"A psychology researcher has controversially claimed that stupidity is causally linked to how likely people are to believe in God.
University of Ulster professor Richard Lynn will draw the conclusion in new research due to be published in the journal Intelligence, the Times Higher Education Supplement reports."
'via Blog this'
ഇതേ വാര്‍ത്ത മലയാളത്തിലും കണ്ടിരുന്നു. അത് ചുവടെ:
University of Ulster professor Richard Lynn will draw the conclusion in new research due to be published in the journal Intelligence, the Times Higher Education Supplement reports."
'via Blog this'
ഇതേ വാര്‍ത്ത മലയാളത്തിലും കണ്ടിരുന്നു. അത് ചുവടെ:
ലണ്ടന്‍: നിങ്ങള്‍ ഒരു ദൈവ വിശ്വാസിയാണോ? എങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഡിയാണ്. Ulster യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനമാണ് ഇത്തരമൊരു വിവാദകണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ പഠനത്തില്‍ ബുദ്ധിയുടെ അളവുകോലായി കണക്കാക്കപ്പെടുന്ന ഐക്യുവും (I.Q.) ദൈവവിശ്വാസവും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം. എന്തിനെയും ചോദ്യം ചെയ്യാന്‍ മനസ്സുള്ളവര്ക്ക് ദൈവവിശ്വാസം കുറയുമെന്ന് ഇവര്‍ പറയുന്നു. ലണ്ടന്‍ നഗരത്തിലെ ഉയര്ന്ന് ഐക്യു ഉള്ളവരില്‍ ഇവര്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ വെറും 3.3 ശതമാനം പേര്ക്കെ വിശ്വാസമുള്ളുവെന്ന് കണ്ടെത്തി. അതെ സമയം പൊതു ജനങ്ങളില്‍ 65 ശതമാനം പേരും ഏതെങ്കിലും ദൈവങ്ങളില്‍ വിശ്വസിയ്‌ക്കുന്നവരാണ്. വിശ്വാസം വളര്ത്തുന്നത് മുതിര്ന്നവരാണെന്ന ആരോപണം ശരി വെയ്‌ക്കുന്നതാണ് ഇവരുടെ മറ്റൊരു കണ്ടെത്തല്‍. പ്രൈമറി ക്ലാസുകളില്‍ ഏതാണ്ട് എല്ലാ വിദ്യാര്ഥികളും വിശ്വാസികളായിരിക്കുമ്പോള്‍ ഉയര്ന്നു വിദ്യാഭ്യാസം നേടുന്നതോടെ ഇവരുടെ എണ്ണം കുറഞ്ഞു വരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ജനങ്ങളുടെ ബുദ്ധി വര്ദ്ധിച്ചുവെന്നും 137 രാജ്യങ്ങളില്‍ ഇതിനനുസരിച്ച് ദൈവവിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്നും പഠനം വെളിപ്പെടുത്തുന്നു.
പ്രൊഫ. റിച്ചാര്ഡ്യ ലിന്നിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിനെതിരെ ഇതിനകം വിശ്വാസികള്‍ എതിര്പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പഠനം എല്ലാ ഘടകങ്ങളും പരിഗണിച്ചല്ല എന്നാണ് ഇവരുടെ വാദം.
നാസ്തിക ചിന്താഗതികള്‍ ലോകത്തിലെ ഭൂരിഭാഗം മനുഷ്യഗണങ്ങളും വിശ്വസിക്കുകയില്ല. എങ്കിലും നാസ്തികന്‍ എക്കാലവും ദൈവം എന്നുള്ള സങ്കല്പം അര്‍ഥമില്ലാത്തതെന്നു തന്നെ പറയും. എന്നാല്‍ അയാള്‍ ദൈവത്തെതേടി നടക്കുന്നവനും നല്ലവണ്ണം ദൈവത്തെ മനസ്സിലാക്കുന്നവനുമാണ്. അയാള്‍ ദൈവം എന്ന വാക്ക് എവിടെയോ ശൂന്യതയില്‍ നിന്ന് മനുഷ്യന്‍റെ ബലഹീനതയില്‍ വന്ന സൃഷ്ടിയെന്നും വിശ്വസിക്കുന്നു.ദൈവത്തെ
ReplyDeleteപ്രാകൃതലോകത്തിലെ ഒരു ഇതിഹാസമായി ഈ നിഷേധി കാണുന്നു.
മനസ്സിന്‍റെ ഉള്ളറ തുറന്നു ദൈവമില്ലെന്നു തെളിയിച്ചാലും ഉപബോധമനസ്സില്‍നിന്നും
ദൈവസങ്കല്പം വിഡ്ഢിയില്‍ ദൃഡമായി തന്നെ അവശേഷിക്കുമെന്നും ആസ്തികന്‍ വാദിക്കുന്നു. ലോകത്ത് രണ്ടു തരം മനുഷ്യരാണ് ഉള്ളത്. ബുദ്ധിയില്ലാത്ത മതവിശ്വാസികളും
മതമില്ലെന്നു പറയുന്ന ബുദ്ധിജീവികളും എന്നിങ്ങനെ വേര്‍ തിരിച്ചിരിക്കുന്നു.
എല്ലാ മതങ്ങളുടെയും വചനങ്ങള്‍ ഒരേ മതത്തില്‍ തന്നെ പരസ്പര വിരുദ്ധമാണ്. എബ്രാഹിമിക്ക് മതവിശ്വാസികളായ മുസ്ലിമും യഹൂദനും ക്രിസ്ത്യാനിയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഒരേ കഥകള്‍ വായിച്ചാലും സ്വന്തം മതത്തിലെ വേദവചനങ്ങളാണ് ശരിയെന്നു തര്‍ക്കിക്കും. ഈ മതഗ്രന്ഥങ്ങള്‍ ഒന്നും ദൈവത്തിന്‍റെ വചനങ്ങള്‍ അല്ലെന്നു അങ്ങനെയെങ്കിലും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. വിലയില്ലാത്ത
മത ഗ്രന്ഥങ്ങള്‍ വിശ്വസിക്കാത്തവന് അപ്പാടെ തള്ളികളയുവാനും സാധിക്കും.
ചരിത്രത്തിലെ യേശുവിനെ ഐന്‍സ്റ്റിന്‍ എങ്ങനെ ചിന്തിച്ചുവെന്നു വിലയിരുത്താം. അദ്ദേഹം പറഞ്ഞു " യഥാര്‍ഥ ജീസ്സസ്സിനെ ഹൃദയത്തില്‍ ഉള്‍കൊള്ളാതെ പുതിയ നിയമം ഒരുവനും വായിക്കുവാന്‍ സാധിക്കുകയില്ല. യേശുവെന്ന മഹത് വ്യക്തിത്വം ലോകമെമ്പാടെ വ്യാപിച്ചു കിടക്കുന്നു. ആ ജീവിതത്തില്‍ കെട്ടു കഥകളില്ല. ഞാന്‍ ഒരു നിരീശ്വര വാദിയല്ല. എന്നിലുള്ള പ്രശ്നം
കരകാണാത്ത ആ ദൈവസങ്കല്പം അഗാതമെന്നുള്ളതാണ്. എന്‍റെ ചുരുങ്ങിയ മനസ്സിനുള്ളില്‍ ദൈവത്തെ കുടിയിരുത്തുക എന്നെ സംബന്ധിച്ച് അസാധ്യമാണ്.ദൈവത്തെ അറിയുക എന്നതു ഒരു കൊച്ചുകുഞ്ഞു അനേക ഭാഷാ പുസ്തകങ്ങളുള്ള ബ്രഹത്തായ ഒരു
ലൈബ്രറിക്കുള്ളില്‍ നില്കുന്നത് പോലെയാണ്.
കുഞ്ഞിനു അറിയാം ആരോ ആ പുസ്തകങ്ങള്‍ മുഴുവന്‍ എഴുതിയതാണെന്ന്. എങ്ങനെ പുസ്തകങ്ങള്‍
എഴുതിയതെന്നു അറിഞ്ഞു കൂടാ.എഴുതിയിരിക്കുന്ന പുസ്തകങ്ങളിലെ ഭാഷയും കുഞ്ഞിനു മനസ്സിലാവുകയുമില്ല. പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വെച്ചിട്ടുണ്ടെന്ന് കുഞ്ഞു ചിന്തിച്ചേക്കാം. എന്നാല്‍ എന്താണ് അതിനുള്ളിലെന്നും അറിയത്തില്ല. ആ കുഞ്ഞിനെപ്പോലെയാണ് ഞാനും ദൈവത്തെ കാണുന്നത്. ബുദ്ധിമാന്‍മാര്‍ ദൈവത്തെ കാണുന്നതും ഈ കുഞ്ഞിനെപ്പോലെ തന്നെ. "