Translate

Thursday, March 29, 2012

Pope Calls for ‘Authentic Freedom’ in Cuba

നാല്പത്തെട്ടു മണിക്കൂര്‍ നീണ്ടു നിന്ന മാര്‍ പാപ്പയുടെ ക്യുബന്‍ സന്ദര്‍ശനം സമാപിച്ചു.  സന്ദര്‍ശനത്തെക്കുറിച്ച് ന്യൂ യോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


1 comment:

  1. സഭയില്‍ അല്മെനികള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന മാര്‍പാപ്പയോടു പൂര്‍ണ്ണമായി യോജിക്കുന്നു. എന്നാല്‍ മാര്‍പാപ്പ അങ്ങനെയല്ല പറഞ്ഞത്. ക്യൂബയില്‍ പൌരസ്വാതന്ത്ര്യം വേണമെന്ന് കേള്‍ക്കുന്നത് സഭയുടെ തെറ്റാവരമുള്ള ഏകാധിപതിയുടെ ശബ്ദമാണ്.

    വത്തിക്കാന്‍ എന്ന ആത്മീയ ലോകത്തില്‍ കുഞ്ഞാടുകള്‍ക്കുള്ള സ്വാതന്ത്ര്യം എവിടെ? എന്തിനു സഭയും രാഷ്ട്രീയവും തമ്മില്‍ കൂട്ടികുഴക്കുന്നു? അന്തമില്ലാത്ത സ്വത്തിന്‍റെ നിയന്ത്രകനായ മാര്‍പാപ്പ എങ്ങനെ കൃസ്തുവിനു മുമ്പില്‍ ആത്മീയ ലോകത്തിനു വെളിച്ചംവീശും. ക്യൂബയില്‍ എങ്ങനെ സ്വാതന്ത്ര്യത്തിന്‍റെ ദീപം തെളിയിക്കും?

    പത്രോസ് സ്വാജാതിയര്‍ക്കു വേണ്ടി പ്രസംഗിച്ചതുപോലെയായിരുന്നു കത്തോലിക്കരോട് മാത്രമായി ഒരു നല്ല കത്തോലിക്കനായി ജീവിക്കുവാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പയുടെ ശബ്ദം. ദലൈലാമയുടെ വാക്കുകള്‍ ശ്രവിക്കൂ, ക്രിസ്ത്യാനികള്‍ നല്ല ക്രിസ്ത്യാനികളായി ഹിന്ദുക്കള്‍ നല്ല ഹിന്ദുക്കള്‍ ആയി മുസ്ലിങ്ങള്‍ നല്ല മുസ്ലിങ്ങളായി ജീവിക്കണമെന്നാണ് സമാധാനത്തിന്‍റെ ദൌത്യം.അങ്ങനെ ശാന്തി എവിടെയും നിഴലിക്കും. ലോകത്ത് സമാധാനസ്ഥിരതയുമുണ്ടാകും.

    പകരം മാര്‍പാപ്പയുടെ മുമ്പില്‍ കത്തോലിക്കാ ലോകം മാത്രമായിരുന്നു. ബെനഡികറ്റ് പറഞ്ഞത് ഇങ്ങനെ, "ക്രിസ്തുമതം വാഗ്ദാനം ചെയ്ത സത്യത്തെ അന്വേഷിക്കുന്നവര്‍ സ്വാത്രന്ത്ര്യമെന്തെന്നു അറിയും . മറിച്ച് സത്യത്തെ തെറ്റായ രീതിയില്‍ തേടിയാല്‍ യുക്തിഹീനതയിലെക്കും ഭീകര വര്‍ഗീയതയിലെക്കും നയിക്കും. സത്യത്തിന്‍റെ വാതില്‍ അവര്‍ക്ക് മുമ്പില്‍ അടക്കപ്പെടും. അവര്‍ കണ്ടെത്തിയ അധാര്‍മ്മികസത്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കും"

    ReplyDelete