സിറോ മലബാര്‍ സഭയില്‍ ഒരു വലിയ മാറ്റത്തിന്റെ സമയം ആയിയെന്നു അടുത്ത കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സഭാ വിരുദ്ധ ചര്‍ച്ചകള്‍ സമൃദ്ധമായി വിശ്വാസികള്‍ക്കിടയില്‍ നടക്കുന്നുവെന്നു കാണാന്‍ കഴിഞ്ഞമാസം ദേവാലയങ്ങളില്‍ വായിച്ച ഇടയ ലേഖനം കേട്ടാല്‍ മനസ്സിലാകും; അമേരിക്കയില്‍ മാര്‍ അങ്ങാടിയത്ത് അടുത്തിടെ നടത്തിയ വൈദികരുടെ തെറ്റുകള്‍ അല്മായര്‍ നിരുപാധികം ക്ഷമിക്കണമെന്ന അഭ്യര്‍ത്ഥന കേള്‍ക്കുമ്പോള്‍ അവിടെയും അല്മായര്‍ കൊമ്പു കോര്‍ക്കുന്നു എന്ന് കാണാം. ഏറ്റവും ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്, കര്‍ദിനാള്‍ ആലഞ്ചേരിക്ക് ലഭിച്ച ശുഷ്കമായ സ്വികരണമാണ്. വിളിക്കപ്പെട്ടവര്‍ എല്ലാവരുമോ, കേട്ടറിഞ്ഞു അധികം പേരോ എത്തിയില്ല. പൊതു സമ്മേളനം തന്നെ വേണ്ടെന്നു വെയ്ക്കെണ്ടിവന്നു. എല്ലാം കൂടി സംഗ്രഹിച്ചു തലോര്‍ സംഭവങ്ങളുമായി കൂട്ടി വായിച്ചാല്‍ അധികാരികളുടെ തോന്ന്യാസങ്ങള്‍ക്ക് വിശ്വാസികള്‍ വില കല്പ്പിക്കുന്നില്ലെന്നോ ഒരു ഏറ്റുമുട്ടലിന് ശക്തി ആര്ജ്ജിക്കുന്നു എന്നോ കാണാവുന്നതെയുള്ള്. അങ്കമാലി ചന്തയില്‍ കൂടി വില കുറഞ്ഞ പ്രകടനം നടത്താനും ഏറെപ്പേരെ കിട്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാറ്റിന്റെ ഗതി മാറ്റം സത്യത്തില്‍ ഇന്ന് തുടങ്ങിയതല്ല. ഓശാന, അല്മായാ ശബ്ദം, സോള്‍ ആന്‍ഡ് വിഷന്‍, സിറോ മലബാര്‍ വോയിസ് തുടങ്ങിയ നിരവധി മാധ്യമങ്ങളുകളില്‍ കൂടി ധിരരായ അല്മായര്‍ ഇന്നേവരെ നടത്തികൊണ്ടിരുന്ന പ്രതിഷേധ പരിപാടികളുടെ ഫലവും കൂടിയാണ് അത്. പൊന്‍കുന്നം വര്‍ക്കി മുതല്‍ സക്കറിയാ വരെ സര്‍വ്വ ക്രിസ്ത്യാനി എഴുത്തുകാരും നടത്തികൊണ്ടിരുന്ന ഒറ്റയാള്‍ സമരങ്ങളും ഫലം കണ്ടു തുടങ്ങി. ആലഞ്ചേരി കൊലക്കേസില്‍ ഒരു മന്ത്രിയും, ഒരു കൂട്ട് മെത്രാന്‍ പോലും സഹായിക്കാന്‍ വന്നില്ല എന്നതും എല്ലാവരും ശ്രദ്ധിച്ചു.
യുദ്ധം രണ്ടാം ഘട്ടത്തിലെക്കാണ് ഇപ്പോള്‍ കടന്നിരിക്കുനത്; ആളും അര്‍ത്ഥവും ആയുധങ്ങളും കുറഞ്ഞ, ഒരു സൈന്യമാണ് ഇപ്പോള്‍ സഭ. വിശ്വാസികള്‍ക്ക് പല്ലും നഖവും മാത്രമേ ഇവരെ നേരിടാന്‍ ആവശ്യമുള്ളു എന്ന സ്ഥിതിയാണ്. പണ്ട് മെത്രാന്‍ വരുന്നു എന്ന് പറഞ്ഞാല്‍ ഒരു സംഭവമായിരുന്നു, ഇന്നോ? അങ്ങിനെയെങ്ങാനും കേട്ടാല്‍ ആരുടെയെങ്കിലും നില തെറ്റുന്നുണ്ടോ? ഏതോ പെരും കള്ളനെ കാണുന്ന മനോഭാവത്തോടെയാണ് ഇവരുടെ രാജകിയമായ ചലനങ്ങള്‍ വിശ്വാസികള്‍ നോക്കി കാണുന്നത്. ഇപ്പൊ പൈസയ്ക്ക് പത്ത് എന്ന തോതില്‍ ഈ ജീവികള്‍ വ്യാപിക്കുന്നുണ്ട് താനും. കുറച്ചു നാളായി വെല്യ വിപ്ലവം കേള്‍ക്കാറില്ല എന്നതും കണ്ടേ മതിയാവൂ. ഞാന്‍ മനസ്സിലാക്കുന്നത് അല്‍മായ ശബ്ദം വായിക്കുന്ന മെത്രാന്മാര്‍ ഒന്നല്ല എന്നതാണ്. ഞാന്‍ ഉറപ്പു പറയുന്നു നിശ്ശബ്ദരായി എല്ലാം സഹിച്ചു കഴിയുന്ന അനേകം വിശ്വാസികളുടെ ചൂട് പ്രാര്‍ത്ഥനകള്‍ സ്വതന്ത്ര അല്‍മായ സംഘടനാ പ്രവര്‍ത്തകരോടോപ്പമുണ്ട്. സംശയമുണ്ടെങ്കില്‍ ഏതെങ്കിലും ഒരു അല്മായനുമായി ഒരു മിനിട്ട് സംസാരിച്ചാല്‍ മതി.
എനിക്ക് ഒരു എളിയ അപേക്ഷയുണ്ട്, ഇതുകൊണ്ടൊന്നും നിര്‍ത്തരുത്, വരും കാലം കൂടുതല്‍ കര്‍മ്മ നിരതരാകേണ്ടാതുണ്ട്. സഭാമാനിയ ബാധിച്ച അച്ചന്മാരും ശിഷ്യന്മാരും നാല്‍പ്പതു വട്ടം ആവര്‍ത്തിക്കുന്ന ഒന്നുണ്ട്, സഭ പരി. ആല്മാവ് സ്ഥാപിച്ചതാണ് അത് തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഈ സഭയെന്നു പറയുമ്പോള്‍ എന്താണാവോ ഉദ്ദേശിക്കുന്നത്? യാക്കൊബായാ ആണോ, ഓര്‍ത്തഡോക്സ് ആണോ, സിറോ മലബാര്‍ ആണോ, ലത്തിനാണോ ......ഉറപ്പില്ല. സാത്താനും ആയുരാരോഗ്യത്തോടെ രണ്ടായിരം വര്‍ഷവും ഇവിടുണ്ടായിരുന്നു. അഭയ കേസില്‍ പക്ഷെ ദൈവം കൈവിട്ടു, മാര്‍ ആലന്ചെരിക്ക് ഒരു വല്യ കെണി വെച്ച് കൂട്ടിലാക്കുകയും ചെയ്തു.
പരി. ആത്മാവിനെപ്പോലും കൂടുതല്‍ ശ്രദ്ധിക്കേണ്ട
അവസ്ഥയിലായിരിക്കുന്നു സഭ. നടക്കട്ടെ .....
"സഭാ വിരുദ്ധ ചര്‍ച്ചകള്‍ സമൃദ്ധമായി വിശ്വാസികള്‍ക്കിടയില്‍ നടക്കുന്നുവെന്നു കാണാന്‍ കഴിഞ്ഞമാസം ദേവാലയങ്ങളില്‍ വായിച്ച ഇടയ ലേഖനം കേട്ടാല്‍ മനസ്സിലാകും"
ReplyDeleteപ്രവാസികളായ ഞങ്ങളില്‍ പലര്‍ക്കും മേല്‍പ്പറഞ്ഞ ഇടയ ലേഖനത്തില്‍ എന്താണ് പറഞ്ഞിരുന്നതെന്ന് അറിയില്ല. ചുരുക്കിയെങ്കിലും അതിന്റെ ഉള്ളടക്കം ഇവിടെ കുറിക്കാമോ?
ഏതായാലും ഒന്ന് സത്യമാണ്, സഭ വിരണ്ടു തുടങ്ങിയിട്ടുണ്ട്. വിശ്വാസികളെ പിന്നില്‍ നിറുത്താന്‍ മണി പവര്‍ മാത്രം പോര എന്ന് എത്ര നേരത്തെ മലസ്സിലാക്കുന്നോ അത്രയും നന്ന്.
ഫെബ്രുവരി 12 ഞായറാഴ്ച തിരുബാല സഖ്യ ദിനം പ്രമാണിച്ചു ചങ്ങനാശ്ശേരി ആര്‍ച് ബിഷപ്പിന്റെ ഇടയ ലേഖനത്തില്‍ സഭക്കകത്തും പുറത്തും നടക്കുന്ന സഭാ വിരുദ്ധ ചര്‍ച്ചകളില്‍ കുട്ടികള്‍ ചെവികൊടുക്കരുത് എന്നാണു പ്രധാനമായും പറഞ്ഞിരുന്നത്, ഇതില്‍ സഭയിലെ കൂട്ടായ്മകളിലും ഇതുണ്ടാവാം എന്നും സൂചിപ്പിച്ചിരിക്കുന്നു. ചുരുക്കത്തില്‍, അച്ചന്മാര്‍ പറയുന്നത് മാത്രം കേള്‍ക്കണമെന്നും അവരെ മാത്രമേ അനുസരിക്കാവൂ എന്നും ഉദ്ബോധിപ്പിചിരിക്കുന്നു. പിന്നെ കുട്ടികളുടെ തിരു ബാലസഖ്യത്തിന്റെ പ്രസക്ത്തിയും പ്രാധാന്യത്തെപ്പറ്റിയും ഉള്ള കുറെ കത്തിയും ആണ് അതില്‍ ഉണ്ടായിരുന്നത്. അതിന്റെയും കണ്ട്രോള്‍ ഒരു മെത്രാന് തന്നെ.
ReplyDeleteകുറെ കാലങ്ങളായി അല്മായരെ എത്ര ഭക്തി തലയ്ക്കു പിടിച്ചാലും, പരിശുദ്ധാത്മാവ് സ്പര്‍ശിച്ചാലും പൊതുവേദികളില്‍ ആത്മീയ പ്രഭാഷണം നടത്താന്‍ അനുവദിക്കുന്നില്ലല്ലോ. ദേവസ്യ സാറും, മാണി മണിമലയും പോലെ പ്രഗത്ഭരായ അല്മായരെ ഒന്നൊന്നായി സഭക്ക് നഷ്ടപ്പെട്ടതും അതുകൊണ്ടോക്കെയാണല്ലോ. വെരളി പിടിച്ച പന്നി എങ്ങോട്ട് ഓടുമെന്നു അതിനുതന്നെ അറിയത്തില്ല. അതാണ് സ്ഥിതി. ഈ അടുത്ത ദിവസം ഒരു മാടക്കടയില്‍ വെച്ച് വന്ദ്യനായ ഒരു വൈദികന്‍ സാന്ദര്‍ഭികമായി പറയുകയുണ്ടായി, സ്നേഹത്തെപ്പറ്റി വാ തോരാതെ പറയുന്ന നമ്മില്‍ ഇല്ലാത്തത് അത് മാത്രമാണെന്ന്. ഈ കാണിക്കുന്ന വങ്കത്തം എല്ലാം പരിശുദ്ധാത്മാവിന്റെ കൃപയായി വ്യാഖ്യാനിക്കുന്ന സഭയിലെ ഏതെങ്കിലും മഠത്തില്‍ തെണ്ടാന്‍ അറിവുള്ള ഏതെങ്കിലും തെണ്ടി പോവുമോ? ഞാന്‍ സ്നേഹിക്കുന്നു അതുകൊണ്ട് ഞാന്‍ ഇത് ചെയ്തു തരുന്നു എന്ന് പറയുന്ന എത്ര വൈദികരുണ്ട്? ഇവര്‍ വണ്ടിയില്‍ കയറി കൈനിട്ടം വെച്ചാല്‍ അന്നത്തെ ദിവസം പോക്കാണെന്ന് ബസ് ജീവനക്കാരുടെ ഇടയില്‍ ഒരു പൊതു വിശ്വാസം ഉണ്ട്. ഇതൊക്കെ മെത്രാന്മാര്‍ക്ക് അറിയാത്ത നാട്ടാചാരങ്ങലാണ്. അപവാദങ്ങളും ഉണ്ടാവാം.