Translate

Wednesday, November 5, 2014

'അത്മായശബ്ദം' - ഉറച്ച ശബ്ദത്തോടെ നാലാം വയസ്സിലേക്ക്!


അഭിമാനത്തോടെ

നാലാം വയസ്സിലേക്ക്!


ജോർജ് മൂലേച്ചാലിൽ



'കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാന'(KCRM)ത്തിന് കഴിഞ്ഞ മൂന്നുനാലു വർഷംകൊണ്ടുണ്ടായ വളർച്ചയെ അത്ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ. പാലായിലും പ്രാന്തപ്രദേശങ്ങളിലും പോസ്റ്ററുകളൊട്ടിച്ചും ലഘുലേഖകൾ വിതരണംചെയ്തും, സെമിനാറുകളും കോർണർ യോഗങ്ങളും പ്രകടനങ്ങളും നടത്തിയും ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്നെങ്കിലും, KCRM ന്‍റെ ശബ്ദവീചികൾക്ക് ആ ചെറിയ പരിധിക്കപ്പുറത്തേക്ക് പടരാൻ കഴിഞ്ഞിരുന്നില്ല.

എല്ലാം മാറ്റിമറിച്ചത്, KCRM ന്‍റെ 21-)മത്തെ വയസ്സിൽ, 2011 നവം. 6-ന്, അവൾക്കു പിറന്ന 'അത്മായശബ്ദം' ബ്ലോഗെന്ന മാധ്യമശിശുവാണ്. ആ പിറവിയോടെ KCRM ന്‍റെ ശബ്ദവീചികൾക്കു ചിറകുവയ്ക്കുകയും, കേൾക്കാൻ ചെവിയുള്ളവരെത്തേടി അതിന്‍റെ അലയൊലികൾ എട്ടു ദിക്കുകളിലേക്കുമായി പരന്നൊഴുകുകയും ചെയ്തു.

2011 നവം. 6-നു കൂടിയ ഞങ്ങളുടെ കമ്മിറ്റിയോഗത്തിൽ, വളരെ എളിയ രീതിയിലെങ്കിലും ഒരു അച്ചടിമാധ്യമം സ്വപ്നം കണ്ടു തുടങ്ങിയിരുന്ന ഞങ്ങളുടെ മുമ്പിൽ, ബ്ലോഗിന്‍റെ സാധ്യതയെക്കുറിച്ചും ചെലവില്ലായ്മയെക്കുറിച്ചുമൊക്കെ പലരും വിശദീകരിക്കുകയും, താല്പര്യമെങ്കിൽ അതിനുവേണ്ട എല്ലാ സാങ്കേതിക സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ യോഗത്തിൽത്തന്നെ, KCRM നിർവ്വാഹകസമിതി, ബ്ലോഗ് തുടങ്ങാൻ തീരുമാനിക്കുകയും, അതിന് 'അത്മായശബ്ദം' എന്ന പേർ തിരഞ്ഞെടുക്കുകയുംശ്രീ ജോസാന്റണിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കുകയും ചെയ്തു. അന്നു രാത്രി തന്നെ ബ്ലോഗ് ആരംഭിക്കുകയായിരുന്നു. 

ഒട്ടും വൈകാതെതന്നെ, ലോകമെമ്പാടുമുള്ള നവീകരണദാഹികളായ ചിന്തകരും എഴുത്തുകാരും 'അല്മായശബ്ദം' ബ്ലോഗിന്‍റെ കോൺട്രിബ്യൂട്ടർമാരായി രംഗത്തെത്തുകയും, സഭാനവീകരണ വിഷയങ്ങൾ തുറന്നു ചർച്ചചെയ്യാനുള്ള ഒരു ആഗോളവേദിയായി 'അത്മായശബ്ദം' മാറുകയുമാണുണ്ടായത്. 2011 നവം. 6 മുതൽ ഡിസം. 31 വരെയുള്ള ഹ്രസ്വകാലയളവിൽമാത്രം 149 ചർച്ചാലേഖനങ്ങൾ പോസ്റ്റു ചെയ്യപ്പെട്ടു എന്നതിൽനിന്നുതന്നെ 'അത്മായശബ്ദ'ത്തിന്‍റെ 'മുളക്കരുത്ത്' എത്ര ശക്തമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. 2012-910-ഉം 2013-635-ഉം 2014-ൽ നവം. 4 വര, 695-ഉം ചർച്ചാലേഖനങ്ങളാണ് 'അത്മായശബ്ദം' ബ്ലോഗിൽ വന്നിട്ടുള്ളത്. 3 വർഷത്തിനകം, ആകെ 2389 പോസ്റ്റുകൾ! ഇവയിൽ മിക്കതും സജീവ ചർച്ചയ്ക്കു വിധേയമാകുകയും ചെയ്തു. ഇതിനകം, 3,35000 വായനാ സന്ദർശനങ്ങൾ (Readers’ visits) ഈ ബ്ലോഗിനുണ്ടായി. ഇപ്പോൾ 1000-ലേറെപ്പേർ ദിവസവും ഈ ബ്ലോഗ് വായിക്കുന്നുണ്ട്.

KCRM ഉം JCC യും നടത്തിയ ചെറുതും വലുതുമായ ഓരോ സമരത്തെയും ഇവിടുത്തെ പൊതുമാധ്യമങ്ങൾ തമസ്‌കരിച്ചപ്പോൾ, അതെല്ലാം ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമുള്ള മലയാളികളുടെ കൺവെട്ടത്തെത്തിക്കാൻ ഈ മാധ്യമം ഉപകരിച്ചു. മരിച്ചടക്കു നിഷേധിക്കപ്പെട്ട കല്ലുവെട്ടത്തു കുട്ടപ്പനും, സ്ഥലം നഷ്ടപ്പെട്ട മോണിക്കാ തോമസും, ഭാര്യ നഷ്ടപ്പെട്ട പ്രൊഫ. ജോസഫുമൊക്കെ സഭാധികാരത്തിന്‍റെ ദുഷ്ടതയ്ക്കുള്ള ദൃഷ്ടാന്തങ്ങളായി എടുത്തു കാണിക്കപ്പെട്ടു. മെത്രാനെ മുട്ടുകുത്തിച്ച മണ്ണയ്ക്കനാട്ട് ഇടവകക്കാരും, കുരീപ്പുഴ ഇടവകക്കാരും കേരളസഭാചരിത്രത്തിൽ ഐതിഹാസിക വിജയഗാഥകൾ രചിച്ചത് ലോകത്തെ അപ്പപ്പോൾ അറിയിക്കാനും 'അത്മായശബ്ദം' ഉപകരിച്ചു. പൗരോഹിത്യത്തിന്‍റെ സാമ്പത്തിക-അധികാര ആർത്തിയെ ധൈര്യപൂർവ്വം തുറന്നുകാട്ടാനും, അതു സമൂഹത്തിനു വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ചു വിശകലനംചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാനും 'അത്മായശബ്ദം' ഉപകരിച്ചു. കൂടാതെ, ലോകമെമ്പാടും നടക്കുന്ന സഭാനവീകരണ ചലനങ്ങളെയെല്ലാം അപ്പപ്പോൾ വായനക്കാരിലെത്തിക്കാനും ഈ ബ്ലോഗിനു സാധിച്ചു.

'സത്യജ്വാല' മാസിക പിറവിയെടുത്തതും 'അത്മായശബ്ദം' ബ്ലോഗിൽനിന്നാണ്. 'അത്മായശബ്ദ'ത്തിൽ വരുന്ന ധാരാളം ഈടുറ്റ രചനകൾ, ഇന്റർനെറ്റ് സൗകര്യമില്ലാത്ത കേരളത്തിലെ സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത ശക്തമായപ്പോഴാണ്, വീണ്ടുമൊരു അച്ചടി മാധ്യമത്തെക്കുറിച്ച് KCRM ചിന്തിച്ചത്. അങ്ങനെ 2011 ഡിസംബറിൽത്തന്നെ 'സത്യജ്വാല'യുടെ ഒരു പരീക്ഷണപ്പതിപ്പ് ഇറക്കുകയും, ജനങ്ങൾ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിൽ, 2012 ഏപ്രിൽ മാസം മുതൽ പുതിയ കെട്ടിലും മട്ടിലും 'കളർഫുൾ' ആയിത്തന്നെ മാസിക ഇറക്കിത്തുടങ്ങുകയുമായിരുന്നു.

'അത്മായശബ്ദ'ത്തിന്‍റെ ഈ 4-)o പിറന്നാളിന്, കേരളകത്തോലിക്കാ സമൂഹത്തിന്‍റെ തിരുമുമ്പിൽ സമ്മാനിക്കാൻ KCRM മറ്റൊരുപഹാരംകൂടി, ഏതാനും പ്രഗത്ഭമതികളുടെ ഔദാര്യപൂർണ്ണമായ സഹായത്തോടെ, ഒരുക്കിക്കൊണ്ടിരിക്കുന്നു എന്നറിയിക്കാൻ അതിയായ സന്തോഷമുണ്ട്. അതെ, KCRM ന്‍റെതായി 'അത്മായശബ്ദ'മെന്ന പേരിൽത്തന്നെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നു! 'അത്മായശബ്ദം' ജന്മംകൊടുത്ത 'സത്യജ്വാല'യെയെന്നപോലെ, ഈ വെബ്‌സൈറ്റിനെയും, പൗരോഹിത്യാധിപത്യത്തിൽനിന്നു വിമോചനം കാംക്ഷിക്കുന്ന ലോകമെമ്പാടുമുള്ള കേരള കത്തോലിക്കർ സ്വന്തം നെഞ്ചിന്‍റെ ചൂടേകി വളർത്തണേ എന്നഭ്യർത്ഥിക്കുന്നു.

KCRM ന്‍റെ മാധ്യമ തായ്ത്തടിയായ 'അത്മായശബ്ദം' ബ്ലോഗിനുപിന്നിൽ നിസ്വാർത്ഥരായി അർപ്പണബോധ ത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതിന്‍റെ അഡ്മിനിസ്‌ട്രേറ്റർമാരുടെയും എഴുത്തുകാരുടെയും, ഇതിനെ പിന്തുണച്ച അമേരിക്കയിൽനിന്നുള്ള സഹോദര ബ്ലോഗായിരുന്ന 'സീറോ-മലബാർ വോയ്‌സ്' പ്രവർത്തകരുടെയും, ഇപ്പോഴും ശക്തമായി പിന്തുണച്ചുകൊണ്ടിരിക്കുന്ന ജർമ്മനിയിൽനിന്നുള്ള 'സോൾ ആൻഡ് വിഷൻ' പ്രവർത്തകരുടെയും, സർവ്വോപരി ഇതിനെ മാറോടണച്ചു വളർത്തിയ ബഹുമാന്യ വായനക്കാരുടെയും മുന്നിൽ KCRM പ്രവർത്തകർ ശിരസ്സ് നമിക്കുന്നു!


4-)o പിറന്നാളിന്‍റെ ഈ ശുഭദിനത്തിൽ, 'അത്മായശബ്ദം' ബ്ലോഗിന് ഉത്തരോത്തരം ഊർജ്ജസ്വലവും സാർത്ഥകവുമായ അനേകമനേകം പിറന്നാൾദിനങ്ങൾ നമുക്ക് ആശംസിക്കാം!

5 comments:

  1. Almayasabdam made me a non believing rationalist!!

    ReplyDelete
    Replies
    1. ശ്രി ചാക്കോ കളരിക്കല്‍ വഴുതുന്നു, J Thomas-ൻറെ "Almayasabdam made me a non believing rationalist!!" എന്ന കമെൻറ്റാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

      തെളിവില്ലാതെ ഒന്നിനെ നമ്മൾ സത്യമായി സ്വീകരിക്കുന്നതാണ് വിശ്വാസം. ദൈവത്തിൽ മൂന്നാളുകൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നു. കന്യകയായ ഒരു സ്ത്രീയിൽനിന്ന് യേശു പിറന്നു എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ എത്രയെത്ര വിശ്വാസങ്ങൾ! ഈ ബ്ലോഗ് മനുഷരെ ചിന്തിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
      ഒരാൾ സംഘടിതസഭയായ കത്തോലിക്ക സഭയിലെ അംഗമാകുമ്പോൾ ആ സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ ശരിയോയെന്ന് വിശകലനം ചെയ്യാൻ ആ വ്യക്തി കടപ്പെടുന്നുണ്ട്. ശുദ്ധീകരണസ്ഥലം ഉണ്ടോ? പുരോഹിതന് രൂപാനല്കി ദിവ്യബലി അർപ്പിച്ചാൽ ശുദ്ധീകരണസ്ഥലത്തിൽ കിടക്കുന്ന പാപി പരിഹാരം തീർത്ത് സ്വർഗത്തിൽ പോകുമോ? ആദ്യത്തെ ആണും പെണ്ണും പാപം ചെയ്ത് ഉത്ഭാവപാപം ഉണ്ടായോ? പുരോഹിതനോട് കുമ്പസാരിച്ചാൽ ദൈവം പാപം പൊറുക്കുമോ? യേശുവിൻറെ അമ്മയായ മേരി ദൈവമാതാവാണോ? മേരിയെ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുത്തോ? ദമ്പതികൾ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ കഠിനപാപം ആകുമോ? സ്വർഗം കിട്ടാൻ ഒരു വിശ്വാസി ഇതെല്ലാം വിശ്വസിക്കണമോ?

      സഭാധികാരികൾ വിശ്വാസികളെ അടിമകളെപ്പോലെ എന്തുകൊണ്ട് കാണുന്നു? കാനോൻ നിയമം പാലിച്ചില്ലങ്കിൽ സ്വർഗത്തിൽ പോകാൻ സാധിക്കുമോ? സ്ത്രീകളുടെ ആത്മാവിന് പുരുഷൻറെ ആത്മാവിൻറെ വിലയുണ്ടോ? സഭ അനധികൃതമായി സ്വത്ത് സംബാധിക്കുന്നത് ശരിയോ? രൂപതയിലെ വരവ്ചിലവ് കണക്കുകൾ അല്മായരെ കാണിക്കാത്തത് എന്തുകൊണ്ട്? പള്ളിഭാരണത്തിൽനിന്നും സഭാപൗരരെ എന്തുകൊണ്ട് അകറ്റി നിർത്തിയിരിക്കുന്നു? വിശ്വാസികൾക്ക് എന്തുകൊണ്ട് മെത്രാന്മാരെ തെരഞ്ഞെടുത്തുകൂടാ? സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തതിൻറെ കാരണമെന്ത്?

      ഇങ്ങനെ നൂറ്നൂറ് ചോദ്യങ്ങൾ നിൽക്കച്ചെയ്ത് പള്ളിയിൽ പോയി 'yes father' ആയി ഒരു വിശ്വാസി ജീവിച്ചാൽ മതിയോ? അല്മയശബ്ദം ബ്ലോഗ് വിശ്വാസികളെ വിശ്വാസത്തിനു വിടാതെ ചിന്തിക്കാൻ പഠിപ്പിക്കണം. അന്ധവിശ്വാസം സ്വർഗത്തിലേക്കുള്ള വിഴിയല്ല.

      അല്മയശബ്ദത്തിന് നാലാം പിറനാൾ മംഗളങ്ങൾ!!

      Delete
    2. ഒരിക്കൽ ഞാൻ പുലിക്കുന്നേൽ സാറിന് എഴുതി ചോദിച്ചു: അങ്ങ് ഈ സഭാവിമർശങ്ങൾക്കെലല്ലാമൊപ്പം നമ്മുടെ രക്ഷകനായ, ദൈവപുത്രനായ യേശു എന്ന് പലപ്പോഴും കുറിക്കാറുണ്ടല്ലോ. യേശു ദൈവമാണെന്നല്ലേ അതിന്റെ പൊരുൾ? അദ്ദേഹം എനിക്ക് ഉത്തരം തന്നില്ല. കാരണം, ഞാനാഗ്രഹിച്ചതും അദ്ദേഹം പറയാൻ ഇഷ്ടപ്പെടുന്നതുമായ ഒരുത്തരം തന്നിട്ട് പിന്നെയദ്ദെഹത്തിനു ഓശാനയിൽ എഴുതുന്നത് തുടരാനാവാതെ വരും. കാരണം, സഭയെ വിശ്വസിക്കുക എന്നാൽ സഭ വിശ്വസിക്കുന്നതെല്ലാം നമ്മളും വിശ്വസിക്കുക എന്നാണ്. അതും മാറ്റങ്ങളും ഒരുമിച്ചു പോകില്ല. എനിക്ക് തോന്നുന്നത്, ഇത്രയും അന്ധവിശ്വാസജടിലമായ ഒരു പ്രസ്ഥാനത്തിന് മനുഷ്യരെ ഒതുക്കാനല്ലാതെ ഉയര്ത്താൻ സാദ്ധ്യമല്ല എന്നാണ്‌. ഈ പ്രസ്ഥാനത്തിന്റെ നടത്തിപ്പിൽ ഏതാണ്ടൊരു വ്യതിയാനം ഉണ്ടാക്കാനും ന്യായയുക്തമായ മാനുഷിക ഇടപെടൽ സാദ്ധ്യമാക്കാനും ആരോഗ്യകരമായ വിമർശങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ബുദ്ധിയും ബോധവുമുള്ള മനുഷ്യർക്ക്‌ അംഗീകരിക്കാനാവാത്ത ശുഷ്കവിശ്വാസങ്ങൾ സഭയിൽ തുടരും. സഭ നിലനിൽക്കുന്നതുതന്നെ അത്തരം മാനസിക ഉറപ്പിനായിട്ടാണ്. അത്തരം ഉറപ്പു ലഭിക്കുന്നത് പക്ഷേ, ചിന്തിക്കാൻ കഴിവില്ലാത്തവർക്ക് മാത്രമാണ്. വിശ്വാസി ചിന്തിക്കാൻ തുടങ്ങുമ്പോൾ, ശ്രീ ചാക്കോ കളരിക്കൽ ഉയര്ത്തിയ തരത്തിലുള്ള അനേകം ചോദ്യങ്ങൾ മനസ്സിൽ താനേ ഉയര്ന്നു വരും അവയ്ക്ക് ശരിയായ ഉത്തരം ഉണ്ടെങ്കിലും അവ പുറത്തു പറയാൻ, പുലിക്കുന്നേൽ സാറിനെപ്പോലെ, കത്തോലിക്കാസഭക്കും പറ്റില്ല. കാരണം, ഉത്തരം പറഞ്ഞാൽ, അതോടേ സഭയുടെ അടിസ്ഥാനം തന്നെ തകരും. ബാക്കിയാവുന്നത് ഭൌതികമായ പൊതുനന്മക്കും സാഹോദര്യത്തിനും മാത്രം ഉതകുന്ന ഒരു ലോകപ്രസ്ഥാനം ആയിരിക്കും. അവിടെ കോഴയും മുഖസ്തുതിയും ഏറ്റുവാങ്ങുന്ന വിശുദ്ധരും വചനപ്രഘോഷണവും രാത്രിയാരാധനയുമൊക്കെ അപ്രസക്തമാവും. വട്ടായിമാര്ക്ക് ജോയില്ലാതാവും. അതുകൊണ്ട് എത്ര ശരിയെന്നു പറഞ്ഞാലും, അത്തരം ഉത്തരങ്ങളിൽ സഭക്ക് താത്പര്യമില്ല. അതേ സമയം ഒന്നിനും ഉത്തരം പറയാതിരിക്കുന്നതിലൂടെ വിപുലമായ അധികാരവും സമ്പത്തും വമ്പിച്ച വ്യവസായങ്ങളും കൈയടക്കിവച്ചിരിക്കുന്ന ഒത്തിരിപ്പേർ സുഭിക്ഷമായി കഴിഞ്ഞുകൂടുന്നുണ്ട്. അവര്ക്കുവേണ്ടിയുള്ള ബലിയാടുകളാണ് വിശ്വാസികൾ. അതൊരു സത്യമാണ്. ആ സത്യം കൂടുതൽ പേര് അംഗീകരിച്ചാൽ അത് മനുഷ്യരുടെ ഭാവിയെ പ്രകാശിപ്പിക്കും, പക്ഷേ സഭയുടെ ഉഖം കറുക്കും. ആ സത്യത്തിലേയ്ക്കുള്ള വഴി കാണിച്ച ഒരു വിശ്വഗുരുവാണ് യേശു. എന്നാൽ സഭക്ക് വേണ്ടത് ആ ഗുരുവിന്റെ സന്ദേശമല്ല, അദ്ദേഹത്തിൽ കെട്ടിവച്ച ദൈവികത്വമാണ്.

      അവിശ്വാസികളായ മനുഷ്യസ്നേഹികളെ സൃഷ്ടിക്കാൻ അലമായശബ്ദത്തിന് കഴിയുമെങ്കിൽ എന്ന പ്രത്യാശയോടെയാണ് ഞാൻ അതിൽ ഒരു എഴുത്തുകാരനാകാൻ മുന്നോട്ടുവന്നത്. ആദ്യമൊക്കെ പലരും അറച്ചു നിന്നെങ്കിലും ഞാനീ പറയുന്നത് ഇന്ന് കൂടുതൽ പേർ അംഗീകരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. J തോമസ്‌ അതിലൊരാളായിരിക്കാം. അതുതന്നെയാണ് മാറ്റങ്ങൾക്കായി സ്വന്തം ജീവിതം കാഴ്ചവച്ച നമ്മുടെ പോപ്പും ആവശ്യപ്പെടുന്നത്. നിങ്ങളുടെ സമൂഹത്തിൽ, ഇടവകയിൽ, രൂപതയിൽ നിങ്ങൾ ആരോഗ്യകരമായ സംഘർഷങ്ങൾ സൃഷ്ടിക്കുക; വിവരമില്ലാത്ത പുരോഹിതര്ക്കും മെത്രാന്മാർക്കും വിവരം പറഞ്ഞുകൊടുക്കുക എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുള്ളത്. അത്തരം ഇടപെടലിലേയ്ക്ക് തന്നെയാണ് അല്മായശബ്ദവും വഴി തെളിക്കുന്നത് എന്നതാണ് ഇന്ന് പോപ്പിന്റെ വചനങ്ങളെ സംശയദൃഷ്ടിയാ വീക്ഷിക്കുന്ന ഇവിടുത്തെ സഭാധികാരത്തെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ബൈബിൾവചനങ്ങളെ അവരുടെ ദുഷിച്ച ഉച്ച്വാസം കൊണ്ട് ഊതിവീർപ്പിക്കുന്ന വട്ടായിമാരും ആദ്ധ്യാത്മികമായി പൊള്ളയായ മരാമത്തച്ചന്മാരും വട്ടത്തൊപ്പികൊണ്ട്‌ തങ്ങളുടെ ജീർണിച്ച ഇത്തിരീം പോരുന്ന തലച്ചോറ് മൂടിക്കൊണ്ട് നടക്കുന്ന കാനോണ്‍ മെത്രാന്മാരും അല്മായശബ്ദത്തെ അതീവം ഭയക്കുന്നു. എന്തെന്നാൽ അല്മായശബ്ദം സുബുദ്ധിയാവശ്യപ്പെടുന്ന സംവാദത്തിനായി (vertical and horizontal) നിലകൊള്ളുന്നു. സംവാദം ഒരുമിച്ചുള്ള ചിന്തയാണ്. സത്യാഗ്രഹികളെ അത് സത്യത്തിലേയ്ക്ക് നയിക്കും. മേൽപ്പറഞ്ഞവർ അതാഗ്രഹിക്കുന്നില്ല. എത്ര തവണയാണ് ശ്രീ കോട്ടൂരും അദ്ദേഹത്തിൻറെ സഹപ്രവര്ത്തകരും നേരിട്ടും അല്മായശബ്ദം വഴിയും തലക്കനം പേറുന്ന ഇവിടുത്തെ മെത്രാന്മാർക്കു കത്തയച്ചത്. ഒരാളൊഴിച്ച് ആരും പ്രതികരിച്ചിട്ടില്ല. ഒന്നിനും ഉത്തരമില്ല. ഉത്തരം തരാൻ അവര്ക്ക് ഭയമാണ്. എന്നാൽ അവർ ഓർക്കുന്നത് നന്ന് - സാമദാനങ്ങളുടെ കാലം കഴിയാൻ പോകുന്നു. ഇനിവരുന്നത് ഭേദദണ്‍ഡങ്ങളുടേതാകാം. കാത്തിരിക്കുക.

      Tel. 9961544169 / 04822271922

      Delete
  2. വളരെ ചെറുതായി എന്നാല്‍ വലിയ പ്രതീക്ഷകളോടെ ആരംഭിച്ച അത്മായാ ശബ്ദം അങ്ങിനെ തന്നെ വളരണം എന്നാഗ്രഹിക്കുന്ന അനേകം പേര്‍ ഉണ്ട്. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകളാണ് അത്മായാ ശബ്ദത്തിന്‍റെ മുതല്‍കൂട്ട്. ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് ഇതിലെ എഴുത്തുകാര്‍ തന്നെയായായിരിക്കണം. അനുകൂലവും പ്രതികൂലവുമായി വന്നുകൊണ്ടിരുന്ന വാദഗതികളെ സംയമനത്തോടെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു, അത് പോലെ കാര്യമാത്ര പ്രസക്തമായ ലേഖനങ്ങള്‍ എഴുതാനും അവര്‍ക്ക് കഴിഞ്ഞു. ശ്രി ജോര്‍ജ്ജു പറഞ്ഞതുപോലെ അത്മായാ പ്രസ്ഥാനങ്ങള്‍ക്ക്‌ ഉയിരേകാന്‍ ഈ ബ്ലോഗ്ഗിന് കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ്.
    സഭാധികള്‍ക്കെതിരെ പൊരുതുക എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി ഒരു തുറന്ന ചര്‍ച്ചാ വേദിയായി ഇത് മാറും എന്ന് ഞാന്‍ കരുതുന്നു. പരസ്പര ബഹുമാനത്തോടെ കാര്യങ്ങള്‍ വിലയിരുത്തപ്പെടുമ്പോഴേ പരസ്പരം കേള്‍ക്കപ്പെടുന്നുള്ളൂ. അതിന് ചേര്‍ന്ന ലേഖനങ്ങളാവട്ടെ ഇതില്‍ ഉണ്ടാവുന്നത്. അത്മായനുമായി തുറന്ന ചര്‍ച്ചകള്‍ക്ക് മടിക്കുന്ന സഭാധികാരികള്‍ താമസിയാതെ അതിന് നിര്‍ബന്ധിതരാവും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. അത്മായര്‍ നേരിടുന്ന അനീതികള്‍ക്ക് അറുതി ഉണ്ടായേ തീരൂ. യേശുവിന്‍റെ സന്ദേശങ്ങള്‍ക്ക് പരമ പ്രാധാന്യം ലഭിക്കുന്ന ആരാധനാ ക്രമങ്ങള്‍ ഇവിടെ പുനരാവിഷകരിച്ചേ മതിയാവൂ.
    അത്മായാ ശബ്ദത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ സൂചിപ്പിക്കുന്ന സന്ദേശം ഗ്രഹിക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. മാര്‍പ്പാപ്പാ ഉദ്ദേശിച്ചതുപോലെ പരസ്പര ധാരണയോടെയും ലക്ഷ്യ ബോധത്തോടെയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ വേണ്ട അന്തരീക്ഷം ഇവിടില്ലാ എന്ന് ഞാന്‍ കരുതുന്നില്ല. അതിന് വേണ്ടപ്പെട്ടവര്‍ തയ്യാറാകത്തത് തന്നെയാണ് പ്രശ്നം.

    ReplyDelete
  3. Happy Happy Birth Day Almaya! - James kottoor
    Happy, Happy 4th Birth day, Dear Almayasabdam, May the Lord, bless you, hug you, kiss you and make you grow and prosper in wisdom and grace before God and Man. That is my prayerful wish for you today on Nov.6th.
    Yes growth in wisdom and grace is vital for Almaya. It needs both faith and reason, or better faith based on reason. Here I am referring to all what Sri. J. Thomas and my friend Kalarikal wrote. Philosophical definition of man is: Rational animal, Animal always, rational some times (Animal simper, rationale aliquando). He should become rational always while thinking, speaking, doing, praying etc. and should not be led by dreams, whims and fancies and old women’s stories about heaven and hell.
    It is to achieve this goal that we have started this open forum of discussion and dialogue both horizontal among us equals, and vertical with those who consider themselves more than equal in the Catholic Church, namely with those seated on high thrones on the various hierarchical ladder.
    Normally for the followers of Jesus, a hierarchical set up is an Anathema. The existing ones should be wiped out at the earliest, which is also the thinking and practice of Francis. I mentioned hierarchy, not to discuss it here, but only to high light the need of vertical dialogue
    This blog is now vibrant with horizontal dialogue, from around the world. But where is the horizontal dialogue, from those who call themselves the clerical class. Pope Paul VI when addressing the Vatican II, asked: Where are half of the Catholic Church? He meant the fair half, the fair sex, the women folk. At least some among women folk are joining in the Almaya conversation, but absolutely none from the so Called Hierarcy, which I consider shameful.
    Why don’t they join in this discussion in spite of repeated requests on knees? Is it because they consider it Infra-dig to sit with the Hoi-poloi, the common folk and to listen humbly and learn earnestly, the two things Pope Francis talked about at the Synod. This mentality of the clerical class NEEDS MUST CHANGE.
    Dialogue is like the blood that circulates in a body. Any organ or member of the body into which and from which there is no blood circulation is dead and must be chopped off, amputated. How funny it would look if that member happens to be head the body itself, for example, the Parish Priest in the case of the Parish Body, and the Bishop in the case of the Diocesan Body? This must change if we are to follow the instructions of Francis to carry on with the Synod discussions at the parish and diocesan level as it happened in Rome. There it was a free-for-all, without mincing words, upwards, downwards and horizontally.
    Almaya definitely has succeed in horizontal dialogue. On the vertical front, it has yet to start. So come forward friends with your concrete suggestions on how to get the vertical dialogue started.
    jkottoor@asianetindia.com

    ReplyDelete