Translate

Thursday, March 15, 2012

thonnika: എന്ത് ചെയ്യാം.?

thonnika: എന്ത് ചെയ്യാം.?: പുണ്യചരിതനായിരുന്ന പല്ലാട്ടുകുന്നേല്‍ പി,സി അബ്രാഹം നിര്യാതനായി. കേരള സഭാ താരം,നൂറ്റാണ്ടിന്റെ അത്മായ പ്രേക്ഷിതന്‍,കേരള സഭാരത്‌നം എന്നീ ബഹു...

1 comment:

  1. മിഷന്‍ലീഗ് സ്ഥാപകനും സുചരിതനുമായിരുന്ന കുഞ്ഞേട്ടന്‍ (ശ്രീ പിസി അബ്രാഹം) സ്വര്‍ഗത്തിലിരുന്നു നോക്കുമ്പോള്‍ കാണാനും വിചാരിക്കാനുമിടയുള്ള കാര്യങ്ങളാണ് ഈ കവിതയിലുള്ളത്. ഇതില്‍ കുഞ്ഞേട്ടന്റെ വാക്കുകളില്‍ത്തന്നെ എഴുതിയിട്ടുള്ളതുപോലെ അദ്ദേഹത്തെ ഒരു പണമരമാക്കാന്‍ സഭ ശ്രമങ്ങള്‍ തുടങ്ങാനിടയുണ്ട്. അതിനുമുമ്പുതന്നെ, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായിത്തന്നെ, കുഞ്ഞേട്ടനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം.

    സ്വര്‍ഗസ്ഥനായ കുഞ്ഞേട്ടന്‍

    സ്വര്‍ഗം - സര്‍വം കാണാനാവുമൊ-
    രിടമാണിവിടം! ലോകവുമോരോ
    മര്‍ത്യനുമുള്ളിന്നുള്ളിലൊതുക്കും
    വിവിധവികാര വിചാര പരമ്പര
    പുഴകള്‍പോലൊഴുകുന്നതുമിങ്ങീ
    കൊടുമുടിമേലേറിടുകില്‍ കാണാം!
    അകമുഖമായ് കണ്ടീടാം സകലം!!
    മുഖപടമെല്ലാമിവിടഴിയുന്നു!!!

    അപകടമൊന്നില്‍പ്പെട്ടു പരിക്കുക-
    ളരുളും വേദനയില്‍ കഴിയുമ്പോള്‍
    പലരുടെയും മുഖപടമഴിയുന്നതു
    കണ്ടവനാം ഞാന്‍! മൃതിയിവിടെന്നെ-
    യണച്ചിടുമെന്നൊരു പ്രത്യാശയൊടേ
    സകലതുമന്നു പൊറുത്തവനാം ഞാന്‍!!

    ഇവിടെയിരു,ന്നവിടുള്ളൊരു കപടത
    പരമപിതാവു പൊറുക്കുന്നതു പോല്‍
    തനയരുമങ്ങു പൊറുക്കുന്നതിലൊരു
    ഗതികേടുള്ളതു കാണുന്നൂ ഞാന്‍!

    അല്‍ഫോന്‍സാമ്മയെ ഇന്നെന്നതുപോല്‍
    എന്നെയുമൊരു പണമരമായ്ക്കണ്ടി-
    ട്ടൊരു മധ്യസ്ഥ-വിശുദ്ധപദത്തില്‍
    അവരോധിക്കാ, മതു തടയാനാര്‍?
    എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍
    തേടവെ കണ്ടൂ: യാഥാര്‍ഥ്യങ്ങള്‍!
    അവയറിയിപ്പതുമൊരു സുവിശേഷം:
    'അറിവിലുണര്‍ന്നാലല്ലോ സ്വര്‍ഗം!
    മര്‍ത്യരെ സത്യം കൊണ്ടല്ലാതിനി
    മുക്തിയിലെത്തിക്കാനാവില്ല!!!'

    ReplyDelete