Translate
Monday, March 5, 2012
KCRM സെക്രട്ടറിയുടെ കത്ത്
'അല്മായശബ്ദ'ത്തിന്റെ ബഹുമാന്യവായനക്കാരേ,
'അല്മായശബ്ദം' ബ്ലോഗ് തുടങ്ങിയിട്ട് 4 മാസം തികയുന്നതേയുള്ളൂ. ഇതിനകം 30,000 -ലേറെ അനുവാചകസന്ദര്‍ശനങ്ങള്‍ (hits) അതിനുണ്ടായി. സഭയില്‍ ഇത്തരം തുറന്ന ചര്‍ച്ചാവേദികള്‍ ഏറെ പ്രസക്തമാണെന്നതിനും ജനങ്ങള്‍ അതാഗ്രഹിക്കുന്നു എന്നതിനുമുള്ള ഒരു സൂചകമായി ഇതിനെ നമുക്കെടുക്കാമെന്നു തോന്നുന്നു. ഒരു കാനോന്‍ നിയമത്തിനും ഒരു മെത്രാനും വികാരിക്കും വായടപ്പിക്കാനാകാത്ത ഇത്തരം ധാരാളം ചര്‍ച്ചാവേദികളും സ്വതന്ത്ര ചിന്താപ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും തീര്‍ച്ചയായും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അതുകൊണ്ടാണ,് ഈ ബ്ലോഗിനെത്തന്നെ അടിസ്ഥാനപ്പെടുത്തി വേറെ എന്തെല്ലാം ചെയ്യാനാകും എന്ന ആലോചന ഉണ്ടായതും, എല്ലാവരുടെയും അനുഭാവവും പിന്തുണയുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ 'സത്യജ്വാല' മാസികയ്ക്കു തുടക്കം കുറിച്ചതും. 4 മാസം പിന്നിടുമ്പോഴേക്കും, 'അല്മായശബ്ദ' ത്തില്‍നിന്നുള്ള മറ്റൊരു ഉപോല്‍പന്നത്തെക്കുറിച്ചുകൂടി KCRM ഭാവന ചെയ്യുകയാണ് - ഒരു ഓണ്‍ലൈന്‍ മാസിക. അല്മായശബ്ദത്തില്‍ കൊടുത്തിട്ടുള്ള ലിങ്കുകളിലേക്കും അതിലെ പ്രധാന ലേഖനങ്ങളിലേക്കും ഹൈപ്പര്‍ ലിങ്കിങ് ഉള്ള, പി ഡി എഫ് ഫയല്‍ രൂപത്തിലുള്ള, ഒരു ഇ-മാസിക. അതിലേക്ക് സ്വീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പരസ്യദാതാവിന്റെ വെബ് വിലാസത്തിലേക്കുള്ള ലിങ്കും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് sathyajwala@gmail.com എന്ന വിലാസത്തിലേക്ക് ബന്ധപ്പെടുക. ഏപ്രില്‍ രണ്ടാംവാരത്തോടെ KCRM -ന്റെ ഓണ്‍ലൈന്‍ മാസിക തയ്യാറാക്കാനാവും എന്നാണു പ്രതീക്ഷിക്കുന്നത്. sathyajwala@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ വിലാസം തന്ന് താത്പര്യമറിയിക്കുന്നവര്‍ക്കെല്ലാം (ഒരു സംഭാവനയും പ്രതീക്ഷിക്കുന്നു.) ഈ ഓണ്‍ലൈന്‍ മാസിക ഇ-മെയില്‍ ചെയ്യുന്നതായിരിക്കും. 'സത്യജ്വാല ഇ-മാസിക' എന്നാണ് ഉദ്ദേശിക്കുന്ന പേര്.
ആശയപ്രചാരണവും സമരപരിപാടികളും ഒന്നിച്ചുകൊണ്ടുപോകുന്ന ഒരു പ്രസ്ഥാനമാണു KCRM. പ്രസിദ്ധീകരണങ്ങള്‍ക്കും ആശയചര്‍ച്ചകള്‍ക്കുമപ്പുറം, പുരോഹിതധാര്‍ഷ്ഠ്യത്തെ ചെറുക്കുന്ന പരിപാടികള്‍കൂടി നടത്തിയാലേ സഭാസമൂഹത്തില്‍ നിലനില്‍ക്കുന്ന പുരോഹിതപ്പേടി കുറഞ്ഞു വരുകയുള്ളൂ. ഈ ഭയം കുറഞ്ഞുവന്നെങ്കിലേ, ശരിയുടെയും നീതിയുടെയും സഭാനവീകരണത്തിന്റെയും പക്ഷത്ത് അണിചേരാനുള്ള ക്രൈസ്തവധീരത വിശ്വാസികള്‍ക്കുണ്ടാകൂ.
പുരോഹിതധാര്‍ഷ്ഠ്യത്തിന്റെ പത്തിക്കടിക്കാനാവശ്യമായ വടികള്‍, സഭാധികൃതര്‍തന്നെ നമുക്ക് ധാരാളമായി ഇട്ടുതരുന്നുണ്ട്. കല്ലുവെട്ടത്തു കുട്ടപ്പന്റെ മരിച്ചടക്കുനിഷേധം മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇറ്റാലിയന്‍ രാഷ്ട്രീയംവരെ അതിനുദാഹരണങ്ങള്‍. പക്ഷേ, ഈ വടികളൊക്കെയെടുത്തു വേണ്ടതുപോലെ പ്രയോഗിക്കാനാകണമെങ്കില്‍, കൂടുതല്‍ ആളും അര്‍ത്ഥവും ഉണ്ടായേ തീരൂ. ഒരു അച്ചടി മാധ്യമം മാസന്തോറും ഇറക്കണമെങ്കിലും, അവിടെ ധീരമായ രചനകള്‍ മാത്രം പോരാ; പണവും കൂടിയേതീരൂ.
KCRM - ന്റെ സാമ്പത്തികനില അപ്പപ്പോള്‍ ഭദ്രമാക്കിത്തരാനുള്ള ഉത്തരവാദിത്വത്തില്‍, ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന 'അല്മായശബ്ദം' വായനക്കാര്‍കൂടി പങ്കാളികളാകണമെന്നഭ്യര്‍ത്ഥിക്കുന്നു. നൂറ്റാണ്ടുകളായി അടഞ്ഞുമൂടി മാറാല പിടിച്ചുകിടക്കുന്ന സഭയുടെ വാതിലുകളും ജനാലകളും വലിച്ചു തുറക്കാനുള്ള ശക്തിക്കായി നമുക്ക് എല്ലാവിധത്തിലും കൈകള്‍ കോര്‍ക്കേണ്ടിയിരിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
ജോര്‍ജ് മൂലേച്ചാലില്‍
(സെക്രട്ടറി, KCRM )
Subscribe to:
Post Comments (Atom)
Administrator,
ReplyDeleteAlmaya Sabdam Group Blog,
Thanks, received your email. It was lying unnoticed in my inbox.
I have great pleasure to see that the Nazrani blood is not died out and still shows its inborn talent and greatness. Please keep it up.
I take the liberty to introduce this blog in Orkut and other forums.
Wishing you all success in your endeavors.
Regards
Jeevan Philip
http://jeephilip.blogspot.in/
All the best for the new endeavor.
ReplyDelete