1. പാപമാലിന്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായ്
മോചിതനേകനാണേശുനാഥന്‍!
അവനല്ലാതൊരുവനും പരിശുദ്ധനില്ലിതു
സത്യം, ക്രിസ്തീയ വിശ്വാസസത്യം!
2. ഇതു പാടേ മറികടന്നിടയരില്‍ കേമനെ
പരിശുദ്ധനെന്നു സ്തുതിക്കുവോരേ,
പരിശുദ്ധിക്കെന്താണു മാനദണ്ഡമോതു
ഹൃദയശുദ്ധി വേണ്ടേ പരിശുദ്ധന്?
3. പൂര്‍ണ്ണത ദൈവീകമാണതു വൈദിക
പൂര്‍ണ്ണമാം പുങ്കത്തരമല്ല, കേള്‍;
കാലുപിടുത്തവും വോട്ടുയാചിക്കലും
സ്ഥാനമാനക്കൊതീം പൂര്‍ണ്ണനാമോ?
4. വോട്ടുയാചിക്കുവോന്‍ യാചകനാണെന്നും,
തോറ്റാലും വീണ്ടും പോരാടുവോനും.
ഭൗതീകതൃഷ്ണയും ഭദ്രാസനക്കൊതീം
ആത്മദാഹമില്ലാമാടിനുണ്ടോ?
5. രാജാവായിടുവാന്‍ മോഹിക്കുമേവനും
ദാസനായീടു സ്വയമിനിമേല്‍;
രാജാധിരാജനാം യേശുവാഗോശാല
താനേ തിരഞ്ഞതും താഴ്മമൂലം!
6. താഴ്മ ധരിക്കാതെ മേല്‍ത്തരം പട്ടുതന്‍
ളോഹക്കുമേല്‍ളോഹ ജാഡവേഷം!
കോമിക്കുകള്‍ നിങ്ങള്‍ പൂര്‍ണ്ണരല്ല-സ്വയം
കേമനെന്നോതിയാല്‍ കേമനായോ?
7. ബൈബിള്‍ പഠിച്ചോ? മനുവേലെ കണ്ടുവോ?
പൊന്നാമനസ്സിന്‍ മൊഴികള്‍ കേട്ടോ?
ചെവി നിങ്ങള്‍ക്കില്ലാതാല്‍ കേട്ടില്ലതു സത്യം;
പിന്നെന്തിനീ തന്ത്രനാടകങ്ങള്‍?
8. ദൈ്വതബോധത്തിലെ ദാവീദിന്‍ ഗീതികള്‍
അദൈ്വതമോതിയോനിഷ്ടമാമോ?
വചനം ജഡമായോന്‍ ദാവീദിന്‍ സൂനുവോ!
മരുമക്കത്തായം യഹൂദനുണ്ടോ?
9. ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി: സ്‌തോത്രം: ഹല്ലേലുയ്യ.
സാമുവല്‍ കൂടല്‍
കലഞ്ഞൂര്‍, 09-03-2012
Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churches (New Gospel poems).
Thanks in Jesus
Samuel Koodal
samuelkoodal@gmail.com
No comments:
Post a Comment