ഓര്‍മ്മപ്പെടുത്തലുകളും ശാസനകളും നവീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും ശക്തമായ സംവാദങ്ങളുമായി കത്തിപ്പടരുന്ന അല്മായശബ്ദം ഒരു തനി male club ആയി തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കാനും, എന്തെങ്കിലും എഴുതാന്‍ തയ്യാറുള്ള മഹിളകളെ അതിലേയ്ക്ക് ഒന്നുകൂടി ക്ഷണിക്കാനും വേണ്ടിയാണ് ഇതെഴുതുന്നത്. തീര്‍ച്ചയായും പുരുഷന്മാര്‍ മാത്രമായിരിക്കില്ല അല്മായശബ്ദം വായിക്കുന്നത്. വായിക്കുമ്പോള്‍ എന്തെങ്കിലും പ്രതികരണം മനസ്സിലുദിക്കാത്തവര്‍ വിരളമായിരിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രതികരണങ്ങളും പുതിയ ആശയങ്ങളും കൂടി ബ്ലോഗില്‍ വായിക്കാനാവുക ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും, സംശയമില്ല. ഞാന്‍ പലരെയും വ്യക്തിപരമായി ക്ഷണിച്ചു, ഇതുവരെ ആരും വന്നില്ല. ഇനി എന്താണ് മറ്റൊരു പോംവഴി എന്നാലോചിച്ചപ്പോള്‍ തോന്നിയതിങ്ങനെ. സഭയിലെ സ്ത്രീകളെ അല്മായശബ്ദത്തിലെ പുരുഷശിരോമണികള്‍ വളരെ വിലമതിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്നൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥിരീകരിച്ചു പറഞ്ഞാലെങ്കിലും അവരില്‍ ചിലര്‍ എഴുതാന്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയോടെ ഏതാനും കാര്യങ്ങള്‍ കുറിക്കുന്നു.
ഹൈസ്കൂളിനു ശേഷം കുറേനാള്‍ എന്നെ പഠിപ്പിചിരുന്ന, നര്‍മബോധമുള്ള ഒരദ്ധ്യാപകന്‍ ബൈബിളിനെ ആധാരമാക്കി തമാശകള്‍ പറയുമായിരുന്നു. അതിലൊന്ന്: എന്തുകൊണ്ടാണ് ആദാമിന് ശേഷം ദൈവം മറ്റൊരു മനുഷ്യജീവിയെക്കൂടി നേരിട്ട് സൃഷ്ടിച്ചത്? ഉത്തരം: ആദ്യത്തേതിലെ തെറ്റുകള്‍ തിരുത്തിയാണ് രണ്ടാമത്തേതിനെ (ഹവ്വയെ) കര്‍ത്താവ് ഉണ്ടാക്കിയത്. സ്ത്രീയാണ് എല്ലാ വിധത്തിലും പൂര്‍ണമായ ജീവി എന്നാണല്ലൊ അതിനര്‍ത്ഥം. ഈ ആശയത്തെ സാധൂകരിക്കാന്‍ അദ്ദേഹം വേറെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാ: എന്തുകൊണ്ടായിരുന്നു സോളൊമന്‍ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നത്? ഉപദേശം തേടാന്‍ അദ്ദേഹത്തിന് ധാരാളം ഭാര്യമാരുണ്ടായിരുന്നതുകൊണ്ട്. സ്ത്രീകളുടെ ഏറ്റം വലിയ കഴിവിനെ പുകഴ്ത്തിയും ഇതാ ഒരു തമാശ: ദൈവം നടത്തിയ ഏറ്റവും വലിയ സാങ്കേതിക കണ്ടുപിടുത്തം? ഒരെല്ലിന്‍കഷണത്തില്‍ (ആദ്യ പുരുഷന്റെ) നിന്ന് ഒരു ലൌഡ്സ്പീക്കര്‍ ഉണ്ടാക്കുക! പ്രിയമുള്ള മഹതികളേ, സഭക്ക് നേരേ തിരിച്ചുവച്ചിരിക്കുന്ന ലൌഡ്സ്പീക്കറുകള്‍ ആകാന്‍ മുന്നോട്ടു വരിക! അവയിലൂടെ ഞങ്ങള്‍ സഭയിലെ തെമ്മാടികളോട് രണ്ട് വാക്ക് പറയട്ടെ. നിങ്ങളെക്കൂടാതെ ഞങ്ങളുടെ ദൌത്യം വിജയിക്കുകയില്ല.
ഇത് വായിച്ച്, ധൈര്യത്തോടെ മുന്നോട്ടു വരുന്ന മാന്യ വനിതകള്‍ താഴെ ലിങ്കില്‍ ലഭ്യമായ കവിതയെ ഒരുപഹാരമായി സ്വീകരിക്കുക.
സാക്കിന്റെ വിക്ഷണം കൊള്ളാം. ഒരു കാര്യം സത്യമാണ് അവര്‍ കൂടി തിഷ്ണമായി പങ്കെടുക്കുംപോഴേ ഏതു കാര്യവും വിജയിക്കൂ. പക്ഷെ സ്ത്രിയുടെ കാര്യത്തില്‍ സ്രഷ്ടാവ് എടുത്ത നിലപാട് വേറെയാണ്. ഓരോന്നും സൃഷ്ടിച്ചു സൃഷ്ടിച്ചു പോയ വഴി സ്ത്രിയെയും സൃഷ്ടിച്ചു. പിന്നിട് ഒരു മൊട്ടു സൂചി പോലും സൃഷ്ടിച്ചതായി പറയുന്നില്ല. അതിന്റെ അര്‍ത്ഥം ഒരക്കിടി പറ്റി പരിപാടി നിര്‍ത്തിയെന്നല്ലേ?
ReplyDeleteസ്ത്രീയെ സൃഷ്ടിച്ചത് ദൈവത്തിനു പറ്റിയ ഒരു അക്കിടിയാണെന്നുള്ള റോഷന്‍റെ അഭിപ്രായം വളരെ കൌതുകം നല്‍കുന്നു. മനുതൊട്ടു പോള്‍വരെ എവിടെയും
ReplyDeleteസ്ത്രീയെ അനേക സ്ഥലങ്ങളില്‍ ആക്രമിക്കുന്നത് കാണാം. പാവം ആവാ ആദാമിനെ പറ്റിച്ചു മറ്റൊരു ദുഷിച്ച കൂട്ടുകാരന്‍ ഒത്തു ആപ്പിള്‍ തിന്നുവാന്‍ പോയി.
ശയിത്താനും ശക്തിയുണ്ട്. അവന്‍ ആവ്വായെ പിഴപ്പിച്ചു, കായേനെ ഉണ്ടാക്കി. കായേന്‍ ആബേലിനെ കൊന്നവഴി ലോകത്തിന്‍റെ നാലിലൊന്ന് ജനത്തെ കൊന്നു. നോക്കൂ, ആവ്വായെ സൃഷ്ടിച്ചതുമൂലം ദൈവത്തിനു വന്ന അക്കിടി.
പാപിനിയായ സ്ത്രീയെ യഹൂദ കൂട്ടങ്ങള്‍ കല്ലെറിഞ്ഞപ്പോള്‍ സ്ത്രീയെ ഇനിയും നീ പാപം ചെയ്യരുതെന്നാണ് പറഞ്ഞത്. പുരുഷാ ഇനി നീ പാപം ചെയ്യരുതെന്ന്
പറഞ്ഞില്ല. പറഞ്ഞു തീരുന്നതിനു മുമ്പ് ആകാശത്തില്‍ നിന്ന് ഒരു കല്ല് ആ സ്ത്രീയുടെ മൂക്കിനിട്ട്. രക്തം വാര്‍ന്നുനില്‍ക്കുന്ന സ്ത്രീയെ കണ്ടു
കര്‍ത്താവ് ആകാശത്തു നോക്കി ഇങ്ങനെ വിലപിച്ചു. "എടാ അപ്പാ നിനക്ക് ഈ പണി ഉണ്ടായിരുന്നുവെന്നു അറിയത്തില്ലായിരുന്നു."
ഏദന്‍ തോട്ടത്തില്‍ എല്ലാവിധ സൌഭാഗ്യത്തോടെയും കഴിഞ്ഞ ആദാമിനെ മാത്രമല്ല ദൈവത്തെപ്പോലും കീഴടക്കുവാന്‍ സ്ത്രീക്ക് ശക്തിയുണ്ടെന്നല്ലേ അര്‍ത്ഥമാക്കേണ്ടത്? പിന്നെ എന്തിനു പള്ളിയെയോ, പുരോഹിതനെയോ ദൈവത്തെ
തന്നെ പേടിക്കണം.
പുരുഷന്‍റെ മസ്ക്കുലിന്‍ശക്തി സ്ത്രീയെ അടിമയാക്കി. അവള്‍ക്കു വേദങ്ങളും ജ്ഞാനവും നിഷേധിക്കപ്പെട്ടു. ചിലര്‍ അവളെ പര്‍ദാക്കുള്ളിലാക്കി. മറ്റുചിലര്‍ കറുത്ത താറുള്ള ഒരു വീപ്പകുറ്റി നിലത്തു കിടന്നുരുളുന്നതുപോലെ ഒരു തരം കുപ്പായം അണിയിച്ചു കന്യാസ്ത്രീകൂട് എന്ന നിത്യനരകത്തില്‍ അടച്ചു.
എക്കാലവും പുരുഷശക്തികൊണ്ട് സ്ത്രീയെ അടിച്ചമര്‍ത്തി. കാരണം സ്ത്രീയെ പുരുഷനെക്കാളും വിവേകമുള്ളവളായി സൃഷ്ടിച്ചതും ദൈവത്തിന്‍റെ ഒരു അക്കിടി ആയിരുന്നു. ഇത് തന്നെയാണ് ബുദ്ധിജീവികളെ ചരിത്രത്തില്‍ കൊന്നൊടുക്കിയതും മാര്‍പാപ്പതൊട്ടു ഇവരെ ജീവിക്കുവാന്‍ അനുവദിക്കാത്തതും.
അല്‍മായ ശബ്ദം സ്ത്രീയുടെ വിവേകവും ബുദ്ധിയും പ്രയോജനപ്പെടുത്തെണ്ടാതാണ്.
നമുക്ക് ചുറ്റുമുള്ള ലോകം എടുത്താലും ക്ഷമാശക്തിയും വിവേകവും ബോധവും കൂടുതല്‍ സ്ത്രീക്കാണെന്നു കാണാം. സ്ത്രീകള്‍ അല്‍മായ ശബ്ദത്തില്‍
സഹകരിച്ചിരുന്നുവെങ്കില്‍ അനേക കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കാമായിരുന്നു.
മതം സ്ത്രീകള്‍ക്കായി ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. പള്ളിയിലെ ലക്ഷ്മണന്‍മാര്‍ പറയുന്നതെ സ്ത്രീകള്‍ ശ്രദ്ധിക്കുകയുള്ളൂ. സൈബര്‍ലോകത്തുള്ള പല ചര്‍ച്ചാവേദികളും പുരുഷന്മാര്‍മാത്രം കൂടുതലും സഹകരിക്കുന്നതുകാണാം.
ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും വിജയിക്കണമെങ്കില്‍ സ്ത്രീകളുടെ സഹകരണം കൂടിയേതീരൂ. സഭയിലെ അഴിമതിയും, കൊള്ളകളും ഇത്രമാത്രം വഷളാകുവാന്‍ കാരണവും പുരോഹിതര്‍ തെറ്റ് ചെയ്യുകയില്ലെന്നുള്ള സ്ത്രീകളുടെ ധാരണയാണ്. സ്ത്രീകള്ക്ക് അടുക്കളയും പാചകവും പള്ളിയും അച്ചന്‍റെ പ്രസംഗവും ആയാല്‍ തൃപ്തിയായി. പുരുഷന്‍ സ്ത്രീക്ക് സ്നേഹം
കൊടുക്കാത്തതുകൊണ്ടാണ് പള്ളിഅച്ചനോട് സ്ത്രീക്ക് ബഹുമാനം കൂടുവാനും കാരണം.
സ്ത്രീകളെ ദൈവം പൂര്‍ണ്ണത നിറഞ്ഞവളായി സൃഷ്ടിച്ചിട്ടും പൊതുരംഗത്ത് അവരെ പുരുഷന്മാര്‍ ഇന്നും അടിപ്പിക്കാറില്ല. പുരുഷനെ ദൈവത്തിന്റെ രൂപത്തിലും സ്ത്രീയെ പുരുഷന്റെ രൂപത്തിലും സൃഷ്ടിച്ചുവെന്ന് പറഞ്ഞു പോളിന്റെ വാചകത്തില്‍ കേറിപിടിക്കും. രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ഉന്നത നിലവാരം പുലര്ത്തുന്നുണ്ടെങ്കിലും മതം ഇപ്പോഴും ഇവരെ പൊതുസദസ്സുകളില്‍ വേണ്ട പ്രോത്സാഹനം കൊടുക്കുന്നില്ല.
വേദങ്ങളും വ്യാഖ്യാനങ്ങളും എഴിതിയുണ്ടാക്കിയത് പുരുഷന്മാര്‍ ആണ്. അതുകൊണ്ടാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും പുരുഷമേധാവിത്വം ഒളിഞ്ഞിരിക്കുന്നത്. സ്ത്രീ അടുക്കള ജോലിയും പാത്രം കഴുക്കും മക്കളെ നോക്കലും എന്നൊക്കെയാണ് പൊതുധാരണ. സ്ത്രീയാണ് പലവീടുകളിലും അടുക്കളയില്‍ പാത്രം കഴുകുന്നത്.
എന്നാല്‍, പുര്രുഷന്‍ പാത്രങ്ങള്‍ കഴുകണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. ദൈവം പറഞ്ഞത് ഇവിടെ ഇങ്ങനെ,
" 2 Kings 21:13 "...and I will wipe Jerusalem as a man wipeth a dish, wiping it, and turning it upside down to dry." "
"ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും".
"In Joel 2, the Spirit is poured out on all peoples, regardless of age, gender, and social standing. Jesus came to save all people. Furthermore, He and Paul included women in their ministries."
ഇവിടെയും സ്ത്രീ പുരുഷ വിത്യാസംകാണുന്നില്ല. പരിശുദ്ധ ആത്മാവ് സ്ത്രീയെയും പുരുഷനെയും ഒരു പോലെ ആവാഹിക്കുന്നു.
റോഷന്റെ കമെന്റില്‍ നിന്നും ആളൊരു സ്ത്രീവിരുദ്ധനാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ ഭാര്യ അടുത്തുണ്ടായിരുന്നെങ്കില്‍ അങ്ങിനെ എഴുതുകയും ഇല്ലായിരുന്നു. (എന്റെ ഭാര്യ അടുത്തുണ്ട്!)
ReplyDeleteഅതിനെ ഇങ്ങനെയും കണ്ടുകൂടെ? – ദൈവം ചപ്പും ചവറും ഭൂമിയും ആകാശവും ഒലക്കയും മുട്ടുസൂചിയും ഒക്കെ സൃഷ്ടിച്ചു, തൃപ്തിയായില്ല, പുരുഷനെ സൃഷ്ടിച്ചു, കൊള്ളാം – പക്ഷെ പോര. അങ്ങനെ സ്ത്രീയെ സൃഷ്ടിച്ചു, “ഹമ്പടാ ഞാനേ” എന്ന് പറഞ്ഞു ദൈവം തുള്ളിച്ചാടി. എന്തൊരു സൌന്ദര്യം, എന്തൊരു സൃഷ്ടി! ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ മഹത്തരമായതിനെ ഞാന്‍ സൃഷ്ടിച്ചു; പരിപൂര്ണ്തയിലെത്തി, ഇനിയും ഇപ്പണിയ്ക്ക് ഞാനില്ല, ഇതിനേക്കാള്‍ മെച്ചമൊന്നു സൃഷ്ടിക്കാന്‍ എനിക്ക് ഇനിയുമാവില്ല.
ഇനി ഞാന്‍ ഉറങ്ങട്ടെ.....
അങ്ങനെ ദൈവം ഉറങ്ങി, ഇപ്പോഴും ഉറങ്ങുന്നു. സ്ത്രീകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു.
ദൈവമേ, നീ എന്നാണുണരുന്നത്?
പ്രിയപ്പെട്ട അലക്സ് ദമ്പതിമാരെ, സ്ത്രിയെപ്പറ്റി മോശമായി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ. ഇത്രയും പൂര്‍ണ്ണരായ ഒന്നിനെ സൃഷ്ടിക്കെണ്ടിയിരുന്നോ എന്ന് തന്നെയാവാം ദൈവവും ചിന്തിച്ചത്. അത്രക്കങ്ങു പോവുന്ന മറ്റൊന്ന് കൂടി ഈ ഭൂമുഖത്തുണ്ടായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ദൈവം മുന്‍കൂട്ടി കണ്ടിരിക്കാം. പ്രായോഗിക ജിവിതത്തില്‍ ഒരു സംഘര്‍ഷം ഒഴിവാക്കാന്‍, സ്ത്രിക്കാണ് പുരുഷന്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. സഹൊദരീസഹോദരന്മാര്‍, പുത്രീപുത്രന്മാര്‍, മാതാപിതാക്കന്മാര്‍ എന്നിങ്ങനെയല്ലെ നാം പറയുന്നത്. അതവരെ സോപ്പിടാന്‍ ആയിരിക്കാം. എന്തായാലും മിക്കകുടുംബങ്ങളിലും വലിയവലിയ കാര്യങ്ങള്‍ ഭര്‍ത്താക്കന്മാരും, കൊച്ചു കൊച്ചു കാര്യങ്ങള്‍ ഭാര്യമാരും ആയിരിക്കും തിരുമാനിക്കുക. വലിയ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍, അമേരിക്കന്‍ തിരഞ്ഞെടുപ്പ്, ഗാട്ട് കരാര്‍ തുടങ്ങിയ പ്രശ്നങ്ങള്‍, കൊച്ചു കൊച്ചു കാര്യങ്ങളില്‍, വിട് എങ്ങിനെ പണിയണം, കുട്ടികള്‍ ഏതു സ്കൂളില്‍ പോകണം, സ്വര്‍ണ്ണം എത്ര വാങ്ങണം, എന്തൊക്കെ ഭക്ഷിക്കണം, ആരൊക്കെ വിട്ടില്‍ വരണം എന്നതൊക്കെ പെടും.
Deleteസ്ത്രികളെ എത്ര ബഹുമാനിച്ചാലും മതിയാവില്ല കാരണം കല്യാണം കഴിഞ്ഞാല്‍ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ ഭര്‍ത്താവിന്റെ കഷ്ടതകള്‍ കണ്ടു വെറുതേയിരിക്കും, തുടര്‍ന്നങ്ങോട്ട് ഈ ബുദ്ധിമുട്ടുകളെല്ലാം സ്വയം ഏറ്റെടുക്കും. ഇത്രയും ത്യാഗസന്നദ്ധതയുള്ള മറ്റൊരു ജിവി ഭൂമുഖത്തുണ്ടോ? ആര് എന്ത് പറഞ്ഞാലും അതിലെ കൊനഷ്ടു ആദ്യം കണ്ടു പിടിക്കുന്നത് സ്ത്രികളല്ലേ. നാരി ഭരിക്കിന്നിടോം, നാരകം വളരുന്നിടോം എന്തോ ലക്ഷണ പിശകുള്ളിടം ആണെന്ന് ആരാണോ പറഞ്ഞത്......അവനെ കൈയ്യില്‍ കിട്ടിയാല്‍ ..ഹാ....
പടന്നമാക്കല്‍സാര്‍ ന്യൂ യോര്‍ക്ക് ലൈബ്രറിയിലെ സകലമാന പുസ്തകവും അരച്ച് കലക്കി കുടിച്ച ആളാണെന്നു മാത്രമല്ല, എന്തിലും തനതായ യുക്തി ചെലുത്തി വിശകലനം നടത്താന്‍ ശീലിച്ചിട്ടുമുണ്ടെന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ തെളിയിക്കുന്നു. സ്ത്രീയെന്ന സൃഷ്ടിയെപ്പറ്റി ഇത്ര വൈവിദ്ധ്യമേറിയ കാഴ്ചപ്പാടുകള്‍ നിരത്തിയതിന് നന്ദി.
ReplyDeleteസുവിശേഷ വാക്യങ്ങളെ അപ്പാടെ കാണാതെ, മറുവശവും കാണാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നത് വളരെ അനുമോദനാര്‍ഹം തന്നെ. ഉദാ: യേശു എന്തുകൊണ്ട്, പാപം ചെയ്യാന്‍ ആ പാവം സ്ത്രീയെ പ്രേരിപ്പിച്ച ആണുങ്ങളെ അവിടെവച്ചു തന്നെ രണ്ട് തെറി പറഞ്ഞില്ല? ബംഗ്ലാദേശിലെയും മലപ്പുറത്തെയും മുസ്ലിം ബാവാമാരും തങ്ങള്‍മാരും ചെയ്യുന്നതുപോലെ, പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭണിയായാലും അതിന്റെ പിന്നില്‍ ഒന്നോ കൂടുതലോ ആണുങ്ങളുണ്ടായിരിക്കണമെന്ന biology പോലും അറിയാതെയാണോ യേശുവും പെരുമാറേണ്ടത്?
മറ്റേ ദര്‍ശനവും ഉഗ്രനായി: കേട്ട്യോന്മാര്‍ വേണ്ട സ്നേഹത്തോടെ തങ്ങളെ കൈകാര്യം ചെയ്യാത്തതിന്റെ എതിര്‍പ്പായിട്ടാണ്, പെണ്ണുങ്ങള്‍ പള്ളിയേയും പട്ടക്കാരെയും തങ്ങളുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തു നിറുത്തുന്നത്. അസ്സലായി ഭാര്യമാരെ സ്നേഹിച്ചു നോക്കൂ, അപ്പോള്‍ കാണാം, അവര്‍ ഞായറാഴ്ച കുര്ബാനപോലും അത്ര നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് വയ്ക്കും. ഇത് നൂറു ശതമാനം തീര്‍ച്ചയുള്ള ഒരു സത്യമാണെന്ന് ഞാന്‍ ആണയിട്ടു പറയുന്നു.
പുരുഷന്റെ സ്വാര്‍ത്ഥത മൂലം ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലും മാത്രമാണ് സ്ത്രീക്ക് അര്‍ഹമായ പരിഗണന കൊടുക്കാത്തത്. ഹിന്ദു മതത്തിലാകട്ടെ 'ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി' എന്ന് Mr മനു പറഞ്ഞിട്ടുണ്ടെങ്കിലും പ്രപഞ്ചം ഉത്ഭവിച്ചത് തന്നെ സ്ത്രീ സത്തയില്‍ നിന്നാണെന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു. മായാ ഭഗവതി, ശക്തി തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇതിനു ഉദാഹരണങ്ങള്‍. സ്ത്രീ ഇല്ലാതെ യാഗങ്ങള്‍ ഉള്‍പെടെ ഒരു കാര്യവും പൂര്‍ണമാകില്ല. പ്രപഞ്ചം നില നില്‍കുന്നത് തന്നെ സ്ത്രീയിലൂടെയാണ്.
ReplyDeletenowonder why catholic escalating Vergin mary?
Deleteപടന്നമാക്കലിന്റെ കമന്റുകള്ക്കിടയില്‍ താഴെ കൊടുക്കുന്ന ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധ അര്ഹിമക്കുന്നു:
ReplyDeleteസഭയിലെ അഴിമതിയും, കൊള്ളകളും ഇത്രമാത്രം വഷളാകുവാന്‍ കാരണവും പുരോഹിതര്‍ തെറ്റ് ചെയ്യുകയില്ലെന്നുള്ള സ്ത്രീകളുടെ ധാരണയാണ്. സ്ത്രീകള്ക്ക് അടുക്കളയും പാചകവും പള്ളിയും അച്ചന്റെല പ്രസംഗവും ആയാല്‍ തൃപ്തിയായി. പുരുഷന്‍ സ്ത്രീക്ക് സ്നേഹം കൊടുക്കാത്തതുകൊണ്ടാണ് പള്ളിഅച്ചനോട് സ്ത്രീക്ക് ബഹുമാനം കൂടുവാനും കാരണം.
പുരുഷനെ ദൈവത്തിന്റെ രൂപത്തിലും സ്ത്രീയെ പുരുഷന്റെ രൂപത്തിലും സൃഷ്ടിച്ചുവെന്ന് പറഞ്ഞു പോളിന്റെ വാചകത്തില്‍ കേറിപിടിക്കും. രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ സ്ത്രീകള്‍ വളരെയേറെ ഉന്നത നിലവാരം പുലര്ത്തുന്നുണ്ടെങ്കിലും മതം ഇപ്പോഴും ഇവരെ പൊതുസദസ്സുകളില്‍ വേണ്ട പ്രോത്സാഹനം കൊടുക്കുന്നില്ല.
വേദങ്ങളും വ്യാഖ്യാനങ്ങളും എഴിതിയുണ്ടാക്കിയത് പുരുഷന്മാര്‍ ആണ്. അതുകൊണ്ടാണ് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും പുരുഷമേധാവിത്വം ഒളിഞ്ഞിരിക്കുന്നത്.