാനം ചെയ്യാന്‍ തീരുമാനിച്ചു എന്ന് സഭാധികൃതര്‍ പ്രഖ്യാപിക്കുന്നതാണ്.

സഭാധികൃതരുടെ ഈ മാതൃകയ്ക്ക് നാടകീയമായ ഫലം ഉണ്ടാകും എന്ന് തീര്‍ച്ചയാണ്.
നന്മ വാക്കില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഉണ്ട് എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ്.

മെത്രാന്മാരും കൂട്ടരും ഇക്കാര്യം ഒന്നു പരിഗണിക്കുകയെങ്കിലും ചെയ്യുമോ?

3 comments:

  1. പഞ്ചഭൂതാത്മകമായ ശരീരം ജീവൻ അതിനെ വിട്ടുപോയാലുടൻ സ്വയം ജീർണ്ണിച്ചു അത് ഭൂമിയോട് തിരികെ അലിഞ്ഞു ചേരുന്നു എന്നത് കൂടി അറിയാത്ത വെറും ഇരുകാലി ആടുകളാണ് ക്രിസ്ത്യാനിസമൂഹം മുഴുവനും , എന്ന് വരുത്തിതീര്ക്കുന്ന വചനമാണീ ("ശവസംസ്ക്കാരത്തിന് ഉപയോഗിക്കുന്ന വേഷവിധാനങ്ങളോടെയാണ് അന്തിമവിധിനാളില്‍ ഉയര്തെഴുന്നെല്‍ക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു.) എന്നത് ! സ്വയം പൊട്ടൻ ചമയുന്നതാര്ക്കും ഭൂഷണമല്ല,..... സമൂഹത്തെ ആകമാനം പൊട്ടരെന്നു വിധിയെഴുതുന്നതും ! പുരോഹിതൻ ദൈവത്തിന്റെ സ്വന്തം പ്രതിനിധി ആകയാലും, മഠത്തിലമ്മ കര്ത്താവിന്റെ നേര്മണവാട്ടിയായതിനാലും "സ്വര്ഗം" ഈക്കൂട്ടർക്കു കിട്ടുമെന്ന് ഉറപ്പാണല്ലോ! പിന്നെന്തിനു ഭയപ്പെടുന്നു അവരുടെ അവയവം ദാനംചെയ്യുന്നതിനായി ?...ക്രിസ്തു സ്വയം കുരിശിൽ തന്നെതന്നെ മുഴുവനായി നമുക്ക് ദാനം ചെയ്ത ആ വലിയ കുര്ബാനിയുടെ ഓര്മ്മയ്ക്കായി ഇവരും അപ്രകാരം ചെയ്യട്ടെ !
    "കുര്ബാന ചൊല്ലാനല്ല ,ചെയ്യുവീൻ നിങ്ങളെന്റെ ഓർമയ്ക്കായ് കാലത്തോളം " എന്നേശു വിതുമ്പുന്നു .... (അപ്രിയ യാഗങ്ങൾ)

    ReplyDelete
  2. ഞങ്ങളുടെ ഇടവകയിലും നടന്നു ഇമ്മാതിരി ഒരു കസര്ത്ത് . നല്ല പരിപാടി ആണല്ലോ എന്ന് കരുതിയിരിക്കുമ്പോൾ ദാ മത്തായി ചേട്ടന്റെ കമന്റ് : മോനേ, ചേർപ്പുങ്കൽ പുതിയ മെഡിക്കൽ കോളേജ് വരുന്നുണ്ട് . വഴിയെ നടന്നു പോകുന്ന നമ്മെ തട്ടിയിട്ട് ആംബുലൻസിൽ എടുത്തിട്ട് മസ്തിഷ്കമരണം എന്ന് പറഞ്ഞ് അവയവ കച്ചോടം നടത്താൻ മടിക്കാത്തവർ ഈ കൂട്ടർ. ദിവസവും പള്ളിയിൽ പോകുന്ന മത്തായി ചേട്ടന്റെ അഭിപ്രായം കേട്ടപ്പോൾ ഒരു സംശയം. പ്രാവിനെ പോലെ നിഷ്കളങ്കത മാത്രം മതിയോ പാമ്പിന്റെ വിവേകവും വേണ്ടേ?

    ReplyDelete
  3. ജിന്സ്മോന്‍ അവതരിപ്പിച്ച mr.മത്തായിയുടെ വിവേകം ബാക്കിയുള്ള ആടുകല്‍ക്കുകൂടി ഉണ്ടായിരുന്നെന്കിലെന്റെ ഈശോയേ ! മത്തായിയുടെ മനസ്സില്‍ സദാ ആലോചനകള്‍ പറഞ്ഞുകൊടുക്കാന്‍ ദൈവമുണ്ട് ! ദൈവത്തെ മനസിലാക്കിയവന് കള്ളക്കത്തനാരുടെ ഈ കുരുട്ടുകുറുനരിതന്ത്രങ്ങള്‍ തിരിച്ചറിയാന്‍ വിശേഷബുദ്ധിയായി ദൈവംതന്നെ പരിണമിക്കും !

    ReplyDelete