സഭാപരമായ മരിച്ചടക്ക് നിഷേധിച്ചുകൊണ്ട് മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന പുരോഹിതര്ക്കെതിരെ ഒരു വര്ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 297 വകുപ്പുപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്ന് ഇന്ന് കൊച്ചിയില്ചേര്ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്വാ്ഹകസമിതി യോഗം ഒരു പ്രമേയത്തിലൂടെ കേരള സര്ക്കാ്രിനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്ക്കുളള്ളില്‍ കേരളത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്സിനലിന്റെ ആവശ്യത്തിന് കാരണമായത്.
ഇരിങ്ങാലക്കുട രൂപതയിലെ പുളിങ്കര സെന്റ് മേരീസ് പള്ളിയില്പെട്ട കൂട്ടാട്ടി ദേവസി മകന്‍ പൗലോസ് (50) 2012 ഫെബ്രുവരി 24ന് ഗൂഡല്ലൂരിലെ തന്റെ കൃഷിയിടത്തിലെ കാവല്മാടത്തിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടതിനെതുടര്ന്ന് ശവസംസ്‌കാരകര്മ്മ്ങ്ങള്‍ നടത്താന്‍ പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂര്‍ വിസമ്മതിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സമീപിച്ച് മൃതസംസ്‌കാരം നടത്തിത്തരാന്‍ വികാരിയോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അവരെ അവഹേളിച്ച് മടക്കിയയക്കുകയാണ് ഉണ്ടായത്. തുടര്ന്ന് ശവമഞ്ചവുമേന്തി ബന്ധുക്കളും നാട്ടുകാരും വിലാപയാത്രയായി പള്ളിയിലെത്തിയപ്പോള്‍ വികാരി പള്ളിപൂട്ടിയിട്ട് സ്ഥലംവിട്ടു. പള്ളിനടയില്‍ കിടത്തിയ മൃതദേഹം പിന്നീട് കുടുംബാംഗങ്ങള്തന്നെ സഭാപരമായ മൃതസംസ്‌കാരശുശ്രൂഷകള്‍ ലഭിക്കാതെ പള്ളിസെമിത്തേരിയില്‍ കൊണ്ടുപോയി സംസ്‌കരിച്ചു.
പാലാരൂപതയില്പെട്ട മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലും 2012 ജനുവരി 5ന് സമാനമായ സംഭവം നടന്നു. ഇടവകക്കാരനായ കല്ലുവെട്ടത്ത് തോമസ് മകന്‍ കുട്ടപ്പന്‍ എന്ന വര്‍ക്കി (58) കുഴഞ്ഞു വീണ് മരണപ്പെട്ടപ്പോള്‍ വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചു. വിദ്യാ വിഹീനനും ബുദ്ധിമാന്ദ്യമുള്ളവനുമായിരുന്ന കുട്ടപ്പന്‍ കംപ്യൂട്ടറില്‍ കുടുംബവിവരങ്ങള്‍ ചേര്ക്കു ന്നതിനുള്ള ഫോറം പൂരിപ്പിച്ചുനല്കിയില്ല എന്നതായിരുന്നു ശവസംസ്‌കാരകര്മ്മം നിഷേധിക്കാന്‍ വികാരി കണ്ടെത്തിയ ന്യായീകരണം. പള്ളിപൂട്ടി വികാരി സ്ഥലംവിട്ടതിനെ തുടര്ന്ന് സഭാപരമായ കര്മ്മങ്ങള്‍ ലഭിക്കാതെതന്നെ ബന്ധുക്കളും നാട്ടുകാരുംചേര്ന്ന് പരേതനെ പള്ളിസെമിത്തേരിയില്‍ അടക്കി. ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചപ്പോള്‍ പാലാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങോട്ട് പുരോഹിതനെതിരെ ശിക്ഷാനടപടി കൈക്കൊള്ളുന്നതിനുപകരം അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്കി സ്ഥലംമാറ്റി നിയമിക്കുകയാണ് ഉണ്ടായത്. പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങോട്ടിനും ഫാ. മൈക്കിള്‍ നരിക്കാട്ടിനും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പുപ്രകാരം കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്സികല്‍ പ്രസിഡണ്ട് ലാലന്‍ തരകന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി പ്രമേയം അവതരിപ്പിച്ചു. വര്ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, ആന്റോ കോക്കാട്ട്, ജോര്ജ് മൂലേച്ചാലില്‍, വി. കെ. ജോയ്, ഫെലിക്‌സ്.ജെ.പുല്ലൂടന്‍, ഹോര്മിസ് തരകന്‍, ജെറോം പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
ജോയ് പോള്‍ പുതുശ്ശേരി
ജനറല്‍ സെക്രട്ടറി.
ശവം വച്ചു വില പറയുന്നത് സ്ഥിരം സംഭവം ആണ്. എത്ര ക്രൂരമായ തമാശ!
ReplyDeleteശവസംസ്കാരം നിഷേധിക്കപെട്ട പരേതന്റെ ബന്ധുക്കള്‍ സ്ഥലം പോലിസ് സ്റ്റേഷന്‍ എസ്.ഐ.ക്ക് പരാതി കൊടുത്താല്‍ മാത്രമേ IPC 297 പ്രകാരം കേസ് എടുക്കുകയുള്ളൂ. പോലിസ് സ്വമേതയാ കേസ് എടുക്കുകയില്ല.
ReplyDeleteThis comment has been removed by the author.
ReplyDelete